twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഗോദയുടെ പ്രചരണത്തിന് മോഹന്‍ലാലും മോദിയും!!! ആഘോഷമാക്കി ഗോദ ടീം...

    വീണു കിട്ടുന്ന ഓരോ അവസരവും ചിത്രത്തിന്റെ പ്രമോഷന് ഉപയോഗിക്കുകയാണ് ടീം ഗോദ.

    By Karthi
    |

    മലയാള സിനിമ ഇന്ന് ഏറെ വളര്‍ന്ന് കഴിഞ്ഞിരിക്കുന്നു. നല്ല സിനിമകള്‍ ഒരുക്കുന്നതില്‍ മാത്രമല്ല ചെയ്ത സിനിമകളെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിലും മിടുക്കുപുലര്‍ത്തുന്നുണ്ട് മലയാള സിനിമ. സിനിമ പ്രമോഷന് വേണ്ടി പണ്ട് അധികം സമയവും അധ്വാനവും പണവും നഷ്ടപ്പെടുത്താന്‍ ആരും തയാറായിരുന്നില്ല. പകരം പ്രേക്ഷകാഭിപ്രായങ്ങളിലൂടെ സിനിമ വളരുകയായിരുന്നു.

    ബോക്‌സ് ഓഫീസില്‍ കാലുറപ്പിച്ച് ടൊവിനോ!!! അച്ചായന്‍സിനെ മലര്‍ത്തിയടിച്ച റിയൽ അച്ചായന്‍!!!ബോക്‌സ് ഓഫീസില്‍ കാലുറപ്പിച്ച് ടൊവിനോ!!! അച്ചായന്‍സിനെ മലര്‍ത്തിയടിച്ച റിയൽ അച്ചായന്‍!!!

    ലാല്‍ ജോസിനോട് പലരും പറഞ്ഞു ക്ലാസ്‌മേറ്റ്‌സ് ഹിറ്റാകില്ല!!! പരാജയം ഉറപ്പിക്കാന്‍ കാരണം???ലാല്‍ ജോസിനോട് പലരും പറഞ്ഞു ക്ലാസ്‌മേറ്റ്‌സ് ഹിറ്റാകില്ല!!! പരാജയം ഉറപ്പിക്കാന്‍ കാരണം???

    കുറഞ്ഞത് നൂറ് മുതല്‍ നാനൂറ് ദിവസം വരെ തിയറ്ററില്‍ പ്രദര്‍ശിപ്പിച്ചിരുന്ന പഴയകാലമല്ല. മൂന്ന് മാസത്തിനുള്ളില്‍ ഡിവിഡിയും അഞ്ചാം മാസം സിനിമ മിനിസ്‌ക്രീനിലും എത്തുന്ന ഇന്നത്തെ കാലത്ത് പ്രേക്ഷകകരെ എത്രയും വേഗം തിയറ്ററിലെത്തിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. കഴിഞ്ഞ ആഴ്ച തിയറ്ററിലെത്തിയ ഗോദയുടെ പ്രമോഷന് മോഹന്‍ലാലും മോദിയും എത്തിയിരിക്കുകയാണ്.

    ഇരുവഞ്ഞിപ്പുഴ അറബിക്കടലില്‍ ചേരുമെങ്കിൽ നമ്മള് ബീഫും തിന്നും !! സംഘികളോട് രശ്മി നായർ...!!

    ഗോദ

    ഗോദ

    കുഞ്ഞിരാമായണത്തിന് ശേഷം ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ഗോദ ഗുസ്തി പശ്ചാത്തലമായ ഒരു സ്‌പോര്‍ട്‌സ് സിനിമയാണ്. സിനിമ മികച്ച അഭിപ്രായം നേടി തിയറ്ററില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ്. ഇപ്പോഴും ചിത്രത്തിന്റെ പ്രമോഷന് വേണ്ടി ലഭിക്കുന്ന ഒരു അവസരവും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ നഷ്ടപ്പെടുത്താറില്ല.

    മോഹന്‍ലാലും മോദിയും

    മോഹന്‍ലാലും മോദിയും

    ചിത്രത്തിന് വേണ്ടി മികച്ച പ്രമോഷന്‍ ചിത്രത്തിന്റെ അണിയറ അണിയറ പ്രവര്‍ത്തകര്‍ നടത്തിയിരുന്നു. അത് കൂടാതെയാണ് വീണ് കിട്ടിയ അവസരത്തില്‍ മോഹന്‍ലാലും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഗോദയുടെ പ്രമോഷനില്‍ പങ്കാളികളായത്. അത് ടീം ഗോദ ഗംഭീരമായി വിനിയോഗിക്കുകയും ചെയ്തു.

    മോഹന്‍ലാലിന്റെ പിറന്നാള്‍

    മോഹന്‍ലാലിന്റെ പിറന്നാള്‍

    മോഹന്‍ലാലിന്റെ 57ാം പിറന്നാള്‍ ശരിക്കും ആഘോഷമാക്കിയതും ഉപകാരപ്പെട്ടതും ഗോദ ടീമിനാണ്. മോഹന്‍ലാലിന് ടീമിന്റെ പിറന്നാള്‍ ആശംസ എത്തിയത് ചിത്രത്തിലെ ഒരു രംഗത്തോടൊപ്പമായിരുന്നു. അജു വര്‍ഗീസ്, ടൊവിനോ, ധര്‍മജന്‍, ഹരീഷ് എന്നിവരുള്‍പ്പെടുന്ന രംഗം പ്രേക്ഷകര്‍ ഏറ്റെടുക്കുകയും ചിത്രത്തിന് അതൊരു പ്രമോഷനായി മാറുകയും ചെയ്തു.

    മോദിയുടെ ഉപകാരം

    മോദിയുടെ ഉപകാരം

    മോഹന്‍ലാലിന് പിന്നാലെയാണ് ഉര്‍വ്വശി ശാപം ഉപകാരമായി എന്ന് പറയുന്നത് പോലെ മോദിയുടെ രൂപത്തില്‍ ഗോദയുടെ അടുത്ത ശുക്രന്‍. പ്രേക്ഷകരിലേക്ക് അതിവേഗം സഞ്ചിരിക്കാന്‍ ഗോദയ്ക്ക് മോദി ഊര്‍ജമായി. രാജ്യത്ത് ഗോവധം നിരോധിച്ചുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനമാണ് ഗോദ ടീമിന് പുതിയ ആശയം നല്‍കിയത്.

    ബീഫ് മലയാളിയുടെ വികാരം

    ബീഫ് മലയാളിയുടെ വികാരം

    ബീഫ് നിരോധനത്തിനെതിരെ പ്രതിഷേധിക്കാന്‍ കാത്ത് നില്‍ക്കുന്നവര്‍ക്കിടയിലേക്കാണ് ഗോദ ടീം ബീഫിനെ വര്‍ണിക്കുന്ന രംഗം ഇട്ടുകൊടുത്തത്. ബീഫ് മലയാളികളുടെ വികാരമാണ് എന്ന് പറഞ്ഞ് തുടങ്ങുന്ന രംഗം ഏതൊരു വ്യക്തിയുടേയും നാവില്‍ കൊതിയൂറും വിധം മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. ഈ രംഗം നിമിഷങ്ങള്‍ക്കകം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.

    ഒന്നും മനപ്പൂര്‍വ്വമല്ല

    ഒന്നും മനപ്പൂര്‍വ്വമല്ല

    പ്രേക്ഷകരിലേക്ക് രണ്ട് സന്ദര്‍ഭങ്ങളിലായി എത്തിയ രണ്ട് രംഗങ്ങളും ഇങ്ങനെ ഒരു സാധ്യതയെ മുന്‍കൂട്ടി കണ്ട് ചിത്രീകരിച്ചതായിരുന്നില്ല. എന്നാല്‍ അത് കൃത്യമായ അവസരത്തില്‍ പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞുവെന്നതാണ് ഗോദ ടീമിന്റെ വിജയം. ചിത്രത്തേക്കുറിച്ച് പ്രേക്ഷകരുടെ ഇടയില്‍ ഒരു ചര്‍ച്ചക്ക് ഈ സാഹചര്യങ്ങള്‍ വഴിയൊരുക്കി.

    ബീഫ് നിരോധനത്തിലെ  പ്രതിഷേധം

    ബീഫ് നിരോധനത്തിലെ പ്രതിഷേധം

    സിനിമയിലെ രംഗം ബീഫ് നിരോധനത്തിന് പിന്നാലെ പോസ്റ്റ് ചെയ്യുക മാത്രമല്ല. ടീം ഗോദ ബീഫ് നിരോധനത്തിലുള്ള തങ്ങളുടെ പ്രതിഷേധം വ്യക്തമാക്കുകയും ചെയ്തു. ചിത്രത്തിലെ നായകന്‍ ടൊവിനോയും ടൊവിനോയുടെ അമ്മ കഥാപാത്രത്തെ അവതരിപ്പിച്ച പാര്‍വ്വതിയും ബീഫിന് ആദരാഞ്ജലി അര്‍പ്പിച്ച് വീഡിയോ പോസ്റ്റ് ചെയ്യുകയും ചെയ്തു.

    കഴിച്ച് തോല്‍പ്പിക്കും

    ഗോദയില്‍ ബാലേട്ടന്‍ രസകരമായ കഥാപാത്രത്തെ അവതരിപ്പിച്ച അജു വര്‍ഗീസ് തന്റെ പ്രതിഷേധം അറിയിച്ചത് ബീഫ് കഴിച്ചുകൊണ്ടാണ്. ഗൂഢാലോചന എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് കോഴിക്കോടുള്ള അജു വര്‍ഗീസ് റഹ്മത്ത് ഹോട്ടലിലെ പ്രശസ്തമായ ബീഫ് റോസ്റ്റ് ബിരിയാണി കഴിക്കുന്ന ചിത്രവും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.

    പിറന്നാള്‍ വീഡിയോ

    മോഹന്‍ലാലിന് ഗോദ ടീമിന്റെ പിറന്നാള്‍ ആശംസ അറിയച്ചുകൊണ്ടുള്ള പോസ്റ്റ് കാണാം.

    ബീഫ് പോസ്റ്റ്

    ബീഫിനെ വര്‍ണിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് കാണാം.

    മികച്ച അഭിപ്രായം

    മികച്ച അഭിപ്രായം

    ഗുസ്തിയുടെ പശ്ചാത്തലത്തില്‍ തമാശയുടെ മേമ്പൊടി ചേര്‍ത്ത് പ്രേക്ഷകരിലേക്ക് എത്തിയ സ്‌പോര്‍ട്‌സ് ചിത്രത്തിന് മികച്ച വരവേല്‍പ്പാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. ബാഹുബലി തരംഗത്തിലും പതറാതെ ശക്തമായ സാന്നിദ്ധ്യമായി തിയറ്ററുകളിലേക്ക് ആളുകളെ എത്തിക്കുകയാണ് ചിത്രം.

    തിരയ്ക്ക് ശേഷം

    തിരയ്ക്ക് ശേഷം

    വിനീത് ശ്രീനിവാസന്‍ ആദ്യമായി മറ്റൊരാളുടെ തിരക്കഥയില്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു തിര. രാകേഷ് മാന്തോടി തിരക്കഥയൊരുക്കിയ തിരയിലൂടെയായിരുന്നു ഗോദയുടെ സംവിധായകന്‍ ബേസില്‍ ജോസഫിന്റെ സിനിമ പ്രവേശം. തിരയ്ക്ക് ശേഷം രാകേഷ് തിരക്കഥ ഒരുക്കുന്ന ചിത്രമാണ് ഗോദ.

    English summary
    Godha movie exploring each and every chances for promotion. They use Mohanlal and Prime Minister Naredra Modi for their promotion.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X