twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഈ ചിത്രങ്ങളില്‍ ഇവര്‍ ഒന്നിച്ചിരുന്നെങ്കിലോ? പ്രേക്ഷകരെ പറ്റിച്ച മോഹന്‍ലാല്‍ മമ്മൂട്ടി ചിത്രങ്ങൾ!!!

    By Karthi
    |

    ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും അധികം ചിത്രങ്ങളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുള്ള സൂപ്പര്‍ താരങ്ങളാണ് മമ്മൂട്ടിയും മോഹന്‍ലാലും. 51 സിനിമകളിലാണ് ഇവരുവരും ഒരുമിച്ച് അഭിനയിച്ചുട്ടുള്ളത്. അതില്‍ ഏറ്റവും അധികം ചിത്രങ്ങളില്‍ നായകനായത് മമ്മൂട്ടിയായിരുന്നു. പല ചിത്രങ്ങളിലും വില്ലനോ സഹതാരമോ ആയിരുന്നു മോഹന്‍ലാല്‍. രണ്ടും പേരും അതിഥി വേഷത്തിലും നിരവധി ചിത്രങ്ങളില്‍ എത്തിയിട്ടുണ്ട്.

    മോഹന്‍ലാലും മമ്മൂട്ടിയും സൂപ്പര്‍ താര പദവിയിലേക്ക് ഉയര്‍ന്നതോടെ ഇരുവരും ഒന്നിക്കുന്ന ചിത്രങ്ങളുടെ എണ്ണവും കുറഞ്ഞു. ഇവരേയും ഒരുമിച്ച് കൊണ്ടുവരുന്നതിന് വില്ലനായി നിന്നത് പലപ്പോഴും ഡേറ്റ് ക്ലാഷുകളായിരുന്നു. അതു പോലെ ഇരുവര്‍ക്കും തുല്യ പ്രാധാന്യമുള്ള കഥാപാത്രങ്ങളെ രൂപപ്പെടുത്തുന്നത് സംവിധായകര്‍ക്കും തിരക്കഥാകൃത്തുക്കള്‍ക്കും വലിയ വെല്ലുവിളിയായി.

    ഒടുവില്‍ ഒന്നിച്ചത്

    ഒടുവില്‍ ഒന്നിച്ചത്

    മോഹന്‍ലാലും മമ്മൂട്ടിയും ഒടുവില്‍ ഓന്നിച്ച ചിത്രം മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളും അഭിനയിച്ച ട്വന്റി ട്വിന്റിയിലായിരുന്നു. ഉദയകൃഷ്ണ സിബി കെ തോമസ് തിരക്കഥയെഴുതി ജോഷി സംവിധാനം ചെയ്ത ചിത്രം 2008ലായിരുന്നു തിയറ്ററിലെത്തിയത്.

    ഒന്നിപ്പിക്കാനുള്ള ശ്രമം

    ഒന്നിപ്പിക്കാനുള്ള ശ്രമം

    ഇരുവരും ഒന്നിച്ച് തിയറ്ററിലെത്തുന്ന ചിത്രത്തിന്‍ ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ സാധിക്കുമെന്ന കാര്യത്തില്‍ സംശയമുണ്ടായിരുന്നില്ല. ഇരുവരേയും ഒന്നിപ്പിക്കാന്‍ നിരവധി പ്രൊജക്ടുകള്‍ സംവിധായകന്‍ ആസൂത്രണം ചെയ്തിരുന്നു. ട്വന്റി ട്വന്റിക്ക് ശേഷമായിരുന്നു ഈ നീക്കം ശക്തമായത്. എന്നാല്‍ ചിത്രങ്ങളെല്ലാം വെറും ആലോചനകളില്‍ മാത്രം ഒതുങ്ങി.

    ഹലോ മായവി

    ഹലോ മായവി

    2007ല്‍ ബോക്‌സ് ഓഫീസില്‍ തരംഗമായി മാറിയ രണ്ട് ചിത്രങ്ങളായിരുന്നു റാഫി മെക്കാര്‍ട്ടിന്റെ രചനയില്‍ ഷാഫി സംവിധാനം ചെയ്ത മായാവിയും റാഫി മെക്കാര്‍ട്ടിന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ഹലോയും. ഇരുട്ടടി സ്‌പെഷ്യലിസ്റ്റായ മമ്മൂട്ടിയുടെ മഹി എന്ന കഥാപാത്രത്തേയും മുഴുവന്‍ സമയവും കള്ളുകുടിച്ച് നടക്കുന്ന ശിവരാമന്‍ വക്കീല്‍ എന്ന മോഹന്‍ലാല്‍ കഥാപാത്രത്തേയും ഒന്നിപ്പിക്കുന്ന ഹലോ മായാവി എന്ന ചിത്രം പ്രഖ്യാപിച്ചിരുന്നു. റാഫി മെക്കാര്‍ട്ടിന്‍ രചനയും സംവിധാനവും നിര്‍വഹിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്.

    ഷാജി കൈലാസിനൊപ്പം രഞ്ജിത്തും രണ്‍ജി പണിക്കരും

    ഷാജി കൈലാസിനൊപ്പം രഞ്ജിത്തും രണ്‍ജി പണിക്കരും

    രഞ്ജിത്തിന്റെ തിരക്കഥയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത നരസിംഹത്തില്‍ ഇരുവരും ഒന്നിച്ചഭനിയിച്ചിുന്നു. എന്നാല്‍ മമ്മൂട്ടിക്ക് ചിത്രത്തില്‍ അതിഥി വേഷമായിരുന്നു. പിന്നീട് ട്വന്റി ട്വന്റിക്ക് ശേഷം മോഹന്‍ലാലിനേയും മമ്മൂട്ടിയേയും കേന്ദ്രകഥാപാത്രങ്ങളാക്കി ഒരു സിനിമ സംവിധാനം ചെയ്യാന്‍ ഷാജി കൈലാസ് ആലോചിച്ചിരുന്നു. രണ്‍ജി പണിക്കരും രഞ്ജിത്തും ചേര്‍ന്ന് ചിത്രത്തിന് തിരക്കഥയെഴുതുമെന്നായിരുന്നു പറഞ്ഞിരുന്നു. എന്നാല്‍ മമ്മൂട്ടി താല്പര്യം പ്രകടിപ്പിക്കാത്തതിനാല്‍ ചിത്രം നടന്നില്ല.

    മണിരത്‌നത്തിന്റെ ഇരുവര്‍

    മണിരത്‌നത്തിന്റെ ഇരുവര്‍

    മോഹന്‍ലാല്‍, പ്രകാശ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി മണിരത്‌നം സംവിധാനം ചെയ്തമായിരുന്നു ഇരുവര്‍. എംജിആറിന്റെ കഥ പറഞ്ഞ ചിത്രമായിരുന്നു അത്. എംജിആറിന്റെ കഥാപാത്രമായി മോഹന്‍ലാല്‍ വേഷമിട്ടപ്പോള്‍ കരുണാനിധിയുടെ കഥാപാത്രമായത് പ്രകാശ് രാജായിരുന്നു. ഇതില്‍ പ്രകാശ് രാജ് അവതരിപ്പിച്ച തമിഴ്‌സെല്‍വന്‍ എന്ന കഥപാത്രത്തെ അവതരിപ്പിക്കാന്‍ മണിരത്‌നം ആദ്യം സമീപിച്ചത് മമ്മൂട്ടിയെയായിരുന്നു. എന്നാല്‍ മോഹന്‍ലാല്‍ കഥാപാത്രത്തിനോളം പ്രധാന്യം തന്റെ കഥാപാത്രത്തിനില്ലെന്ന് പറഞ്ഞ് മമ്മൂട്ടി സിനിമ ഒഴിവാക്കുകയായിരുന്നു. എന്നാല്‍ ആ കഥാപാത്രത്തെ അവതരിപ്പിച്ച പ്രകാശ് രാജിന് മികച്ച സഹനടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു.

    കാല്‍ക്കള്ളന്‍ മൂക്കാക്കള്ളന്‍

    കാല്‍ക്കള്ളന്‍ മൂക്കാക്കള്ളന്‍

    ട്വന്റി ട്വന്റിക്ക് പിന്നാലെ മോഹന്‍ലാലിനേയും മമ്മൂട്ടിയേയും നാകന്മാരാക്കി ഉദയകൃഷ്ണ സിബി കെ തോമസ് പ്രഖ്യാപിച്ച സിനിമയായിരുന്നു കാല്‍ക്കള്ളന്‍ മുക്കാക്കള്ളന്‍. തിരക്കഥാകൃത്തുക്കളായ ഇരുവരും ഈ സിനിമയിലൂടെ സംവിധായകരായി അരങ്ങേറുമെന്നും പ്രഖ്യാപിച്ചിരുന്നു. അധികം വൈകാതെ തന്നെ ചിത്രത്തില്‍ വളരെ പ്രധാനപ്പെട്ട മറ്റൊരു കഥാപാത്രമായി ദിലീപ് ഉണ്ടാകുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ ഈ ചിത്രവും നടന്നില്ല. ഉദയകൃഷ്ണ സിബി കെ തോമസ് കൂട്ടുകെട്ട് പിരിഞ്ഞതോടെ ആ ചിത്രത്തിനുള്ള സാധ്യതകളും കുറഞ്ഞു.

    ഐവി ശശി മുതല്‍ രഞ്ജിത് വരെ

    ഐവി ശശി മുതല്‍ രഞ്ജിത് വരെ

    മമ്മൂട്ടിയേയും മോഹന്‍ലാലിനേയും ഒരു ചിത്രത്തില്‍ ഏറ്റവും അധികം ഒന്നിപ്പിച്ച സംവിധായകന്‍ ഒരു പക്ഷെ ഐവി ശശിയായിരിക്കും. എന്നാല്‍ ഇരുവരും തിരക്കുള്ള സൂപ്പര്‍ താരങ്ങളായിതിന് ശേഷം പിന്നീട് അങ്ങനെയൊരു ചിത്രം സംഭവിച്ചിരുന്നില്ല. എന്നാല്‍ ഇരുവരേയും ഒന്നിപ്പിക്കുന്ന ഒരു ചിത്രം ഐവി ശശിയും ആലോചിച്ചിരുന്നു. എന്നാല്‍ ചിത്രം നടന്നില്ല. ഐവി ശശി മാത്രമല്ല രഞ്ജിത്, ബി ഉണ്ണികൃഷ്ണന്‍, ഹരിഹരന്‍ തുടങ്ങിയ സംവിധായകരും മമ്മൂട്ടിയേയും മോഹന്‍ലാലിനേയും രപ്രധാന കഥാപാത്രങ്ങളാക്കുന്ന ചിത്രത്തിനായി ശ്രമിച്ചിരുന്നു.

    ഹലോ മായാവി സംഭവിക്കുന്നു

    ഹലോ മായാവി സംഭവിക്കുന്നു

    ഹലോ മായാവി എന്ന ചിത്രം ആരംഭിക്കാന്‍ പോകുന്നു എന്ന വാര്‍ത്തകള്‍ അടുത്തിടെ സജീവമായതോടെയാണ് ഇത്തരത്തിലൊരു ചര്‍ച്ച സജീവമായത്. ഇപ്പോള്‍ റാഫി മെക്കാര്‍ട്ടിന്‍ ടീം പിരിഞ്ഞെങ്കിലും ഹലോ മായാവിക്ക് വേണ്ടി ഇരുവരും ഒന്നിക്കുമെന്നാണ് അറിയുന്നത്. ആക്ഷന്‍ കോമഡി ചിത്രമായിട്ടായിരിക്കും ഹലോ മായാവി ഒരുക്കുക. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരായിരിക്കും ചിത്രം നിര്‍മിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

    English summary
    Mammootty and Mohanlal were share screen space in more than 50 movies. In the recent days many directors announced project with both of them but the projects didn't on.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X