»   » രാഖി സാവന്തിന്റെ അറസ്റ്റ് വിവരം തെറ്റാണെന്ന് ലുധിയാന ഡിസിപി

രാഖി സാവന്തിന്റെ അറസ്റ്റ് വിവരം തെറ്റാണെന്ന് ലുധിയാന ഡിസിപി

the Police Commissioner Of Ludhiana, Kunwar Vijay Partap opened up about the fake news by saying, "No arrest of Rakhi Sawant. News coming in media is not correct.

Posted by:
Subscribe to Filmibeat Malayalam

ഇന്നലത്തെ വാര്‍ത്താ മാധ്യമങ്ങളില്‍ നിറഞ്ഞു നിന്ന ഒരു വാര്‍ത്തയായിരുന്നു രാഖി സാവന്തിന്റെ അറസ്റ്റ്. മിഖാ സിംഗിനെ വാത്മീകിയുമായി താരതമ്യം ചെയ്ത് മതവികാരത്തെ വൃണപ്പെടുത്തി എന്നായിരുന്നു കേസ്. ലുധിയാനയിലെ ഡിസിപി ദൃമന്‍ നിംബല്‍ പക്ഷെ ഈ വാര്‍ത്ത പാടേ തള്ളിക്കളഞ്ഞു. അങ്ങനൊരു അറസ്റ്റ് നടന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അങ്ങനൊരു അറസ്റ്റ് നടന്നിട്ടില്ലെന്നും അതിന്റെ വിശദവിവരങ്ങള്‍ അറിയുന്നതിന് നാലംഗസംഘത്തെ അയച്ചിട്ടുണ്ടെന്നും ബുധനാഴ്ച തിരിച്ചു വരുമെന്നും ഇപ്പോള്‍ ട്രെയിനില്‍ യാത്ര ചെയ്തുകൊണ്ടിരിക്കുകയാണെന്നും കൂടി അദ്ദേഹം അറിയിച്ചു.

മീഡിയയില്‍ വരുന്ന വാര്‍ത്ത തെറ്റാണെന്നും രാഖി സാവന്തിന്റെ അറസ്റ്റ് നടന്നിട്ടില്ല എന്നും ലുധിയാന പോലീസ് കമ്മിഷ്ണര്‍ കുണ്‍വാര്‍ വിജയ് പ്രതാപ് അറിയിച്ചു. ലുധിയാന കോടതി നല്‍കിയ അറസ്റ്റ് വാറണ്ടുമായി പോലീസ് മുംബൈയില്‍ പോയിരുന്നെങ്കിലും മേല്‍വിലാസപ്രകാരം ഉള്ള വീട്ടില്‍ രാഖി ഉണ്ടായിരുന്നില്ല എന്നാണ് അറിയാന്‍ കഴിഞ്ഞത്. മുംബൈ പോലീസ് സ്‌റ്റേഷനില്‍ നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പോലീസ് ഉദ്യോഗസ്ഥര്‍ പഞ്ചാബിലേക്ക് മടങ്ങും വഴിയാണ്.

രാഖി സാവന്തിന്റെ വ്യാഖ്യാനം

ചെറുപ്പത്തില്‍ വാത്മീകിയെ കുറിച്ച് ഞാന്‍ വായിച്ചതില്‍ നിന്നും ഒരു ഉദാഹരണമാണ് താന്‍ പറഞ്ഞത് എന്നായിരുന്നു രാഖിയുടെ വിശദീകരണം.

 

 

അറസ്റ്റ് നടന്നിട്ടില്ല.

ലുധിയാന പോലീസ് കമ്മിഷ്ണറായ കുണ്‍വാര്‍ വിജയ് പ്രതാപ് അറസ്റ്റ് നടന്നിട്ടില്ലെന്ന് സ്ഥിതീകരിച്ചു.

 

 

നുണ പ്രചരണം

രാഖിയുടെ അറസ്റ്റ് നുണ പ്രചരണമാണെന്നും അങ്ങനൊരു അറസ്റ്റ് നടന്നിട്ടില്ലെന്നും ലുധിയാനയിലെ ഡിസിപി ദൃമന്‍ നിംബല്‍ വെളിപ്പെടുത്തി.

 

 

വിവാദം

വിവാദപരമായ ഒട്ടേറെ പ്രസ്ഥാവനകള്‍ മുന്‍പും രാഖി സാവന്ത് നടത്തിയിട്ടുണ്ട്.

 

 

മിഖയുമായുള്ള വിവാദം

വാത്മീകി പണ്ട് മാറിയ പോലെ മിഖാ സിംഗ് മിഖാ സിംഗ് ഇപ്പോള്‍ മാറിയെന്നും പറഞ്ഞതാണ് പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കിയത്.

 

 

വ്യാജ വാര്‍ത്ത

എല്ലാ വാര്‍ത്താ മാധ്യമങ്ങളും രാഖി സാവന്ത് അറസ്റ്റിലായെന്ന വാര്‍ത്ത പ്രചരിപ്പിച്ചെങ്കിലും അതൊരു നുണ പ്രചരണമായിരുന്നു.

 

 

വിവാദ നായിക

ഈ പ്രശ്‌നത്തോടെ രാഖി സാവന്ത് വിവാദ നായികയായി മാറുകയും ജനശ്രദ്ധ നേടുകയും ചെയ്തു.

 

 

ഞാന്‍ സല്‍മാന്‍ ഖാന്‍ അല്ല

താന്‍ സല്‍മാന്‍ ഖാന്‍ അല്ല എന്നും തന്നെ അറസ്റ്റ് ചെയ്യുന്നതിലൂടെ ഒന്നും പുറത്ത് വരുത്താന്‍ കഴിയില്ലെന്നും രാഖി വ്യക്തമാക്കി.

 

 

എംഎംഎസ്

ഈ അടുത്ത നാളില്‍ രാഖിയുടേത് എന്ന് തെറ്റിദ്ധരിക്കുന്ന വസ്ത്രം മാറുന്ന ഒരു വീഡിയോ ഒണ്‍ലൈനില്‍ ഉണ്ടായിരുന്നു.

 

 

അത് ഞാനല്ല.

വീഡിയോയില്‍ കണ്ടത് തന്നെയല്ല എന്ന് രാഖി വെളിപ്പെടുത്തി.

 

 

English summary
Rakhi Sawant has not been arrested by the police as reported by several news outlets, confirmed the DCP of Ludhiana.
Please Wait while comments are loading...

Malayalam Photos

Go to : More Photos