twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടി പറയാന്‍ മടിക്കുന്ന സൗന്ദര്യ രഹസ്യം ചാക്കോച്ചന്‍ വെളിപ്പെടുത്തി!!! എന്താണെന്നല്ലേ???

    തന്റെ സൗന്ദര്യത്തിന്റെ രഹസ്യത്തേക്കുറിച്ച് വെളിപ്പെടുത്തുകയാണ് കുഞ്ചാക്കോ ബോബന്‍.

    By Karthi
    |

    മലയാള സിനിമയില്‍ ഒരു കാലത്ത് യുവ പ്രേക്ഷകരുടെ ആരാധാന കഥാപാത്രമായിരുന്നു കുഞ്ചാക്കോ ബോബന്‍. ഇന്നും ആ സൗന്ദര്യത്തിനോ പ്രേക്ഷക പിന്തുണയിലോ കുറവ് വന്നിട്ടില്ല. ഒട്ടേറെ യുവ താരങ്ങള്‍ കുഞ്ചാക്കോ ബോബന് പിന്നാലെ എത്തിയെങ്കിലും ചാക്കോച്ചന് ആരാധകരെ നഷ്ടമായിട്ടില്ല.

    നൂറ് കോടി കടക്കാന്‍ ഇടിവെട്ട് ഗെറ്റപ്പില്‍ ദുല്‍ഖറെത്തുന്നു!!! അതും ഇരട്ടവേഷത്തില്‍???നൂറ് കോടി കടക്കാന്‍ ഇടിവെട്ട് ഗെറ്റപ്പില്‍ ദുല്‍ഖറെത്തുന്നു!!! അതും ഇരട്ടവേഷത്തില്‍???

    ഇനി ആര്‍ക്കാ സംശയം??? മോഹന്‍ലാലിന്റെ മഹാഭാരത, 1000 കോടി ദാ ഇങ്ങനെ തിരിച്ചുപിടിക്കും!!!ഇനി ആര്‍ക്കാ സംശയം??? മോഹന്‍ലാലിന്റെ മഹാഭാരത, 1000 കോടി ദാ ഇങ്ങനെ തിരിച്ചുപിടിക്കും!!!

    പ്രായം കൂടുന്തോറും സൗന്ദര്യം കൂടിക്കൊണ്ടിരിക്കുകയാണ് ചാക്കോച്ചന്റെ. പൊതുവെ എല്ലാ താരങ്ങളും സൗന്ദര്യത്തേ സംബന്ധിക്കുന്ന ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞ് മാറുകയാണ് പതിവ്. മമ്മൂട്ടി പോലും ചിരിച്ച് തള്ളുന്ന ആ ചോദ്യത്തിന് ഉത്തരം നല്‍കിയിരിക്കുകയാണ് ചാക്കോച്ചന്‍.

    മമ്മൂട്ടി പറയാന്‍ മടിക്കുന്ന രഹസ്യം

    മമ്മൂട്ടി അതിഥിയായി എത്തുന്ന എല്ലാ വേദികളിലും അദ്ദേഹം അഭിമുഖീകരിക്കുന്ന ചോദ്യമാണ് ആ സൗന്ദര്യത്തിന്റെ രഹസ്യം എന്താണെന്നുള്ളത്. പ്രേക്ഷകര്‍ കേള്‍ക്കാന്‍ അത്രമേല്‍ ആഗ്രഹിക്കുന്ന ആ ഉത്തരം ഇതുവരെ മമ്മൂട്ടി നല്‍കിയിട്ടില്ല. ചിരിച്ചുകൊണ്ട് ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞ് മാറുകയാണ് പതിവ്.

    യൗവ്വനത്തിന്റെ രഹസ്യം

    തന്റെ യൗവ്വനത്തിന്റെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് കുഞ്ചാക്കോ ബോബന്‍. രാമന്റെ ഏദന്‍ തോട്ടം എന്ന പുതിയ ചിത്രത്തിലെ ചാക്കോച്ചന്‍ കൂടുതല്‍ സുന്ദരനാണെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ചിത്രത്തേക്കുറിച്ച് മികച്ച അഭിപ്രായം തുടരുന്നതിനിടെയാണ് തന്റെ സൗന്ദര്യ രഹസ്യം ചാക്കോച്ചന്‍ വെളിപ്പെടുത്തുന്നത്.

    ചെറുതല്ല ഇത്തിരി വലിയ രഹസ്യം

    ചാക്കോച്ചന്റെ സൗന്ദര്യ രഹസ്യം അത്ര ചെറുതല്ല. ജീവിതത്തെ സങ്കീര്‍ണമാക്കാതിരിക്കുക. നന്നായി ഉറങ്ങുക, നല്ല ഭക്ഷണം കഴിക്കുക, ഇതിനെല്ലാം ഉപരിയായി സമാധാന പൂര്‍ണമായ മനസും ജീവിതത്തേക്കുറിച്ചൊരു കാഴ്പ്പാടും ആവശ്യമാണെന്നാണ് ചാക്കോച്ചന്റെ പക്ഷം. ഇത് അദ്ദേഹം കൃത്യമായി പിന്തുടരാറുമുണ്ട്.

    പാരമ്പര്യം

    പിന്നെ പാരമ്പര്യവും ഇതിന് പ്രധാന ഘടകമാണെന്ന് ചാക്കോച്ചന്‍ പറയുന്നു. കാരണം തന്റെ അച്ഛനും അമ്മയ്ക്കും നല്ല സൗന്ദര്യമുണ്ടെന്ന് ചാക്കോച്ചന്‍ പറയുന്നു. മലയാള സിനിമയുടെ എക്കാലത്തേയും മികച്ച ബാനറായ ഉദയുടെ സ്ഥാപകന്‍ കുഞ്ചാക്കോയുടെ മകന്‍ ബോബന്‍ കുഞ്ചാക്കോയാണ് ചാക്കോച്ചന്റെ പിതാവ്.

    ഫാസില്‍ കണ്ടെത്തിയ താരം

    സംവിധായകന്‍ ഫാസില്‍ ചിത്രമായ അനിയത്തി പ്രാവിലൂടെയായിരുന്നു നായകനായുള്ള കുഞ്ചാക്കോ ബോബന്റെ അരങ്ങേറ്റം. ആദ്യ ചിത്രം ചാക്കോച്ചന്റെ കരിയറിലെ എക്കാലത്തേയും മികച്ച ഹിറ്റായി മാറി. പ്രേക്ഷകര്‍ ചാക്കോച്ചനേയും അനിയത്തി പ്രാവിനേയും രണ്ട് കൈയും നീട്ടി സ്വീകരിച്ചു.

    ശാലിനി ചാക്കോച്ചന്‍ ജോഡി

    അനിയത്തി പ്രാവിലൂടെ പ്രേക്ഷകര്‍ ചാക്കോച്ചനെ മാത്രമല്ല ചാക്കോച്ചന്‍ ശാലിനി ജോഡിയേയും ഏറ്റെടുത്തു. പിന്നീട് ഇരുവരും നായിക നായികന്മാരായി നിരവധി ചിത്രങ്ങള്‍ പുറത്തിറങ്ങി. അതില്‍ ഏറ്റവും ശ്രദ്ധേയമായി ചിത്രം കമല്‍ സംവിധാനം ചെയ്ത നിറം ആയിരുന്നു.

    കോളേജ് വിദ്യാര്‍ത്ഥികളുടെ ഹരം

    ചാക്കോച്ചനെ കോളേജ് വിദ്യാര്‍ത്ഥികളുടെ താരമാക്കി മാറ്റിയ ചിത്രമായിരുന്നു നിറം. ക്യാംപസിന്റെ പശ്ചാത്തലത്തില്‍ പ്രണയവും സൗഹൃദവും പ്രമേയമാക്കി എത്തിയ ചിത്രമായിരുന്നു നിറം. നിറത്തിന് ശേഷം മലയാളത്തിന്റെ യൂത്ത് ഐക്കണായി ചാക്കോച്ചന്‍ മാറി.

    ചാക്കോച്ചന്‍ എന്ന ബ്രാന്‍ഡിംഗ്

    ചാക്കോച്ചന്‍ ഒരു അഭിനേതാവ് മാത്രമല്ല ഒരു ബ്രാന്‍ഡിംഗ് കൂടെയാകുകയായിരുന്നു. ചാക്കോന്‍ ചിത്രങ്ങളില്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ പോലും യുവാക്കള്‍ക്ക് പ്രിയപ്പെട്ടതായി. അനിയത്തിപ്രാവിലെ ഹീറോ ഹോണ്ട സ്‌പ്ലെണ്ടര്‍ ബൈക്കും നിറത്തിലെ ഹീറോ ഹോണ്ട സിബിസെഡ് ബൈക്കും യുവാക്കളുടെ ഹരമായി.

    പ്രഭ മങ്ങിയ ഇടക്കാലം

    പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരമായിരുന്നെങ്കിലും സ്വപ്‌നക്കൂട് എന്ന കമല്‍ ചിത്രത്തിന് ശേഷം തുടര്‍ച്ചയായി പരാജയങ്ങള്‍ നിറഞ്ഞതായിരുന്നു ചാക്കോച്ചന്റെ കരിയര്‍. എട്ട് ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും ഒന്ന് പോലും ശ്രദ്ധിക്കപ്പെട്ടില്ല.

    നീണ്ട ഇടവേള

    മോഹന്‍ലാല്‍ ജഗതി കൂട്ടുകെട്ടിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രം കിലുക്കത്തിന്റെ രണ്ടാം ഭാഗമായി 2006ല്‍ ഇറങ്ങിയ കിലുക്കം കിലുകിലുക്കം എന്ന ചിത്രത്തിന് ശേഷം വലിയൊരു ഇടവേള എടുത്തു. ചിത്രം വന്‍ പരാജയമായിരുന്നു. ആ വര്‍ഷം ആ ഒരു ചിത്രത്തില്‍ മാത്രമായിരുന്നു കുഞ്ചാക്കോ ബോബന്‍ അഭിനയിച്ചത്.

    അതിഥി വേഷത്തില്‍ മടങ്ങിയെത്തി

    രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ചാക്കോച്ചന്‍ മടങ്ങിയെത്തിയത് ട്വന്റി ട്വന്റിയിലെ ഒരു ഗാന രംഗത്ത് അഭിനയിച്ചുകൊണ്ടായിരുന്നു. പിന്നീട് അതേ വര്‍ഷം പൃഥിരാജ്, ജയസൂര്യ എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ലോലിപ്പോപ്പില്‍ അഭിനയിച്ചു.

    ശ്രദ്ധിക്കപ്പട്ട മമ്മി ആന്‍ഡി മി

    ലോലി പോപ്പ് പരാജയപ്പെട്ട ചിത്രമായിരുന്നു. പിറ്റേ വര്‍ഷം ജയസൂര്യയക്കൊപ്പം ഗുലുമാല്‍ ദ എസ്‌കേപ്പ് എന്ന വികെപി ചിത്രത്തില്‍ നായകനായി എത്തിയെങ്കിലും അതും പരാജയമായി. 2010ല്‍ ഇറങ്ങിയ മമ്മി ആന്‍ഡ് മി എന്ന ജിത്തു ജോസഫ് ചിത്രമായിരുന്നു ചാക്കോച്ചന്റെ രണ്ടാം വരവ് അടയാളപ്പെടുത്തിയ ചിത്രം.

    ശക്തമായ രണ്ടാം വരവ്

    രണ്ടാം വരവില്‍ ചാക്കോച്ചനെ അടയാളപ്പെടുത്തിയ ഹിറ്റ് ചിത്രങ്ങള്‍ നിരവധി ലഭിച്ചിരുന്നു. എല്‍സമ്മ എന്ന ആണ്‍കുട്ടി, ട്രാഫിക്, സീനിയേഴ്‌സ് എന്നിവ ചാക്കോച്ചന്റെ കരിയറില്‍ മികച്ച നേട്ടമായി. രണ്ടാം വരവില്‍ ആറ് ചിത്രങ്ങളില്‍ നാലും ഹിറ്റായ 2010 ചാക്കോച്ചന്റെ മടങ്ങിവരവ് ആഘോഷിച്ച വര്‍ഷമായിരുന്നു.

    സ്ത്രീ പക്ഷ സിനിമകള്‍

    മുന്‍നിര നായകന്മാര്‍ ചെയ്യാന്‍ മടിക്കുന്ന വേഷങ്ങള്‍ പോലും ചെയ്യാന്‍ ചാക്കോച്ചന്‍ തയാറായി. മമ്മി ആന്‍ഡ് മി, സകുടുംബം ശ്യാമള, എല്‍സമ്മ എന്ന ആണ്‍കുട്ടി, ഹൗ ഓള്‍ഡ് ആര്‍ യു എന്നീ നായികാ പ്രാധാന്യമുള്ള ചിത്രങ്ങളിലും ചാക്കോച്ചന്‍ നായകനായി എത്തി.

    വില്ലന്‍ വേഷത്തിലും

    നായകനായി മാത്രമല്ല നെഗറ്റീവ് കഥാപാത്രങ്ങളേയും രണ്ടാം വരവില്‍ ചാക്കോച്ചന്‍ സ്വീകരിച്ചു. ചാക്കോച്ചന്റെ നെഗറ്റീവ് കഥാപാത്രങ്ങളെ പ്രേക്ഷകര്‍ തള്ളിക്കളഞ്ഞില്ല. സീനിയേഴ്‌സ്, സ്പാനിഷ് മസാല എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ ചാക്കോച്ചന്‍ വിജയമമാക്കി.

    English summary
    Quiz him about the secret of his evergreen young look, the actor divulges that he owes it to the peace of mind that Kunchacko Boban enjoys.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X