twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മലയാളത്തില്‍ ഉയര്‍ന്ന പ്രതിഫലം വാങ്ങുന്നത് മമ്മൂട്ടിയല്ല, നോക്കൂ

    By Aswathi
    |

    അടുത്തിടെ മമ്മൂട്ടി പ്രതിഫലം വാങ്ങുന്നത് കൂട്ടിയത് വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ മറ്റ് ഇന്റസ്ട്രിയിലെ സൂപ്പര്‍സ്റ്റാറുകളെ അപേക്ഷിച്ച് ഈ തുക വളരെ കുറവാണെന്നതാണ് സത്യം. മറ്റുള്ള സിനിമാ ഇന്റസ്ട്രി പോലയല്ല മലയാളം ഫിലിം ഇന്റസ്ട്രിയെന്നത് മറ്റൊരു സത്യം. സത്യങ്ങളെങ്ങനെയൊക്കെയായാലും മലയാളത്തിലെ പ്രമുഖ താരങ്ങളുടെ സാലറി എന്താണെന്ന് അറിയാന്‍ പ്രേക്ഷകര്‍ക്ക് ആകാംക്ഷയുണ്ടാവും. ഇവിടെയിതാ ഉയര്‍ന്ന പ്രതിഫലം വാങ്ങിക്കുന്ന ചില താരങ്ങള്‍,

    ദിവസക്കൂലിക്കാര്‍

    മലയാളത്തില്‍ ഉയര്‍ന്ന പ്രതിഫലം വാങ്ങുന്നത് മമ്മൂട്ടിയല്ല, നോക്കൂ

    സലീം കുമാറും സുരാജ് വെഞ്ഞാറമൂടും ലാലു അലക്‌സും ദിവസക്കൂലി വാങ്ങുന്നവരാണ്. ഒരു ദിവസത്തെ അഭിനയത്തിന് ലാലു അലക്‌സും സുരാജ് വഞ്ഞെറമൂടും 1 ലക്ഷം മുതല്‍1.2 ലക്ഷം വരെ വാങ്ങിക്കും. സലീം കുമാര്‍ വാങ്ങിക്കുന്നത് രണ്ട് ലക്ഷം രൂപയാണ്. സാധാരണഗതിയില്‍ 10 ദിവസമാണ് സലിം കുമാറിന് ഷൂട്ടിങ് ഷെഡ്യൂള്‍ ഉണ്ടാകാറുള്ളത്

    മുകേഷും ഉണ്ണി മകുന്ദനും

    മലയാളത്തില്‍ ഉയര്‍ന്ന പ്രതിഫലം വാങ്ങുന്നത് മമ്മൂട്ടിയല്ല, നോക്കൂ

    യുവനടന്‍ ഉണ്ണി മുകുന്ദന്‍ ഒരു ചിത്രത്തില്‍ അഭിനയിക്കുന്നതിന് വാങ്ങുന്നത് പത്ത് ലക്ഷം രൂപയാണ്. മുകേഷാകട്ടെ 10 മുതല്‍ 15 ലക്ഷം വരെയാണ് ഒരു ചിത്രത്തിന് വാങ്ങുന്നത്. മുകേഷിന് ഒരു വര്‍ഷം നായക നടനായും സഹനടനായും ഒന്നില്‍ കൂടുതല്‍ ചിത്രങ്ങള്‍ എങ്ങനെയായാലും ഉണ്ടാവും

    ബിജു മേനോന്‍

    മലയാളത്തില്‍ ഉയര്‍ന്ന പ്രതിഫലം വാങ്ങുന്നത് മമ്മൂട്ടിയല്ല, നോക്കൂ

    20 മുതല്‍ 25 ലക്ഷം വരെയാണ് ബിജു മേനോന്‍ ഒരു ചിത്രത്തില്‍ അഭിനയിക്കുന്നതിനായി വാങ്ങിക്കുന്നത്. ഒരു വര്‍ഷം മൂന്ന്-നാല് സിനിമകള്‍ ബിജുവിന് ഉണ്ടാവാറുണ്ട്.

    ആസിഫ് അലി

    മലയാളത്തില്‍ ഉയര്‍ന്ന പ്രതിഫലം വാങ്ങുന്നത് മമ്മൂട്ടിയല്ല, നോക്കൂ

    25 ലക്ഷം മുതല്‍ 35 ലക്ഷം വരെയാണ് ആസിഫ് അലി ഒരു സിനിമ ചെയ്യുന്നതിന് വാങ്ങിക്കുന്നത്.

    അനൂപ് മേനോന്‍

    മലയാളത്തില്‍ ഉയര്‍ന്ന പ്രതിഫലം വാങ്ങുന്നത് മമ്മൂട്ടിയല്ല, നോക്കൂ

    ഒരു ചിത്രത്തില്‍ അഭിനയിക്കുന്നതിന് അനൂപ് മേനോന്‍ വാങ്ങുന്ന പ്രതിഫലം 15 ലക്ഷം മുതല്‍ 20 ലക്ഷം വരെയാണ്. അതേ സമയം ചിത്രത്തിന് വേണ്ടി തിരക്കഥയും ഒരുക്കുന്നുണ്ടെങ്കില്‍ അമ്പത് ലക്ഷം രൂപ വാങ്ങിക്കും

    നിവിന്‍ പോളി

    മലയാളത്തില്‍ ഉയര്‍ന്ന പ്രതിഫലം വാങ്ങുന്നത് മമ്മൂട്ടിയല്ല, നോക്കൂ

    അടുത്തിടെ ഏറെ ഡിമാന്റുള്ള നായകനടന്മാരില്‍ ഒരാളാണ് നിവിന്‍ പോളി. തുടര്‍ച്ചയായി ഹിറ്റുകള്‍ നേടിയതോടെ നിവിന്‍ പോളിയുടെ സാലറിയും ഉയര്‍ന്നു. 45 ലക്ഷം മുതല്‍ 50 ലക്ഷം വരെയാണ് നിവിന്‍ ഇപ്പോള്‍ വാങ്ങുന്നത്. ഇത് അധികം താമസിയാതെ ഉയരാന്‍ സാധ്യത വളരെ കൂടുതലാണ്

    ജയസൂര്യ

    മലയാളത്തില്‍ ഉയര്‍ന്ന പ്രതിഫലം വാങ്ങുന്നത് മമ്മൂട്ടിയല്ല, നോക്കൂ

    അടുത്തിടെ ജയസൂര്യയുടെ കരിയര്‍ ഗ്രാഫും ഉയര്‍ന്നു. 40 ലക്ഷം മുതല്‍ 50 ലക്ഷം വരെയാണ് ജയസൂര്യ വാങ്ങിയിരുന്നത്. പുണ്യാളന്‍ അഗര്‍ബത്തീസിന്റെ വിജയത്തിന് ശേഷം ഇത് 50 ലക്ഷം എന്നായി.

    ജയറാം

    മലയാളത്തില്‍ ഉയര്‍ന്ന പ്രതിഫലം വാങ്ങുന്നത് മമ്മൂട്ടിയല്ല, നോക്കൂ

    കുടുംബ പ്രേക്ഷകരുടെ നടനായ ജയറാം ഒരു ചിത്രത്തിന് വേണ്ടി വാങ്ങുന്നത് 50 മുതല്‍ 60 ലക്ഷം വരെയാണ്. പക്ഷെ അടുത്തിടെ തുടര്‍ച്ചയായ പരാജയങ്ങളും തമിഴില്‍ ശ്രദ്ധ കൊടുക്കുന്നതും ജയറാമിന്റെ താരമൂല്യത്തെ ബാധിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.

    ദുല്‍ഖര്‍ സല്‍മാന്‍

    മലയാളത്തില്‍ ഉയര്‍ന്ന പ്രതിഫലം വാങ്ങുന്നത് മമ്മൂട്ടിയല്ല, നോക്കൂ

    65 ലക്ഷം മുതല്‍ 75 ലക്ഷം വരെയാണ് ദുല്‍ഖര്‍ സല്‍മാന് ഒരു ചിത്രത്തില്‍ അഭിനയിക്കുന്നതിന് ലഭിയ്ക്കുന്നത്. തുടര്‍ച്ചയായി ചിത്രങ്ങള്‍ വിജയ്ക്കുന്നതോടെ താരപുത്രന്റെ പ്രതിഫലവും ഉയരുകയാണ്. മണിരത്‌നത്തിന്റെ ഓകെ കണ്‍മണി മികച്ച വിജയമായതോടെ ദുല്‍ഖറിന്റെ താരമൂല്യം വീണ്ടും ഉയര്‍ന്നെന്നാണ് അറിയുന്നത്.

    ഫഹദ് ഫാസില്‍

    മലയാളത്തില്‍ ഉയര്‍ന്ന പ്രതിഫലം വാങ്ങുന്നത് മമ്മൂട്ടിയല്ല, നോക്കൂ

    ന്യൂ ജനറേഷന്‍ താരങ്ങള്‍ക്ക് പ്രിയപ്പെട്ട ഫഹദ് ഫാസില്‍ ഒരു ചിത്രത്തില്‍ അഭിനയിക്കാന്‍ വാങ്ങുന്നത് 70 മുതല്‍ 80 ലക്ഷം രൂപവരെയാണ്. നോര്‍ത്ത 24 കാതം, ഒരു ഇന്ത്യന്‍ പ്രണയകഥ എന്നീ ചിത്രങ്ങളുടെ വിജയത്തിന് ശേഷമാണ് ഫഹദിന്റെ പ്രതിഫലം ഉയര്‍ന്നത്.

    കുഞ്ചാക്കോ ബോബന്‍

    മലയാളത്തില്‍ ഉയര്‍ന്ന പ്രതിഫലം വാങ്ങുന്നത് മമ്മൂട്ടിയല്ല, നോക്കൂ

    തിരിച്ചുവരവില്‍ കുഞ്ചാക്കോ ബോബന് നിര്‍മാതാക്കളില്‍ നല്ല മതിപ്പാണ് ഉണ്ടായത്. അതോടെ സാലറിയും ഉയര്‍ന്നു. 90 ലക്ഷം മുതല്‍ ഒരു കോടി വരെയാണ് ചാക്കോച്ചന്‍ ഒരു ചിത്രത്തില്‍ അഭിനയിക്കുന്നതോടെ നേടുന്നത്.

    സുരേഷ് ഗോപി

    മലയാളത്തില്‍ ഉയര്‍ന്ന പ്രതിഫലം വാങ്ങുന്നത് മമ്മൂട്ടിയല്ല, നോക്കൂ

    ജോഷിയുടെ സലാം കാശ്മീര്‍ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ സുരേഷ് ഗോപി ഒരു കോടി വാങ്ങിയെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇതിന് സ്ഥിരീകരണം ഉണ്ടായിരുന്നില്ല. പക്ഷെ ശങ്കറിന്റെ ഐയില്‍ അഭിനയിച്ചതോടെ സുരേഷ് ഗോപിയുടെ പ്രതിഫലം വീണ്ടും ഉയര്‍ന്നു.

    പൃഥ്വിരാജ്

    മലയാളത്തില്‍ ഉയര്‍ന്ന പ്രതിഫലം വാങ്ങുന്നത് മമ്മൂട്ടിയല്ല, നോക്കൂ

    അടുത്ത സൂപ്പര്‍സ്റ്റാറെന്ന് മലയാളികള്‍ പറഞ്ഞുവച്ചിരിയ്ക്കുന്ന താരം. 1.3 കോടി മുതല്‍ 1.6 കോടിവരെയാണ് പൃഥ്വിരാജിന്റെ പ്രതിഫലം. ഇത് അധികം വൈകാതെ ഉയരും എന്നാണ് സിനിമാ നിരീക്ഷകരുടെ വിലയിരുത്തല്‍

    ദിലീപ്

    മലയാളത്തില്‍ ഉയര്‍ന്ന പ്രതിഫലം വാങ്ങുന്നത് മമ്മൂട്ടിയല്ല, നോക്കൂ

    പ്രതിഫലത്തിന്റെ കാര്യത്തില്‍ മൂന്നാം സ്ഥാനത്ത് ജനപ്രിയനായകന്‍ ദിലീപ് തന്നെ. ഏഴു സുന്ദര രാത്രികള്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിന് ദിലീപ് വാങ്ങിയത് 2.25 കോടി രൂപയാണ്. അത് മാറ്റി നിര്‍ത്തിയാല്‍ ഒരു സിംഗിള്‍ ഫിലിമിന് ദിലീപ് വാങ്ങുന്നത് 1.75 കോടി മുതല്‍ 2.25 കോടി വരെയാണ്.

    മമ്മൂട്ടി

    മലയാളത്തില്‍ ഉയര്‍ന്ന പ്രതിഫലം വാങ്ങുന്നത് മമ്മൂട്ടിയല്ല, നോക്കൂ

    ഈ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് മമ്മൂട്ടി. 2 കോടി മുതല്‍ 2.25 കോടിവരെയാണ് മമ്മൂട്ടിയുടെ പ്രതിഫലം. ആഷിഖ് അബുവിന്റെ ഗ്യാങ്സ്റ്ററിന് ശേഷം മമ്മൂട്ടി 3 കോടി രൂപ പ്രതിഫലം വാങ്ങുന്നു എന്ന് ഗോസിപ്പുകളുണ്ടായിരുന്നു. എന്നാല്‍ തുടര്‍ച്ചയായ പരാജയങ്ങള്‍ക്ക് ശേഷം മമ്മൂട്ടി മോഹന്‍ലാലിനെക്കാള്‍ പ്രതിഫലം കുറയ്ക്കുകയാണുണ്ടായത്

     മോഹന്‍ലാല്‍

    മലയാളത്തില്‍ ഉയര്‍ന്ന പ്രതിഫലം വാങ്ങുന്നത് മമ്മൂട്ടിയല്ല, നോക്കൂ

    പ്രതിഫലം വാങ്ങുന്നതില്‍ ഒന്നാം സ്ഥാനത്ത് മോഹന്‍ലാല്‍ തന്നെ. 2.25 മുതല്‍ മൂന്ന് കോടിവരെയാണ് മോഹന്‍ലാലിന്റെ പ്രതിഫലം. നായര്‍ സന്‍ എന്ന ചിത്രത്തിന് വേണ്ടി ലാല്‍ നാല് കോടിയുടെ കരാറൊപ്പിട്ടു എന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇതില്‍ സത്യമില്ല. തമിഴ് ചിത്രമായ ജില്ലയില്‍ പ്രതിഫലം വാങ്ങാതെയാണ് മോഹന്‍ലാല്‍ അഭിനയിച്ചത്.

    English summary
    Highest Paid Actors of Malayalam Cinema in 2014 and 2015
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X