twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വിവാഹം കഴിച്ചാല്‍ അവസരം കുറയുമോ..? രജിഷയുടെ വാദത്തെ പൊളിച്ചടുക്കിയ നായികമാര്‍!!!

    അവസരം കുറയുമെന്ന കാരണത്താല്‍ നിശ്ചയിച്ച വിവാഹത്തില്‍ നിന്ന് നടി രജിഷ വിജയന്‍ പിന്മാറിയിരുന്നു.

    By Karthi
    |

    തെന്നിന്ത്യന്‍ സിനിമകളിലെ നായകന്മാരെ വിവാഹം ബാധിക്കാറില്ലെങ്കിലും നായികമാര്‍ക്ക് പിന്നീടുള്ള അഭിനയകാലം അത്ര ശുഭകരമായിരിക്കില്ല. നായിക സ്ഥാനത്ത് നിന്നും മാറി സ്വഭാവ നടിയായി മാറുകയാണെങ്കില്‍ അത്ര കുഴപ്പമില്ല. വിവാഹ ശേഷം സിനിമ വിട്ട നായികമാര്‍ പിന്നീട് തിരിച്ച് വന്നതെല്ലാം ഇത്തരം കഥാപാത്രങ്ങളിലാണെന്നതും ശ്രദ്ധേയം.

    എന്തായാലും വിവാഹത്തോടെ നായികമാര്‍ സിനിമ വിടുന്നത് മലയാളത്തിലും തെന്നിന്ത്യന്‍ സിനിമയിലും ഒരു പതിവ് കാഴ്ചയാണ്. ഇതിന് പലരും കണ്ടെത്തുന്ന ന്യായം വിവാഹം കഴിച്ച നായികമാര്‍ക്ക് സിനിമയില്‍ അവസരങ്ങള്‍ കുറയുമെന്നതാണ്. എന്നാല്‍ പരക്കെ പ്രചരിക്കുന്ന ഈ ധാരണകളെ പൊളിച്ചടുക്കിയ നായികമാര്‍ മലയാളത്തിലുണ്ട്. അവസരം കുറയുമെന്ന കാരണത്താല്‍ സംസ്ഥാന പുരസ്‌കാര ജേതാവായ നായിക വിവാഹം വേണ്ടന്ന് വെച്ചത് അടുത്ത ദിവസമായിരുന്നു.

    വിവാഹത്തിന് ശേഷം തിരക്കേറിയ നായികമാര്‍

    വിവാഹത്തിന് ശേഷം തിരക്കേറിയ നായികമാര്‍

    വിവാഹത്തോടെ സിനിമ അവസാനിപ്പിച്ച നായികമാരാണ് അധികമെങ്കിലും വിവാഹത്തിന് ശേഷം സിനിമയില്‍ തിരക്കേറിയ നായികമാരും മലയാളത്തിലുണ്ട്. അനു സിത്താര, ശിവദ എന്നിവരാണ് ഇക്കൂട്ടത്തില്‍ ശ്രദ്ധേയര്‍. വിവാഹത്തിന് മുമ്പേ സിനിമയിലെത്തിയവരാണ് ഇരുവരും എന്നാല്‍ ശ്രദ്ധിക്കപ്പെടുന്നതും തിരക്കേറുന്നതും വിവാഹത്തിന് ശേഷം ചെയ്ത സിനിമകളിലാണ്.

    അവസരം കുറയില്ല

    അവസരം കുറയില്ല

    വിവാഹത്തിന് ശേഷം അവസരം കുറിയില്ല എന്നാണ് തന്റെ അനുഭവത്തില്‍ നിന്നും അനു സിത്താര പറയുന്നത്. വിവാഹം കഴിഞ്ഞു എന്ന കാരണത്താല്‍ സിനിമക്കാര്‍ക്ക് തന്നോടുള്ള സമീപനത്തില്‍ വ്യത്യാസങ്ങളൊന്നും ഇല്ലെന്ന് ഒരു അഭിമുഖത്തില്‍ അനു സിത്താര പറഞ്ഞു.

    വിവാഹം ഒരു തടസമല്ല

    വിവാഹം ഒരു തടസമല്ല

    ഇപ്പോള്‍ കൈനിറയെ ചിത്രങ്ങളുള്ള നായികയാണ് അനു സിത്താര. വിവാഹിതയാണെന്നത് തനിക്ക് അവസരങ്ങള്‍ ലഭിക്കുന്നതിന് തടസമാകുന്നില്ല. തന്റെ ഭര്‍ത്താവ് വിഷ്ണുവാണ് തനിക്ക് ശക്തമായ പിന്തുണ നല്‍കുന്നതെന്നും അനു സിത്താര പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.

    അനു സിത്താരയുടെ തുടക്കം

    അനു സിത്താരയുടെ തുടക്കം

    പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെയായിരുന്നു അനു സിത്തരയുടെ സിനിമ പ്രവേശം. പിന്നീട് ഒരു ഇന്ത്യന്‍ പ്രണയ കഥ, അനാര്‍ക്കലി, തമിഴ് ചിത്രം വെറി എന്നീ ചിത്രങ്ങളില്‍ അഭിനയിച്ച അനു നായികയാകുന്നത് ഒമര്‍ ലുലു സംവിധാനം ചെയ്ത ഹാപ്പി വെഡ്ഡിംഗ് എന്ന ചിത്രത്തിലൂടെയാണ്. വിവാഹത്തിന് ശേഷമായിരുന്നു ഹാപ്പി വെഡ്ഡിംഗില്‍ അഭിനയിക്കുന്നത്.

     ഇപ്പോള്‍ കൈ നിറയെ ചിത്രങ്ങള്‍

    ഇപ്പോള്‍ കൈ നിറയെ ചിത്രങ്ങള്‍

    രാമന്റെ ഏദന്‍തോട്ടത്തിലെ മാലിനി എന്ന ശക്തമായ കഥാപാത്രത്തെ ഭദ്രമാക്കിയ അനു പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും നേടി. പിന്നാലെ ഒരുപിടി മികച്ച കഥാപാത്രങ്ങളും അനുവിനെ തേടിയെത്തി. നവല്‍ എന്ന ജുവല്‍, സര്‍വ്വോപരി പാലാക്കാരന്‍, ക്യാപ്ടന്‍, ആന അലറലോടലറല്‍, തമിഴ് ചിത്രം പൊതു നളന്‍ കരുതി എന്നിവയാണ് പുതിയ ചിത്രങ്ങള്‍.

    ഫാസിലിന്റെ നായിക

    ഫാസിലിന്റെ നായിക

    കേരള കഫേ എന്ന ആന്തോളജി ചിത്രത്തില്‍ മമ്മൂട്ടി നായകനായി എത്തിയ പുറം കാഴ്ചകള്‍ എന്ന ചിത്രത്തിലൂടെയാണ് ശിവദ സിനിമയിലേക്ക് എത്തുന്നത്. ഫാസില്‍ ചിത്രം ലിവിംഗ് ടുഗദറായിരുന്നു ശിവദ നായികയായി എത്തിയ ആദ്യ ചിത്രം. പിന്നീട് തമിഴില്‍ നെടുംഞ്ചാലൈ എന്ന ചിത്രത്തിലും ശിവദ നായികയായി എത്തിയെങ്കിലും ശിവദയും സിനിമകളും ശ്രദ്ധിക്കപ്പെട്ടില്ല.

    വിവാഹത്തിന് ശേഷം

    വിവാഹത്തിന് ശേഷം

    2015ല്‍ നടന്‍ മുരളീ കൃഷ്ണനുമായുള്ള വിവാഹത്തിന് ശേഷമായിരുന്നു ശിവദയുടെ ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെടുന്നത്. സു... സു... സുധി വാത്മീകത്തില്‍ ജയസൂര്യയുടെ നായികയായി എത്തിയ ശിവദ ശ്രദ്ധിക്കപ്പെട്ടു. സിനിമയും ഹിറ്റായി. പിന്നാലെ ഒരു പിടി നല്ല ചിത്രങ്ങളും ശിവദയെ തേടിയെത്തി.

    വിവാഹം ഉപേക്ഷിച്ച നായിക

    വിവാഹം ഉപേക്ഷിച്ച നായിക

    ആദ്യ ചിത്രത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിയ രജിഷ വിജയന്‍ വിവാഹത്തില്‍ നിന്നും പിന്മാറിയ വാര്‍ത്ത മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. രണ്ട് വര്‍ഷത്തോളം നീണ്ട പ്രണയത്തിന് ശേഷം വിവാഹ നിശ്ചയം വരെ കഴിഞ്ഞിരുന്നു.

    അവസരം കുറയുമെന്ന ഭയം

    അവസരം കുറയുമെന്ന ഭയം

    വിവാഹത്തില്‍ നിന്ന് പിന്മാറാന്‍ രജിഷയെ പ്രേരിപ്പിച്ചത് സിനിമയില്‍ അവസരങ്ങള്‍ കുറയുമോ എന്ന ഭയമാണെന്നായിരുന്നു റിപ്പോര്‍ട്ട്. വിവാഹ കഴിഞ്ഞ നായികമാര്‍ക്ക് സിനിമയില്‍ ഡിമാന്‍ഡ് ഇല്ലത്രേ. ഇക്കാര്യത്തില്‍ താരത്തിന് മലയാളത്തിലെ പല മുന്‍നിര നായികമാരും ഉപദേശിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്.

    കഴിവുണ്ടെങ്കില്‍ അവസരമുണ്ട്

    കഴിവുണ്ടെങ്കില്‍ അവസരമുണ്ട്

    വിവാഹം കഴിഞ്ഞോ ഇല്ലയോ എന്നതല്ല കഴിവുണ്ടോ എന്നതാണ് സിനിമയില്‍ പ്രധാനം. എത്രയോ പുതുമുഖ നായികമാരാണ് ഓരോ വര്‍ഷവും സിനിമയിലേക്ക് എത്തുന്നത്. അവരില്‍ എത്ര പേര്‍ നിലനില്‍ക്കുന്നുണ്ടെന്നത് ശ്രദ്ധേയമാണ്. ഇവര്‍ക്ക് അവസരങ്ങള്‍ കുറഞ്ഞത് വിവാഹം കഴിച്ചതുകൊണ്ടല്ലെന്നതും യാഥാര്‍ത്ഥ്യം. വിവാഹമല്ല കഴിവാണ് പ്രധാനമെന്നത് തന്നെയാണ് അനു സിത്താരയും ശിവദയും തെളിയിക്കുന്നത്.

    English summary
    In Indian cinema, especially in the South, heroines tend to leave the industry immediately after their marriage. This has been the case for several leading actresses. Only a very few actresses like Kajol and Aishwarya Rai are still active in the industry post their marriage.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X