twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    6 മാസം 66 ചിത്രങ്ങള്‍; വിജയ്ച്ചത് വെറും 6 ചിത്രങ്ങള്‍; പ്രേമത്തിനെ പ്രേമിച്ച് പ്രേക്ഷകര്‍!!!

    By Aswini
    |

    2015 തുടങ്ങി ആറ് മാസം പിന്നിടുന്നു. ശങ്കര്‍ സംവിധാനം ചെയ്ത സാന്റ് സിറ്റി മുതല്‍ അല്‍ത്താഫ് ടി അലി സംവിധാനം ചെയ്ത ലാവണ്ടര്‍ വരെ 66 മലയാള സിനിമകള്‍ ഇതുവരെ റിലീസ് ചെയ്തു. ഇതില്‍ പിക്കറ്റ് 43, ഫയര്‍മാന്‍, ബാസ്‌കര്‍ ദ റാസ്‌കല്‍, എന്നും എപ്പോഴും, ഒരു വടക്കന്‍ സെല്‍ഫി, പ്രേമം എന്നീ ചിത്രങ്ങള്‍ മാത്രമാണ് നിര്‍മാതാക്കള്‍ക്ക് നഷ്ടമുണ്ടാക്കാത്തത് എന്നാണ് അറിയുന്നത്. മൂല്യമുള്ള ചിത്രങ്ങള്‍ ചിലത് ഇറങ്ങിയെങ്കിലും പ്രേക്ഷകപ്രീതി നേടാന്‍ കഴിയാത്തവയും ഉണ്ട്.

    നിവിന്‍ പോളിയെയും അമല പോളിനെയും മുഖ്യകഥാപാത്രങ്ങളാക്കി രാജേഷ് പിള്ള സംവിധാനം ചെയ്ത മിലിയാണ് ഈ വര്‍ഷത്തെ ആദ്യവിജയത്തിന്റെ അക്കൗണ്ട് തുറന്നത്. നന്മയുള്ള മികച്ച ചിത്രമാണെങ്കില്‍ കൂടെ പ്രതീക്ഷിച്ച അംഗീകാരം പ്രേക്ഷകര്‍ക്കിടയില്‍ ചിത്രത്തിന് ലഭിച്ചില്ല. പൃഥ്വിരാജിനെ നായകനാക്കി മേജര്‍ രവി സംവിധാനം ചെയ്ത പിക്കറ്റ് 43 പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധനേടി.

    2015-malayalam-release

    ഫയര്‍മാന്‍ എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടി ഈ വര്‍ഷത്തെ എക്കൗണ്ട് തുറന്നത്. ദീപുകരുണാകരന്‍ സംവിധാനം ചെയ്ത ഫയര്‍മാന്‍ എന്ന ചിത്രം മികച്ച അഭിപ്രായങ്ങള്‍ നേടി. അതിന് ശേഷം റിലീസ് ചെയ്ത ഭാസ്‌കര്‍ ദ റാസ്‌ക്കല്‍ ഈ വര്‍ഷം മികച്ച കളക്ഷന്‍ നേടിയ ചിത്രങ്ങളില്‍ മുന്നിലാണ്. 6.5 കോടി ബജറ്റില്‍ നിര്‍മിച്ച ചിത്രത്തിന് 16.6 കോടി ഗ്രോസ് കളക്ഷന്‍ ലഭിച്ചു. 9.85 കോടിയാണ് നിര്‍മാതാവിനുള്ള നേട്ടം. 5.6 കോടി രൂപ ചിത്രം സാറ്റലൈറ്റിലൂടെയും നേടി.

    ഏറെ പ്രീതീക്ഷയോടെ വന്ന മോഹന്‍ലാല്‍-മഞ്ജു വാര്യര്‍ കൂട്ടുകെട്ടി സത്യന്‍ അന്തിക്കാട് ഒരുക്കിയ എന്നും എപ്പോഴും വിജയമായിരുന്നു. എന്നാല്‍ വലിയ ചലനം സൃഷ്ടിക്കാന്‍ ചിത്രത്തിന് സാധിച്ചില്ല. ഏറെ കാലത്തിന് ശേഷം ചന്ദ്രേട്ടന്‍ എവിടെയാ എന്ന ചിത്രത്തിലൂടെ ദിലീപിന് തന്റെ ജനപ്രീതി തിരിച്ചു പിടിയ്ക്കാന്‍ കഴിഞ്ഞു. സമ്മിശ്ര പ്രതികരണങ്ങള്‍ നേടിയ ചിത്രവും സംവിധായകന് നഷ്ടം ഉണ്ടാക്കാതെ രക്ഷിച്ചു.

    ഈ വര്‍ഷം ഭാഗ്യം തെളിഞ്ഞത് നിവിന്‍ പോളിയ്ക്കാണ്. 4.5 കോടി ബജറ്റില്‍ ഒരുക്കിയ ഒരു വടക്കന്‍ സെല്‍ഫി 21 കോടി രൂപയാണ് ഗ്രോസ് കളക്ഷന്‍ നേടിയത്. നിര്‍മാതാവിനുള്ള ഷെയര്‍ 11.6 കോടി. ഇതുവരെ സാറ്റലൈറ്റ് റൈറ്റ്‌സ് നേടിയിട്ടില്ല. പ്രേമം ഇരുപത്തിയഞ്ച് ദിവസം പിന്നിടുമ്പോള്‍ കേരളത്തിലെ തിയറ്ററുകളില്‍ നിന്ന് 33.5 കോടി ഗ്രോസ്സ് കളക്ഷനായി നേടി, നിര്‍മ്മാതാവിനുള്ള വിഹിതം പതിനഞ്ച് കോടിയാണ്. അഞ്ച് കോടിക്കടുത്ത് ബജറ്റില്‍ നിര്‍മ്മിച്ച ചിത്രത്തിന്റെ സാറ്റലൈറ്റ് ആര്‍ക്കുക്കും നല്‍കിയിട്ടില്ല.

    ലാല്‍ ജോസ് സംവിധാനം ചെയ്ത നീനയാണ് മറ്റൊരു വിജയ ചിത്രം. പുതുമയുള്ള അവതരണ മികവാണ് ചിത്രത്തിന്റെ പ്ലസ് പോയിന്റ്. ജയസൂര്യയെ നായകനാക്കി അനീഷ് അന്‍വര്‍ ഒരുക്കിയ കുമ്പസാരം നല്ല ചിത്രമെന്ന പ്രേക്ഷകാഭിപ്രായം നേടിയെങ്കിലും തിയേറ്ററില്‍ പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല. കലാമൂല്യമുള്ള ചിത്രങ്ങള്‍ അവഗണിക്കപ്പെടുന്ന കാഴ്ചയും ചില അവസരങ്ങളില്‍ ദൃശ്യമായതിന് കുമ്പസാരം ഒരുദാഹരണമാണ്. വികെപിയുടെ നിര്‍ണായകവും ഇതില്‍ പെടുന്നു.

    അന്യഭാഷ ചിത്രങ്ങളില്‍ കാഞ്ചന ടുവും ഫാസ്റ്റ് ആന്റ് ഫ്യൂരിയസുമാണ് കേരളത്തിലെ തിയേറ്ററുകളില്‍ ചലനമുണ്ടാക്കിയത്. അന്യഭാഷ ചിത്രങ്ങളാണെങ്കിലും മികവുണ്ടെങ്കില്‍ മാത്രമേ നേട്ടമുണ്ടാക്കൂ എന്ന് കേരളത്തിലെ തിയേറ്ററുകള്‍ ഇതിലൂടെ തെളിയിച്ചു കൊടുത്തു. സൂര്യയുടെ മാസ്സ് മികച്ച കളക്ഷന്‍ നേടാതെ പോയപ്പോള്‍ കാഞ്ചന 2, ഫാസ്റ്റ് ആന്റ് ഫ്യൂരിയസ് 7, ജുറാസിക് വേള്‍ഡ് എന്നീ ചിത്രങ്ങള്‍ തിയറ്ററുകളില്‍ കൊയ്ത്ത് നടത്തി.

    മലയാള സിനിമയില്‍ ഇക്കഴിഞ്ഞ ആറ് മാസത്തെ കാര്യം പറയുമ്പോള്‍ അവിടെ എടുത്തു പറയേണ്ട ഒരു ചിത്രമായി പ്രേമം മാറുന്നു. ഏറ്റവും വേഗത്തില്‍ 25 കോടി പിന്നിട്ട മലയാളചിത്രമാണ് പ്രേമം. 25 ദിവസത്തിനുളളില്‍ മുപ്പത് കോടി ഗ്രോസ്സ് കളക്ഷന്‍ പിന്നിടുന്ന ആദ്യമലയാള ചിത്രവും യുവപ്രേക്ഷകരെ ഏറ്റവുമധികം ആകര്‍ഷിച്ച സമീപകാലചിത്രവുമായി പ്രേമം.

    English summary
    Six months, 66 releases, six hits in Malayalam Film industry in the year 2015
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X