twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    90 കളെ ഓര്‍മപ്പെടുത്തുന്ന എബ്രിഡ് ഷൈന്‍ ചിത്രങ്ങള്‍; ആക്ഷന്‍ ഹീറോ ബിജുവിലെന്താണ്...

    By Aswini
    |

    അശ്വിനി ഗോവിന്ദ്

    ജേര്‍ണലിസ്റ്റ്
    സിനിമയിലെ കാഴ്ചകള്‍... കവലയും പാടവരമ്പും ക്രിക്കറ്റ് കളിയും... കത്തെന്ന മാധ്യമവും ഉള്‍പ്പടെ ഇവയെല്ലാം ഉപയോഗിച്ചത് കാലത്തെ കുറിക്കാനാവാം. എന്നിരുന്നാലും അതിലൊരു 'നൊസ്റ്റാള്‍ജിയ' ഉണ്ടായിരുന്നു. ഒരു എനര്‍ജി ഉണ്ടായിരുന്നു.

    ന്യൂ ജനറേഷന്‍, ഓരോ കാലത്തും അത് സംഭവിച്ചിട്ടുണ്ട്. പിന്നെ ഇപ്പോഴുള്ള ന്യൂ ജനറേഷന്‍ ചിത്രങ്ങളില്‍ അച്ഛനും അമ്മയും ഇല്ല, അമ്മാവന്മാരില്ല എന്നൊക്കെയാണ് പരാതി. അതുകൊണ്ട് പല സീനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്കും അവസരങ്ങള്‍ കുറയുകയും സീരിയലുകളെ ആശ്രയിക്കേണ്ടി വരികയും ചെയ്യുന്നു. പ്രശ്‌നം മലയാള സിനിമ ന്യൂ ജനറേഷനായോ സീനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് അവസരങ്ങള്‍ കുറഞ്ഞോ എന്നതുമല്ല. സിനിമ പ്രേക്ഷകര്‍ക്ക് എത്രത്തോളം സംതൃപ്തി നല്‍കുന്നുണ്ട് എന്നതാണ്.

    മലയാള സിനിമയെ സംബന്ധിച്ച് അതിന്റെ ഏറ്റവും സമ്പന്നവും സമൃദ്ധിയും നിറഞ്ഞ കാലം കൗമാരം എന്നടയാളപ്പെടുത്തിയ തൊണ്ണൂറുകളാണ്. തൊണ്ണൂറുകള്‍ എന്ന് പറയുമ്പോള്‍ എണ്‍പതുകതളുടെ അവസാനവും രണ്ടായിരത്തിന്റെ തുടക്കവും. അതിനിടയില്‍ സംഭവിച്ച സിനിമകള്‍. ഒരു സിനിമ കാണുമ്പോള്‍ ഒരിക്കല്‍ പോലും അത് പ്രേക്ഷകരെ ബോറടിപ്പിച്ചിരുന്നില്ല, എന്ന് മാത്രമല്ല പാട്ടുകളായാലും തമാശകളായാലും കാഴ്ചകളായാലും പ്രേക്ഷക മനസ്സില്‍ ഒരു സംതൃപ്തി നല്‍കിയിരുന്നു.

    abrid-films

    സാഹചര്യ കോമഡികള്‍ എന്നതിനപ്പുറം അതിലെ നിഷ്‌കളങ്കത... കണ്ണിന് കുളിരേകുന്ന കാഴ്ചകള്‍.... എത്ര കേട്ടാലും മടുക്കാത്ത പാട്ടുകള്‍... എന്നാല്‍ എല്ലാ സിനിമകളും ഒരിക്കലും ഒരുപോലെയായിരുന്നില്ല. ചിലത് കുടുംബ കഥകള്‍ പറഞ്ഞപ്പോള്‍ മറ്റു ചിലത് കുടുംബത്തിന് പ്രധാന്യം നല്‍കി പ്രണയ കഥകള്‍ പറഞ്ഞു. ത്രില്ലര്‍ ചിത്രങ്ങള്‍, കോമഡി ചിത്രങ്ങള്‍, ഹൊറര്‍ ചിത്രങ്ങള്‍ അങ്ങനെയുള്ള എല്ലാ കോളങ്ങളും പൂരിപ്പിച്ചു. അതിനിടയില്‍ ഇന്‍ ഹരിഹര്‍ നഗര്‍ പോലെ അന്നത്തെ ജനറേഷന്‍ തലതെറിച്ച ജീവിതവും പറഞ്ഞു.

    വഴിതെറ്റി.. വഴിതെറ്റി... പറയാന്‍ വന്നത് ഇതല്ല.. തൊണ്ണൂറുകളിലെ സിനിമ. അതെ തൊണ്ണൂറുകളിലെ സിനിമകള്‍ക്ക് പറഞ്ഞറിയിക്കാന്‍ കഴിയാത്ത ഒരു ഭംഗിയുമായിരുന്നു. കാലം മാറിയില്ലേ കോയാ, ഇപ്പോഴും തൊണ്ണൂറുകളിലെ സിനിമ എന്ന് പറഞ്ഞു വന്നാല്‍ വിലപ്പോകില്ല എന്ന് പറയുന്നവരുണ്ടാവാം. എന്നാല്‍ കേട്ടോളൂ, അതേ രുചിയിലല്ലെങ്കിലും അല്പമൊന്ന് മാറ്റിപ്പിടിച്ചാല്‍ അതിനും കാഴ്ച്ചക്കാരുണ്ട്, ആസ്വാദകരുണ്ട്. ഉദാഹരണത്തിന് വേണമെങ്കില്‍ വെള്ളിമൂങ്ങ എന്ന ചിത്രമെടുക്കാം.

    abrid-films

    ഇനി പറയണം എന്നുണ്ടെങ്കില്‍ എബ്രിഡ് ഷൈനിന്റെ സിനിമകളിലേക്ക് നോക്കൂ. സിനിമകള്‍ എന്ന് പറയുമ്പോള്‍ ഒന്ന് 1983 ഉം പിന്നെ ഇപ്പോള്‍ ഇറങ്ങാനിരിക്കുന്ന ആക്ഷന്‍ ഹീറോ ബിജുവും മാത്രമാണ്. മനപൂര്‍വ്വമോ അല്ലാതെയോ എന്തൊക്കയോ നൊസ്റ്റാള്‍ജിയ മണക്കുന്നു ഈ രണ്ട് ചിത്രങ്ങളിലും.

    1983 എന്ന പേരില്‍ തന്നെയുണ്ട് ഈ പറഞ്ഞുവരുന്ന കാലവും കാര്യവും. തീര്‍ച്ചയായും കാലത്തിന് വളരെ അധികം പ്രധാന്യമുള്ള സിനിമ തന്നെയാണ് 1983. തലകുത്തിയിരുന്ന ചിരിക്കാനുള്ള കോമഡികളില്ലെങ്കിലും ചിരിച്ചത് നിഷ്‌കളങ്ക കോമഡിയ്കാണ്. സിനിമയിലെ കാഴ്ചകള്‍... കവലയും പാടവരമ്പും ക്രിക്കറ്റ് കളിയും... കത്തെന്ന മാധ്യമവും ഉള്‍പ്പടെ ഇവയെല്ലാം ഉപയോഗിച്ചത് കാലത്തെ കുറിക്കാനാവാം. എന്നിരുന്നാലും അതിലൊരു 'നൊസ്റ്റാള്‍ജിയ' ഉണ്ടായിരുന്നു. ഒരു എനര്‍ജി ഉണ്ടായിരുന്നു.

    abrid-films

    പാട്ടുകളെടുത്താലും കാണാം ഇത്. ഓലഞ്ഞാലി കുരുവി എന്ന് തുടങ്ങുന്ന പാട്ട് വാണി ജയറാമിനെയും ജയചന്ദ്രനെയും കൊണ്ട് പാടിപ്പിച്ചത് മനപൂര്‍വ്വമാണോ? ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തില്‍ 'പൂക്കള്‍ പനിനീര്‍ പൂക്കള്‍' എന്ന് തുടങ്ങുന്ന പാട്ട് കേട്ടപ്പോഴാണ് എബ്രിഡ് ഷൈന്‍ ചിത്രത്തിലെ നൊസ്റ്റാള്‍ജിയ വല്ലാതെയങ്ങോട്ട് ഫീല്‍ ചെയ്തത്. വാണി ജയറാമിന്റെയും കെജെ യേശുദാസിന്റെയും ശബ്ദത്തില്‍ ആ പാട്ട് കേട്ടു തുടങ്ങുമ്പോള്‍ തന്നെ മനസ്സ് പിന്നോട്ട് ഓടുന്നു. പറഞ്ഞു കേട്ടിടത്തോളം ആക്ഷന്‍ ഹീറോ ബിജുവിലും തൊണ്ണൂറുകളുടെ സ്പര്‍ശമുണ്ട്.

    കാലമെത്ര മാറി എന്ന് പറഞ്ഞാലും മാറാത്തത് ചിലതുണ്ട് എന്നൊക്കെ പറയുന്നത് അതാണ്. ആ മാറ്റം നിരീക്ഷിക്കാന്‍ കഴിഞ്ഞതാവാം പഴയ ഫോട്ടോഗ്രാഫറുടെ 1983 എന്ന വിജയം. ആക്ഷന്‍ ഹീറോ ബിജുവിലും പ്രതീക്ഷിക്കാമോ?

    English summary
    Is Abrid Shine film in 90's style
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X