twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഐഎഫ്എഫ്‌കെയില്‍ എന്തുക്കൊണ്ട് എന്ന് നിന്റെ മൊയ്തീന്‍ ഇല്ല?

    By Akhila
    |

    മുക്കത്തെ മൊയ്തീന്‍ കാഞ്ചനമാല പ്രണയം വെള്ളിത്തിരയില്‍ തകര്‍ക്കുകയാണ്. അടുത്തിടെ എന്ന് നിന്റെ മൊയ്തീന്‍ പോലെ മനോഹരമായ ഒരു മലയാള സിനിമ തിയേറ്ററില്‍ എത്തിയിട്ടില്ല എന്നതാണ് വാസ്തവം. ഇപ്പോഴിതാ എന്ന് നിന്റെ മൊയ്തീന് പിന്നാലെ സലിം അഹമ്മദ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമായ പത്തേമാരിയും. മലയാള സിനിമയ്ക്ക് സുവര്‍ണ്ണ കാലഘട്ടമാണെന്ന് പറയുന്നതില്‍ തെറ്റില്ല.

    മലയാള സിനിമയ്ക്ക പുതു നിമിഷം സമ്മാനിച്ച എന്ന് നിന്റെ മൊയ്തീനും പത്തേമാരിയും 20ാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിലേക്ക് തിരഞ്ഞെടുത്തു. അതില്‍ എന്ന് നിന്റെ മൊയ്തീനെ ചലച്ചലിത്രോത്സവത്തിന്റെ മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുത്തതും വലിയ സന്തോഷം നല്‍കുന്നതായിരുന്നു.

    ഇപ്പോള്‍ അറിയുന്നത് എന്ന് നിന്റെ മൊയ്തീനെ ചലച്ചിത്രോത്സവത്തിന്റെ മത്സര വിഭാഗത്തില്‍ നിന്നും പുറത്താക്കിയെന്നാണ്. ചലച്ചിത്രോത്സവത്തില്‍ മത്സരിക്കാന്‍ എന്ന് നിന്റെ മൊയതീന് യോഗ്യതയില്ലത്തതാണ്, മൊയ്തീന്‍ പുറത്താകാന്‍ കാരണം എന്ന് പറയുന്നു. പകരം മലയാള സിനിമ എന്ന വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കാനാണ് ചലച്ചിത്ര അക്കാദമിയുടെ തീരുമാനം. എന്നാല്‍ തിയേറ്ററില്‍ വിജയിച്ച എന്ന് നിന്റെ മൊയ്തീന്‍ അവാര്‍ഡിന് വേണ്ടി മത്സരിക്കാന്‍ യോഗ്യതിയില്ലേ എന്നാണ് പലരുടെയും ചോദ്യം?

    എന്ന് നിന്റെ മൊയ്തീന്‍ ചലച്ചിത്രോത്സവത്തിലേക്ക്

    ഐഎഫ്എഫ്‌കെയില്‍ എന്തുക്കൊണ്ട് എന്ന് നിന്റെ മൊയ്തീന്‍ ഇല്ല?

    20ാമത് കേരള രാജ്യാന്തര ചലച്ചിത്രോസവത്തിലെ മത്സര വിഭാഗത്തിലേക്ക് എന്ന് പറഞ്ഞാണ് എന്ന് നിന്റെ മൊയ്തീനെ വാങ്ങിയത്. എന്നാല്‍ മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കാനാണ് ചലച്ചിത്ര അക്കാദമിയുടെ തീരുമാനം.

    ചലച്ചിത്ര അക്കാദമിയുടെ തീരുമാനം അംഗീകരിക്കാനാവില്ല

    ഐഎഫ്എഫ്‌കെയില്‍ എന്തുക്കൊണ്ട് എന്ന് നിന്റെ മൊയ്തീന്‍ ഇല്ല?


    ചലച്ചിത്ര അക്കാദമിയുടെ തീരുമാനം അംഗീകരിക്കാനാവില്ലെന്നാണ് ചിത്രത്തിന്റെ സംവിധായകന്‍ ആര്‍ എസ് വിമല്‍ പറയുന്നത്. അതുക്കൊണ്ട് തന്നെ മത്സര വിഭാഗത്തില്‍ പരിഗണിക്കില്ലെങ്കില്‍ മറ്റൊരു വിഭാഗത്തിലും പരിഗണിക്കേണ്ടതില്ലെന്നാണ് വിമലിന്റെ തീരുമാനം.

     മൊയ്തീന്‍ വാണിജ്യ സിനിമയായതുകൊണ്ടോ?

    ഐഎഫ്എഫ്‌കെയില്‍ എന്തുക്കൊണ്ട് എന്ന് നിന്റെ മൊയ്തീന്‍ ഇല്ല?

    എന്ന് നിന്റെ മൊയ്തീന്‍ ചലച്ചിത്രോത്സവത്തിലെ മത്സര വിഭാഗത്തില്‍ പരിഗണിക്കുന്നുണ്ടന്നായപ്പോള്‍, വാണിജ്യം സിനിമയെ മത്സര വിഭാഗത്തില്‍ ഉള്‍പ്പെടുത്തി എന്നും സംസാരമുണ്ടായിരുന്നു. എന്നാല്‍ മൊയ്തീന്‍ വാണിജ്യ സിനിമയാണെന്ന് പറഞ്ഞവരോട് ആര്‍ട്ട് സിനിമയും വാണിജ്യ സിനിമയുമെന്താണെന്ന് വ്യക്തമാക്കേണ്ടതുണ്ടെന്നും ആര്‍ എസ് വിമല്‍ ആവശ്യപ്പെടുകയുണ്ടായി. മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ആര്‍ എസ് വിമല്‍ ഇക്കാര്യം പറയുന്നത്.

    മലയാള സിനിമ ഇന്ന് വിഭാഗത്തിലേക്ക് ഏഴ് സിനിമകള്‍

    ഐഎഫ്എഫ്‌കെയില്‍ എന്തുക്കൊണ്ട് എന്ന് നിന്റെ മൊയ്തീന്‍ ഇല്ല?

    മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തിലേക്ക് എന്ന് നിന്റെ മൊയ്തീന്‍ പത്തേമാരിയടക്കം ഏഴ് സിനിമകളാണ് തിരഞ്ഞെടുത്തിരിക്കുന്നത്.

    എന്ന് നിന്റെ മൊയ്തീന്‍

    ഐഎഫ്എഫ്‌കെയില്‍ എന്തുക്കൊണ്ട് എന്ന് നിന്റെ മൊയ്തീന്‍ ഇല്ല?

    കോഴിക്കോട് മുക്കത്തെ മൊയ്തീന്റെയും കാഞ്ചനമാലയുടെയും പ്രണയ ജീവിതത്തെ ആസ്പദമാക്കി ആര്‍ എസ് വിമല്‍ സംവിധാനം ചെയ്ത ചിത്രമാണ് എന്ന് നിന്റെ മൊയ്തീന്‍.

    English summary
    malayalam film ennu ninte moideen withdrawn from iffk.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X