twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ബേര്‍ത്ത് ഡേ സ്‌പെഷ്യല്‍: സൂര്യയുടെ മികച്ച ആറ് കഥാപാത്രങ്ങള്‍

    By Aswini
    |

    അച്ഛന്റെ വഴി പിന്തുടര്‍ന്നാണ് സൂര്യ സിനിമാ ലോകത്ത് എത്തിയതെന്ന് പറയാന്‍ കഴിയില്ല. അച്ഛനെ പിന്തുടരുകയായിരുന്നില്ല, സാഹചര്യങ്ങള്‍കൊണ്ട് സിനിമില്‍ എത്തപ്പെടുകയായിരുന്നു. എന്നിരിക്കലും താരപുത്രന്‍ എന്ന വിളിപ്പേര് സൂര്യക്കൊപ്പമുണ്ട്.

    എണ്‍പതുകളിലെ പ്രശസ്ത നടന്‍ ശിവകുമാറിന്റെ മകന്‍ ശരവണ ശിവകുമാര്‍ മണിരത്‌നം നിര്‍മിച്ച നേര്‍ക്കു നേര്‍ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്. മണിരത്‌നമാണ് നടന് സൂര്യ എന്ന പേര് നിര്‍ദ്ദേശിച്ചതും.

    സിനിമയില്‍ തുടരാന്‍ താത്പര്യമില്ലാതിരുന്ന സൂര്യ ചില ബിസിനസുകളുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചു. ആറ് മാസത്തോളം ഒരു ഫാക്ടറി നടത്തി. പക്ഷെ അച്ഛന്‍ ശികുമാറിന് പെട്ടന്ന് ചില സാമ്പത്തിക പ്രശ്‌നങ്ങള്‍ വന്നപ്പോള്‍ സൂര്യ അഭിനയത്തിലേക്ക് തിരിയുകയായിരുന്നു. സിനിമ ശ്രദ്ധിക്കപ്പെട്ടതോടെ അവിടെ തുടരാന്‍ നടന്‍ നിര്‍ബന്ധിതനായി.

    ഇന്ന് കോളിവുഡ് സിനിമാ താരങ്ങളില്‍ മുന്‍നിരയിലാണ് സൂര്യയുടെ സ്ഥാനം. അച്ഛന്റെ പേരില്‍ നിന്നുണ്ടാക്കിയതല്ല, മറിച്ച് കഷ്ടപ്പെട്ടു നേടിയതാണ്. ഒട്ടുമിക്ക തമിഴ് പ്രകത്ഭ സംവിധായകരുടെ കൂടെയൊക്കെ സൂര്യ പ്രവൃത്തിച്ചിട്ടുണ്ട്.

    ഇഷ്ടപ്പെടാതെ വന്നതാണെങ്കിലും പിന്നീട് സൂര്യയ്ക്ക് സിനിമ പാഷനായി. ആരാധകരെ ഉണ്ടാക്കുകയോ, അവരെ സംതൃപ്തി പെടുത്തുകയോ ആയിരുന്നില്ല സൂര്യ. വെല്ലുവിളികളുള്ള കഥാപാത്രങ്ങള്‍ തിരഞ്ഞെടുത്താണ് നടന്‍ തന്റെ കഴിവ് തെളിയിച്ചത്. അഭിനയത്തിന് പുറമെ ഗായകനായും നിര്‍മാതാവായും സൂര്യ സിനിമയ്ക്ക് പിന്നിലും നിന്നു.

    ജൂലൈ 23, ഇന്ന് സൂര്യ നാല്‍പതാം പിറന്നാള്‍ ആഘോഷിക്കുകയാണ്. കരിയറില്‍ ഇതുവരെ സൂര്യ കഠിന പ്രയ്തനം ചെയ്ത വിജയിപ്പിച്ച ആറ് കഥാപാത്രങ്ങളെ കുറിച്ച് ചുവടെ പറയുന്നു, സ്ലൈഡുകളിലൂടെ തുടര്‍ന്ന് വായിക്കൂ...

    പേരഴകന്‍

    ബേര്‍ത്ത് ഡേ സ്‌പെഷ്യല്‍: സൂര്യയുടെ മികച്ച ആറ് കഥാപാത്രങ്ങള്‍

    മലയാളത്തില്‍ ദിലീപ് അഭിനയിച്ച് ഹിറ്റാക്കിയ കുഞ്ഞിക്കൂനന്‍ എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കാണ് പേരഴകന്‍. ശശി ശങ്കര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ കൂനനായും ബോക്‌സറായും സൂര്യ തകര്‍ത്തഭിനയിച്ചു. കഥാപാത്രമാകാനുള്ള സൂര്യയുടെ ശ്രമം വിജയകരമായിരുന്നു.

    നന്ദ

    ബേര്‍ത്ത് ഡേ സ്‌പെഷ്യല്‍: സൂര്യയുടെ മികച്ച ആറ് കഥാപാത്രങ്ങള്‍

    സൂര്യയുടെ സിനിമാ ജീവിതത്തിലെ ടേണിങ് പോയിന്റായിട്ടാണ് ബാല സംവിധാനം ചെയ്ത നന്ദ എന്ന ചിത്രത്തെ കണക്കാക്കുന്നത്. ഒരു റൗഡിയുടെ വേഷത്തിലാണ് ചിത്രത്തില്‍ സൂര്യ എത്തുന്നത്.

    ഗജിനി

    ബേര്‍ത്ത് ഡേ സ്‌പെഷ്യല്‍: സൂര്യയുടെ മികച്ച ആറ് കഥാപാത്രങ്ങള്‍

    എആര്‍ മുരുഗദോസ് സംവിധാനം ചെയ്ത ഗജിനി എന്ന ചിത്രത്തിലൂടെ സൂര്യ തമിഴകം കടന്നും ആരാധകരെ സമ്പാദിച്ചു. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള തമിഴ് നാട് സ്റ്റേറ്റ് അവാര്‍ഡും സൂര്യ നേടി. സൂര്യയുടെ അഭിനയത്തെ ബോളിവുഡ് പെര്‍ഫക്ട് ഖാന്‍ ആമിര്‍ ഖാന്‍ പുകഴ്ത്തുകയും ചിത്രം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്ത് ആമീര്‍ അഭിനയിക്കുകയും ചെയ്തു.

    കാക്ക കാക്ക

    ബേര്‍ത്ത് ഡേ സ്‌പെഷ്യല്‍: സൂര്യയുടെ മികച്ച ആറ് കഥാപാത്രങ്ങള്‍

    പൊലീസ് വേഷത്തില്‍ സൂര്യ ആദ്യമായി മിന്നിയത് ഗൗതം വാസുദേവ മേനോന്‍ സംവിധാനം ചെയ്ത കാക്ക കാക്ക എന്ന ചിത്രത്തിലൂടെയാണ്. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ഐടിഎഫ്എ പുരസ്‌കാരം സൂര്യ സ്വന്തമാക്കി.

    പിതാമകന്‍

    ബേര്‍ത്ത് ഡേ സ്‌പെഷ്യല്‍: സൂര്യയുടെ മികച്ച ആറ് കഥാപാത്രങ്ങള്‍

    നന്ദയ്ക്ക് ശേഷം മറ്റൊരു മികച്ച വേഷം കൂടെ ബാല സൂര്യക്ക് നല്‍കി. പിതാമകന്‍ എന്ന ചിത്രത്തില്‍ സൂര്യയ്‌ക്കൊപ്പം മറ്റൊരു പ്രധാന വേഷം ചെയ്തത് വിക്രമാണ്. ഈ ചിത്രത്തിലെ അഭിനയത്തിനാണ് സൂര്യയ്ക്ക് മികച്ച സഹനടനുള്ള ഫിലിം ഫെയര്‍ പുരസ്‌കാരം ലഭിച്ചത്.

    വാരണം ആയിരം

    ബേര്‍ത്ത് ഡേ സ്‌പെഷ്യല്‍: സൂര്യയുടെ മികച്ച ആറ് കഥാപാത്രങ്ങള്‍

    ഒരു വ്യക്തിയൂടെ മൂന്ന് ഘട്ടങ്ങളിലൂടെ കടന്നു പോയ ചിത്രമാണ് വാരണം ആയിരം. ആ മൂന്ന് ഘട്ടങ്ങളും വളരെ മനോഹരമായി സൂര്യ കൈകാര്യം ചെയ്തു. സ്‌കൂള്‍ കാലം മുതല്‍ കോളേജ് പഠനം കാലം കഴിഞ്ഞ് ജീവിതത്തിന്റെ മറ്റൊരു തലത്തിലേക്കുള്ള യാത്ര. അച്ഛനും മകനുമായി സൂര്യ ഡബിള്‍ റോളിലെത്തിയ ചിത്രം. ഏത് വേഷം കൊടുത്താലും സൂര്യ ചെയ്യും എന്ന് തെളിയിക്കുന്നതായിരുന്നു ചിത്രത്തിലെ അഭിനയം.

    English summary
    It is Suriya's birthday today (23rd July) and it is only fair to know more about the actor and some of his best movies on this special occasion.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X