twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും പണി നിര്‍ത്തിക്കൂടേ?

    By ആതിര ബാലന്‍
    |

    മലയാള സിനിമയിലെ കിരീടം വയ്ക്കാത്ത രാജാവായിരുന്നു പ്രേംനസീര്‍. നസീര്‍ കാലഘട്ടത്തിന് ശേഷം ഒരൊറ്റ നടനും ആ നിത്യഹരിതത നിലനിര്‍ത്താനായില്ല. പിന്നീട് സോമനും ജയനും മമ്മൂട്ടിയും മോഹന്‍ലാലും പൃഥ്വിരാജും ഫഹദ് ഫാസിലും ദുല്‍ഖര്‍ സല്‍മാനും ഒക്കെയായി മലയാള സിനിമ എത്തി നില്‍ക്കുന്നു. അപ്പോള്‍ പറഞ്ഞ് വന്നത് ഒരൊറ്റ നടന്‍ എന്ന മേല്‍വിലാസം മലായാള സിനിമയില്‍ ആര്‍ക്കും നേടാനാവാഞ്ഞിട്ട് കാലം കുറേയായി.

    ഇനി പ്രേംനസീര്‍ എന്ന നടന് ശേഷം വന്നവരെപ്പറ്റി പറയാം. സോമന്‍, നെടുമുടിവേണു, ശങ്കര്‍ എന്നിങ്ങനെ ഒട്ടേറെ നടന്‍മാര്‍ മഹാനടന്മാരാവതെ ഒതുങ്ങിയതൊതുങ്ങി സ്വഭാവ വേഷങ്ങളില്‍ ഒളിച്ചു. ആ കാലഘട്ടത്തിനൊപ്പവും തൊട്ടു പിന്നാലെയുമാണ് മമ്മൂട്ടിയും മോഹന്‍ലാലും മലയാളത്തിന്റെ അഭിനയ വാഗ്ദാനങ്ങളായി കുതിച്ചുയര്‍ന്നത്. സൂപ്പര്‍ സ്റ്റാര്‍ ,മെഗാസ്റ്റാര്‍ എന്ന് വേണ്ട ഫാന്‍സുകാരുടെ വായില്‍ തോന്നുന്ന എല്ലാ കിടിലന്‍ വിശേഷണളും ഇവര്‍ക്കിപ്പോള്‍ ഉണ്ട്.

    Mammootty, Mohanlal

    സിനിമയില്‍ നടിമാരുടെ പ്രായത്തിന് മാത്രമേ അതിര്‍ വരമ്പുകള്‍ കല്‍പ്പിയ്ക്കപ്പെട്ടിട്ടുള്ളൂ. അതിനാല്‍ തന്നെ മധ്യവയസ്സ് പിന്നിട്ട മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും ഇനിയും റൊമാന്‍സും കൊണ്ട് നടക്കാം. അതേ സമയം അയല്‍പക്കത്തുള്ള അമിതാഭ് ബച്ചനെ കൂടി ഒന്ന് ശ്രദ്ധിച്ചാല്‍ നന്ന്. പ്രായം വേഷത്തിന് തടസമാണെന്ന് വാദമില്ല. പക്ഷേ ഇത്രയുമൊക്കെ ആയില്ലേ ഇനിയെങ്കിലും നിര്‍ത്തിക്കൂടേ എന്നൊരു ചോദ്യം. ആദ്യം ചോദിയ്ക്കുന്നത് മമ്മൂട്ടിയോട് തന്നെയാണ്.

    മോഹന്‍ലാലിന് പ്രായം 54( വിക്കി പീഡിയ പറയുന്നത്), മമ്മൂട്ടിയ്ക്ക് പ്രായം 63. ഇരുവരേയും കാമുകന്‍മാരാക്കി അഭിനയിപ്പിയ്ക്കാന്‍ ഇറങ്ങിത്തിരിയ്ക്കുന്ന സംവിധായകനും നിര്‍മ്മാതാവും മേക്കപ്പിന് തന്നെ കോടികള്‍ മുടക്കണം.താരമൂല്യത്തിന് മാത്രം പണമിറക്കി പടം ചെയ്യുന്ന നിര്‍മ്മാതാവിനേയും പ്രിയതാരങ്ങളുടെ നിലവാരമില്ലാത്ത പടങ്ങള്‍ക്ക് വേണ്ടി പ്രചാരണം നടത്തുന്ന ഫാന്‍സുകാരും വേണം ഇക്കാര്യങ്ങളില്‍ ശക്തമായ നിലപാട് എടുക്കേണ്ടത്.

    ഒരുകാലത്ത് മലയാളി നെഞ്ചോട് ചേര്‍ത്ത ഒത്തിരി നല്ല കഥാപാത്രങ്ങള്‍ ലഭിച്ചത് മമ്മൂട്ടിയിലൂടെയും മോഹന്‍ലാലിലൂടെയുമാണ്. കാലം എത്ര കഴിഞ്ഞാലും നിങ്ങള്‍ നേടിയ പേരും പെരിമയും മറ്റാരും സ്വന്തമാക്കില്ല. അന്നത്തെ കാലഘട്ടത്തിന് മമ്മൂട്ടിയേയും മോഹന്‍ലാലിനേയും ആവശ്യമായിരുന്നു. പക്ഷേ ഇന്നത്തെ കാലഘട്ടത്തിന് ഇന്നത്തെ സിനിമയ്ക്ക് ഒഴിച്ച് കൂടാനാവാത്ത ഘടകമാണ് ഈ രണ്ട് നടന്‍മാരും എന്ന് തോന്നുന്നില്ല. സര്‍ക്കാര്‍ ജോലിയില്‍ നിന്നും ആളുകള്‍ വിരമിയ്ക്കാറുണ്ട്.

    സ്വകാര്യ മേഖലയിലും ജീവിതത്തിലും ഒക്കെ ഈ വിരമിയ്ക്കല്‍ ഉണ്ട്. സ്വരം നന്നായിരുന്നപ്പോഴും പാട്ട് നിര്‍ത്താത്തവര്‍ ഇനിയും എന്തിനാണ് കാത്ത് നില്‍ക്കുന്നത്. നല്ല വേഷങ്ങള്‍ വന്നാല്‍ ധൈര്യ പൂര്‍വ്വം ഏറ്റെടുക്കൂ അല്ലാതെ ഇനിയും പ്രേക്ഷകരെ വലയ്ക്കരുതേ...

    English summary
    In New Age Cinema Mammootty and Mohanlal are not inevitable
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X