»   » 27 വര്‍ഷത്തിനിപ്പുറം വൈറലാകുന്നു ആ പരസ്യം!!! ജഗതി അഭിനയിച്ച പരസ്യം കാണാം!!!

27 വര്‍ഷത്തിനിപ്പുറം വൈറലാകുന്നു ആ പരസ്യം!!! ജഗതി അഭിനയിച്ച പരസ്യം കാണാം!!!

ജഗതി ശ്രീകുമാറിന്റെ ലൂണാര്‍ ചപ്പലിന്റെ പരസ്യം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. 1990 ല്‍ പുറത്തിറങ്ങിയ പരസ്യമാണിത്. ചില ഫേസ്ബുക്ക് ഗ്രൂപ്പുകള്‍ പോസ്റ്റ് ചെയ്ത വീഡിയോ മണിക്കൂറുകള്‍ക്കകം വൈറലായി.

Posted by:
Subscribe to Filmibeat Malayalam

മലയാളത്തിലെ ഹാസ്യ സാമ്രാട്ട് എന്ന വിശേഷണം അക്ഷരാര്‍ത്ഥില്‍ യോചിക്കുന്നത് ജഗതി ശ്രീകുമാറിനാണ്. മലയാളി പ്രേക്ഷകരെ ഞെട്ടിച്ച ആ കാറപടം നടന്നിട്ട് അഞ്ച് വര്‍ഷം പിന്നിടുകയാണ്. പുലര്‍ച്ചെ ദേശീയപാതയിലെ പാണമ്പ്രയില്‍ നടന്ന അപകടമാണ് മലയാള സിനിമയക്ക് തീരാ നഷ്ടമുണ്ടാക്കി ജഗതി ശ്രീകുമാര്‍ എന്ന നടനെ തളര്‍ത്തിയത്. ജഗതി ശ്രീകുമാര്‍ ഇല്ലാത്ത അഞ്ച് വര്‍ഷങ്ങളാണ് കടന്നു പോയത്. പക്ഷെ ജഗതിയുടെ തമാശകളില്ലാതെ മലയാളിയുടെ ഒരു ദിവസവും കടന്നു പോകുന്നില്ല.

മിനി സ്‌ക്രീനില്‍ ഇപ്പോഴും ജഗതിയുടെ സജീവ സാന്നിദ്ധ്യം നമുക്ക് കാണാം. അഭിനയിച്ച സിനിമകളിലൂടെ ഹാസ്യ രംഗങ്ങളിലൂടെയും മലയാളിയുടെ സ്വീകരണ മുറിയില്‍ ഇന്നും ജഗതി തന്റെ സാന്നിദ്ധ്യം അറിയിക്കുന്നു. ആയിരത്തിലധികം ചിത്രങ്ങളില്‍ അഭിനയിച്ച അദ്ദേഹം റെക്കോര്‍ഡുകളും സ്വന്തമാക്കിയിട്ടുണ്ട്. ഇടവപ്പാതി എന്ന ചത്രത്തില്‍ അഭിനയിക്കുന്നതിനായി പോകുന്നതിനിടെയായിരുന്നു അദ്ദേഹം സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടത്.

വൈറലാകുന്ന പരസ്യം

പുറത്തിറങ്ങി 27 വര്‍ത്തിനിപ്പുറവും ആ പരസ്യം ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്. ലൂണാറിന്റെ പഴയകാല പരസ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. ചില ഫേസ്ബുക്ക് ഗ്രൂപ്പുകളില്‍ പ്രത്യക്ഷപ്പെട്ട പരസ്യം ഇതിനോടകം നിരവധി ആളുകള്‍ ഷെയര്‍ ചെയ്തു കഴിഞ്ഞു. ഒരു ദിവസം കൊണ്ട് 30000ത്തോളം ആളുകള്‍ പരസ്യം ഷെയര്‍ ചെയ്യുകയും 14 ലക്ഷത്തിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു.

വീഴില്ല കാലില്‍ ലൂണാറുണ്ട്

മൂന്ന് പരസ്യങ്ങള്‍ കോര്‍ത്തിണക്കിയ ഒന്നര മിനിറ്റ് വീഡിയോയാണ് സേഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. വീഴില്ല കാലില്‍ ലൂണാറാണ് എന്ന ക്യാപ്ഷനിലുള്ളതാണ് പരസ്യങ്ങള്‍. രണ്ട് പരസ്യങ്ങളില്‍ വീഴാന്‍ പോകുന്ന ജഗതി കാലില്‍ ലൂണാറായതുകൊണ്ട് വീഴാതിരിക്കുന്നതും ഒന്നില്‍ കാല്‍ തെറ്റി വീഴുന്ന ആളോട് ലൂണാര്‍ മേടിച്ചിടാന്‍ ഉപദേശിക്കുന്നതുമായി പരസ്യങ്ങളുടെ ആശയം.

അന്നേ ഹിറ്റ്

ഇന്നത്തേ പോലെ സോഷ്യല്‍ മീഡിയയോ, കംപ്യൂട്ടറോ എന്തിന് എണ്ണിയാല്‍ തീരാത്ത ചാനലുകളോ അന്ന് ഇല്ലായിരുന്നു. ദൂരദര്‍ശന്‍ മാത്രമായിരുന്നു ആകെയുണ്ടായിരുന്ന ടിവി ചാനല്‍. അന്ന് ഏറെ സൂപ്പര്‍ ഹിറ്റായിരുന്ന പരസ്യം. പില്‍ക്കാലത്ത് പിന്‍വലിച്ചു. പുതിയ കാലത്ത് പുത്തന്‍ സാങ്കേതിക സംവിധാനങ്ങളോടെ പരസ്യങ്ങളിറങ്ങി. എന്നാല്‍ ഇപ്പോള്‍ പ്രതീക്ഷകള്‍ക്ക് വിപരീതമായി പരസ്യം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

ജഗതി തന്നെ താരം

27 വര്‍ഷത്തിന് അപ്പുറം ഒരു പരസ്യം ഇത്രയധികം വൈറലാകണമെങ്കില്‍ അതിന്റെ സാങ്കേതിക തികവല്ല ജഗതി എന്ന താരമാണ് കാരണം. ഇന്നത്തെ സാങ്കേതിക വിദ്യയും ആശയത്തിനും മുന്നില്‍ ഈ പരസ്യം ശിശുവാണ്. ഇന്ന് സ്ലിപ്പര്‍ ചെരുപ്പുകള്‍ക്ക് കമ്പിനികള്‍ പരസ്യവും നല്‍കാറില്ല. ജഗതി എത്രത്തോളം ജനങ്ങളെ സ്വാധീനിച്ചു  എന്നതിന് തെളിവാണ് ജനങ്ങള്‍ ഏറ്റെടുത്ത് ആഘോഷിക്കുന്ന ഈ  പഴയ പരസ്യം. 

ജഗതിയുടെ കൂട്ടുകെട്ട്

ആര്‍ക്കൊപ്പവും മികച്ച അഭിനയ മുഹൂര്‍ത്തങ്ങള്‍ കാഴ്ച വയ്ക്കുന്ന നടനാണ് ജഗതി. അതില്‍ ഏറെ ശ്രദ്ധേയം ജഗതി മോഹന്‍ലാല്‍ കൂട്ടുകെട്ടാണ്. കിലുക്കം, താളവട്ടം, യോദ്ധ, മിന്നാരം, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, അരം+അരം കിന്നരം അങ്ങനെ എത്രയെത്ര ചിത്രങ്ങള്‍. അവയിലെല്ലാം പരസ്പരം മത്സരിച്ച് പ്രേക്ഷകര ചിരിപ്പിച്ച നിമിഷങ്ങള്‍. 

ക്യാമറയ്ക്ക് പിന്നിലും

പ്രേക്ഷകര്‍ക്ക് ഏറെ പരിചയം ക്യാമറലയ്ക്ക് മുന്നിലെത്തി പ്രേക്ഷകരെ വിസ്മയിപ്പിച്ച ജഗതിയെയാണ്. രണ്ട് ചിത്രങ്ങള്‍ ജഗതി സംവിധാനം ചെയ്തിട്ടുണ്ട്. അന്നക്കുട്ടി കോടമ്പക്കം വിളിക്കുന്നു, കല്യാണ ഉണ്ണികള്‍ എന്നിവയാണവ. വിറ്റ്‌നെസ് എന്ന സിനിമയ്ക്ക് കഥയും ചാമ്പ്യന്‍ തോമസ് എന്ന ചിത്രത്തിന് കഥയും തിരക്കഥയും ജഗതി ഒരുക്കി. കൂടാതെ ആറോളം ചിത്രങ്ങളില്‍ പാടുകയും ചെയ്തു. ക്യാമറയ്ക്ക് മുന്നില്‍ മാത്രമല്ല പിന്നിലും ജഗതി സാന്നിദ്ധ്യമായി. 

മലയാളം കടന്ന് ഹിന്ദിയും തമിഴും

മലയാളത്തില്‍ മാത്രമല്ല തമിഴിലും ഹിന്ദിയിലും ജഗതി സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട്. 1990ല്‍ പുറത്തിറങ്ങിയ ഗുലാബി രതീന്‍ എന്ന ചിത്രത്തിലൂടെയാണ് ജഗതി ഹിന്ദിയിലെത്തുന്നത്. 2005ല്‍ പുറത്തിറങ്ങിയ ആടും കൂത്തിലൂടെ തമിഴിലും എത്തി. ഈ രണ്ട് ചിത്രങ്ങളില്‍ മാത്രമേ മലയാളത്തിന് പുറത്ത് അദ്ദേഹം അഭിനയിച്ചിട്ടുള്ളു.

ടീവി സീരിയേലിലും

സിനിമകളില്‍ മാത്രമല്ല ടിവി സീരിയേയലിലും ജഗതി അഭിനയിച്ചിട്ടുണ്ട്. കൈരളിയില്‍ സംരക്ഷണം ചെയ്തിരുന്ന ക്രൈം ബ്രാഞ്ച്, ഏഷ്യാനെറ്റില്‍ സംരേക്ഷണം ചെയ്തിരുന്ന ഹുക്കാ ഹുവാ മിക്കോഡ, എല്ലാം മായാജാലം, ദേവി മാഹാത്മ്യം എന്നിവയാമണ്  സീരിയേലുകള്‍.  ഇതില്‍ ദേവി മാഹാത്മ്യം പുരാണ സീരിയേലും ബാക്കിയെല്ലാം ഹാസ്യ പ്രാധാന്യമുള്ള സീരിയേലുകളുമാണ്.

പരസ്യം കാണാം

സോഷ്യൽ മീഡിയയിലെ വൈറലാകുന്ന ലൂണാർ പരസ്യ കാണാം...

English summary
Jagathi Sreekumar Lunar Chappal advertisement getting viral on social media. The Advertisement was telecast in 1990. Some Facebook groups posted the old advertisement and it become viral within hours.
Please Wait while comments are loading...

Malayalam Photos

Go to : More Photos