»   » ആ ഒരൊറ്റ ചിത്രം മതിയായിരുന്നു ജയറാമിന് സൂപ്പര്‍ സ്റ്റാറാകാന്‍!!! പക്ഷെ സംഭവിച്ചതോ???

ആ ഒരൊറ്റ ചിത്രം മതിയായിരുന്നു ജയറാമിന് സൂപ്പര്‍ സ്റ്റാറാകാന്‍!!! പക്ഷെ സംഭവിച്ചതോ???

ജയറാമിന്റെ സൂപ്പര്‍ സ്റ്റാര്‍ മോഹം തകര്‍ത്ത സിനിമയായിരുന്നു രണ്ടാം വരവ്. കെ മധു സംവിധാനം ചെയ്ത സിനിമ വിജയമായിരുന്നെങ്കില്‍ ജയറാമിന് സൂപ്പര്‍ താര പദവി ലഭിക്കുമായിരുന്നു.

Written by: Karthi
Subscribe to Filmibeat Malayalam

അപരന്‍ എന്ന സിനിമയിലൂടെ മലയാളത്തിന്റെ പ്രീയ സംവിധായകന്‍ പത്മരാജന്‍ കണ്ടെത്തിയ നടനായിരുന്നു ജയറാം. മിമിക്രി വേദകളില്‍ മലയാള സിനിമയിലെത്തിയ താരം.

ദിലീപിന് മുമ്പേ ജനപ്രീയ നായകനെന്ന പേര് സ്വന്തമാക്കിയ താരം. മോഹന്‍ലാലിനും മമ്മുട്ടിക്കും ശേഷം ആരെന്ന നിര്‍മാതാക്കളുടെ ചോദ്യത്തിനുള്ള ഉത്തരമായിരുന്നു തൊണ്ണൂറുകളിലെ ജയറാം.

എണ്‍പത്തിയെട്ടിന്റെ പകുതിയോടെ മലയാള സിനിമയിലെത്തിയ ജയറാം തൊണ്ണൂറുകളുടെ ആരംഭത്തോടെ നിര്‍മാതാക്കള്‍ക്ക് വിശ്വസിച്ച് പണം മുടക്കാവുന്ന താരമായി മാറി. മമ്മുട്ടിയും മോഹന്‍ലാലും കഴിഞ്ഞാല്‍ നിര്‍മാതാക്കള്‍ ജയറാമിലേക്ക് എത്തിത്തുടങ്ങി.

ഇന്നത്തെ സാറ്റലൈറ്റ് മൂല്യം പോലെ അന്ന് താരങ്ങളുടെ വിപണി മൂല്യത്തിന്റെ അളവുകോലായിരുന്നു തിയറ്റര്‍ അഡ്വാന്‍സ്. സൂപ്പര്‍ താരങ്ങളായ മമ്മുട്ടിക്കും മോഹന്‍ലാലിനുമൊപ്പം തിയറ്റര്‍ അഡ്വാന്‍സ് ജയറാമിന് ലഭിച്ചിരുന്നു. ഇതായിരുന്നു നിര്‍മാതാക്കളെ ആകര്‍ഷിച്ചതും.

ആദ്യ ചിത്രമായ അപരന്‍ ഹിറ്റായതോടെ ജയറാമിന് അവസരങ്ങളുടെ പ്രവാഹമായിരുന്നു. പത്മരാജന്‍, സത്യന്‍ അന്തിക്കാട്, കമല്‍ എന്നിവരുടെ ജനപ്രീയ ചിത്രങ്ങളിലൂടെ ജയറാം മമ്മുട്ടിയുടേയും മോഹന്‍ലാലിന്റേയും പിന്‍ഗാമിയായി വളര്‍ന്നു.

സൂപ്പര്‍ സ്റ്റാര്‍ പദവി ഇല്ലെങ്കിലും അതിനൊപ്പമെത്താന്‍ ജയറാമിന് കഴിഞ്ഞിരുന്നു. സൂപ്പര്‍ സ്റ്റാര്‍ പദവിക്കായി ഒരു തട്ടുപൊളിപ്പന്‍ ആക്ഷന്‍ പടം ആവശ്യമാണെന്ന് തിരിച്ചറിവ് ജയറാമിനുണ്ടായി. ഒരു ആക്ഷന്‍ പടത്തില്‍ അഭിനയിക്കാനും തീരുമാനിച്ചു.

കെ മധുവായിരുന്നു ജയറാമിനെ സൂപ്പര്‍ സ്റ്റാറാക്കാനുള്ള സിനിമ സംവിധാനം ചെയ്തത്. ബിഗ് ബജറ്റിലൊരുങ്ങിയ ചിത്രത്തിന് തിരക്കഥയൊരുക്കിയത് ജോണ്‍ പോളായിരുന്നു. ആക്ഷന്‍ ചിത്രങ്ങളുടെ സ്വന്തം സംഗീത സംവിധായകന്‍ ശ്യാമായിരുന്നു ചിത്രത്തിന് സംഗീതമൊരുക്കിയത്.

രണ്ടാവരവിലൂടെ ജയറാം സൂപ്പര്‍ സ്റ്റാര്‍ പദിവിയിലേക്ക് ഉയരും എന്ന് ജയറാമിന്റെ ആരാധകരും സിനിമാ ലോകവും ഉറച്ച് വിശ്വസിച്ചു. പക്ഷെ എല്ലാവരുടേയും പ്രതീക്ഷകളെ തകിടം മറിക്കുന്നതായിരുന്നു ചിത്രത്തിന്റെ തിയറ്ററിലെ പ്രതികരണം. ചിത്രം തിയറ്ററില്‍ തകര്‍ന്നടിഞ്ഞു.

English summary
Movie that collapsed Jayaram's Super star dream is Randam Varav. K Madhu directed the movie, if it became a superhit Jayaram might get the super stardom.
Please Wait while comments are loading...

Malayalam Photos

Go to : More Photos