twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ചോര പൊടിയുന്നെങ്കില്‍ പോയി പ്രാക്ടീസ് ചെയ്യൂ, മമ്മൂട്ടിയോട് ഹരിഹരന്‍, ഭരത് അവാര്‍ഡും നേടി

    ചന്തുവിനെ തോല്‍പ്പിക്കാനാവില്ല മക്കളെ എന്ന ഒരൊറ്റ ഡയലോട് മതി വടക്കന്‍ വീരഗാഥ ഒാര്‍ക്കാന്‍.

    By Nihara
    |

    മമ്മൂട്ടിയെ നായകനാക്കി ഹരിഹരന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഒരു വടക്കന്‍ വീരഗാഥ. എംടി വാസുദേവന്‍ നായരായിരുന്നു ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. വടക്കന്‍ പാട്ടുകളിലുടെ പാടിപ്പതിഞ്ഞ ചതിയന്‍ ചന്തുവിന്റെ മറ്റൊരു മുഖമാണ് വടക്കന്‍ വീരഗാഥയിലൂടെ പ്രേക്ഷകര്‍ കണ്ടത്.

    സുരേഷ് ഗോപി, ക്യാപ്റ്റന്‍ രാജു ബാലന്‍ കെ നായര്‍,മാധവി തുടങ്ങിയവരോടൊപ്പം ബാലതാരങ്ങളായി വിനീത് കുമാറും ജോമോളും ചിത്രത്തില്‍ അരങ്ങേറി. മമ്മൂട്ടിയെ ഭരത് മമ്മൂട്ടിയാക്കിയ ചിത്രം കൂടിയായിരുന്നു വടക്കന്‍ വീരഗാഥ. ആറ് സംസ്ഥാന പുരസ്‌കാരങ്ങള്‍ക്കൊപ്പം ആറ് സംസ്ഥാന പുരസ്‌കാരങ്ങള്‍ കൂടി ചിത്രം സ്വന്തമാക്കി. ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പിവി ഗംഗാധരനാണ് ചിത്രം നിര്‍മ്മിച്ചത്.

    ഇന്നും മായാതെ നില്‍ക്കുന്നു

    ചന്തുവിനെ തോല്‍പ്പിക്കാനാവില്ല മക്കളേ

    ചന്തുവിനെ തോല്‍പ്പിക്കാനാവില്ല മക്കളേ എന്ന ഡയലോഗ് അറിയാത്തവരായി ആരുമില്ല. 1989 ല്‍ റിലീസ് ചെയ്ത ചിത്രത്തിലെ സംഭാഷണ ശകലങ്ങളുള്‍പ്പടെ ചിത്രം ഇന്നും പ്രേക്ഷക മനസ്സില്‍ മായാതെ കിടപ്പുണ്ട്. വടക്കന്‍ പാട്ടുകളിലൂടെ പാടിപ്പതിഞ്ഞ ചതിയന്‍ ചന്തുവിന്റെ മുഖമായിരുന്നു വടക്കന്‍ വീരഗാഥയിലൂടെ കണ്ടത്.

    ഹരിഹരന്‍ എംടി കൂട്ടുകെട്ട്

    എംടിയുടെ തൂലികയില്‍ പിറന്നു

    മലയാളത്തിന്റെ സ്വന്തം കൂടല്ലൂര്‍കാരനായ എംടി വാസുദേവന്‍ നായരാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. പ്രേക്ഷകര്‍ ഇന്നും ഓര്‍ത്തിരിക്കുന്ന ഒട്ടേറെ മുഹൂര്‍ത്തങ്ങള്‍ക്ക് പിറകില്‍ തൂലിക ചലിപ്പിച്ചത് എംടിയെന്ന അതുല്യ പ്രതിഭയാണ്.

    നാല് ദേശീയ പുരസ്‌കാരങ്ങള്‍, ആറ് സംസ്ഥാന പുരസ്‌കാരങ്ങള്‍

    മമ്മൂട്ടിയെ ഭരത് മമ്മൂട്ടിയാക്കി

    മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ കരിയര്‍ തന്നെ മാറ്റി മറിച്ച ചിത്രമായിരുന്നു ഒരു വടക്കന്‍ വീരഗാഥ. സംസ്ഥാനത്തില്‍ മാത്രമല്ല ദേശീയ തലത്തിലും പുരസ്‌കാരങ്ങള്‍ വാങ്ങിക്കൂട്ടിയ ചിത്രത്തിലൂടെയാണ് മമ്മൂട്ടിക്ക് ആദ്യമായി ഭരത് അവാര്‍ഡ് ലഭിച്ചത്.

    കളരിപ്പയറ്റു പഠിച്ചു

    കളരിപ്പയറ്റ് അറിയില്ലായിരുന്നു

    വടക്കന്‍ വീരഗാഥ സിനിമ ചെയ്യുമ്പോള്‍ മമ്മൂട്ടിക്ക് കളരിപ്പയറ്റ് അറിയില്ലായിരുന്നു. ചന്തു ചേകവരായി വേഷമിടാന്‍ കളരിപ്പയറ്റ് നിര്‍ബന്ധവുമായിരുന്നു. ചിത്രത്തിനു വേണ്ടിയാണ് മെഗാസ്റ്റാര്‍ കളരിപ്പയറ്റ് അഭ്യസിച്ചത്.

    ചിത്രത്തിന് വേണ്ടി കളരി പഠിച്ചു

    കളരിപ്പയറ്റ് പഠിച്ചു

    വടക്കന്‍ വീരഗാഥയ്ക്കു വേണ്ടി മമ്മൂട്ടിയെ കളരിപ്പയറ്റ് പഠിപ്പിക്കുന്നതിനയായി ആളെ ഏര്‍പ്പാടാക്കിയിരുന്നു. ആശാന്റെ ശിക്ഷണത്തിലൂടെയാണ് താരം കളരി അഭ്യസിച്ചത്. എത്ര മെയ് വഴക്കത്തോടെയാണ് കളരി രംഗങ്ങള്‍ മെഗാസ്റ്റാര്‍ പൂര്‍ത്തിയാക്കിയത്.

    പ്രാക്ടീസ് കുറവാണെന്ന് സംവിധായകന്‍

    മുറിവു പറ്റി രക്തം പൊടിഞ്ഞു

    ചിത്രീകരണ സമയത്ത് അങ്കം വെട്ടുന്നതിനിടയില്‍ പലപ്പോഴും മമ്മൂട്ടിയുടെ ശരീരത്തില്‍ നിന്നും രക്തം പൊടിഞ്ഞിരുന്നു. പരിശീലനം കപറവായതു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്നാണ് അന്ന് സംവിധായകനായ ഹരിഹരന്‍ മമ്മൂട്ടിയോട് പറഞ്ഞത്.

    English summary
    Background stories of the film Oru Vadakkan Veeragatha.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X