twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പണം മുടക്കാന്‍ ആരും മുന്നോട്ട് വന്നില്ല, എന്നിട്ടും ദിലീപിന്റെ തലേവര മാറ്റി മറിച്ചു ആ ചിത്രം!!!

    ടോം ആന്‍ഡി ജെറി മൂഡിലുള്ള ചിത്രം നിര്‍മിക്കാന്‍ ആരും തയാറായില്ല. ദിലീപിന്റെ കരിയറില്‍ വഴിത്തിരിവായ സിഐഡി മൂസ നിര്‍മിച്ച് ദിലീപ് നിര്‍മാതാവും ആയി.

    By Karthi
    |

    കരിയറില്‍ ഒട്ടേറെ തിരച്ചടികള്‍ നേരിട്ടിട്ടുള്ള നടനാണ് ദിലീപ്. പക്ഷെ ഓരോ തിരിച്ചടികളും ദിലീപിന് തുറന്ന് നല്‍കിയത് പുതിയ വാതായനങ്ങളായിരുന്നു. കുട്ടികളുടെ പ്രിയങ്കരനായ നടനിലേക്കുള്ള ദിലീപിന്റെ വളര്‍ച്ചക്ക് പിന്നിലും അത്തരത്തിലുള്ള തിരിച്ചടി പിന്തുണയായിട്ടുണ്ട്.

    ഒരു നടനെന്ന നിലയില്‍ മാത്രമല്ല ഇന്ന് ദിലീപ് അറിയപ്പെടുന്നത്. നിര്‍മാതാവ്, വിതരണക്കാരന്‍, തിയറ്റര്‍ ഉടമ, സംഘടന പ്രസിഡന്റ് അങ്ങനെ വിവിധ നിലകളില്‍ പ്രശസ്തനാണ് ദിലീപ്. ആദ്യമായി ദിലീപ് നിര്‍മാതാവിന്റെ വേഷമണിഞ്ഞത് മുന്‍ധാരണകളോടെയോ മുന്‍കൂട്ടിയെടുത്ത തീരുമാനത്തിന്റെ ഭാഗമായിട്ടോ ആയിരുന്നില്ല

    നിര്‍മിക്കാന്‍ ആളില്ല

    ജോണി ആന്റണി എന്ന നവാഗത സംവിധായകന്‍. നായകനാകുന്നത് ദിലീപ്. ചിത്രത്തിന് തിരക്കഥയെളുതുന്നതാകട്ടെ ഉദയ്കൃഷ്ണ സിബി കെ തോമസ് കൂട്ടുകെട്ടും. പക്ഷെ, എന്ത് ചെയ്യാം ചിത്രം നിര്‍മിക്കാന്‍ ആളില്ല. ടോം ആന്‍ഡ് ജെറി മൂഡിലുള്ള സിനിമയുടെ കഥയില്‍ നിര്‍മാതാക്കള്‍ക്ക് വിശ്വാസമില്ല.

    സിഐഡി മൂസ

    തിയറ്ററില്‍ വന്‍ വിജയമായി മാറിയ സിഐഡി മൂസ നിര്‍മാതാക്കള്‍ തള്ളിക്കളഞ്ഞ ചിത്രമായിരുന്നു. ചിത്രത്തിലെ കോമഡി ട്രാക്ക് വേണ്ട വിധത്തില്‍ ഉള്‍ക്കൊള്ളാന്‍ നിര്‍മാതാക്കള്‍ക്കായില്ല. ജോണി ആന്റണി എന്ന നവാഗത സംവിധായകന് സധിക്കുമോ എന്ന സംശയവും അവര്‍ക്കുണ്ടായിരുന്നു.

    ദിലീപിന്റെ വിശ്വാസം

    നിര്‍മാതാക്കള്‍ പിന്മാറിയെങ്കിലും ദിലീപിന് ആ കഥയില്‍ വിശ്വാസമായിരുന്നു. അതുകൊണ്ടുതന്നെ ആ ചിത്രം ഉപേക്ഷിക്കാന്‍ ദിലീപ് തയാറായില്ല. ചിത്രം നിര്‍മാണം ദിലീപ് ഏറ്റെടുത്തു. ദിലീപും സഹോദരന്‍ അനൂപും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.

    സൂപ്പര്‍ ഹിറ്റായ കോമഡി ത്രില്ലര്‍

    കോമഡി ത്രില്ലര്‍ ചിത്രം സൂപ്പര്‍ ഹിറ്റായി മാറി. ചിത്രം കുട്ടികളെ ഏറെ ആകര്‍ഷിച്ചു. കുട്ടികളുടെ ഇഷ്ടതാരമായി മാറുകയായിരുന്നു ദിലീപ്. കുടുംബ പ്രേക്ഷകര്‍ക്കും സിഐഡി മൂസ പ്രിയങ്കരമായി മാറി.

    നായികയായി ഭാവന

    ചിത്രത്തില്‍ നായികയായി എത്തിയ ഭാവനയുടെ ആദ്യ മുഴുനീള നായിക വേഷമായിരുന്നു സിഐഡി മൂസയിലേത്. തിളക്കത്തില്‍ ദിലീപിനൊപ്പം തന്നെ അതിഥി താരമായി ഭാവന അഭിനയിച്ചിരുന്നു. അതിന് മുമ്പ് ക്രോണിക് ബാച്ചിലറില്‍ മമ്മുട്ടിയുടെ അനുജത്തിയായും എത്തി. പിന്നീടാണ് സിഐഡി മൂസയിലേക്ക് എത്തുന്നത്. കമല്‍ സംവിധാനം ചെയ്ത നമ്മളായിരുന്നു ആദ്യ ചിത്രം.

    ജൂലൈ നാലിന്റെ ഭാഗ്യം

    ദിലീപിന്റെ കരിയറില്‍ ജൂലൈ നാലിന് റിലീസ് ചെയ്ത സിനിമകളെല്ലാം വന്‍ വിജയങ്ങളായിരുന്നു. തന്റെ ഭാഗ്യ ദിവസമായിട്ടാണ് ദിലീപ് ജൂലൈ നാലിനെ കണ്ടിരുന്നത്. ജൂലൈ നാലിന്റെ വിജയ പരമ്പരയ്ക്ക് തുടക്കം കുറിച്ച ചിത്രം സിഐഡി മൂസയായിരുന്നു.

    രണ്ടാം ഭാഗം വരുന്നു

    സൂപ്പർ ഹിറ്റായി മാറുന്ന ചിത്രങ്ങൾക്ക് രണ്ടാം ഭാഗം ഒരുങ്ങുന്നത് സിനിമാ ലോകത്തെ പതിവ് കാഴ്ചയാണ്. സിഐഡി മൂസയ്ക്കും രണ്ടാം ഭാഗം ഒരുക്കുന്നുണ്ടെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കി കഴിഞ്ഞു. എന്നാൽ ചിത്രം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.

    English summary
    There were no producers had interest in producing that movie. But that Tom and Jerry mood create a break through in Dileep's career. That movie, CID Moosa was the first production venture of Dileep.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X