twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മീരാജാസ്മിന് ശേഷം സുരഭി, 14 വര്‍ഷത്തിനു ശേഷം മികച്ച നടി, സുരഭി റോക്സ് !!

    14 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് മികച്ച അഭിനേത്രിക്കുള്ള ദേശീയ പുരസ്കാരം മലയാള സിനിമയെ തേടിയെത്തുന്നത്. അക്കാര്യത്തില്‍ സുരഭിക്ക് മാത്രമല്ല മലയാള സിനിമയ്ക്കും അഭിമാനിക്കാം.

    By V.nimisha
    |

    മിന്നാമിനുങ്ങിലെ മിന്നുന്ന പ്രകടനത്തോടെ ഇന്ത്യന്‍ സിനിമയിലെ തന്നെ മികച്ച അഭിനേത്രിയായി മാറിയ സുരഭി മലയാള സിനിമയുടെയും അഭിമാനമായി മാറി. 14 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് മികച്ച നടിക്കുള്ള പുരസ്‌കാരം മലയാള സിനിമയെ തേടിയെത്തിയിട്ടുള്ളത്.

    2003 ല്‍ പാഠം ഒന്ന് ഒരു വിലാപത്തിലൂടെ മീരാ ജാസ്മിനാണ് അവസാനമായി മലയാളത്തിലേക്ക് മികച്ച നടിക്കുള്ള പുരസ്‌കാരം കൊണ്ടു വന്നത്. നായികാ പ്രാധാന്യമുള്ള സിനിമകള്‍ പുറത്തിറങ്ങാറുണ്ടെങ്കിലും അത്യപൂര്‍വ്വമായെ പുരസ്‌കാരങ്ങള്‍ തേടിയെത്താറുള്ളൂ.

    മികച്ച അഭിനേത്രി

    14 വര്‍ഷത്തിന് ശേഷം മലയാള സിനിമയ്ക്ക് ലഭിക്കുന്ന അംഗീകാരം

    2003 ല്‍ ടിവി ചന്ദ്രന്‍ സംവിധാനം ചെയ്ത പാഠം ഒന്ന് ഒരു വിലാപത്തിലൂടെയാണ് മീരാ ജാസ്മിനെ തേടി ദേശീയ പുരസ്‌കാരം എത്തിയത്. 14 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം മലയാളത്തെ തേടിയെത്തുന്നത്.

    മിന്നാമിനുങ്ങ്

    മാതൃ സ്‌നേഹത്തിന്റെ കഥയുമായി മിന്നാമിനുങ്ങ്

    നവാഗതനായി അനില്‍ തോമസ് സംവിധാനം ചെയ്ത മിന്നാമിനുങ്ങ് മാതൃസ്‌നേഹത്തെക്കുറിച്ചാണ് പ്രതിപാദിച്ചത്. മകള്‍ക്കു വേണ്ടി ജീവിക്കുന്ന ഒരമ്മയായാണ് സുരഭി ചിത്രത്തില്‍ വേഷമിട്ടത്.

    തുലാഭാരം

    ശാരദയിലൂടെ തുടങ്ങിയ നേട്ടം

    1968 ല്‍ തുലാഭാരത്തിലെ അഭിനയത്തിലൂടെ ശാരദയാണ് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാം മലയാള സിനിമയിലേക്ക് എത്തിയത്. സ്വയം വരത്തിലൂടെ 1972 ല്‍ വീണ്ടും ശാരദ ഈ നേട്ടം ആവര്‍ത്തിച്ചു. 1986 ല്‍ നഖക്ഷതങ്ങളിലൂടെ മോനിഷയും മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കി. 1993 ല്‍മണിച്ചിത്രത്താഴിലെ അഭിനയത്തിന് ശോഭനയേയും 2003 ല്‍ മീരാ ജാസ്മിനുമാണ് ഇതിനു മുന്‍പ് മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് സ്വന്തമാക്കിയിട്ടുള്ളത്.

    ലഭിച്ചില്ല

    സംസ്ഥാന അവാര്‍ഡില്‍ തഴയപ്പെട്ടു

    സംസ്ഥാന അവാര്‍ഡില്‍ സുരഭിയെത്തഴഞ്ഞ കാഴ്ചയാണ് പ്രേക്ഷകര്‍ കണ്ടത്. സിനിമാ താരങ്ങളടക്കമുള്ളവര്‍ സുരഭിക്ക് പുരസ്‌കാരം ലഭിക്കാത്തതില്‍ പ്രതികരിച്ചിരുന്നു. എന്നാല്‍ കേരളത്തില്‍ തഴയപ്പെട്ടെങ്കിലും ദേശീയ അവാര്‍ഡില്‍ സുരഭി തിളങ്ങി.

    മികച്ച നടി

    എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു

    മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട സുരഭിക്ക് എതിരാളി ഉണ്ടായിരുന്നില്ലെന്ന് അവാര്‍ഡ് സമിതിയില്‍ ഉണ്ടായിരുന്ന സംവിധായകന്‍ പ്രിയദര്‍ശന്‍ പറഞ്ഞു. മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് സുരഭിക്ക് പുരസ്‌കാരം ലഭിച്ചത്.

    സുരഭി ലക്ഷ്മിയുടെ ചിത്രങ്ങള്‍ കാണാം

    English summary
    This is an appreciation for Malayalam cinema, Surabhi Lakshmi got the Best Actress Award afer 14 years gap.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X