»   » എന്തുക്കൊണ്ട് ദുല്‍ഖറിന് ഇത്രയുമധികം ആരാധകര്‍, കാരണം മറ്റൊന്നുമല്ല!

എന്തുക്കൊണ്ട് ദുല്‍ഖറിന് ഇത്രയുമധികം ആരാധകര്‍, കാരണം മറ്റൊന്നുമല്ല!

മലയാളത്തിലെ പോലെ അന്യഭാഷയിലും ഒത്തിരി ആരാധകരുള്ള നടനാണ് ദുല്‍ഖര്‍ സല്‍മാന്‍. മണിരത്‌നം സംവിധാനം ചെയ്ത ഒകെ കണ്‍മണി എന്ന ചിത്രത്തിലൂടെ തമിഴകം മുഴുവന്‍ ദുല്‍ഖറിന് ആരാധകരായി.

Written by: Sanviya
Subscribe to Filmibeat Malayalam

മലയാളത്തിലെ പോലെ അന്യഭാഷയിലും ഒത്തിരി ആരാധകരുള്ള നടനാണ് ദുല്‍ഖര്‍ സല്‍മാന്‍. മണിരത്‌നം സംവിധാനം ചെയ്ത ഒകെ കണ്‍മണി എന്ന ചിത്രത്തിലൂടെ തമിഴകം മുഴുവന്‍ ദുല്‍ഖറിന് ആരാധകരായി. ഒകെ കണ്‍മണി ബോളിവുഡിലേക്ക് റീമേക്ക് ചെയ്തതോടെ ബോളിവുഡിലും ദുല്‍ഖറിന് ആരാധകര്‍ കുറവല്ല.

എന്നാല്‍ യുവത്വങ്ങളുടെ ഹരമായ ദുല്‍ഖറിനെ സംബന്ധിച്ചടത്തോളം നടന്റെ മികച്ച ചിത്രങ്ങളാണ് ഇന്‍ഡസ്ട്രിയില്‍ നടന് ഇത്രയുമധികം ആരാധകര്‍ ഉണ്ടായത്. ദുല്‍ഖറിന്റെ ഏറ്റവും പുതിയ ചിത്രമായ ജോമോന്റെ സുവിശേഷങ്ങള്‍ 30 കോടിയാണ് ബോക്‌സോഫീസില്‍ നേടിയത്. മികച്ച പ്രതികരണങ്ങളോടെ ചിത്രം മുന്നേറുകയാണ്.

അഭിനയരംഗത്ത് അഞ്ച് വര്‍ഷം പൂര്‍ത്തിയായ ദുല്‍ഖറിന്റെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ അഞ്ച് കളക്ഷന്‍ ഏതൊക്കെയന്ന് നോക്കാം.

ചാര്‍ലി

മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത ചാര്‍ലി ദുല്‍ഖറിന്റെ കരിയറില്‍ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നാണ്. റിലീസ് ചെയ്ത ആദ്യ ദിനത്തില്‍ മികച്ച കളക്ഷന്‍ സ്വന്തമാക്കിയ ചിത്രം 44 കോടിയാണ് ബോക്‌സോഫീസില്‍ കളക്ട് ചെയ്തത്. ഇന്ത്യയില്‍ നിന്നും വിദേശത്ത് നിന്നുമുള്ള കളക്ഷനാണിത്. കേരളത്തില്‍ നിന്ന് മാത്രമായി 22 കോടി കളക്ട് ചെയ്തു.

ഒകെ കണ്‍മണി

2015ലാണ് മണിരത്‌നത്തിന്റെ സംവിധാനത്തില്‍ ഒകെ കണ്‍മണി പുറത്തിറങ്ങുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ ആദ്യത്തെ തമിഴ് ചിത്രം കൂടിയായിരുന്നു ഒകെ കണ്‍മണി. തമിഴിന് പുറമെ തെലുങ്ക് തിയേറ്ററുകളിലും മികച്ച പ്രകടനം കാഴ്ച വെച്ച ചിത്രം 40 കോടി ബോക്‌സോഫീസില്‍ നേടി.

കലി

2016ല്‍ പുറത്തിറങ്ങിയ ദുല്‍ഖറിന്റെ കലിയും ബോക്‌സോഫീസില്‍ മികച്ച വിജയം നേടി. തിയേറ്ററുകളില്‍ മികച്ച വിജയം നേടിയ ചിത്രം കേരളത്തിലെ തിയേറ്ററുകളില്‍ നിന്ന് 16 കോടിയോളം കളക്ട് ചെയ്തു.

വിക്രമാദിത്യന്‍

2014ല്‍ പുറത്തിറങ്ങിയ ദുല്‍ഖര്‍ ചിത്രമാണ് വിക്രമാദിത്യന്‍. ചിത്രം ദുല്‍ഖറിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നാണ്. ലാല്‍ ജോസ് സംവിധാനം ചെയ്ത ചിത്രം കുടുംബ പ്രേക്ഷകരെയാണ് ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചത്. കേരള ബോക്‌സോഫീസില്‍ നിന്ന് വിക്രമാദിത്യന്‍ 15.18 കോടി കളക്ട് ചെയ്തു.

കമ്മട്ടിപ്പാടം

2016ല്‍ രാജീവ് രവി സംവിധാനം ചെയ്ത ചിത്രമാണ് കമ്മട്ടിപ്പാടം. ദുല്‍ഖറിന്റെ കരിയറിലെ മികച്ച ചിത്രങ്ങളില്‍ ഒന്നാണ് കമ്മട്ടിപ്പാടം. കേരള ബോക്‌സോഫീസില്‍ നിന്ന് ഏകദേശം 15 കോടിയോളം നേടി.

English summary
Dulquer Salmaan's Journey At The Box Office: 5 Biggest Hits Of The Actor!
Please Wait while comments are loading...

Malayalam Photos

Go to : More Photos