twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഐവി ശശി പറഞ്ഞതു പോലെ ചെയ്തില്ല, സംവിധായകനില്‍ നിന്നും വഴക്ക് പ്രതീക്ഷിച്ച മോഹന്‍ലാലിന് ലഭിച്ചത് !!

    സംവിധായകന്‍റെ നിര്‍ദേശം അനുസരിക്കാതെ തന്നിഷ്ടപ്രകാരം സീന്‍ പൂര്‍ത്തിയാക്കിയ മോഹന്‍ലാലിന് സംവിധായകനില്‍ നിന്നും ലഭിച്ചതാവട്ടെ അഭിനന്ദനവും.

    By Nihara
    |

    മലയാള സിനിമയിലെ മുന്‍നിര സംവിധായകരിലൊരാളായ ഐവി ശശിയുടെ ചിത്രത്തില്‍ അഭിനയിക്കണമെന്ന് ആഗ്രഹിക്കാത്ത താരങ്ങളില്ല. തുടക്കത്തില്‍ തന്നെ ഈ സംവിധായകന്റെ ചിത്രത്തില്‍ ഒരു വേഷം ലഭിക്കണമെന്ന് ആഗ്രഹിക്കാത്ത താരങ്ങളില്ല. മലയാള സിനിമയിലെ സംവിധായകരില്‍ പ്രമുഖനായ ഐവി ശശിയും അതുല്യ പ്രതിഭ പത്മശ്രീ ഭരത് മോഹന്‍ലാലും ഒരുമിച്ചപ്പോഴൊക്കെ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ടിട്ടേയുള്ളൂ.. 1985 ല്‍ അനുബന്ധത്തിലൂടെ തുടങ്ങിയ ബന്ധം പിന്നീട് 29 ഓളം ചിത്രത്തില്‍ ആവര്‍ത്തിച്ചു. 27ാം വയസ്സില്‍ അസിസ്റ്റന്റ് ഡയറക്ടറായാണ് ഐവി ശശി സിനിമാജീവിതം ആരംഭിച്ചത്.

    ദേവാസുരം, അടിമകള്‍ ഉടമകള്‍, അഹിംസ, വര്‍ണ്ണപ്പകിട്ട്, ശ്രദ്ധ തുടങ്ങി പ്രേക്ഷകര്‍ ഇന്നും ഓര്‍ത്തിരിക്കുന്ന നിരവധി സിനിമകള്‍ ഈ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയിട്ടുണ്ട്. പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമുള്ള ഈ കൂട്ടുകെട്ട് വീണ്ടും സംഭവിക്കുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍. മോഹന്‍ലാലും ഐവി ശശിയും ഒരുമിച്ച ഷൂട്ടിനിടയില്‍ നടന്ന രസകരമായ സംഭവത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ വായിക്കൂ.

    ഐവി ശശി ചിത്രത്തെക്കുറിച്ച്

    അനുഭവങ്ങളുടെ മഹാസാഗരം

    അനുഭവങ്ങളുടെ മഹാസാഗരമെന്നാണ് ഐവി ശശി ചിത്രങ്ങളില്‍ അഭിനയിക്കുന്നതിനെക്കുറിച്ച് താരങ്ങള്‍ വിലയിരുത്തുന്നത്. ഒരു കാലത്തെ ഹിറ്റുകളുടെ തമ്പുരാനായിരുന്ന സംവിധായകന്റെ സിനിമയില്‍ അഭിനയിക്കാന്‍ താരങ്ങള്‍ ആഗ്രഹിക്കുന്നത് സ്വഭാവികമാണ്.

    മോഹന്‍ലാലിന്റെ തുടക്കം

    അംഹിസയില്‍ വില്ലനായി മോഹന്‍ലാല്‍

    ഐവി ശശി ചിത്രമായ അംഹിസയിലൂടെയാണ് മോഹന്‍ലാല്‍ ഈ സംവിധായകനൊപ്പം ആദ്യമായി പ്രവര്‍ത്തിക്കുന്നത്. 1985 ലാണ് ചിത്രം പുറത്തിറങ്ങിയത്. ചിത്രത്തില്‍ വില്ലനായാണ് മോഹന്‍ലാല്‍ പ്രത്യക്ഷപ്പെട്ടത്.

    നിര്‍ദേശങ്ങളെ അവഗണിച്ചു

    ആദ്യ ചിത്രത്തില്‍ സംഭവിച്ചത്

    അംഹിസയിലെ വില്ലന്‍ വേഷം ചെയ്യുന്നതിനിടയില്‍ ജീപ്പ് നിര്‍ത്തി ഇറങ്ങി വരുന്നൊരു സീന്‍ ചെയ്യാനാണ് സംവിധായകന്‍ നിര്‍ദേശിച്ചത്. ചിത്രത്തില്‍ മോഹന്‍ലാലിന്റെ ആദ്യ സീനായിരുന്നു ഇത്. തുറന്ന ജീപ്പില്‍ നിന്ന് ഇറങ്ങി വരുന്നിന് പകരം ഡ്രൈവിങ്ങ് സീറ്റില്‍ നിന്നും ചാടിയിറങ്ങുകയായിരുന്നു മോഹന്‍ലാല്‍.

    ലഭിച്ചത് അഭിനന്ദനം

    സംവിധായകന്റെ ചീത്തവിളി പ്രതീക്ഷിച്ചു

    സംവിധായകന്‍ പറഞ്ഞതു പോലെ ചെയ്യാതിരുന്നതിനാല്‍ ആ സീന്‍ പൂര്‍ത്തിയാക്കിയ ഉടനെ ചീത്ത പ്രതീക്ഷിച്ചു നിന്ന മോഹന്‍ലാലിനെ തേടിയെത്തിയത് അഭിനന്ദനപ്രവാഹമായിരുന്നു. അങ്ങനെ ചെയ്തതില്‍ സന്തോഷവാനായിരുന്നു ആ സംവിധായകന്‍. താന് നിര്‍ദേശിക്കുന്നതിനും അപ്പുറത്ത് ഒരു താരം വളരുമ്പോള്‍ ഇത്രയുമധികം സന്തോഷിക്കുന്ന മറ്റൊരു സംവിധായകനെ കാണാന്‍ തന്നെ പ്രയാസമാണ്.

    English summary
    Background stories of the film Ahimsa.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X