twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോഹന്‍ലാലിന് ഇരട്ട വേഷം നല്‍കാന്‍ നിര്‍മ്മാതാവിന് ഭയം, പക്ഷേ ചിത്രം പുറത്തിറങ്ങിയപ്പോള്‍ സംഭവിച്ചതോ

    ഇരട്ട വേഷത്തില്‍ മോഹന്‍ലാല്‍ ശരിയവുമോ എന്നായിരുന്നു നിര്‍മ്മാതാവിന്‍റെ ആശങ്ക.

    By Nihara
    |

    മലയാള സിനിമയിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ മോഹന്‍ലാലിന്റെ ഡേറ്റിന് വേണ്ടി സിനിമാ ലോകം ഒന്നടങ്കം കാത്തിരിക്കുന്നൊരു സമയമുണ്ടായിരുന്നു . എണ്‍പതുകള്‍ക്കു ശേഷം മോഹന്‍ലാലിന്റെ സമയമായിരുന്നു. കൈ നിറയെ ചിത്രങ്ങളുമായി താരം സിനിമയില്‍ സജീവമായിരിക്കുന്ന സമയം കൂടിയായിരുന്നു അത്. അക്കാലത്ത് പുറത്തിറങ്ങിയ ചിത്രങ്ങളില്‍ പലതും ഇന്നും പ്രേക്ഷകരുടെ ഇഷ്ട ലിസ്റ്റിലുണ്ട്.

    ഇതുവരെ സമ്മതിക്കാതിരുന്ന ആ കാര്യം ഇപ്പോള്‍ പ്രഭാസ് സമ്മതിച്ചു, ദുല്‍ഖറിന് വേണ്ടിയാണോ ??ഇതുവരെ സമ്മതിക്കാതിരുന്ന ആ കാര്യം ഇപ്പോള്‍ പ്രഭാസ് സമ്മതിച്ചു, ദുല്‍ഖറിന് വേണ്ടിയാണോ ??

    1985 ല്‍ പുറത്തിറങ്ങിയ പത്താമുദയം മോഹന്‍ലാലിന്റെ കരിയറിലെ തന്നെ മികച്ച വിജയമായിരുന്നു. ബോക്‌സോഫീസില്‍ മികച്ച പ്രകടനമായിരുന്നു ഈ ചിത്രം കാഴ്ച വെച്ചത്. മോഹന്‍ലാലിന്റെ കരിയറിലെ ആദ്യ ഡബിള്‍ റോള്‍ വേഷവും ഈ ചിത്രത്തിലേതായിരുന്നു. എന്നാല്‍ ഈ സിനിമ തുടങ്ങുന്നതിന് മുന്‍പു തന്നെ ലാലിന് ഡബിള്‍ റോള്‍ നല്‍കുന്നതിനെക്കുറിച്ചുള്ള ആശങ്ക സംവിധായകനെ അലട്ടിയിരുന്നു. ഉര്‍വശി, എം ജി സോമന്‍, ടി ജി രവിയും തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിരുന്നു. സബ് ഇന്‍സ്‌പെക്ടര്‍ ജയമോഹന്‍, വിക്രമന്‍ ഈ രണ്ടു കഥാപാത്രത്തെയും അവതരിപ്പിച്ചത് മോഹന്‍ലാലായിരുന്നു.

    സംവിധായകന്‍റെ പറച്ചില്‍ കേട്ട് തളര്‍ന്നു പോയിരുന്നുവെന്ന് കുങ്കുമപ്പൂവിലെ രുദ്രന്‍, പറഞ്ഞത് ??സംവിധായകന്‍റെ പറച്ചില്‍ കേട്ട് തളര്‍ന്നു പോയിരുന്നുവെന്ന് കുങ്കുമപ്പൂവിലെ രുദ്രന്‍, പറഞ്ഞത് ??

    ഇരട്ട വേഷത്തില്‍

    മോഹന്‍ലാലിന്റെ ആദ്യ ഇരട്ട വേഷം

    മോഹന്‍ലാലിന്റെ സിനിമാ ജീവിതത്തില്‍ വളരെയധികം പ്രധാന്യമുള്ള സിനിമകളിലൊന്നാണ് പത്താമുദയം. ആദ്യമായി താരം ഇരട്ട വേഷത്തിലെത്തിയ ചിത്രം ബോക്‌സോഫീസിലും മികച്ച വിജയം തന്നെയായിരുന്നു. സബ് ഇന്‍സ്‌പെക്ടര്‍ ജയമോഹനായും ക്രിമിനലായ വിക്രമനായും മികച്ച പ്രകടനമാണ് താരം കാഴ്ച വെച്ചത്.

    അസ്ഥാനത്തായിരുന്നു

    നിര്‍മ്മാതാവിനെ ആശങ്കപ്പെടുത്തിയത്

    അക്കാലത്തെ ഹിറ്റ് സംവിധായകരിലൊരാളായ ശശികുമാറായിരുന്നു പത്താമുദയം സംവിധാനം ചെയ്തത്. അദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ വില്ലനായും നായകനായും മോഹന്‍ലാല്‍ വേഷമിട്ടിരുന്നു. ഈ ചിത്രത്തിനു വേണ്ടിയും മോഹന്‍ലാലിനെ നായകനാക്കാനായിരുന്നു അദ്ദേഹം തീരുമാനിച്ചത്.

    ആശങ്കയോടെ

    നിര്‍മ്മാതാവിന്റെ ആശങ്ക

    അക്കാലത്തെ മികച്ച താരമായിരുന്നു മോഹന്‍ലാല്‍ എങ്കില്‍ക്കൂടി ഇരട്ട വേഷം താരത്തിനെ ഏവല്‍പ്പിക്കുന്നതിനോട് ചിത്രത്തിന്‍രെ നിര്‍മ്മാതാവിന് താല്‍പര്യം ഉണ്ടായിരുന്നില്ല. അതു കൊണ്ടു തന്നെ ഈ വേഷം മോഹന്‍ലാലിന് നല്‍കേണ്ടെന്ന നിലപാടിലായിരുന്നു.

    രതീഷിനെ നായകനാക്കാം

    നായകനായി മനസ്സില്‍ കണ്ടിരുന്നത് രതീഷിനെ

    രതീഷിനെ നായകനാക്കാനായിരുന്നു നിര്‍മ്മാതാവ് സംവിധായകനോട് ആവശ്യപ്പെട്ടത്. അക്കാലത്തെ മിന്നും താരങ്ങളിലൊരാളായ രതീഷിന്‍രെ കൈയ്യില്‍ ഇരട്ട വേഷം ഭദ്രമാവുമെന്നായിരുന്നു നിര്‍മ്മാതാവിന്റെ കണക്കുകൂട്ടല്‍. നിര്‍മ്മാതാവിന്റെ അടുത്ത സുഹൃത്തു കൂടിയായിരുന്നു രതീഷ്.

    സംവിധായകന്‍ നല്‍കിയ ഉറപ്പ്

    മോഹന്‍ലാലിന്റെ തകര്‍പ്പന്‍ പ്രകടനത്തെക്കുറിച്ച് വാചാലനായി സംവിധായകന്‍

    ഉയരങ്ങളില്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ താരത്തിന്റെ പെര്‍ഫോമന്‍സ് എടുത്തു പറഞ്ഞായിരുന്നു സംവിധായകന്‍ നിര്‍മ്മാതാവിനോട് താരത്തെ നായകനാക്കാമെന്ന് നിര്‍ദേശിച്ചത്. സംവിധായകനെ വിശ്വസിച്ച് നിര്‍മ്മാതാവ് അതു സമ്മതിക്കുകയും ചെയ്തു.

    ചിത്രം തെളിയിച്ചു

    നിര്‍മ്മാതാവിന്റെ ആശങ്ക അസ്ഥാനത്തായിരുന്നുവെന്ന് ചിത്രം തെളിയിച്ചു

    നിര്‍മ്മാതാവിന്റെ ആശങ്ക അസ്ഥാനത്തായിരുന്നുവെന്ന് പത്താമുദയത്തിന്റെ ബോക്‌സോഫീസ് റെക്കോര്‍ഡ് തെളിയിച്ചു. മോഹന്‍ലാലിന്റെ കരിയറിലെ ആദ്യ ഡബിള്‍ റോള്‍ ഗംഭീരമായി മാറുകയും ചെയ്തു.

    പിറന്നത്

    പത്താമുദയത്തിനു പിന്നില്‍

    ബോളിവുഡിലെ മുന്‍നിര സംവിധായകരിലൊരാളായ സുഭാഷ് ഘൈ സംവിധാനം ചെയ്ത ആദ്യ ചിത്രമായിരുന്നു കാളിചരണ്‍. ശത്രുഘന്‍ സിന്‍ഹ ഡബിള്‍ റോളില്‍ പ്രത്യക്ഷപ്പെട്ട ചിത്രം ബോളിവുഡ് സിനിമയുടെ ജാതകം തന്നെ മാറ്റി മറിച്ച ചിത്രമായി മാറി. തെലുങ്ക്, കന്നഡ, തമിഴ് ഭാഷകളിലേക്ക് ഈന ചിത്രം റീമേക്ക് ചെയ്തിരുന്നു. മലയാളത്തില്‍ റീമേക്ക് ചെയ്തതാണ് പത്താമുദയം.

    English summary
    Behind the scene stories of the film Pathamudayam.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X