twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജയറാമിന് മലയാളത്തില്‍ 200 ചിത്രങ്ങള്‍..

    By Sruthi K M
    |

    മലയാള ചലച്ചിത്രത്തിന്റെ പ്രിയ താരം മലയാളത്തില്‍ ഇരുനൂറു ചിത്രങ്ങള്‍ പൂര്‍ത്തിയാക്കി. ജയറാമിന്റെ ഇരുന്നൂറാമത്തെ ചിത്രമാണ് ഈ മാസം പുറത്തിറങ്ങാനിരിക്കുന്ന സര്‍ സിപി. ഹാസ്യ കഥാപാത്രങ്ങള്‍ ഏറെ അനായാസത്തോടെ കൈകാര്യം ചെയ്യുന്ന ജയറാമിന്റെ പുതിയ ചിത്രവും നര്‍മ്മത്തില്‍ പൊതിഞ്ഞതായിരിക്കും. മിമിക്രിയിലൂടെ കലാരംഗത്തു എത്തിയ ജയറാം വെള്ളിത്തിരയില്‍ എന്നും നിറസാന്നിധ്യമാണ്. ഒരു ചെണ്ടവിദ്വാനും, ആനപ്രമിയും കൂടിയാണ് ജയറാം. ഇത് രണ്ടും പറയാതെ ജയറാം എന്ന കലാകാരന്റെ ജീവിത രേഖ പൂര്‍ണമാകില്ല.

    jayaram

    നടന്‍ എന്നതിലുപരി ഹാസ്യകഥാപാത്രങ്ങളാണ് ജയറാം എന്ന കലാകാരനെ ശ്രദ്ധേയമാക്കിയത്. 1988ലാണ് ജയറാം നടനായി മലയാള സിനിമയിലേക്ക് ചുവടുവെക്കുന്നത്. പദ്മരാജന്‍ സംവിധാനം ചെയ്ത അപരന്‍ എന്ന ചിത്രത്തിലെ നായകവേഷത്തിലൂടെ മലയാളികള്‍ക്ക് ജയറാം പ്രിയപ്പെട്ടവനായി. പിന്നീട് നിരവധി കഥാപാത്രങ്ങള്‍. അടുത്തിടെ ഇറങ്ങുന്ന സിനിമകളൊക്കെ താരത്തിന്റെ മൂല്യം കുറച്ചെങ്കിലും ജയറാമിനെ മലയാള സിനിമ കൈവിട്ടിട്ടില്ല. അപരന്‍ മുതല്‍ സര്‍ സിപി വരെ എത്തി നില്‍ക്കുന്നു ജയറാമിന്റെ സിനിമാ ചരിത്രം. ജയറാമിന്റെ ശ്രദ്ധേയമായ കുറച്ച് സിനിമാ വിശേഷങ്ങള്‍ കാണാം...

    ഒരു അപരനായി മലയാളത്തിലേക്ക്

    ജയറാമിന് മലയാളത്തില്‍ 200 ചിത്രങ്ങള്‍..

    സംവിധായകന്‍ പദ്മരാജനാണ് ജയറാമിനെ വെള്ളിത്തിരയിലേക്ക് കൈപിടിച്ചുയര്‍ത്തുന്നത്. 1988ല്‍ അപരനിലൂടെ നായകനായി എത്തി.

    തിലകന്റെ ചെറുമകനായി

    ജയറാമിന് മലയാളത്തില്‍ 200 ചിത്രങ്ങള്‍..

    മഹാപ്രതിഭ തിലകനൊപ്പവും ജയറാം അഭിനയിച്ചു. മൂന്നാംപക്കമായിരുന്നു ജയറാമിനു പ്രശസ്തി നേടികൊടുത്ത മറ്റൊരു ചിത്രം.

    ഭാഗ്യദേവത

    ജയറാമിന് മലയാളത്തില്‍ 200 ചിത്രങ്ങള്‍..

    2009ല്‍ പുറത്തിറങ്ങിയ സത്യന്‍ അന്തിക്കാടിന്റെ ഭാഗ്യദേവതയില്‍ ശ്രദ്ധേയമായ കഥാപാത്രമായിരുന്നു ജയറാം അവതരിപ്പിച്ചത്. ബെന്നി ചാക്കോ എന്ന പിശുക്കന്‍ നസ്രാണിയായിട്ടാണ് ജയറാം വേഷമിട്ടത്.

    കഥ തുടരുന്നു

    ജയറാമിന് മലയാളത്തില്‍ 200 ചിത്രങ്ങള്‍..

    സത്യന്‍ അന്തിക്കാടിന്റെ അന്‍പതാമത്തെ ചിത്രത്തിലും ജയറാം നായകനായി. ഒരു നാട്ടുപുറത്തെ ഓട്ടോക്കാരന്റെ വേഷത്തിലാണ് ജയറാം എത്തിയത്.

    വെറുതെ ഒരു ഭാര്യ

    ജയറാമിന് മലയാളത്തില്‍ 200 ചിത്രങ്ങള്‍..

    കുടുംബ സദസ്സുകള്‍ക്കിടയില്‍ ഇടം പിടിച്ച ഒരു ചിത്രമായിരുന്നു ജയറാമിന്റെ വെറുതെ ഒരു ഭാര്യ. സുഗുണന്‍ എന്ന ഭര്‍ത്താവിനെ അത്രമാത്രം മലയാള സിനിമാ പ്രേമികള്‍ ഇഷ്ടപ്പെട്ടു.

    ഹാപ്പി ഹസ്ബന്‍ഡായി

    ജയറാമിന് മലയാളത്തില്‍ 200 ചിത്രങ്ങള്‍..

    പ്രേക്ഷകരെ കുടുകുടാ ചിരിപ്പിച്ച ഒരു സിനിമ ആയിരുന്നു ഹാപ്പി ഹസ്ബന്‍ഡ്‌സ്. മലയാളത്തിലെ പ്രമുഖ താരങ്ങള്‍ ഒന്നിച്ച സിനിമ. അതിലെ മികച്ച ഹസ്ബന്‍ഡായി ജയറാം മാറി.

    ഒരു സ്വപ്‌നസഞ്ചാരി

    ജയറാമിന് മലയാളത്തില്‍ 200 ചിത്രങ്ങള്‍..

    കുടുംബനാഥന്റെ വേഷം തനിക്ക് ഇണങ്ങുമെന്ന് ജയറാം വീണ്ടും തെളിയിച്ച ചിത്രം. അഹങ്കാരിയായ കാശുകാരന്റെ വേഷമായിരുന്നു ജയറാം സ്വപ്‌നസഞ്ചാരിയില്‍ അണിഞ്ഞത്.

    ഇരുനൂറാം ചിത്രം

    ജയറാമിന് മലയാളത്തില്‍ 200 ചിത്രങ്ങള്‍..

    മലയാള ചലച്ചിത്ര ചരിത്രത്തിന് ജയറാമിന്റെ ഇരുനൂറാം സംഭാവന. സര്‍ സിപി എന്ന ജയറാമിന്റെ പുതിയ ചിത്രം ഈ മാസം അവസാനത്തോടെ തിയറ്ററുകളില്‍ എത്തും.

    English summary
    actor Jayaram acting two hundred film in Malayalam
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X