twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇന്ത്യയില്‍ ഏറ്റവും ചെലവേറിയ പത്ത് ചിത്രങ്ങള്‍

    By Aswini
    |

    കലാമൂല്യമുള്ള ചിത്രങ്ങള്‍ ഒരുക്കുക, എന്നതിനപ്പുറം ഏറ്റവും ചെലവേറിയ ചിത്രം ഒരുക്കുക എന്ന മത്സരവും ഇന്ത്യന്‍ സിനിമയില്‍ ഇപ്പോള്‍ ഉണ്ടെന്ന് പറയാതെ വയ്യ. കോടികള്‍ ഇറക്കി സിനിമകള്‍ ചെയ്യുമ്പോള്‍ അതിന്റെ ഇരട്ടി നേടുന്ന ചിത്രങ്ങളും, പൊട്ടിപ്പൊളിഞ്ഞു പോകുന്ന ചിത്രങ്ങളും സംഭവിച്ചിട്ടുണ്ട്. ഇപ്പോള്‍ വരുന്ന ലേറ്റസ്റ്റ വാര്‍ത്തകളെല്ലാം എസ്എസ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലിയെ സംബന്ധിച്ചാണ്. മുടക്കിയതിന്റെ ഇരട്ടി ചിത്രം നേടിക്കഴിഞ്ഞു.

    ബാഹുബലി മാത്രമല്ല കോടികള്‍ മുടക്കി ചെയ്ത ചിത്രങ്ങള്‍ വേറെയുമുണ്ട്. തമിഴും ബോളിവുഡും തമ്മിലാണ് പ്രധാന മത്സരം. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പണമിറക്കി ഒരുക്കിയ 10 ചിത്രങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം,

    ബാഹുബലി

    ഇന്ത്യയില്‍ ഏറ്റവും ചെലവേറിയ പത്ത് ചിത്രങ്ങള്‍

    ഒന്നാം സ്ഥാനത്ത് ഇപ്പോള്‍ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ബാഹുബലി തന്നെ. 250 കോടി മുടക്കിയാണ് ചിത്രം ഒരുക്കിയത്. ഇതുവരെ 416 കോടി ബോക്‌സോഫീസ് കളക്ഷന്‍ നേടിയ ചിത്രം ഇപ്പോഴും പ്രദര്‍ശനം തുടരുകയാണ്.

    എന്തിരന്‍

    ഇന്ത്യയില്‍ ഏറ്റവും ചെലവേറിയ പത്ത് ചിത്രങ്ങള്‍

    ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രങ്ങളെല്ലാം തമിഴില്‍ ബിഗ് ബജറ്റും, ബ്രഹ്മാണ്ഡവും ആണല്ലോ. രജനികാന്തിനെ നായകനാക്കി ശങ്കര്‍ ഒരുക്കിയ എന്തിരന്‍ എന്ന ചിത്രമാണ് ഏറ്റവും ചെലവേറിയ ഇന്ത്യന്‍ ചിത്രങ്ങളില്‍ രണ്ടാമതും, തമിഴ് ചിത്രങ്ങളില്‍ ഒന്നാമതും ഇരിക്കുന്നത്. 150 കോടി ചെലവിട്ടാണ് കലാനിധിമാരന്‍ ചിത്രം നിര്‍മിച്ചത്

    ബാങ് ബാങ്

    ഇന്ത്യയില്‍ ഏറ്റവും ചെലവേറിയ പത്ത് ചിത്രങ്ങള്‍

    ഹൃത്വിക് റോഷനും കത്രീന കൈഫും താരജോഡികളായി, പോയവര്‍ഷം ഒക്ടോബറില്‍ തിയേറ്ററിലെത്തിയ ബാങ് ബാങ് എന്ന ചിത്രമാണ് മൂന്നാം സ്ഥാനത്ത്. 140 കോടി രൂപ ചെലവിട്ടാണ് ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസ് ചിത്രം നിര്‍മിച്ചത്. സിദ്ധാര്‍ഥ് ആനന്ദനാണ് ബാങ് ബാങ് സംവിധാനം ചെയ്തത്

    റാ വണ്‍

    ഇന്ത്യയില്‍ ഏറ്റവും ചെലവേറിയ പത്ത് ചിത്രങ്ങള്‍

    ഷാരൂഖ് ഖാന്‍ നായകനായ റാ വണ്‍ ആണ് നാലാം സ്ഥാനത്ത്. ഷാരൂഖ് ഖാന്റെ ഭാര്യ ഗൗരി ഖാന്‍ ആണ് 135 കോടി രൂപ ചെലവിട്ട് ചിത്രം നിര്‍മിച്ചത്. അനുഭവ് സിംഹയാണ് ചിത്രത്തിന്റെ സംവിധായകന്‍

    ഹാപ്പി ന്യൂ ഇയര്‍

    ഇന്ത്യയില്‍ ഏറ്റവും ചെലവേറിയ പത്ത് ചിത്രങ്ങള്‍

    നാലും അഞ്ചും സ്ഥാനത്ത് ഷാരൂഖ് ഖാന്‍ ചിത്രങ്ങള്‍ തന്നെ. 130 കോടി രൂപ ചെലവിട്ട് നിര്‍മിച്ച ചിത്രം പക്ഷെ പ്രതീക്ഷിച്ച വിജത്തിലേക്കെത്തിയില്ല. എന്നിരിക്കിലും ബോക്‌സോഫീസ് കളക്ഷന്‍ നേടി. 355 രൂപയാണ് ഹാപ്പി ന്യൂ ഇയര്‍ ബോക്‌സോഫീസില്‍ നേടിയത്. ഫറാ ഖാന്‍ സംവിധാനം ചെയ്ത ഈ ചിത്രവും നിര്‍മിച്ചത് ഗൗരി ഖാന്‍ തന്നെയാണ്.

    ബ്ലൂ

    ഇന്ത്യയില്‍ ഏറ്റവും ചെലവേറിയ പത്ത് ചിത്രങ്ങള്‍

    ആന്റണി ഡിസൂസ സംവിധാനം ചെയ്ത ചിത്രമാണ് ബ്ലു. അക്ഷയ് കുമാര്‍, സഞ്ജയ് ദത്ത്, ലാറ ദത്ത്, സയ്ദ് ഖാന്‍, കത്രീന കൈഫ് തുടങ്ങിയവര്‍ മുഖ്യവേഷത്തിലെത്തിയ ചിത്രം നിര്‍മിച്ചത് ദിലിന്‍ മേത്തയാണ്. 126 കോടി രൂപ ചെയലിവിട്ടാണ് ചിത്രം നിര്‍മിച്ചത്.

    ധൂം 3

    ഇന്ത്യയില്‍ ഏറ്റവും ചെലവേറിയ പത്ത് ചിത്രങ്ങള്‍

    125 കോടി രൂപ ചെലവിട്ടാണ് ധൂം 3 ഒരുക്കിയത്. വിജയ് കൃഷ്ണ ആചാര്യ സംവിധാനം ചെയ്ത ചിത്രം നിര്‍മിച്ചത് ആദിത്യ ചോപ്രയാണ്

    കൊച്ചടയാന്‍

    ഇന്ത്യയില്‍ ഏറ്റവും ചെലവേറിയ പത്ത് ചിത്രങ്ങള്‍

    മറ്റൊരു രജനികാന്ത് ചിത്രം കൂടെ കോളിവുഡില്‍ ഹൈ ബജറ്റില്‍ നിര്‍മിയ്ക്കപ്പെട്ടു, രജനികാന്തിന്റെ മകള്‍ സൗന്ദര്യ ആര്‍ അശ്വിന്‍ ഒരുക്കിയ കൊച്ചടയാന്‍. 125 കോടിയാണ് ചിത്രത്തിനായി മുടക്കിയത്

    കിക്ക്

    ഇന്ത്യയില്‍ ഏറ്റവും ചെലവേറിയ പത്ത് ചിത്രങ്ങള്‍

    സല്‍മാന്‍ ഖാന്‍ നായകനായ കിക്ക്. 120 കോടി രൂപ ചെലവിട്ട് സാജിദ് നന്ദിയവാലയാണ് ചിത്രം നിര്‍മിച്ച് സംവിധാനം ചെയ്തത്. 377 കോടി രൂപ ബോക്‌സോഫീസ് കളക്ഷന്‍ നേടി

    ക്രിഷ് 3

    ഇന്ത്യയില്‍ ഏറ്റവും ചെലവേറിയ പത്ത് ചിത്രങ്ങള്‍

    രാകേഷ് റോഷന്‍ സംവിധാനം ചെയ്ത നിര്‍മിച്ച ചിത്രമാണ് ക്രിഷ് ത്രി. 115 കോടി രൂപ ചെലിവിട്ട് നിര്‍മിച്ച ചിത്രത്തില്‍ ഹൃത്വിക് റോഷനാണ് നായകനായെത്തിയത്.

    English summary
    Here Are Top 10 Most Expensive Indian Films
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X