twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നൂറ് കോടി കടന്നിട്ടും ലാലിന് നിവിനെ തോല്‍പിക്കാന്‍ കഴിഞ്ഞില്ലേ, 100ദിവസം പൂര്‍ത്തിയാക്കിയ സിനിമകള്‍

    By Rohini
    |

    നൂറ് ദിവസം ഒരു സിനിമ തിയേറ്ററില്‍ പ്രദര്‍ശനം തുടരുക എന്നത് ഇന്ന് തീര്‍ത്തും വെല്ലുവിളി നിറഞ്ഞ കാര്യമാണ്. സിനിമകള്‍ തമ്മിലുള്ള മത്സരങ്ങള്‍ പോട്ടെ എന്ന് വയ്ക്കാം.. അത്തരം മത്സരങ്ങള്‍ സിനിമയെ സഹായിക്കുക മാത്രമേയുള്ളൂ. എന്നാല്‍ അതിനൊപ്പം അന്യഭാഷ ചിത്രങ്ങളുടെ കടന്നു കയറ്റവും, പൈറസി പ്രശ്‌നങ്ങളുമാകുമ്പോള്‍ പിടിച്ചു നില്‍ക്കാന്‍ പ്രയാസമാണ്.

    മമ്മൂട്ടി ഡാന്‍സ് കളിക്കുന്നു എന്നറിഞ്ഞപ്പോള്‍ കാണാന്‍ പ്രഭുദേവയും മോഹന്‍ലാലും വന്നു, മമ്മൂട്ടിക്ക് ആവേശം!!

    എന്നാല്‍ എല്ലാ വെല്ലുവിളികളെയും മറികടന്ന് സമീപകാലത്ത് തിയേറ്ററില്‍ നൂറ് ദിവസം പൂര്‍ത്തിയാക്കിയ ചില ചിത്രങ്ങളുണ്ട്. 2016 ലെ ആ കണക്കെടുക്കുമ്പോള്‍ നൂറ് കോടി നേടിയ മോഹന്‍ലാലിനെക്കാള്‍ മുന്നില്‍ നിവിന്‍ പോളി ചിത്രങ്ങളാണ്. നോക്കാം,

     പുലിമുരുകന്‍

    പുലിമുരുകന്‍

    തീര്‍ച്ചയായും മലയാളത്തിന്റെ അഭിമാനമായിരുന്നു പോയ വര്‍ഷം വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകന്‍. ഒക്ടോബര്‍ 7 ന് റിലീസ് ചെയ്ത പുലിമുരുകന്‍ തിയേറ്റര്‍ സമരത്തെയും അതിജീവിച്ച് 120 ദിവസം പ്രദര്‍ശനം തുടര്‍ന്നു. ഇപ്പോഴും ചില തിയേറ്ററുകളില്‍ പുലിമുരുകന്‍ പ്രദര്‍ശിപ്പിയ്ക്കുന്നുണ്ട്.

    ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം

    ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം

    നിവിന്‍ പോളിയെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യവും 2016 ല്‍ നൂറ് ദിവസങ്ങളിലേറെ തിയേറ്ററില്‍ പ്രദര്‍ശനം നേടിയിട്ടുണ്ട്. എറണാകുളം മള്‍ട്ടിപ്ലക്‌സില്‍ ചിത്രം നൂറ് ദിവസം വിജയകരമായി പ്രദര്‍ശിപ്പിച്ചു. കലക്ഷന്റെ കാര്യത്തിലും ജേക്കബ് മുന്നിട്ടു നിന്നു

    ആനന്ദം

    ആനന്ദം

    ആനന്ദത്തിന്റെ വിജയം സിനിമ സ്വപ്‌നം കാണുന്നവരെ ആനന്ദിപ്പിയ്ക്കുന്നതാണ്. മുന്നിലും പിന്നിലും പുതുമുഖതാരങ്ങള്‍ മാത്രം അണിനിരന്ന ചിത്രം നിര്‍മിച്ചത് വിനീത് ശ്രീനിവാസനാണ്. ചിത്രത്തില്‍ ഒരു അതിഥി താരമായി നിവിന്‍ പോളിയുമെത്തി. എറണാകുളം മള്‍ട്ടിപ്ലക്‌സില്‍ ചിത്രം നൂറ് ദിവസം പൂര്‍ത്തിയാക്കി

    ആക്ഷന്‍ ഹീറോ ബിജു

    ആക്ഷന്‍ ഹീറോ ബിജു

    അങ്ങനെ നൂറ് ദിവസം പൂര്‍ത്തിയാക്കിയ മൂന്ന് ചിത്രങ്ങള്‍ നിവിന്‍ പോളിയ്ക്ക് 2016 ല്‍ ഉണ്ടായി. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിന് തുടക്കത്തില്‍ ഒന്ന് കാല്‍ വഴുതിയെങ്കിലും പിന്നീട് കുതിച്ചോടി. കേരളത്തിലെ പല തിയേറ്ററുകളിലും ആക്ഷന്‍ ഹീറോ ബിജു നൂറ് ദിവസം പൂര്‍ത്തിയാക്കിയിരുന്നു.

    ഒപ്പം

    ഒപ്പം

    2016 ല്‍ നൂറ് ദിവസം പൂര്‍ത്തിയാക്കിയ മോഹന്‍ലാലിന്റെ മറ്റൊരു ചിത്രമാണ് ഒപ്പം. പ്രിയദര്‍ശന്റെ സംവിധാനത്തിലൊരുങ്ങിയ ത്രില്ലര്‍ ചിത്രം റിലീസ് ചെയ്തത് സെപ്റ്റംബര്‍ 8 നാണ്. വ്യക്തി ജീവിതത്തിലെയും ഔദ്യോഗിക ജീവിതത്തിലെയും തളര്‍ച്ചയില്‍ നിന്ന് പ്രിയദര്‍ശനെ കരകയറ്റിയ ചിത്രം 100 ദിവസത്തില്‍ കൂടുതല്‍ പ്രദര്‍ശനം നടത്തി.

    മഹേഷിന്റെ പ്രതികാരം

    മഹേഷിന്റെ പ്രതികാരം

    യഥാര്‍ത്ഥത്തില്‍ ഇത് മഹേഷിന്റേതായിരുന്നില്ല, ഫഹദ് ഫാസിലിന്റെ പ്രതികാരമായിരുന്നു. തുടര്‍ച്ചയായുള്ള പരാജയങ്ങള്‍ക്ക് ശേഷം ഫഹദ് ഫാസിലിന്റേതായി തിയേറ്ററിലെത്തിയ ചിത്രം പ്രേക്ഷക പ്രശംസയും സാമ്പത്തിക ലാഭവും നേടി. ദിലീഷ് പോത്തന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രം നിര്‍മിച്ചത് ആഷിഖ് അബുവാണ്.

    English summary
    Nowadays, it is quite rare to see a Malayalam film completing 100 days of run in the theatres. Well, gone are those days when the success of a film was determined by the number of days it ran in the theatres. But, having said that, certain movies of the present era, do manage to cross the century mark. And only quality films with extreme positive reviews manage to do that. The best example being the 2016 release Pulimurugan, which ruled the theatres.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X