twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലാല്‍ ജോസിനോട് പലരും പറഞ്ഞു ക്ലാസ്‌മേറ്റ്‌സ് ഹിറ്റാകില്ല!!! പരാജയം ഉറപ്പിക്കാന്‍ കാരണം???

    2006ലെ ഏറ്റവും വലിയ ഹിറ്റായിരുന്നു ക്ലാസ്‌മേറ്റ്‌സ്. പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമങ്ങള്‍ക്ക് ഒരു പ്രചോദനമായി മാറിയതും ക്ലാസ്‌മേറ്റ്‌സായിരുന്നു.

    By Karthi
    |

    ക്യാമ്പസ് ചിത്രങ്ങള്‍ക്ക് എന്നും മലയാള സിനിമയില്‍ ഒരു പ്രത്യേക മാര്‍ക്കറ്റ് ഉണ്ട്. പക്ഷെ ക്യാമ്പസ് ചിത്രം എന്ന പേരിലിറങ്ങുന്ന എല്ലാ ചിത്രങ്ങളേയും പ്രേക്ഷകര്‍ സ്വീകരിക്കാറില്ലാതെന്നാണ് യാഥാര്‍ത്ഥ്യം. ഏറെ പ്രതീക്ഷയോടെ എത്തിയ പല ക്യാമ്പസ് ചിത്രങ്ങളേയും പ്രേക്ഷകര്‍ കൈവിട്ട് കളഞ്ഞിട്ടുണ്ട്. പല പ്രഗത്ഭ സംവിധായകരും ഈ പരാജയം രുചിച്ചുണ്ട്.

    ഒടിയന് വേണ്ടി ഇനിയും കാത്തിരിക്കണം!!! അടുത്തത് ഷാജി കൈലാസ് രണ്‍ജി പണിക്കര്‍ ചിത്രം!!! ഒടിയന് വേണ്ടി ഇനിയും കാത്തിരിക്കണം!!! അടുത്തത് ഷാജി കൈലാസ് രണ്‍ജി പണിക്കര്‍ ചിത്രം!!!

    മോഹന്‍ലാലിന്റെ 'ശനിയോ' മേജര്‍ രവി??? ഏട്ടനെ മേജറില്‍ നിന്ന് രക്ഷിക്കാന്‍ ആരാധകന്റെ പ്രാര്‍ത്ഥന???മോഹന്‍ലാലിന്റെ 'ശനിയോ' മേജര്‍ രവി??? ഏട്ടനെ മേജറില്‍ നിന്ന് രക്ഷിക്കാന്‍ ആരാധകന്റെ പ്രാര്‍ത്ഥന???

    മലയാള സിനിമയിലെ എക്കാലത്തേയും മികച്ച ക്യാമ്പസ് ചിത്രങ്ങളുടെ ഗണത്തിലാണ് ലാല്‍ ജോസ് സംവിധാനം ചെയ്ത ക്ലാസ്‌മേറ്റ്‌സിന് സ്ഥാനം. ക്യാമ്പസുകളെ അത്രത്തോളം സ്വാധീനിച്ച ചിത്രമായിരുന്നു അത്. എന്നാല്‍ ചിത്രത്തിന്റെ വിജയത്തേക്കാളേറെ സിനിമ പരാജയപ്പെടാനുള്ള സാധ്യതകളാണ് ചിത്രം പുറത്തിറങ്ങുന്നതിന് മുമ്പ് പലരും ലാല്‍ ജോസിനോട് പറഞ്ഞിരുന്നകായി ഒരു അഭിമുഖത്തില്‍ ലാല്‍ ജോസ് പറഞ്ഞു.

    സ്വാമിയുടെ ലിംഗം പോയ വഴി...!!! നിർണായക വെളിപ്പെടുത്തൽ...!! എല്ലാം ഉറക്കത്തിൽ സംഭവിച്ചു...!!!

    പ്രമേയമാണ് കാതല്‍

    പ്രമേയമാണ് കാതല്‍

    ക്യാമ്പസ് ചിത്രങ്ങളില്‍ ക്യാമ്പസ് ഒരു പശ്ചാത്തലം മാത്രമാണ്. സിനിമയുടെ വിജയ പരാജയങ്ങളെ നിശ്ചയിക്കുന്നത് ആ പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് അവതരിപ്പിക്കുന്ന പ്രമേയമാണ്. പ്രമേയത്തിലും അവതരണത്തിലും സംഭവിച്ച പാളിച്ചകളാണ് പല ക്യാമ്പസ് ചിത്രങ്ങളുടേയും പരാജയത്തിന് കാരണം. ക്ലാസ്‌മേറ്റ് പരാജയപ്പെടാനുള്ള കാരണമായി ചൂണ്ടിക്കാട്ടിയതും ചിത്രത്തിന്റെ പ്രമേയമായിരുന്നു.

    അലുമിനി മീറ്റിംഗ്

    അലുമിനി മീറ്റിംഗ്

    2006ലാണ് ചിത്രം പുറത്തിറങ്ങിയത്. പഠന പൂര്‍ത്തിയാക്കി ക്യാമ്പസില്‍ നിന്നും പിരിഞ്ഞ സുഹൃത്തുക്കള്‍ 15 വര്‍ഷത്തിന് ശേഷം അതേ കലാലയത്തില്‍ വീണ്ടും ഒന്നിച്ച് കൂടുന്നതായിരുന്നു ക്ലാസ്‌മേറ്റ്‌സിന്റെ പ്രമേയം. ഏറെ തിരക്കുള്ള ജീവിത സാഹചര്യമായതിനാല്‍ ഇത്തരമൊരു ഒന്നിച്ച് കൂടല്‍ സാധ്യമല്ലെന്ന് പലരും പറഞ്ഞു.

    ചിത്രം പരാജയപ്പെടും

    ചിത്രം പരാജയപ്പെടും

    പല ചിത്രങ്ങളും ഏറെ പ്രതീക്ഷയോടെ എത്തി തിയറ്ററില്‍ പരാജയപ്പെടുന്നതിന് പ്രധാന കാരണം സിനിമയുടെ പ്രമേയം യാഥാര്‍ത്ഥ്യങ്ങളോട് നീതി പുലര്‍ത്താത്തതാണ്. അത്തരത്തില്‍ സംഭവിക്കാന്‍ തീരെ സാധ്യതയില്ലാത്ത ഒരു പ്രമേയം ചിത്രത്തിലേക്ക് കൊണ്ടുവന്നു എന്നാതായിരുന്നു ചിത്രം പരാജയപ്പെടുമെന്ന് പറഞ്ഞവര്‍ കാരണമായി ചൂണ്ടിക്കാട്ടിയത്.

    മൗത്ത് പബ്ലിസിറ്റിയുടെ വിജയം

    മൗത്ത് പബ്ലിസിറ്റിയുടെ വിജയം

    നല്ല സിനിമകള്‍ എക്കാലവും മൗത്ത് പബ്ലിസിറ്റിയിലൂടെയാണ് വിജയം നേടിയിട്ടുള്ളത്. ഇന്നത്തേപ്പോലെ വൈഡ് റിലീസോ ആദ്യ ദിന കളക്ഷന് വേണ്ടിയുള്ള മത്സരങ്ങളോ ഇല്ലാത്ത കാലത്ത് പതിഞ്ഞ തുടക്കമായിരുന്നു ഓണച്ചിത്രമായി തിയറ്ററിലെത്തിയ ക്ലാസ്‌മേറ്റ്‌സിന്. പിന്നീട് മൗത്ത് പബ്ലിസിറ്റിയിലൂടെ ചിത്രം പ്രേക്ഷകരെ നേടി.

    2006ലെ മികച്ച വിജയം

    2006ലെ മികച്ച വിജയം

    ലാല്‍ ജോസിന്റെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നായി മാറിയ ക്ലാസ്‌മേറ്റ്‌സ് 2006ലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമായിരുന്നു. 27 കോടിയിലധികം കളക്ഷന്‍ നേടിയ ചിത്രത്തിന് സംസ്ഥാന പുരസ്‌കാരവും ലഭിച്ചു. കലാമൂല്യമുള്ള ജനപ്രീയ ചിത്രത്തിനുള്ള പുരസ്‌കാരമായിരുന്നു ചിത്രത്തിന് ലഭിച്ചത്.

    അലുമിനിയും ശ്രദ്ധിക്കപ്പെട്ടു

    അലുമിനിയും ശ്രദ്ധിക്കപ്പെട്ടു

    ചിത്രം പരാജയമാകുമെന്ന് ലാല്‍ ജോസിനോട് പറഞ്ഞവര്‍ ചൂണ്ടിക്കാട്ടിയ അലുമിനി കൂട്ടായ്മ ചിത്രം ഇറങ്ങിയത് ശേഷം പ്രേക്ഷകര്‍ ഏറ്റെടുത്തു. പല കലാലയങ്ങളിലും ധാരാളം അലുമിനി യോഗങ്ങള്‍ നടത്തപ്പെട്ടു. നൂറോളം യോഗങ്ങളില്‍ സംവിധായകന് ലാല്‍ ജോസ് അതിഥിയായി പങ്കെടുത്തു. പ്രേക്ഷകരെ അത്രത്തോളം സ്വാധീനിക്കാന്‍ ക്ലാസ്‌മേറ്റ്‌സിന് സാധിച്ചു.

    പൃഥ്വിരാജിന്റെ കരിയര്‍ ബ്രേക്ക്

    പൃഥ്വിരാജിന്റെ കരിയര്‍ ബ്രേക്ക്

    2003ല്‍ പുറത്തിറങ്ങിയ സ്വപ്‌നക്കൂടിന് ശേഷം പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രമായിരുന്നു ക്ലാസ്‌മേറ്റ്. ഇതിനിടെ വെള്ളി നക്ഷത്രം, അനന്തഭദ്രം എന്നീ ചിത്രങ്ങള്‍ മാത്രമാണ് ശ്രദ്ധിക്കപ്പെട്ടത്. കാവ്യാ മാധവനായിരുന്നു ക്ലാസ്‌മേറ്റ്‌സിലെ നായിക. ഇവരെക്കൂടാതെ ഇന്ദ്രജിത്ത്, ജയസൂര്യ, നരേന്‍, രാധിക എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തി.

    മോഹന്‍ലാല്‍ ലാല്‍ ജോസ് ചിത്രം

    മോഹന്‍ലാല്‍ ലാല്‍ ജോസ് ചിത്രം

    1998ല്‍ പുറത്തിറങ്ങിയ മറവത്തൂര്‍ കനവിലൂടെ സംവിധായകനായി അരങ്ങേറിയ ലാല്‍ ജോസ് മലയാള സിനിമയില്‍ രണ്ട് ദശാബ്ദം പിന്നിടുമ്പോള്‍ മലയാളത്തിലെ എല്ലാ പ്രമുഖ നടന്മാര്‍ക്കുമൊപ്പം പ്രവര്‍ത്തിച്ചുകഴിഞ്ഞു. മോഹന്‍ലാലിനൊപ്പം മാത്രമായിരുന്നു ലാല്‍ ജോസ് സിനിമ ചെയ്യാതിരുന്നത്. വെളിപാടിന്റെ പുസ്തകത്തിലൂടെ അതും യാഥാര്‍ത്ഥ്യമാകുകയാണ്. ചിത്രം ഓണത്തിന് തിയറ്ററുകളിലെത്തും.

    English summary
    Classmates was the highest grossing Malayalam movie of that time. But in reality not many gave the movie a chance to have a good run in theaters.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X