twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജ്യോതികയ്ക്ക് മലയാള സിനിമയുമായുള്ള ബന്ധം?

    By Aswathi
    |

    എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഒരു മലയാള സിനിമയുടെ (ഹൗ ഓള്‍ഡ് ആര്‍ യു) റീമേക്കുമായിട്ടാണ് (36 വയതിനിലെ) ജ്യോതിക തിരികെ വെള്ളിത്തിരയില്‍ എത്തുന്നത്. ഇത് മാത്രമാണോ ജ്യോതികയ്ക്ക് മലയാള സിനിമയുമായുള്ള ബന്ധം?

    തമിഴില്‍ മിന്നി നില്‍ക്കുന്ന ജ്യോതിക തമഴിന്റെ സ്വന്തമായത് സൂര്യയെ വിവാഹം ചെയ്തതിലൂടെയാണ്. മുംബൈക്കാരിയായ ജ്യോ ആദ്യം അഭിനയിച്ചത് ഒരു ബോളിവുഡ് ചിത്രത്തിലാണ്, ദോലി സാജ കേ രഖ്‌ന. അത് സംവിധാനം ചെയ്തതാകട്ടെ മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകന്‍ പ്രിയദര്‍ശനും.

    jyothika

    1998 ലാണ് ജ്യോ വെള്ളിത്തിരയില്‍ വരുന്നത്. പിന്നീട് തമിഴിലും തെലുങ്കിലും കന്നടയിലുമൊക്കെ സാമിപ്യമറിയിച്ചതിന് ശേഷമാണ് ജ്യോതികയുടെ മലയാളം അരങ്ങേറ്റം. 2007 ല്‍ പുറത്തിറങ്ങിയ രാക്കിളിപ്പാട്ട് എന്ന ചിത്രത്തിലൂടെ ജ്യോതിക മികച്ച തുടക്കം കുറിച്ചു.

    പിന്നീട് രണ്ട് വര്‍ഷം കഴിഞ്ഞ് ജ്യോ വീണ്ടും മലയാള സിനിമയിലെത്തി. ജയറാം നായകനായ സീത കല്യാണം വഴി. പക്ഷെ ചിത്രം വിജയ്ച്ചില്ല. ജ്യോ സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ തീരുമാനിച്ച സമയത്ത് ഒടുവില്‍ അഭിനയിച്ച ചിത്രമാണ് 2009 ല്‍ പുറത്തിറങ്ങിയ സീത കല്യാണം. ചുരുക്കി പറഞ്ഞാല്‍ ജ്യോതികയുടെ അരങ്ങേറ്റത്തിനും തിരിച്ചുപോക്കിനും മടങ്ങിവരവിനുമൊക്കെ മലയാളത്തിന്റെ ഏതോ ഒരു ബന്ധം ഉണ്ടെന്ന് കാണാം.

    English summary
    The once reigning star of Kollywood, also acted in two Malayalam films- Raakilipattu and Seetha Kalyanam- that released in 2007 and 2009 respectively. Raakilipattu first released in Tamil as Snegithiyae.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X