twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇവിടെ വന്ന് ഉണ്ടാക്കാന്‍ നോക്കിയ സൂര്യയെ തമിഴ്‌നാട്ടില്‍ പോയി പൊട്ടിച്ച് കൈയ്യില്‍ കൊടുത്ത നിവിന്‍!

    By Rohini
    |

    2015 ലേക്ക് ഒന്ന് തിരിഞ്ഞു നോക്കാം... മലയാളത്തിന്റെ യുവതാരങ്ങളായ പൃഥ്വിരാജും ദുല്‍ഖര്‍ സല്‍മാനും നിവിന്‍ പോളിയുമൊക്കെ ബോക്‌സോഫീസ് ഇളക്കിമറിച്ച വര്‍ഷമായിരുന്നു അത്. ഇതുപോലൊരു മെയ് അവസാനത്തിലാണ് നിവിന്റെ പ്രേമം എന്ന ചിത്രം റിലീസായത്.

    നിവിന്‍ പോളിക്ക് കൊച്ചുണ്ടായാലും ദുല്‍ഖറിന് കൊച്ചുണ്ടായാലും പണി അജു വര്‍ഗ്ഗീസിന്, ഇത് കഷ്ടം!!നിവിന്‍ പോളിക്ക് കൊച്ചുണ്ടായാലും ദുല്‍ഖറിന് കൊച്ചുണ്ടായാലും പണി അജു വര്‍ഗ്ഗീസിന്, ഇത് കഷ്ടം!!

    പൊതുവെ കേരളത്തിലേക്ക് അന്യഭാഷാ ചിത്രങ്ങളെത്തി മലയാളത്തിന് വിലങ്ങുതടിയാവുതയായിരുന്നു പതിവ്. ആ പതിവ് തെറ്റിച്ച്, ഇവിടെ നിന്ന് തമിഴ്‌നാട്ടില്‍ പോയി, തമിഴകത്തെ മുന്‍നിര താരങ്ങളെ കടത്തിവെട്ടി നിവിന്‍ പോളി... നിവിന്‍ പോളിയുടെ പ്രേമത്തിന് മുന്നില്‍ മുട്ടുമടക്കിയത് സൂര്യയുടെ വമ്പന്‍ ചിത്രമാണ്.

    ഒരേ ദിവസം

    ഒരേ ദിവസം

    മെയ് 29, അന്നായിരുന്നു നിവിന്‍ പോളിയുടെ പ്രേമവും പൃഥ്വിരാജും നിവിന്‍ പോളിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ശ്യാമപ്രസാദിന്റെ ഇവിടെയും റിലീസ് ചെയ്തത്. ഈ ചിത്രങ്ങള്‍ക്കൊപ്പം തമിഴകത്ത് നിന്ന് സൂര്യയുടെ മാസ് എന്ന ചിത്രവും കേരളത്തിലെത്തി.

    പ്രതീക്ഷയോടെ വന്ന മാസ്

    പ്രതീക്ഷയോടെ വന്ന മാസ്

    വളരെ ഏറെ പ്രതീക്ഷയോടെ എത്തിയ സൂര്യ ചിത്രമാണ് മാസ്. വെങ്കിട് പ്രഭവും സൂര്യയും ആദ്യമായി ഒന്നിയ്ക്കുന്ന എന്ന പ്രത്യേകതയുമായി കേരളത്തിലെ 110 സ്‌ക്രീനുകളിലായിട്ടാണ് മാസ് എന്ന ചിത്രം റിലീസ് ചെയ്തത്.

    പ്രേമം വന്നതോ?

    പ്രേമം വന്നതോ?

    മാസിനെ അപേക്ഷിച്ച് നോക്കുമ്പോള്‍ കേരളത്തില്‍ വളരെ കുറഞ്ഞ തിയേറ്ററുകള്‍ മാത്രമേ അല്‍ഫോണ്‍സ് പുത്രന്‍ നിവിന്‍ പോളിയെ നായകനാക്കി ഒരുക്കിയ പ്രേമത്തിന് ലഭിച്ചുള്ളൂ. അന്യഭാഷാ ചിത്രമായ മാസിന് 110 സ്‌ക്രീനുകള്‍ കിട്ടിയപ്പോള്‍ പ്രേമത്തിന് കിട്ടിയത് വെറും 80 സ്‌ക്രീനുകളാണ്.

    സംഭവിച്ചത്

    സംഭവിച്ചത്

    എന്നാല്‍ ആദ്യ ദിവസങ്ങളില്‍ തന്നെ പ്രേമവും മാസും തമ്മിലുള്ള മത്സരത്തിലെ വിജയിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നു. മാസ് ആദ്യ ഷോ കഴിഞ്ഞപ്പോള്‍ തന്നെ കേരളത്തില്‍ നിന്ന് പെട്ടന്ന് പുറത്തേക്ക് പോകും എന്ന് ബോധ്യമായി. എന്നാല്‍ പ്രേമം മൗത്ത് പബ്ലിസിറ്റി നേടി മുന്നേറി.

    പ്രേമം കൈയ്യടക്കി

    പ്രേമം കൈയ്യടക്കി

    ചുരുങ്ങിയ ചെലവില്‍ ഇറങ്ങിയ പ്രേമവും വലിയ ബജറ്റില്‍ പ്രതീക്ഷയോടെ ഇറങ്ങിയ മാസും തമ്മിലുള്ള മത്സരത്തില്‍ ആദ്യ ആഴ്ച തന്നെ വിജയം പ്രേമത്തിനൊപ്പം നിന്നു. വൈകാതെ മാസ് തിയേറ്ററുകളില്‍ നിന്ന് പുറത്തേക്ക് പോകുകയും, പ്രേമത്തിന്റെ പ്രദര്‍ശനം കൂടുകയും ചെയ്തു.

    തമിഴ്‌നാട്ടില്‍ പ്രേമം

    തമിഴ്‌നാട്ടില്‍ പ്രേമം

    കേരളത്തിലും നിന്നില്ല പ്രേമം. മലയാളത്തെക്കാള്‍ പ്രേമത്തിന് സ്വീകരണം കിട്ടിയത് തമിഴ്‌നാട്ടിലാണെന്ന് പറഞ്ഞാലും കൂടിപ്പോകില്ല. ചെന്നൈയില്‍ പ്രേമം 250 ദിവസം പ്രദര്‍ശിപ്പിച്ചു. അപ്പോഴേക്കും അവിടെ സൂര്യയുടെ മാസ് തുടച്ചുനീക്കപ്പെട്ടിരുന്നു.

    English summary
    CUT TO 2015: When Nivin Pauly & Co. Overpowered Suriya's Mass!
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X