Don't Miss!
- Technology ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- Lifestyle ആയുസ്സിനും ആരോഗ്യത്തിനും ചെറുധാന്യങ്ങള്‍ ശീലമാക്കാം
- News 89 സീറ്റുകള്‍, 55ലും ബിജെപി, രണ്ടാം ഘട്ടത്തില്‍ പോരാട്ടം ഈ സീറ്റുകളില്‍; കേസ് കൂടുതല്‍ കേരളത്തില്‍
- Automobiles 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- Sports T20 World Cup 2024: സഞ്ജു 314, രാഹുല്‍ 302; മേല്‍ക്കൈ രാഹുലിന്! ബിസിസിഐയുടെ തനിനിറം പുറത്ത്
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
ഡേവിഡ് നൈനാന് റഫാണ്, സ്റ്റൈലിഷും!!! മോഹന്‍ലാലിനെ കൊതിപ്പിച്ച ആ സ്റ്റൈലിഷ് ലുക്കിന് പിന്നില്‍???
ദ ഗ്രേറ്റ് ഫാദറിലെ മമ്മുട്ടിയുടെ കഥാപാത്രത്തിന്റെ സ്റ്റൈലിഷ് ലുക്കിന് പിന്നിലെ കാരണം. ഡേവിഡ് നൈനാന് എന്ന ബില്‍ഡറിന്റെ കഥാപാത്രമാണെങ്കിലും ലാറ്റിനമേരിക്കന്‍ മാഫിയ തലവന്റെ ലുക്കിലാണ് മമ്മുട്ടി.
മമ്മുട്ടിയുടെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദ ഗ്രേറ്റ് ഫാദര്‍ തിയറ്ററിലെത്താന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി. പക്ഷെ ആരാധകരും സിനിമ ലോകവും ചര്‍ച്ച ചെയ്യുന്നത് മമ്മുട്ടിയുടെ കഥാപാത്രമായ ഡേവിഡ് നൈനാന്റെ റഫ് ആന്‍ഡ് സ്റ്റൈലിഷ് ലുക്കിനേക്കുറിച്ചാണ്.
ബിഗ് ബിക്ക് ശേഷം മമ്മുട്ടി സമാനമായ ഗെറ്റപ്പിലെത്തുന്ന ചിത്രമാണ് ദ ഗ്രേറ്റ് ഫാദര്‍. മലയാള സിനിമാ പ്രേക്ഷകര്‍ക്ക് വ്യത്യസ്തമായ സിനിമാ അനുഭവം പ്രദാനം ചെയ്ത സിനിമയായിരുന്നു ദ ഗ്രേറ്റ് ഫാദര്‍. ചിത്രത്തിന്റെ ടീസറുകളും മോഷന്‍ പോസ്റ്ററുകളും ഇതിനകം തന്നെ ഹിറ്റായി കഴിഞ്ഞു.
മോഹന്‍ലാലിനെ പോലും കൊതിപ്പിച്ചു കളഞ്ഞു മമ്മുട്ടിയുടെ ഡേവിഡ് നൈനാന്. ഗ്രേറ്റ് ഫാദര്‍ തന്നെ അത്ഭുതപ്പെടുത്തിയെന്ന് കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ പറഞ്ഞിരുന്നു. മമ്മുട്ടിയുടെ കഥാപാത്രത്തിന്റെ സ്റ്റൈലും സിനിമയുടെ ചിത്രീകരണ ശൈലിയുമാണ് മോഹന്‍ലാലിനെ ദ ഗ്രേറ്റ് ഫാദറിലേക്ക് ആകര്‍ഷിച്ചത്.
ഡേവിഡ് നൈനാന് എന്ന സമ്പന്നനായ ബില്‍ഡറുടെ വേഷത്തിലാണ് മമ്മുട്ടി എത്തുന്നത്. കഥാപാത്രം ബില്‍ഡറാണെങ്കിലും ലാറ്റിനമേരിക്കന്‍ മാഫിയ തലവന്മാരെ അനുസ്മരിപ്പിക്കുന്ന ലുക്കാണ് മമ്മുട്ടിയുടെ കഥാപാത്രത്തിന്. ഇത് ഏറെ സ്വീകാര്യത നേടുകയും ചെയ്തു.
നീണ്ട ഇടതൂര്‍ന്ന താടിയും റെഗഡ് ജീന്‍സും ഡിസൈനര്‍ ജാക്കറ്റുകളും കൈയില്‍ ബ്രാന്‍ഡ് വാച്ചുകളും ട്രെന്‍ഡിംഗ് ബ്രേസ് ലെറ്റുകളുമൊക്കെയാണ് നല്ല റഫ് ആന്‍ഡ് സ്റ്റൈലിഷ് ലുക്കിലാണ് ഡേവിഡ് നൈനാന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. ഇത്തരത്തിലൊരു മമ്മുട്ടി കഥാപാത്രം ഇതാദ്യമാണ്.
ധനികനായ ബിസിനസ്കാരന് എന്നതിനപ്പുറം മകളെ വളരെയധികം സ്നേഹിക്കുന്ന ഒരു പിതാവ് കൂടെയാണ് ഡേവിഡ് നൈനാന്. അച്ഛന് എപ്പോഴും സ്റ്റൈലിഷായി നടക്കാനാണ് മകളുടെ ആഗ്രഹം. ഡേവിഡ് ഇത് സാധിച്ച് കൊടുക്കുകയും ചെയ്യുന്നു.
ചിത്രത്തേക്കുറിച്ചുള്ള ആദ്യ ആലോചനാ വേളകളില്‍ തന്നെ മമ്മുട്ടിയുടെ കഥാപാത്രം സ്റ്റൈലിഷായിരക്കണെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചിരുന്നു. ഇത് മമ്മുട്ടിക്ക് മുന്നില്‍ അവതരിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് മമ്മുട്ടിയുടെ നിര്ദേശങ്ങള്കൂടെ പരിഗണിച്ചാണ് ഡേവിഡ് നൈനാന്റെ ഗെറ്റ്പ്പ് തയാറാക്കിയത്.
മികച്ച വസ്ത്രാലങ്കാരത്തിനുള്ള ഈ വര്‍ഷത്തെ സംസ്ഥാന പുരസ്കാരം നേടിയ സ്റ്റെഫി സേവ്യറും മമ്മുട്ടിയുടെ പേഴ്സണല്‍ സ്റ്റൈലിസ്റ്റായ അഭിജിത്ത് എന്നിവരാണ് മമ്മുട്ടിയ്ക്കായുള്ള വസ്ത്രങ്ങള്‍ തീരുമാനിച്ചത്. ഇവര്‍ക്കൊപ്പം വസ്ത്രങ്ങളെടുക്കാന്‍ മമ്മുട്ടിയും ദുബായിയില്‍ പോയിരുന്നു.
നായകന് സ്റ്റൈലിഷാണെങ്കില് വില്ലനും ഒട്ടും കുറയ്ക്കുന്നില്ല. സ്റ്റൈലിഷ് ലുക്കിലാണ് വില്ലന്‍ കഥാപാത്രമായ ആന്‍ഡ്രു ഈപ്പനെ അവതരിപ്പിക്കുന്ന ആര്യ എത്തുന്നത്. ആര്യയെ പരിചയപ്പെടുത്തിക്കൊണ്ടുള്ള മോഷന്‍ പോസ്റ്ററും ക്ലിക്കായിരുന്നു. പോലീസ് കഥാപാത്രമാണ് ആര്യയുടെത്.
മാര്‍ച്ച് 30ന് വിഷു റിലീസ് ചിത്രങ്ങളുടെ ഗണത്തിലാണ് ദ ഗ്രേറ്റ് ഫാദര്‍ തിയറ്ററിലെത്തുന്നത്. തമിഴ് താരം ആര്യ പ്രധാന വില്ലനായി എത്തുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് ആഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ പൃഥ്വിരാജ്, ഷാജി നടേശന്, സന്തോഷ് ശിവന്, ആര്യ എന്നിവര്‍ ചേര്‍ന്നാണ്.
-
പിറന്നാളിന് തുണിയില്ലാതെ നടക്കണോ? സാനിയ അയ്യപ്പന്റെ ബെര്‍ത്ത് ഡേ ചിത്രങ്ങള്‍ക്ക് വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ
-
മോഹന്‍ലാല്‍ സിനിമകള്‍ പ്രണവ് അധികം കണ്ടിട്ടില്ല; കാണാന്‍ പറഞ്ഞപ്പോള്‍ വേണ്ടെന്ന് പറഞ്ഞു; വിനീത്
-
കുടുംബത്തിന്റെ ഭദ്രതയ്ക്ക് വേണ്ടിയാണെങ്കിലും വിഷമമുണ്ട്; മഞ്ജുവിനെക്കുറിച്ച് ഉർവശി പറഞ്ഞത്