»   » കിരീടത്തിലെ അവസാന നിമിഷ ട്വിസ്റ്റ്!!! തെന്നിന്ത്യന്‍ താരം തള്ളിക്കളഞ്ഞ വില്ലന്‍ വേഷം!!!

കിരീടത്തിലെ അവസാന നിമിഷ ട്വിസ്റ്റ്!!! തെന്നിന്ത്യന്‍ താരം തള്ളിക്കളഞ്ഞ വില്ലന്‍ വേഷം!!!

പ്രദീപ് ശക്തി എന്ന തെന്നിന്ത്യന്‍ താരത്തെയായിരുന്നു കീരിക്കാടന്‍ ജോസ് എന്ന കഥാപാത്രം അവതരിപ്പിക്കാനായി തീരുമാനിച്ചിരുന്നത്. 25000 രൂപ അഡ്വാന്‍സും നല്‍കിയിരുന്നു.

Posted by:
Subscribe to Filmibeat Malayalam

മലയാള സിനിമയിലെ മികച്ച സിനിമകളുടെ പട്ടികയില്‍ ആദ്യ സ്ഥാനങ്ങളില്‍ ഇടം പിടിക്കുന്ന ചിത്രമാണ് കിരീടം. മോഹന്‍ലാല്‍, തിലകന്‍ എന്നീ അഭിനയ പ്രതിഫകളുടെ കരിയറിലെ മികച്ച കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു കിരീടത്തിലേത്.

കിരീടത്തില്‍ മോഹന്‍ലാലിന്റെ നായക കഥാപാത്രത്തിനൊപ്പം ശ്രദ്ധിക്കപ്പെട്ട കഥാപാത്രമായിരുന്നു കീരിക്കാടന്‍ ജോസ് എന്ന വില്ലന്‍. ആ കഥാപാത്രത്തെ അവതരിപ്പിച്ച മോഹന്‍ രാജ് എന്ന നടന്‍ പില്‍ക്കാലത്ത് അറിയപ്പെട്ടത് പോലും കീരിക്കാടന്‍ ജോസ് എന്ന പേരിലായിരുന്നു. എന്നാല്‍ ചിത്രത്തിലേക്ക് ആദ്യം പരിഗണിച്ചിരുന്നത് മോഹന്‍ രാജിനെ ആയിരുന്നില്ല.

 യഥാര്‍ത്ഥ ജീവിത കഥ പറഞ്ഞ കിരീടം

യഥാര്‍ത്ഥ ജീവിത കഥ പറഞ്ഞ കിരീടം

മോഹന്‍ലാല്‍ എന്ന നടന്റെ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു കിരീടത്തിലെ സേതുമാധവന്‍. ചാലക്കുടി ചന്തയിലെ ഗുണ്ടയുടെ യാഥാര്‍ത്ഥ കഥ പറഞ്ഞ ചിത്രമായിരുന്നു ഇത്. ലോഹിതദാസായിരുന്നു ചിത്രത്തിന് തിരക്കഥയൊരുക്കിയത്.

തിരക്കഥയുമായി മോഹന്‍ലാലിനടുത്തേക്ക്

തിരക്കഥയുമായി മോഹന്‍ലാലിനടുത്തേക്ക്

ചിത്രത്തിന്റെ നിര്‍മാതാക്കളായ എന്‍ കൃഷ്ണകുമാര്‍ എന്ന കിരീടം ഉണ്ണിയും ദിനേശ് പണിക്കരും തിരക്കഥാകൃത്ത് ലോഹിതദാസും സംവിധായകന്‍ സിബി മലയിലും ചേര്‍ന്നാണ് മോഹന്‍ലാലിനെ കാണാന്‍ എത്തിയത്. തിരക്കഥ പൂര്‍ണമായും വായിച്ച് കേട്ട മോഹന്‍ലാല്‍ അതിനിടയില്‍ ഒന്നും സംസാരിച്ചില്ല. മോഹന്‍ലാലിന്റെ മൗനം എല്ലാവരിലും ആശങ്കയുണ്ടാക്കി.

വില്ലനാരാണ്

വില്ലനാരാണ്

തിരക്കഥയേക്കുറിച്ചുള്ള മോഹന്‍ലാലിന്റെ അഭിപ്രായം ചോദിച്ചപ്പോള്‍ വില്ലനാരാണ് എന്ന മറുചോദ്യമാണ് അദ്ദേഹം ചോദിച്ചത്. തെലുങ്ക് സിനിമയില്‍ തിളങ്ങി നിന്ന അതികായനായ പ്രദീപ് ശക്തി എന്ന നടനെയായിരുന്നു വില്ലനായി കണ്ടിരുന്നത്. അക്കാര്യം മോഹന്‍ലാലിനെ അറിയിച്ചു. അദ്ദേഹത്തിനും എതിരഭിപ്രായം ഉണ്ടായിരുന്നില്ല.

കീരിക്കാടനായി പ്രദീപ് ശക്തി

കീരിക്കാടനായി പ്രദീപ് ശക്തി

അണിയറ പ്രവര്‍ത്തകര്‍ കീരിക്കാടന്‍ ജോസ് എന്ന കരുത്തുറ്റ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനായി പ്രദീപ് ശക്തിയെ സമീപിച്ചു. അദ്ദേഹം സമ്മതവും അറിയിച്ചു. തെലുങ്കിലും തമിഴിലുമായി ഏറെ തിര്കള്ള
25000 രൂപ പ്രദീപ് ശക്തിക്ക് അഡ്വാന്‍സായി അയച്ച് കൊടുത്തുവെന്നും നിര്‍മാതാക്കളില്‍ ഒരാളായ ദിനേശ് പണിക്കര്‍ പറയുന്നു.

അവസാന നിമിഷത്തെ ട്വിസ്റ്റ്

അവസാന നിമിഷത്തെ ട്വിസ്റ്റ്

കിരീടത്തിന്റെ ഷൂട്ടിംഗിനോട് അടുത്ത ദിനങ്ങളിലാണ് പ്രദീപ് ശക്തി എത്തില്ല എന്ന ചിന്ത ഉടലെടുക്കുന്നത്. ചിത്രീകരണത്തിന്റെ തലേന്ന് അദ്ദേഹത്തെ ഫോണില്‍ വിളിച്ചപ്പോള്‍ ഭാര്യാണ് ഫോണ്‍ എടുത്തത്. അവിടേക്ക് വരുന്നുണ്ടെന്ന് പറഞ്ഞിരുന്നു. എത്തിയില്ലെ എന്നാണ് അവര് ചോദിച്ചത്. ഇതോടെ പ്രദീപ് ശക്തി എത്തില്ലെന്ന് അണിയറ പ്രവര്‍ത്തകര്‍ ഉറപ്പിച്ചു.

മോഹന്‍ രാജിനെ വിളിപ്പിക്കുന്നു

മോഹന്‍ രാജിനെ വിളിപ്പിക്കുന്നു

പ്രദീപ് ശക്തി എത്താതെ പ്രതിസന്ധിയിലായി നില്‍ക്കുന്ന സമയത്താണ് സഹസംവിധായകനായിരുന്ന കലാധരന്‍ മോഹന്‍ രാജ് എന്ന വ്യക്തിയേക്കുറിച്ച് പറയുന്നത്. നല്ല ഉയരവും വ്യക്തിത്വവും ഉള്ള വ്യക്തി, നമുക്കൊന്ന് കണ്ടു നോക്കാം എന്നായിരുന്നു കലാധരന്‍ പറഞ്ഞതെന്ന് ദിനേശ് പണിക്കര്‍ പറയുന്നു.

മോഹന്‍രാജ് കീരിക്കാടന്‍ ജോസാകുന്നു

മോഹന്‍രാജ് കീരിക്കാടന്‍ ജോസാകുന്നു

എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥനായിരുന്ന മോഹന്‍രാജിനെ കണ്ടപ്പോള്‍ തന്നെ അവര്‍ ഉറപ്പിച്ചു. സിബി മലയിലിനും മറ്റൊരു അഭിപ്രായം ഉണ്ടായിരുന്നില്ല. നല്ല മുടിയുള്ള മോഹന്‍രാജിനെ മൊട്ടയടിപ്പിച്ച് മുഖത്തൊരു മുറിപ്പാടും നല്‍കി കീരിക്കാടന്‍ ജോസാക്കി മാറ്റി.

മലയാള സിനിമയിലെ കീരിക്കാടന്‍ ജോസ്

മലയാള സിനിമയിലെ കീരിക്കാടന്‍ ജോസ്

കീരിക്കാടന്‍ ജോസിന്റെ യാഥാര്‍ത്ഥ പേര് കീരിക്കാടന്‍ ജോസാണെന്ന് അറിയാവുന്നവര്‍ വളരെ വിരളമാണ്. മൂന്നാം മുറ എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ അഭിനയ ലോകത്തെത്തിയ മോഹന്‍രാജ് പക്ഷെ പിന്നീട് അറിയപ്പെട്ടത് തന്റെ രണ്ടാം ചിത്രമായ കിരീടത്തിലെ കഥാപാത്രത്തിന്റെ പേരിലായിരുന്നു. പ്രദീപ് ശക്തി തള്ളിക്കളഞ്ഞ അവസരം മോഹന്‍രാജിന്റെ ഭാഗ്യ കിരീടമായി മാറുകയായിരുന്നു.

 മുള്‍ക്കിരീടം കിരീടമാകുന്നു

മുള്‍ക്കിരീടം കിരീടമാകുന്നു

ചിത്രത്തിന്റെ തിരക്കഥയുമായി എത്തിയ ലോഹിതദാസ് ചിത്രത്തിന് ആദ്യം നല്‍കിയ പേര് മുള്‍ക്കിരീടം എന്നായിരുന്നു. കഥയ്ക്ക് യോജിക്കുന്ന പേരാണെങ്കിലും നെഗറ്റീവ് ഛായ പേരിനുള്ളതിനാല്‍ ആ പേര് കിരീടം എന്നാക്കി മാറ്റുകയായിരുന്നു.

 ബൈന്‍ഡ് ചെയ്ത തിരക്കഥ

ബൈന്‍ഡ് ചെയ്ത തിരക്കഥ

നിരവധി സിനിമകള്‍ നിര്‍മിച്ചിട്ടുണ്ടെങ്കിലും ചിത്രീകരണത്തിന് മുമ്പ് പൂര്‍ത്തിയായ തിരക്കഥായായിരുന്നു കിരീടത്തിന്റേത്. തിരക്കഥയുടെ മൂന്ന് കോപ്പികള്‍ ബൈന്‍ഡ് ചെയ്ത് എടുത്തതിന് ശേഷമാണ് മോഹന്‍ലാലിനെ തിരക്കഥ കേള്‍പ്പിക്കാന്‍ പോയതെന്നും ദിനേശ് പണിക്കര്‍ പറയുന്നു. കേരള കൗമുദി ചാനലിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു ദിനേശ് പണിക്കര്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

English summary
The villan character in Kireeda movie was planned with actor Pradeep Satkthi in the early stage. He was received Rs. 25000 as advance. But he didn't came and Mohan Raj became Keerikkadan Jose.
Please Wait while comments are loading...

Malayalam Photos

Go to : More Photos