twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആദ്യ ചിത്രത്തില്‍ മമ്മൂട്ടിക്ക് പേരില്ല, ലാലിന്റെ ചിത്രം റിലീസ് ചെയ്തത് 25 വര്‍ഷങ്ങള്‍ക്ക് ശേഷം!!

    By Aswathi
    |

    ചില താരങ്ങള്‍ക്ക് ആദ്യ ചിത്രത്തിലൂടെ തന്നെ ബ്രേക്ക് ലഭിയ്ക്കും. ചിലപ്പോള്‍ പിന്നെയുള്ള ചിത്രങ്ങളില്‍ താഴോട്ടേക്ക് പോയേക്കാം. മറ്റു ചിലര്‍ക്ക് ആദ്യ ചിത്രങ്ങളില്‍ ബ്രേക്ക് ലഭിച്ചില്ലെങ്കിലും പിന്നെ പിന്നെയുള്ള ചിത്രങ്ങളിലൂടെ മുന്‍ നിരയിലേക്കെത്തും.

    അനുഭവങ്ങള്‍ പാളിച്ചകളായിരുന്നു മമ്മൂട്ടിയുെട ആദ്യ ചിത്രം. മമ്മൂട്ടിയെ സംബന്ധിച്ച് അതൊരു പാളിച്ചയായി. തിരനോട്ടം എന്ന ലാലിന്റെ ആദ്യ ചിത്രം റിലീസ് ചെയ്തത് 25 വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. അതിനിടയില്‍ പല ചിത്രങ്ങള്‍ വന്നുപോയി. ഐശ്വര്യ റായിയുടെ ആദ്യ ചിത്രം മോഹന്‍ലാലിനൊപ്പം അഭിനയിച്ച ഇരുവര്‍ ആണെന്ന് എത്രപേര്‍ക്ക് അറിയാം. ഇവിടെയിതാ മലയാളത്തിലെ ചില പ്രമുഖ താരങ്ങളുടെ അരങ്ങേറ്റ ചിത്രം,

    മോഹന്‍ലാല്‍- തിരനോട്ടം(1978)

    ഇവരുടെയൊക്കെ ആദ്യ ചിത്രം ഏതാണെന്നറിയാമോ, നോക്കൂ

    മഞ്ഞില്‍ വിരിഞ്ഞ പൂക്കളാണ് മോഹന്‍ലാലിന്റെ ആദ്യ ചിത്രമെന്ന് ചിലര്‍ക്കൊക്കെ ധാരണയുണ്ട്. എന്നാല്‍ ആ ചിത്രം ലാലിന്റെ ആദ്യം റിലീസ് മാത്രമാണ്. മോഹന്‍ലാല്‍ ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തിയത് തിരനോട്ടം എന്ന ചിത്രത്തിന് വേണ്ടിയാണ്

    മമ്മൂട്ടി - അനുഭവങ്ങള്‍ പാളിച്ചകള്‍(1971)

    ഇവരുടെയൊക്കെ ആദ്യ ചിത്രം ഏതാണെന്നറിയാമോ, നോക്കൂ

    തോപ്പില്‍ ഭാസിയുടെ തിരക്കഥയില്‍, കെഎസ് സേതുമാധവന്‍ സംവിധാനം ചെയ്ത 1971 ല്‍ റിലീസ് ചെയ്ത അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന ചിത്രത്തിലാണ് മമ്മൂട്ടി ആദ്യമായി വേഷമിട്ടത്. സത്യനും പ്രേം നസീറും ഷീലയും ബഹദൂറുമൊക്കെ മുഖ്യവേഷത്തിലെത്തിയ ചിത്രത്തില്‍ പേരുപോലുമില്ലാത്ത ഒരു കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്.

     സുരേഷ് ഗോപി - ഓടയില്‍ നിന്നും(1965)

    ഇവരുടെയൊക്കെ ആദ്യ ചിത്രം ഏതാണെന്നറിയാമോ, നോക്കൂ

    പി കേശവ് ദേവിന്റെ ഓടയില്‍ നിന്ന് എന്ന നോവലിനെ ആസ്പദമാക്കി അതേ പേരില്‍ ഒരുക്കിയ ചിത്രത്തില്‍ ബാലതാരമായിട്ടാണ് സുരേഷ് ഗോപി ആദ്യമായി മുഖം കാണിച്ചത്. കെഎസ് സേതുമാധവന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ സത്യന്‍, പ്രേം നസീര്‍, കെആര്‍ വിജയ, കവിയൂര്‍ പൊന്നമ്മ തുടങ്ങിയവരാണ് മുഖ്യവേഷത്തിലെത്തിയത്.

    ദിലീപ് - എന്നോട് ഇഷ്ടം കൂടാമോ(1992)

    ഇവരുടെയൊക്കെ ആദ്യ ചിത്രം ഏതാണെന്നറിയാമോ, നോക്കൂ

    മറ്റ് താരങ്ങളെ പോലെ ദിലീപിനും തുടക്കം ചെറിയ വേഷങ്ങളില്‍ നിന്നു തന്നെയാണ്. അതുവരെ കമലിന്റെ അസിസ്റ്റന്റ് ഡയറക്ടറായിരുന്ന ദിലീപ് 1992 ല്‍ പുറത്തിറങ്ങിയ കമലിന്റെ എന്നോടിഷ്ടം കൂടാമോ എന്ന ചിത്രത്തിലൂടെ ഒരു ചെറിയ റോളില്‍ വെള്ളിതിരയിലേക്ക് കടന്നു

    ജയറാം- അപരന്‍(1988)

    ഇവരുടെയൊക്കെ ആദ്യ ചിത്രം ഏതാണെന്നറിയാമോ, നോക്കൂ

    പത്മരാജനാണ് ജയറാമിനെ വെള്ളിത്തിരയില്‍ പരിചയപ്പെടുത്തിയത്. 1988 ല്‍ പുറത്തിറങ്ങിയ അപരന്‍ എന്ന ചിത്രത്തില്‍ നായകനായിട്ട് തന്നെയാണ് ജയറാമിന്റെ അരങ്ങേറ്റം. ശോഭന, മുകേഷ്, മധു, പാര്‍വ്വതി തുടങ്ങിയവരും മുഖ്യവേഷത്തിലെത്തിയ ചിത്രം, അതുവരെ മിമിക്രിക്കാരനായി നടന്ന ജയറാമിന് നല്‍കിയ പുതിയ വഴികൂടെയായിരുന്നു

    പൃഥ്വിരാജ് - നന്ദനം(2002)

    ഇവരുടെയൊക്കെ ആദ്യ ചിത്രം ഏതാണെന്നറിയാമോ, നോക്കൂ

    പൃഥ്വിരാജിന്റെ ആദ്യ ചിത്രം സംബന്ധിച്ച് ഇപ്പോഴും ചില കഥകള്‍ പറഞ്ഞുകേള്‍ക്കുന്നുണ്ട്. രാജസേനന്‍ സംവിധാനം ചെയ്ത നക്ഷത്ര കണ്ണുള്ള രാജകുമാരന്‍ അവനുണ്ടൊരു രാജകുമാരി എന്ന ചിത്രത്തിലാണ് പൃഥ്വി ആദ്യം അഭിനയിച്ചതെന്ന് സംവിധായകന്‍ പറയുന്നു. എന്നാല്‍ പൃഥ്വി അടയാളപ്പെടുത്തിയിരിക്കുന്ന തന്റെ ആദ്യ ചിത്രം രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനമാണ്. ഇവ രണ്ടും പുറത്തിറങ്ങിയത് 2012 ലും

    കാവ്യാ മാധവന്‍

    ഇവരുടെയൊക്കെ ആദ്യ ചിത്രം ഏതാണെന്നറിയാമോ, നോക്കൂ

    ബാലതാരമായിട്ടാണ് കാവ്യ മാധവന്റെയും തുടക്കം. 1991 ല്‍ പുറത്തിറങ്ങിയ പൂക്കാലം വരവായ് എന്ന ചിത്രത്തില്‍ ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ വേഷമായിരുന്നു കാവ്യക്ക്. കാവ്യയ്‌ക്കൊപ്പം ദിവ്യ ഉണ്ണിയും ഈ ചിത്രത്തില്‍ ബാലതാരമായി എത്തി. ലാല്‍ ജോസിന്റെ ചന്ദ്രനുദിയ്ക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെയാണ് നായികയായുള്ള അരങ്ങേറ്റം

    മഞ്ജു വാര്യര്‍ -സാക്ഷ്യം(1995)

    ഇവരുടെയൊക്കെ ആദ്യ ചിത്രം ഏതാണെന്നറിയാമോ, നോക്കൂ

    മോഹന്‍ സംവിധാനം ചെയ്ത സാക്ഷ്യം എന്ന ചിത്രത്തിലൂടെയാണ് മഞ്ജു വാര്യരുടെ അരങ്ങേറ്റം. ഗൗതമി നായിക വേഷത്തിലെത്തിയ ചിത്രത്തില്‍ മഞ്ജു വാര്യര്‍ സ്മിത എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.

    ശോഭന -നീല മലര്‍ഗൈ

    ഇവരുടെയൊക്കെ ആദ്യ ചിത്രം ഏതാണെന്നറിയാമോ, നോക്കൂ

    തന്റെ ഒമ്പതാം വയസ്സിലാണ് ശോഭന വെള്ളിത്തിരയില്‍ അരങ്ങേറുന്നത്. നീല മലര്‍ഗൈ എന്ന തമിഴ് ചിത്രത്തിലൂടെയാണ് അരങ്ങേറ്റം. ലക്ഷ്മി റോജ എന്ന ചിത്രത്തിലും അഭിനയിച്ചതിന് ശേഷമാണ് ശോഭന നായിക നിരയിലേക്ക് വരുന്നത്, അതു മലയാളത്തിലൂടെ. ബാലചന്ദ്രനൊപ്പം അഭിനയിച്ച ഏപ്രില്‍ 18 ആണ് ശോഭനയുടെ ആദ്യ മലയാള സിനിമയും, നായികയായി അഭിനക്കുന്ന ആദ്യത്തെ ചിത്രവും

    ഉര്‍വശി- കതിര്‍മണ്ഡപം(1979)

    ഇവരുടെയൊക്കെ ആദ്യ ചിത്രം ഏതാണെന്നറിയാമോ, നോക്കൂ

    തന്റെ പത്താമത്തെ വയസ്സിലാണ് ഉര്‍വശ്ശിയുടെ വെള്ളിത്തിരാ അരങ്ങേറ്റം. കെപി പിള്ള സംവിധാനം ചെയ്ത ചിത്രത്തില്‍ പ്രേം നസീര്‍, മധു, ജയഭാരതി തുടങ്ങിയവരാണ് മുഖ്യവേഷത്തിലെത്തിയത്. തമിഴിലും മലയാളത്തിലും പിന്നെയുള്ള കാലം ഒരുപോലെ തിളങ്ങാന്‍ ഉര്‍വശ്ശിയ്ക്ക് സാധിച്ചു

    രേവതി - മന്‍ വാസനൈ(1983)

    ഇവരുടെയൊക്കെ ആദ്യ ചിത്രം ഏതാണെന്നറിയാമോ, നോക്കൂ

    മന്‍ വാസനൈ എന്ന തമിഴ് ചിത്രത്തിലൂടെയാണ് കൊച്ചിക്കാരിയായ രേവതിയുടെ അരങ്ങേറ്റം. പി ഭാരതിരാജ സംവിധാനം ചെയ്ത ചിത്രത്തില്‍ മുത്തുപ്പേച്ചി എന്ന കേന്ദ്രനായികയുടെ വേഷമാണ് രേവതി അവതരിപ്പിച്ചത്. ആദ്യ ചിത്രത്തിലൂടെ തന്നെ ഫിലിം ഫെയര്‍ സ്‌പെഷ്യല്‍ പുരസ്‌കാരവും നടി നേടി

    ജഗതി ശ്രീകുമാര്‍- കന്യകുമാരി (1974)

    ഇവരുടെയൊക്കെ ആദ്യ ചിത്രം ഏതാണെന്നറിയാമോ, നോക്കൂ

    1974 ല്‍ പുറത്തിറങ്ങിയ കന്യാകുമാരി എന്ന ചിത്രത്തില്‍ ഒരു ടൂറിസ്റ്റുകാരനായിട്ടാണ് ജഗതിയുടെ അരങ്ങേറ്റം. കെസ് സേതുമാധവന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ കമല്‍ ഹസനാണ് നായകന്‍. കഥാപാത്രത്തിന് പേര് ലഭിച്ചത് 75 ല്‍ പുറത്തിറങ്ങിയ ചട്ടമ്പി കല്യാണം എന്ന ചിത്രത്തിലാണ്

    ജഗദീഷ് - മൈ ഡിയര്‍ കുട്ടിച്ചാത്തന്‍(1984)

    ഇവരുടെയൊക്കെ ആദ്യ ചിത്രം ഏതാണെന്നറിയാമോ, നോക്കൂ

    മലയാളത്തിലെ ആദ്യത്തെ ത്രി ഡി ചിത്രം, മൈ ഡിയര്‍ കുട്ടിച്ചാത്തനിലൂടെയാണ് ജഗതീഷിന്റെ അരങ്ങേറ്റം. തുടക്കകാലങ്ങളില്‍ നായകനായും സഹതരാമായും ഒരേ സമയം എത്തിയ നടനാണ് ജഗതീഷ്. മുന്നൂറിലധികം ചിത്രങ്ങളില്‍ ഇതുവരെ വേഷമിട്ടു

    ഇന്നസെന്റ് -നൃത്തശാല(1972)

    ഇവരുടെയൊക്കെ ആദ്യ ചിത്രം ഏതാണെന്നറിയാമോ, നോക്കൂ

    1972 ല്‍ പുറത്തിറങ്ങിയ നൃത്തശാല എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലെ നിഷ്‌കളങ്ക നടന്റെ അരങ്ങേറ്റം.

     മുകേഷ്  ബലൂണ്‍(1982)

    ഇവരുടെയൊക്കെ ആദ്യ ചിത്രം ഏതാണെന്നറിയാമോ, നോക്കൂ

    രവി ഗുപ്ത സംവിധാനം ചെയ്ത്, 1982 ല്‍ പുറത്തിറങ്ങിയ ബലൂണ്‍ എന്ന ചിത്രത്തിലൂടെയാണ് മുകേഷിന്റെ അരങ്ങേറ്റം. മമ്മൂട്ടിയും ജഗതി ശ്രീകുമാറുമൊക്കെയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

    English summary
    Check out Malayalam Actors and their first films
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X