twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പരാജയപ്പെട്ടിടത്തു നിന്ന് ഗംഭീര തിരിച്ചുവരവ് നടത്തിയ സൂപ്പര്‍ താരങ്ങള്‍

    By Aswini
    |

    സിനിമാ ജീവിതത്തില്‍ ഉയര്‍ച്ചയും താഴ്ച്ചയും സ്വഭാവികമാണ്. ചിലര്‍ പരാജയത്തോടൊപ്പം ഒഴുകിപ്പോകും. ആ പരാജയത്തില്‍ നിന്ന് സടകുടഞ്ഞെഴുന്നേല്‍ക്കുന്നവരാണ് വിജയം കാണുന്നത്.

    മലയാള സിനിമയില്‍ മോഹന്‍ലാലിനായാലും മമ്മൂട്ടിയ്ക്കായാലും വലിയ വലിയ പരാജയങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അതിനെയൊക്കെ സധൈര്യം നേരിട്ട് വിജയം കണ്ടു. അത്തരത്തില്‍ പരാജയപ്പെട്ടിടത്തുനിന്ന് ഗംഭീര തിരിച്ചുവരവ് നടത്തിയ മലയാളത്തിലെ ചില മുന്‍നിര താരങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.

    മമ്മൂട്ടി

    പരാജയപ്പെട്ടിടത്തു നിന്ന് ഗംഭീര തിരിച്ചുവരവ് നടത്തിയ സൂപ്പര്‍ താരങ്ങള്‍

    ഒത്തിരി ബോക്‌സോഫീസ് പരാജയങ്ങള്‍ക്ക് ശേഷമാണ് മമ്മൂട്ട ന്യൂഡല്‍ഹി എന്ന ചിത്രത്തിലൂടെ തിരിച്ചുവരുന്നത്. ജോഷി സംവിധാനം ചെയ്ത ന്യൂഡല്‍ഹി 1987 ലാണ് റിലീസാവുന്നത്. മമ്മൂട്ടിയുടെ കൈവിട്ടുപോകുമായിരുന്ന മെഗാസ്റ്റാര്‍ പട്ടം ന്യൂ ഡല്‍ഹി തിരിച്ചുനല്‍കി. താരസമ്പന്നതകൊണ്ടും, ബോക്‌സോഫീസ് നേട്ടം കൊണ്ടും ഇന്നും മുന്‍നിരയിലാണ് ന്യൂ ഡല്‍ഹി. ചിത്രം പിന്നീട് ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുകയുണ്ടായി. ജോഷി സംവിധാനം ചെയ്ത ഈ റീമേക്ക് ചിത്രത്തിലൂടെയാണ് സുരേഷ് ഗോപിയും ഉര്‍വശിയും ബോളിവുഡില്‍ അരങ്ങേറ്റം കുറിയ്ക്കുന്നത്.

    മോഹന്‍ലാല്‍

    പരാജയപ്പെട്ടിടത്തു നിന്ന് ഗംഭീര തിരിച്ചുവരവ് നടത്തിയ സൂപ്പര്‍ താരങ്ങള്‍

    ആദ്യമൊക്കെ ഒരു പരാജയങ്ങളുണ്ടായാല്‍ രണ്ട് ഹിറ്റ് ചിത്രങ്ങള്‍ ചെയ്ത് അതിനെ അഭിമുഖീകരിച്ച നടനാണ് മോഹന്‍ലാല്‍. സമീപകാലത്ത് പരാജയങ്ങള്‍ മാത്രമാണ് മോഹന്‍ലാലിന്റെ പട്ടികയില്‍. തുടര്‍ച്ചയായുള്ള പരാജയങ്ങളില്‍ നിന്ന് ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം രക്ഷിച്ചു. മലയാളം കണ്ട ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായി മാറിയ ദൃശ്യം ഹിന്ദി, തെലുങ്ക്, തമിഴ്, കന്നട എന്നീ ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടു. ഇപ്പോഴുള്ള പരാജയങ്ങളെ നേരിടാന്‍ പുലിമുരുകനൊപ്പം തയ്യാറെടുക്കുകയാണ് ലാല്‍.

    സുരേഷ് ഗോപി

    പരാജയപ്പെട്ടിടത്തു നിന്ന് ഗംഭീര തിരിച്ചുവരവ് നടത്തിയ സൂപ്പര്‍ താരങ്ങള്‍

    സുരേഷ് ഗോപിയുടെ ഒരു കാലമുണ്ടായിരുന്നു മലയാള സിനിമയില്‍. അതിന് തുടക്കം കുറിച്ചത് രണ്‍ജി പണിക്കറുടെ തിരക്കഥയില്‍ ഒരുങ്ങിയ ഭരത് ചന്ദ്രന്‍ ഐപിഎസ് എന്ന ചിത്രമാണ്. മലയാളത്തില്‍ പൗരുഷത്തിന്റെ പ്രതീകമായി സുരേഷ് ഗോപി മാറുന്നത് അങ്ങനെയാണ്. അതുവരെയുള്ള പൊലീസ് കഥാപാത്രങ്ങളില്‍ നിന്നെല്ലാം ഭരത് ചന്ദ്രന്‍ ഐപിഎസിന് മോചനം ലഭിച്ചു. പ്രജ, ദുബായി എന്നീ ചിത്രങ്ങളിലൂടെ നഷ്ടപ്പെട്ട തന്റെ പ്രൗഢി തിരിച്ചെടുക്കാന്‍ രണ്‍ജി പണിക്കര്‍ക്കും സാധിച്ചു

    ജയറാം

    പരാജയപ്പെട്ടിടത്തു നിന്ന് ഗംഭീര തിരിച്ചുവരവ് നടത്തിയ സൂപ്പര്‍ താരങ്ങള്‍

    ഒരുകാലത്ത് കുടുംബ പ്രേക്ഷകരുടെ സ്വന്തം നടനായ ജയറാം പെട്ടന്ന് ഇടിഞ്ഞ് പൊളിഞ്ഞു വീണു. തുടര്‍ച്ചയായി പരാജയങ്ങള്‍ മാത്രം. ജയറാമിന് ഇനി എഴുന്നേറ്റ് നില്‍ക്കാനേ കഴിയില്ല എന്ന സാഹചര്യത്തിലാണ് അക്കു അക്ബര്‍ സംവിധാനം ചെയ്ത വെറുതേ ഒരു ഭാര്യ എന്ന ചിത്രം റിലീസ് ചെയ്യുന്നത്. ജയറാമിനല്ലാതെ ആ കഥാപാത്രത്തെ മറ്റാര്‍ക്കും ഇത്രയും നന്നായി ചെയ്യാന്‍ കഴിയില്ല എന്ന് കേരളം ഒരേ സ്വരത്തില്‍ പറഞ്ഞു. ജയറാമിന്റെ ഗംഭീര തിരിച്ചുവരവായിരുന്നു ആ ചിത്രം

    ഫഹദ് ഫാസില്‍

    പരാജയപ്പെട്ടിടത്തു നിന്ന് ഗംഭീര തിരിച്ചുവരവ് നടത്തിയ സൂപ്പര്‍ താരങ്ങള്‍

    വലിയൊരു പരാജയത്തില്‍ നിന്നാണ് ഫഹദ് ഫാസില്‍ കരിയര്‍ ആരംഭിച്ചത്. വാപ്പ സംവിധാനം ചെയ്ത കൈ എത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെ അരങ്ങേറി. ആദ്യ ചിത്രം തന്നെ പരാജയം. സിനിമ പൂര്‍ണമായും ഉപേക്ഷിച്ച് നടന്‍ നാടുവിട്ടു. പിന്നെ ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചുവന്നത് പക്വതയുള്ള അഭിനേതാവായിട്ടാണ്. കേരള കഫെ, ചാപ്പാകുരിശ്, അകം എന്നീ ചിത്രങ്ങളിലൂടെ ഫഹദ് തന്നിലെ നടനെ പുറത്തെടുത്തു. ഇന്ന് കേരളം കണ്ട ഏറ്റവും മികച്ച നടന്മാരില്‍ ഒരാളാണ് ഫഹദ് ഫാസില്‍ എന്ന് സംശയമില്ലാതെ പറയാം

    ദിലീപ്

    പരാജയപ്പെട്ടിടത്തു നിന്ന് ഗംഭീര തിരിച്ചുവരവ് നടത്തിയ സൂപ്പര്‍ താരങ്ങള്‍

    പുതിയ നായകന്മാരുടെ തള്ളിക്കയറ്റം കൊണ്ടും, പതിവ് ഗോഷ്ടികള്‍ വേണ്ടവിധത്തില്‍ ഫലിക്കാത്തതുകൊണ്ടും ജനപ്രിയ നായകന്‍ എന്ന പട്ടം ദിലീപിന് നഷ്ടപ്പെട്ടുകൊണ്ടിരിയ്ക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ഷാഫിയുടെ സംവിധാനത്തില്‍ ടു കണ്‍ട്രീസ് എന്ന ചിത്രം എത്തുന്നത്. താഴ്ന്ന് പോകുമായിരുന്ന ദിലീപിനെ ചിത്രം പിടിച്ചു നിര്‍ത്തി. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ഗ്രോസ് കലക്ഷന്‍ നേടിയ ചിത്രങ്ങളിലൊന്നാണ് ഇപ്പോള്‍ ടു കണ്‍ട്രീസ്

    കുഞ്ചാക്കോ ബോബന്‍

    പരാജയപ്പെട്ടിടത്തു നിന്ന് ഗംഭീര തിരിച്ചുവരവ് നടത്തിയ സൂപ്പര്‍ താരങ്ങള്‍

    മലയാളത്തിന്റെ ചോക്ലേറ്റ് നായകനായിട്ടാണ് കുഞ്ചാക്കോ ബോബന്റെ കടന്നുവരവ്. തുടര്‍ച്ചയായി അത്തരം ചിത്രങ്ങള്‍ ചെയ്തതോടെ കേരളത്തിലെ പെണ്‍കുട്ടികളുടെ മനസ്സ് കീഴടക്കാന്‍ സാധിച്ചു. എന്നാല്‍ ആവര്‍ത്തന വിരസത കാരണം പിന്നീട് പരാജയങ്ങള്‍ നേരിടേണ്ടി വന്നു. അങ്ങനെ തുടര്‍ച്ചയായി പരാജയങ്ങള്‍ നേരിട്ടു തുടങ്ങിയപ്പോള്‍ ചാക്കോച്ചന്‍ സിനിമയില്‍ നിന്ന് വിട്ടു നിന്നു. എല്‍സമ്മ എന്ന ആണ്‍കുട്ടിയിലൂടെയുള്ള തിരിച്ചുവരവ് വീണ്ടും പ്രതീക്ഷ നല്‍കി, കുഞ്ചാക്കോ ബോബനും പ്രേക്ഷകര്‍ക്കും

    English summary
    Spectacular comebacks of Mollywood
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X