twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കമലഹാസന്റെ വേട്ടയാട് വിളയാട് മലയാളത്തില്‍!!!

    പ്രധാന കഥാപാത്രമായ ഡിസിപി രാഘവന്‍ എന്ന കഥാപാത്രം ചെയ്തത് കമലഹാസന്‍ ആണ്. നായികമാരായി ജ്യോതികയും കമാലിനി മുഖര്‍ജിയും വേഷമിട്ടു.

    |

    കമലഹാസന്‍ നായകനായി 2006 ല്‍ റിലീസ് ചെയ്ത ചിത്രമാണ് വേട്ടയാട് വിളയാട്. ഗൗതം മേനോന്‍ തിരക്കഥയും സംവിധാനവും നിര്‍വഹിച്ച ചിത്രം അ വര്‍ഷത്തിലെ ഏറ്റവും കൂടുതല്‍ ജനസമ്മതി നേടിയ ചിത്രമായിരുന്നു. പ്രധാന കഥാപാത്രമായ ഡിസിപി രാഘവന്‍ എന്ന കഥാപാത്രം ചെയ്തത് കമലഹാസന്‍ ആണ്. നായികമാരായി ജ്യോതികയും കമാലിനി മുഖര്‍ജിയും വേഷമിട്ടു. സെവന്‍ത് ചാനല്‍ കമ്മ്യൂണിക്കേഷനു വേണ്ടി മാണിക്കം നാരായണന്‍ ആണ് ചിത്രം നിര്‍മ്മിച്ചത്. മലയാളത്തില്‍ ചിത്രം റീമേക്ക് ചെയ്യുവാണെങ്കില്‍ ആരൊക്കെ കഥാപാത്രങ്ങളായി വരും എന്ന് നോക്കാം.

    ഡിസിപി രാഘവനായി മോഹന്‍ലാല്‍

    ഡിസിപി രാഘവനായി മോഹന്‍ലാല്‍

    രണ്ടു സീരിയല്‍ കില്ലേഴ്‌സിനെ അന്വേഷിച്ചു കണ്ടുപിടിക്കാന്‍ ഉത്തരവാദിത്വപ്പെട്ട സമര്‍ഥനായ ഒരു പോലീസ് ഓഫീസറാണ് രാഘവന്‍. റൊമാന്‍സും ഗൗരവവും കലര്‍ന്ന കഥാപാത്രം ചെയ്യാന്‍ മോഹന്‍ലാലിനെ പോലെ അനുയോജ്യനായി വേറെ ആരുമില്ല. ആ കഥാപാത്രം ചെയ്യാന്‍ ഗൗതം മേനോന്‍ മോഹന്‍ലാലിനെ ക്ഷണിച്ചിരുന്നു എങ്കിലും ഡേറ്റില്ലാത്തതിനാല്‍ വേണ്ടെന്നു വെക്കുകയായിരുന്നു.

    ആരാധനയായി നയന്‍താര

    ആരാധനയായി നയന്‍താര

    ഭര്‍ത്താവിന്റെ സ്വഭാവ ദൂഷ്യം കാരണം ഡിവോഴ്‌സ് ചെയ്ത ഒരു കുഞ്ഞിന്റെ അമ്മയാണ് ആരാധന എന്ന കഥാപാത്രം. ചിത്രത്തില്‍ ജ്യോതിക വളരെ നന്നായി ചെയ്ത കഥാപാത്രം മലയാളത്തില്‍ ചെയ്യുമ്പോള്‍ നയന്‍താര ചെയ്യുന്നതാണ് ഉത്തമം.

    രാഘവന്റെ മരിച്ചുപോയ ഭാര്യയായി കമാലിനി

    രാഘവന്റെ മരിച്ചുപോയ ഭാര്യയായി കമാലിനി

    ചിത്രത്തില്‍ കമാലിനി തന്നെയാണ് കയാള്‍വിഴി എന്ന രാഘവന്റെ ഭാര്യ കഥാപാത്രം ചെയ്തിരിക്കുന്നത്. പുലിമുരുകനില്‍ മോഹന്‍ലാലിന്റെ കൂടെ ചെയ്ത കഥാപാത്രം വളരെയധികം അഭിനന്ദനം നേടിയതിനാല്‍ ഇതിലും കമാലിനി തന്നെയാണ് ആ റോളിന്‍ ചേര്‍ന്നത്.

    അമുദന്‍ സുകുമാരനായി വിനയ് ഫോര്‍ട്ട്

    അമുദന്‍ സുകുമാരനായി വിനയ് ഫോര്‍ട്ട്

    ചിത്രത്തിലെ അമുദന്‍ സുകുമാരന്‍ എന്ന കഥാപാത്രം ചെയ്യാന്‍ അനുയോജ്യനായത് വിനയ് ഫോര്‍ട്ടാണ്. മലയാളത്തിലെ യുവനടന്മാരില്‍ കഴിവുറ്റ നടനാണ് വിനയ്. ഡിസിപി രാഘവനെ വെല്ലുവിളിക്കുന്ന സീരിയല്‍ കില്ലേഴ്‌സില്‍ ഒരാളാണ് അമുദന്‍. തമിഴ് ചലച്ചിത്രരംഗത്ത് ഇന്നേ വരെ ചെയ്തിട്ടുള്ളതില്‍ ഏറ്റവും നല്ല എതിരാളി റോളായിരുന്നു ഇത്.

    അരോക്യ രാജ് ആയി സായികുമാര്‍

    അരോക്യ രാജ് ആയി സായികുമാര്‍

    ചിത്രത്തില്‍ പ്രകാശ് രാജ് ചെയ്ത പോലീസ് കമ്മീഷ്ണറുടെ റോള്‍ ആണ് അരോക്യ രാജ. ചിത്രത്തില്‍ വളരെയധികം പ്രാധാന്യമുള്ള റോള്‍ സായികുമാറിന്റെ കൈയില്‍ ഭദ്രമായിരിക്കും.

    ഇളമരന്‍ ആനന്ദനായി രാജീവ് പിള്ള

    ഇളമരന്‍ ആനന്ദനായി രാജീവ് പിള്ള

    അമുദന്‍ സുകുമാരന്‍ എന്ന കഥാപാത്രത്തിന്റെ അടുത്ത കൂട്ടുകാരനാണ് ഇളമരന്‍ ആനന്ദന്‍. രണ്ടാമത്തെ സീരിയല്‍ കില്ലറായ ഈ കഥാപാത്രം ചിത്രത്തില്‍ ചെയ്തത് സലിം ബെയ്ഗ് ആണ്. ചിത്രത്തിന്റെ മലയാളം റീമേക്കില്‍ ഈ കഥാപാത്രത്തോട് നീതി പുലര്‍ത്താന്‍ പറ്റുന്ന നടനാണ് രാജീവ് പിള്ള.

    ചിത്രം ആദ്യം മലയാളത്തില്‍ ചെയ്ത് തന്റെ മലയാള ചലച്ചിത്രത്തിലേക്കുള്ള അരങ്ങേറ്റം കുറിക്കാന്‍ തീരുമാനിച്ച ഗൗതം മേനോന്‍ ഡിസിപി രാഘവന്‍ എന്ന കഥാപാത്രം ചെയ്യാന്‍ മോഹന്‍ലാലിനെ സമീപിക്കുകയും അദ്ദേഹം സമ്മതിക്കുകയും ചെയ്തു. പിന്നീട് ഡേറ്റില്ലാത്തതിനാല്‍ മോഹന്‍ലാല്‍ പിന്മാറി. അതുകൊണ്ട് ചിത്രം തമിഴില്‍ എടുത്ത് കമലഹാസനെ ആ കഥാപാത്രം ഏല്‍പിക്കാന്‍ ഗൗതം തീരുമാനിച്ചു. കമലിന്റെ സമ്മതം കിട്ടിയ ശേഷം തിരക്കഥയില്‍ ചെറിയ ചില മാറ്റങ്ങള്‍ വരുത്തുകയായിരുന്നു. തടയാര താക്ക എന്ന പേരു നല്കിയ ചിത്രം പിന്നീട് വേട്ടയാട് വിളയാട് എന്നാക്കി മാറ്റുകയായിരുന്നു. പിന്നീട് കാക്ക കാക്ക എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ ജ്യോതികയെ നായികയായി തിരഞ്ഞെടുക്കുകയായിരുന്നു. രാഘവന്റെ മരിച്ചുപോയ ഭാര്യയായി കമാലിനിയും, ഡാനിയേല്‍ ബാലാജി, പ്രകാശ് രാജ്, സലിം ബെയ്ഗ് എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്നു. ഗൗതം മേനോന്റെ ചിത്രങ്ങളില്‍ ഏറ്റവും മികച്ചതായി കാണുന്ന ചിത്രമാണിത്.

    English summary
    Who will replace Kamal Haasan, Jyothika, Kamalinee Mukherjee, Daniel Balaji, Prakash Raj, etc., if Gautham Menon's Vettaiyaadu Vilaiyaadu is remade in Malayalam?
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X