twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കാല്‍ നൂറ്റാണ്ട്... രാധ, രുഗ്മിണി, ഭദ്ര, സുഭദ്ര അശ്വതി, നാദിയ, വനജ.. നീളുന്ന കാവ്യഭാവങ്ങള്‍

    By Aswini
    |

    ഉണ്ടക്കണ്ണുകളുമായി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച കൊച്ചു മിടുക്കി... കാവ്യ മാധവന്‍. പൂക്കാലം വരവായി എന്ന ചിത്രത്തില്‍ തുടങ്ങിയതാണ് അഭിനയ ജീവിതം. ബേബി ശാലിനിയുടെ സുഹൃത്തായി വെള്ളിത്തിരയില്‍ എത്തിയ കാവ്യ ഇന്ന് ഇന്റസ്ട്രിയിലെ പലരുടെയും അടുത്ത തോഴിയാണ്. ബന്ധങ്ങളില്‍ സൂക്ഷിക്കുന്ന ആത്മാര്‍ത്ഥതയും അടുപ്പവുമാണ് പരിചയമുള്ളവര്‍ കാവ്യയില്‍ കാണുന്ന ആദ്യത്തെ പ്ലസ് പോയിന്റ്.

    വ്യക്തി ജീവിതത്തിലെ കാവ്യ മാധവനെ കുറിച്ചല്ലല്ലോ നമ്മള്‍ പറയുന്നത്, കാല്‍ നൂറ്റാണ്ടായി മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന കാവ്യയെ കുറിച്ചാണല്ലോ. എന്നിരുന്നാലും സ്വന്തം വീട്ടിലെ കുട്ടി എന്ന ഇമേജാണ് കാവ്യയ്ത്ത് മലയാളി പ്രേക്ഷകര്‍ നല്‍കുന്നത്. ഇടയ്ക്ക് മൂന്ന് ചിത്രങ്ങളില്‍ അഭിനയിക്കാന്‍ വേണ്ടി തമിഴ്‌നാടു വരെ പോയെങ്കിലും മലയാളത്തിന്റെ ശാലീന സുന്ദരി തിരിച്ചിങ് വന്നു. മലയാള ഭാഷയ്ക്കും സിനിമയ്ക്കുമായിരുന്നു എന്നും പ്രധാന്യം.

    കാവ്യയെ പോലെ കാവ്യ മാത്രമേ മലയാള സിനിമയിലുള്ളൂ എന്ന് പറയാം. ഈ 25 വര്‍ഷത്തിനുള്ളില്‍ പലരും ഇന്റസ്ട്രിയില്‍ വന്നു.. പോയി. പുതിയ പലരും വന്നു നില്‍ക്കുന്നു. ഗദ്ദാമയെയും പെരുമഴക്കാലത്തിലെ ഗംഗയെയും ഒന്നും അഭിനയിച്ച് ഫലിപ്പിക്കാന്‍ കാവ്യയോളം മിടുക്കുള്ള ഒരു നായിക ജനിച്ചിട്ടില്ല. ഇനിയും പറയണമെങ്കില്‍ കാവ്യയുടെ ചില കഥാപാത്രങ്ങളിലൂടെ സഞ്ചരിക്കാം

    രാധ

    കാല്‍ നൂറ്റാണ്ട്... രാധ, രുഗ്മിണി, ഭദ്ര, സുഭദ്ര അശ്വതി, നാദിയ, വനജ.. നീളുന്ന കാവ്യഭാവങ്ങള്‍

    ബാലതാരമായ കാവ്യ മാധവന്റെ നായികയായുള്ള അരങ്ങേറ്റമായിരുന്നു ചന്ദ്രനുദിയ്ക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലെ രാധയായി. കുസൃതിക്കാരിയായും വാശിക്കാരിയായും അഭിനയിച്ചപ്പോഴും തന്റെ പ്രണയത്തെ നെഞ്ചോട് ചേര്‍ത്ത് പിടിച്ച രാധ. കൃഷ്ണന്റെ രാധയല്ല, മുകുന്ദന്റെ രാധ. ലാല്‍ ജോസ് ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തില്‍ ദിലീപാണ് നായകന്‍

    ഗീതു

    കാല്‍ നൂറ്റാണ്ട്... രാധ, രുഗ്മിണി, ഭദ്ര, സുഭദ്ര അശ്വതി, നാദിയ, വനജ.. നീളുന്ന കാവ്യഭാവങ്ങള്‍

    കുറുമ്പുകാരി അനുജത്തി... പ്രണയം വേണ്ടെന്ന് വച്ചപ്പോഴും സാഹചര്യം അവളെ കൊണ്ട് പ്രണയിക്കാന്‍ പ്രേരിപ്പിച്ചു. വിജയ് യുടെയും അജിത്തിന്റെയും സൗഹൃദത്തിനിടയില്‍ ഗീതുവിന്റെ പ്രണയത്തിന് വലിയൊരു റോളുണ്ട്. തുളസി ദാസ് സംവിധാനം ചെയ്ത ദോസ്ത് എന്ന ചിത്രത്തിലാണ് കാവ്യ ഗീതു ആയി എത്തിയത്

    ഗോപിക

    കാല്‍ നൂറ്റാണ്ട്... രാധ, രുഗ്മിണി, ഭദ്ര, സുഭദ്ര അശ്വതി, നാദിയ, വനജ.. നീളുന്ന കാവ്യഭാവങ്ങള്‍

    ഡയലോഗ് പറഞ്ഞ് അഭിനയിക്കുന്നതിനെക്കാള്‍ പ്രയാസമാണ് ഡയലോഗില്ലാതെ ഭാവങ്ങളിലൂടെ അഭിനയിക്കുക എന്നത് എന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്. കാവ്യ ഉരിയാടാ പെണ്ണായി എത്തിയപ്പോള്‍ ആരാധകരുടെ കണ്ണ് നിറഞ്ഞിരുന്നു. ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍ എന്ന ചിത്രത്തിലാണ് കാവ്യ ഗോപിക എന്ന കഥാപാത്രത്തെ മികവുറ്റതാക്കിയത്

    രുഗ്മിണി

    കാല്‍ നൂറ്റാണ്ട്... രാധ, രുഗ്മിണി, ഭദ്ര, സുഭദ്ര അശ്വതി, നാദിയ, വനജ.. നീളുന്ന കാവ്യഭാവങ്ങള്‍

    ലാല്‍ ജോസിനും ദിലീപിനും, മലയാള സിനിമയ്ക്കും എന്ന പോലെ കാവ്യ മാധവനും ഒരു ടേണിങ് പോയിന്റായിരുന്നു മീശ മാധവന്‍ എന്ന ചിത്രം. മാധവന്റെ രുഗ്മിണി.. മാധവന്റെ രുഗ്മിണി അത് മാത്രം മതി സിനിമയെ കുറിച്ച് പറയാന്‍

    അമ്മു

    കാല്‍ നൂറ്റാണ്ട്... രാധ, രുഗ്മിണി, ഭദ്ര, സുഭദ്ര അശ്വതി, നാദിയ, വനജ.. നീളുന്ന കാവ്യഭാവങ്ങള്‍

    തിളക്കത്തിലെ അമ്മിക്കുട്ടി, അഥവാ അമ്മു.. പ്രേക്ഷകര്‍ നെഞ്ചേറ്റിയ മറ്റൊരു പ്രണയ നായിക. താന്‍ കാത്തിരുന്ന ഉണ്ണിയേട്ടനല്ലായിരുന്നു വന്നത്. വിഷ്ണു ആണ് എന്നറിഞ്ഞപ്പോള്‍ പിന്നെയും കാത്തിരുന്നു. ഒടുവില്‍ വന്നു.

    സുമംഗല

    കാല്‍ നൂറ്റാണ്ട്... രാധ, രുഗ്മിണി, ഭദ്ര, സുഭദ്ര അശ്വതി, നാദിയ, വനജ.. നീളുന്ന കാവ്യഭാവങ്ങള്‍

    സദാനന്ദന്റെ സമയം എന്ന ചിത്രത്തില്‍ അന്ധവിശ്വാസിയെ വിവാഹം കഴിക്കുന്ന സുമംഗല എന്ന കഥാപാത്രത്തെയാണ് കാവ്യ അവതരിപ്പിയ്ക്കുന്നത്. കാവ്യയുടെ മുടിയഴക് ചിത്രത്തില്‍ വര്‍ണിയ്ക്കുന്നു

    ഭദ്ര, ഭാമ

    കാല്‍ നൂറ്റാണ്ട്... രാധ, രുഗ്മിണി, ഭദ്ര, സുഭദ്ര അശ്വതി, നാദിയ, വനജ.. നീളുന്ന കാവ്യഭാവങ്ങള്‍

    കാവ്യയുടെ അഭിനയ ജീവിതത്തില്‍ എന്നും ഓര്‍ക്കുന്ന കഥാപാത്രമാണ് മഴിരണ്ടിലും എന്ന ചിത്രത്തിലെ ഭാമയും ഭദ്രയും. ഡബിള്‍ റോളില്‍ കാവ്യ എത്തിയപ്പോള്‍ പ്രേക്ഷകര്‍ ശരിക്കും അതിശയിച്ചു. കരുത്തുറ്റൊരു പ്രണയ നായികയെയാണ് ആദ്യ ചിത്രങ്ങളിലൊക്കെ കാവ്യ അവതരിപ്പിച്ചതെന്ന് കരിയര്‍ നോക്കിയാല്‍ കാണാം

    ഗംഗ

    കാല്‍ നൂറ്റാണ്ട്... രാധ, രുഗ്മിണി, ഭദ്ര, സുഭദ്ര അശ്വതി, നാദിയ, വനജ.. നീളുന്ന കാവ്യഭാവങ്ങള്‍

    പെരുമഴക്കാലത്തിലെ ഗംഗയെ എത്ര പ്രശംസിച്ചാലും മതിയാകില്ല. പ്രേക്ഷകരെ കരയിച്ച ഗംഗ. ഭര്‍ത്താവിനെ കൊന്ന ആളോട്, അത് കൈയ്യ് അബദ്ധമായിരുന്നു എന്ന് മനസ്സിലാക്കിയപ്പോള്‍, മറ്റൊരു പെണ്ണിന് ഭര്‍ത്താവിനെ നഷ്ടപ്പെടാതിരിക്കാന്‍ ക്ഷമിച്ച ഗംഗ. ഒടുവില്‍ ആ ക്ഷമയുടെ പേരില്‍ കുടുംബത്തില്‍ നിന്ന് പടിയിറങ്ങേണ്ടി വന്നു. ഒരു നൊമ്പരത്തോടെ മാത്രമേ ഗംഗയെ ഓര്‍മിയ്ക്കാന്‍ കഴിയൂ

    പൊന്നു

    കാല്‍ നൂറ്റാണ്ട്... രാധ, രുഗ്മിണി, ഭദ്ര, സുഭദ്ര അശ്വതി, നാദിയ, വനജ.. നീളുന്ന കാവ്യഭാവങ്ങള്‍

    ടിപ്പിക്കള്‍ ഗ്രാമീണ പെണ്‍കുട്ടിയായി കാവ്യ മാധവന്‍ എത്തിയ ചിത്രമാണ് അന്നൊരിക്കലിലെ പൊന്നു. രൂപം കൊണ്ടും ഭാവം കൊണ്ടും പൊന്നു എന്ന കഥാപാത്രത്തിലൂടെ പുതിയൊരു കാവ്യയെ നടി പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തി

    അശ്വതി

    കാല്‍ നൂറ്റാണ്ട്... രാധ, രുഗ്മിണി, ഭദ്ര, സുഭദ്ര അശ്വതി, നാദിയ, വനജ.. നീളുന്ന കാവ്യഭാവങ്ങള്‍

    കൊച്ചിരാജാവിലെ അശ്വതിയും കരുത്തുറ്റൊരു പ്രണയ നായികയാണ്. അതിനപ്പുറം പറയുകയാണെങ്കില്‍, ജനശ്രദ്ധ നേടിയ കാവ്യയുടെ മറ്റൊരു കഥാപാത്രം

    ഭദ്ര

    കാല്‍ നൂറ്റാണ്ട്... രാധ, രുഗ്മിണി, ഭദ്ര, സുഭദ്ര അശ്വതി, നാദിയ, വനജ.. നീളുന്ന കാവ്യഭാവങ്ങള്‍

    കാവ്യ മാധവനെ ഏറ്റവും സുന്ദരിയായി കണ്ടത് അനന്തഭദ്രത്തിലെ ഭദ്രയായി വന്നപ്പോഴാണെന്ന് കെഎസ് ചിത്ര ഒരിക്കല്‍ അഭിപ്രായപ്പെട്ടിരുന്നു. വളരെ വാസ്തവമായ കാര്യം

    ശീലാബതി

    കാല്‍ നൂറ്റാണ്ട്... രാധ, രുഗ്മിണി, ഭദ്ര, സുഭദ്ര അശ്വതി, നാദിയ, വനജ.. നീളുന്ന കാവ്യഭാവങ്ങള്‍

    സാമൂഹ്യ പ്രതിബന്ധതയുള്ള കഥാപാത്രമായിരുന്നു കാവ്യമാധവന്റെ ശീലാബതി എന്ന ചിത്രത്തിലെ ടൈറ്റില്‍ റോള്‍. കമ്പ്യൂട്ടര്‍ ടീച്ചറായി കേരളത്തിലെത്തുന്ന ശീലാബതിയെയാണ് പ്രേക്ഷകര്‍ കണ്ടത്. ഒരു പ്രണയ നായികയില്‍ നിന്ന് കാവ്യ ഒരുപാട് മുന്നോട്ട് സഞ്ചരിച്ചിരുന്നു

    താര കുറുപ്പ്

    കാല്‍ നൂറ്റാണ്ട്... രാധ, രുഗ്മിണി, ഭദ്ര, സുഭദ്ര അശ്വതി, നാദിയ, വനജ.. നീളുന്ന കാവ്യഭാവങ്ങള്‍

    ജനശ്രദ്ധ നേടിയ കാവ്യയുടെ മറ്റൊരു ഹിറ്റ് കഥാപാത്രമാണ് ക്ലാസ്‌മേറ്റ്‌സ് താര കുറുപ്പ്. ഒരു അഭിനേത്രി എന്നതിനപ്പുറമുള്ള കാവ്യയുടെ നൃത്തത്തെയും സിനിമ ഉപയോഗിച്ചു. പ്രണയ നായിക തന്നെയാണ്. അപ്പോഴും വേറിട്ടൊരു സ്വഭാവം കഥാപാത്രത്തിനുണ്ടായിരുന്നു

    സുമിത്ര

    കാല്‍ നൂറ്റാണ്ട്... രാധ, രുഗ്മിണി, ഭദ്ര, സുഭദ്ര അശ്വതി, നാദിയ, വനജ.. നീളുന്ന കാവ്യഭാവങ്ങള്‍

    വാസ്തവത്തിലെ സുമിത്ര കാവ്യയെ സംബന്ധിച്ച് മികച്ചൊരു വേഷമാണ്. സാഹചര്യങ്ങളോട് പൊരുതുന്ന കഥാപാത്രമായിരുന്നു സുമിത്ര. കാവ്യയ്ക്ക് മാത്രം ചേരുന്നത് എന്നും പറയാം

    നാദിയ, നാദിറ

    കാല്‍ നൂറ്റാണ്ട്... രാധ, രുഗ്മിണി, ഭദ്ര, സുഭദ്ര അശ്വതി, നാദിയ, വനജ.. നീളുന്ന കാവ്യഭാവങ്ങള്‍

    മിഴിരണ്ടിലും എന്ന ചിത്രത്തിന് ശേഷം കാവ്യ ഡബിള്‍ റോളിലെത്തിയ ചിത്രമാണ് നാദിയ കൊല്ലപ്പെട്ട രാത്രി. നാദിയായും നാദിറയായും കാവ്യ മാധവന്‍ മത്സരിച്ചഭിനയിക്കുകയായിരുന്നു. നാടന്‍ ലുക്ക് പലപ്പോഴും ഉപേക്ഷിക്കാന്‍ ശ്രമിച്ച കാവ്യയെയും ഇവിടെ കണ്ടു

    സുഭദ്ര

    കാല്‍ നൂറ്റാണ്ട്... രാധ, രുഗ്മിണി, ഭദ്ര, സുഭദ്ര അശ്വതി, നാദിയ, വനജ.. നീളുന്ന കാവ്യഭാവങ്ങള്‍

    1940 നും 60 ഇടയിലെ കഥയാണ് നാലു പെണ്ണുങ്ങള്‍ എന്ന ചിത്രം. കുട്ടനാടിലെ നാല് പെണ്ണുങ്ങളെ കേന്ദ്രീകരിച്ച് കഥ പറഞ്ഞ ചിത്രത്തില്‍ സുഭദ്ര എന്ന കഥാപാത്രത്തെയാണ് കാവ്യ മാധവന്‍ അവതരിപ്പിച്ചത്

    അശ്വതി

    കാല്‍ നൂറ്റാണ്ട്... രാധ, രുഗ്മിണി, ഭദ്ര, സുഭദ്ര അശ്വതി, നാദിയ, വനജ.. നീളുന്ന കാവ്യഭാവങ്ങള്‍

    വാക്കുകള്‍ കൊണ്ട് പ്രശംസിക്കാന്‍ കഴിയില്ല ഗദ്ദാമയിലെ അശ്വതിയെ. കഥാപാത്രമായി കാവ്യ ജീവിക്കുകയായിരുന്നു. സംസ്ഥാന പുരസ്‌കാരമുള്‍പ്പടെ പല പുരസ്‌കാരങ്ങളും ഈ കഥാപാത്രം കാവ്യയ്ക്ക് നേടിക്കൊടുത്തു

    സുമംഗല

    കാല്‍ നൂറ്റാണ്ട്... രാധ, രുഗ്മിണി, ഭദ്ര, സുഭദ്ര അശ്വതി, നാദിയ, വനജ.. നീളുന്ന കാവ്യഭാവങ്ങള്‍

    ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക് എന്ന ചിത്രം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും കാവ്യയുടെ അഭിനയത്തെ കുറിച്ച് പറയാതിരിക്കുക വയ്യ. സമൂഹത്തിലെ ആള്‍ദൈവ വിശ്വാസത്തിനെതിരെയുള്ള കഥയില്‍ മദ്യം വലിയൊരു ചര്‍ച്ചയാകുന്നു

    സുലേഖ, മേരി വര്‍ഗ്ഗീസ്

    കാല്‍ നൂറ്റാണ്ട്... രാധ, രുഗ്മിണി, ഭദ്ര, സുഭദ്ര അശ്വതി, നാദിയ, വനജ.. നീളുന്ന കാവ്യഭാവങ്ങള്‍

    വെള്ളരിപ്രാവിന്റെ ചങ്ങാതികള്‍ എന്ന ചിത്രത്തിലാണ് സുലേഖയായും മേരി വര്‍ഗ്ഗീസായും കാവ്യ മാധവന്‍ എത്തുന്നത്. 60-70 കാലഘട്ടത്തിലെ ഒരു സിനിമ കാണുന്ന ഒരു ഫീലായിരുന്നു വെള്ളരിപ്രാവിന്റെ ചങ്ങാതികള്‍. പഴയ ഷീലയെയും സത്യനെയുമൊക്കെ വെള്ളിത്തിരയില്‍ വീണ്ടും കാണുന്ന ഒരു അനുഭൂതി

    വനജ

    കാല്‍ നൂറ്റാണ്ട്... രാധ, രുഗ്മിണി, ഭദ്ര, സുഭദ്ര അശ്വതി, നാദിയ, വനജ.. നീളുന്ന കാവ്യഭാവങ്ങള്‍

    കാവ്യ മാധവന്‍ ഏറെ സംതൃപ്തിയോടെ അവതരിപ്പിച്ച കഥാപാത്രമാണ് ബാവൂട്ടിയുടെ നാമത്തില്‍ എന്ന ചിത്രത്തിലെ വനജ എന്ന് പറയേണ്ടിയിരിക്കുന്നു. നീലേശ്വരത്തുകാരിയായ കാവ്യയുടെ സംസാരത്തില്‍ എപ്പോഴും നാടിനോടുള്ള സ്‌നേഹം മുഴച്ചു നില്‍ക്കാറുണ്ട്. സ്വന്തം ഭാഷയില്‍ സംസാരിക്കാന്‍ കഴിഞ്ഞ സന്തോഷമായിരുന്നു കാവ്യയ്ക്ക് ഈ രഞ്ജിത്ത് ചിത്രം

    നയന

    കാല്‍ നൂറ്റാണ്ട്... രാധ, രുഗ്മിണി, ഭദ്ര, സുഭദ്ര അശ്വതി, നാദിയ, വനജ.. നീളുന്ന കാവ്യഭാവങ്ങള്‍

    കേരള മനസാക്ഷിയെ കരയിപ്പിച്ച സൗമി കൊലക്കേസ് അഭ്രപാളികളില്‍ എത്തിച്ച ചിത്രമാണ് ബ്രേക്കിങ് ന്യൂസ് ലൈവ്. ഈ കൊലക്കേസ് അന്വേഷിക്കുന്ന നയന എന്ന കഥാപാത്രമായിട്ടാണ് കാവ്യ മാധവന്‍ എത്തുന്നത്

    ഗൗരി ലക്ഷ്മി

    കാല്‍ നൂറ്റാണ്ട്... രാധ, രുഗ്മിണി, ഭദ്ര, സുഭദ്ര അശ്വതി, നാദിയ, വനജ.. നീളുന്ന കാവ്യഭാവങ്ങള്‍

    അഞ്ചു സുന്ദരികള്‍ എന്ന ചിത്രത്തിലെ ഗൗരി ലക്ഷ്മി. ആന്തോളജി ചിത്രമായ അഞ്ച് സുന്ദരികളില്‍ ആഷിഖ് അബു സംവിധാനം ചെയ്ത ഗൗരിയിലാണ് കാവ്യ മാധവന്‍ അഭിനയിച്ചത്. പ്രണയിച്ച് വിവാഹം കഴിച്ച ഗൗരിയുടെയും ജൊനാഥന്‍ ആന്റണിയുടെയും കഥയാണ് ഗൗരി.

    English summary
    Kavya Madhavan's 25th Anniversary in Film Industry
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X