twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മലയാളത്തില്‍ നിന്ന് ഹിന്ദിയിലേക്ക് തട്ടിക്കൊണ്ടുപോയ സിനിമകള്‍

    |

    മലയാള സിനിമ എന്നാല്‍ ഒരു കാലത്ത് ഇന്ത്യന്‍ സിനിമയുടെ അഭിമാനമായിരുന്നു. ഇപ്പോഴത് അങ്ങനെയാണോ അല്ലയോ എന്നൊക്കെ ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്.

    ഇന്നാണെങ്കില്‍ അന്യഭാഷാ ചിത്രങ്ങളുടെ മൊഴിമാറ്റങ്ങള്‍ കേരളത്തിലെ തീയേറ്ററുകളില്‍ റെക്കോര്‍ഡ് കളക്ഷന്‍ നേടുന്ന കാലമാണ്. എന്നാല്‍ മലയാളി സിനിമകള്‍ക്ക് എന്താണ് ഇന്ത്യന്‍ സിനിമയിലെ സ്ഥാനം?

    മലയാളത്തിലെ സിനിമകള്‍ ഹിന്ദിയിലേയ്ക്ക് തട്ടിക്കൊണ്ടു പോയ കഥകള്‍ അറിയാമോ....

    ദൃശ്യം

    മലയാളത്തില്‍ നിന്ന് ഹിന്ദിയിലേക്ക് തട്ടിക്കൊണ്ടുപോയ സിനിമകള്‍

    മലയാളത്തില്‍ റെക്കോര്‍ഡ് കളക്ഷന്‍ സ്വന്തമാക്കിയ സിനിമയാണ് ജിത്തു ജോസഫ് സംവിധാനം ചെയ്ത 'ദൃശ്യം'. ഇപ്പോള്‍ തമിഴില്‍ പാപനാശം എന്ന പേരില്‍ കമല്‍ ഹാസന്‍ നായകനായി പടമിറങ്ങി. ഹിന്ദിയില്‍ 'ദൃശ്യം' എന്ന പേരില്‍ തന്നെയാണ് സിനിമ റീമേക്ക് ചെയ്യുന്നത്.

    മണിച്ചിത്രത്താഴ്

    മലയാളത്തില്‍ നിന്ന് ഹിന്ദിയിലേക്ക് തട്ടിക്കൊണ്ടുപോയ സിനിമകള്‍

    മലയാളികള്‍ക്ക് ഒരിക്കലും മറക്കാനാവാത്ത സിനിമയാണ് മണിച്ചിത്രത്താഴ്. ശോഭനയ്ക്ക് മികച്ച നടിയ്ക്കുന്ന ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത ചിത്രം. ഭൂല്‍ ഭുലയ്യ എന്ന ചിത്രത്തില്‍ അക്ഷയ് കുമാറും വിദ്യാ ബാലനും ആയിരുന്നു കേന്ദ്ര കഥാപാത്രങ്ങള്‍. പ്രിയദര്‍ശനാണ് സിനിമ ഹിന്ദിയിലെടുത്തത്.

    ബോഡിഗാര്‍ഡ്

    മലയാളത്തില്‍ നിന്ന് ഹിന്ദിയിലേക്ക് തട്ടിക്കൊണ്ടുപോയ സിനിമകള്‍

    ദിലീപിനേയും നയന്‍താരയേയും കേന്ദ്ര കഥാപാത്രങ്ങളാക്കി സിദ്ദിഖ് സംവിധാനം ചെയ്ത സിനിമയായിരുന്നു ബോഡി ഗാര്‍ഡ്. സംഭവം ഹിറ്റ് ആയപ്പോള്‍ അന്യഭാഷകളിയേക്കും പോയി. ഹിന്ദിയില്‍ സല്‍മാന്‍ ഖാനും കരീന കപൂറും ആയിരുന്നു കേന്ദ്ര കഥാപാത്രങ്ങള്‍. സിദ്ദിഖ് തന്നെയാണ് ഹിന്ദിയിലും സംവിധാനം ചെയ്തത്.

    റാംജി റാവു സ്പീക്കിങ്

    മലയാളത്തില്‍ നിന്ന് ഹിന്ദിയിലേക്ക് തട്ടിക്കൊണ്ടുപോയ സിനിമകള്‍

    മലയാളികള്‍ ഒരിക്കലും മറക്കില്ല ഈ സിനിമ. അത്രയേറെ ചിരിപിപിച്ചിട്ടുണ്ട് , ഇപ്പോഴും ചിരിപ്പിച്ചുകൊണ്ടിരിയ്ക്കുന്നും ഉണ്ട്. ഹിന്ദിയില്‍ ഹേര ഫേരി എന്നരിലാണ് സിനിമ റീമേക്ക് ചെയ്തത്. മലയാളത്തിലുണ്ടാക്കിയ അഭിപ്രായമൊന്നും ബോളിവുഡില്‍ സിനിമ ഉണ്ടാക്കിയല്ല. പ്രിയദര്‍ശനായിരുന്നു സംവിധാനം.

    കഥപറയുമ്പോള്‍

    മലയാളത്തില്‍ നിന്ന് ഹിന്ദിയിലേക്ക് തട്ടിക്കൊണ്ടുപോയ സിനിമകള്‍

    ബാര്‍ബര്‍ ബാലന്റെ കഥപറഞ്ഞ സിനിമയായിരുന്നു 'കഥ പറയുമ്പോള്‍' . ബാര്‍ബര്‍ ബാലന്‍ മലയാളത്തില്‍ സൂപ്പര്‍ ഹിറ്റ് ആയി. പ്രിയദര്‍ശന്‍ ഇതും ഹിന്ദിയിലേയ്ക്ക കൊണ്ടുപോയി- ബില്ലു എന്ന് പേരും ഇട്ട് സിനിമ പിടിച്ചു. ശ്രീനിവാസന്റെ റോള്‍ ഇര്‍ഫാന്‍ ഖാനും മമ്മൂട്ടിയുടെ റോള്‍ ഷാറൂഖ് ഖാനും ചെയ്തു.

    ചട്ടക്കാരി

    മലയാളത്തില്‍ നിന്ന് ഹിന്ദിയിലേക്ക് തട്ടിക്കൊണ്ടുപോയ സിനിമകള്‍

    ഒരു കാലത്തെ മലയാളിയുവത്വത്തെ ചൂടുപിടിപ്പിച്ച നോവലായിരുന്നു ചട്ടക്കാരി. ഇത് പിന്നീട് സിനിമയാക്കി. കെഎസ് സേതുമാധവന്‍ ആയിരുന്നു സംവിധാനം ചെയ്തത്. ലക്ഷ്മിയുടെ കന്നി സിനിമയായിരുന്നു ഇത്. കെഎസ് സേതുമാധവന്‍ തന്നെയാണ് സിനിമ ഹിന്ദിയിലേ്ക്ക് ജൂലി എന്ന പേരില്‍ റീമേക്ക് ചെയ്തത്.

    പൂച്ചയ്‌ക്കൊരു മൂക്കുത്തി

    മലയാളത്തില്‍ നിന്ന് ഹിന്ദിയിലേക്ക് തട്ടിക്കൊണ്ടുപോയ സിനിമകള്‍

    പ്രിയദര്‍ശനെ പ്രിയദര്‍ശനാക്കിയ ചിത്രമായിരുന്നു പൂച്ചയ്‌ക്കൊരു മൂക്കുത്തി. സംഭവം സൂപ്പര്‍ഹിറ്റ് ആയി. ഹിന്ദിയിലേക്ക് ഈ സിനിമയും റീമേക്ക് ചെയ്തത് പ്രിയദര്‍ശന്‍ തന്നെ.

    ഗോഡ്ഫാദര്‍

    മലയാളത്തില്‍ നിന്ന് ഹിന്ദിയിലേക്ക് തട്ടിക്കൊണ്ടുപോയ സിനിമകള്‍

    അഞ്ഞൂറാന്‍ എന്ന പേര് മലയാളികളുടെ മനസ്സില്‍ പതിഞ്ഞ് കിടക്കാന്‍ കാരണം ഈ സിനിമ തന്നെയാണ്. സിദ്ദിഖ്-ലാലിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ എവര്‍ഗ്രീന്‍ സൂപ്പര്‍ ഹിറ്റ്. ഈ സിനിമയും ഹിന്ദിയിലേയ്ക്ക് പോയി. ഹല്‍ ചല്‍ എന്ന പേരിലാണ് സിനി ഹിന്ദിയിലെത്തിയത്.

    പഞ്ചാബി ഹൗസ്

    മലയാളത്തില്‍ നിന്ന് ഹിന്ദിയിലേക്ക് തട്ടിക്കൊണ്ടുപോയ സിനിമകള്‍

    മലയാളികളെ ഏറെ ചിരിപ്പിച്ച സിനിമയായിരുന്നു പഞ്ചാബി ഹൗസ്. ദിലീപിനെ ശരിയ്ക്കും ജനപ്രിയ നായകനാക്കിയ സിനിമ. ഈ സിനിമ ചുപ് ചുപ് കേ എന്ന പേരിലാണ് ഹിന്ദിയിലേയ്ക്ക് റീമേകക് ചെയ്തത്. പ്രിയദര്‍ശന്‍ തന്നെ ആയിരുന്നു ഇതിന് പിറകിലും.

    ബോയിങ് ബോയിങ്

    മലയാളത്തില്‍ നിന്ന് ഹിന്ദിയിലേക്ക് തട്ടിക്കൊണ്ടുപോയ സിനിമകള്‍

    മോഹന്‍ലാലും മുകേഷും ചേര്‍ന്ന് മലയാളികളെ ഏറെ ചിരിപ്പിച്ച ചിത്രമായിരുന്നു ബോയിങ് ബോയിങ്. പ്രിയദര്‍ശനായിരുന്നു സംവിധാനം. ഈ സിനിമയും അദ്ദേഹം ഹിന്ദിയില്‍ റീമേക്ക് ചെയ്തു. ഗരം മസാല എന്നായിരുന്നു പേര്.

    അനിയത്തിപ്രാവ്

    മലയാളത്തില്‍ നിന്ന് ഹിന്ദിയിലേക്ക് തട്ടിക്കൊണ്ടുപോയ സിനിമകള്‍

    കുഞ്ചാക്കോ ബോബനും ശാലിനിയും വെള്ളിത്തിരയില്‍ റെക്കോര്‍ഡ് സൃഷ്ടിച്ച ചിത്രമായിരുന്നു അനിയത്തി പ്രാവ്. ഇതും പ്രിയദര്‍ശന്‍ ഹിന്ദിയിലേയ്ക്ക കൊടുണ്ടുപോയി. ഡോലി സജാ കെ രഘ്‌ന എന്ന പേരിലാണ് സിനിമ ഹിന്ദിയിലെത്തിയത്.

    English summary
    Malayalam movies have always been an inspiration to several filmmakers because of their gripping plot-lines and top notch characterisation. In fact several Malayalam movies have received limelight in Hindi cinema.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X