twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സുരേഷ്‌ഗോപിയ്ക്ക് പിറന്നാള്‍ ആശംസകള്‍

    |

    മലയാള സിനിമയില്‍ വ്യത്യസ്ത അഭിനയത്തിലൂടെയും ഭാവത്തിലൂടെയും പ്രേക്ഷക ഹൃദയം കീഴടക്കിയ സുരേഷ്‌ഗോപിയുടെ 56 മത്തെ പിറന്നാള്‍ ദിനം ആഘോഷിക്കുകയാണ്.

    വില്ലന്‍ കഥാപാത്രങ്ങളിലൂടെ സിനിമയിലേക്ക് കടന്നു വന്ന സുരേഷ്‌ഗോപി, നായക വേഷത്തിലെത്തുന്നത് തലസ്ഥാനം എന്ന ചിത്രത്തിലൂടെ ആയിരുന്നു. ഈ ചിത്രത്തിന് ശേഷമാണ് സുരേഷഗോപിക്ക് കൂടുതല്‍ നായക വേഷങ്ങള്‍ ലഭിക്കുവാന്‍ തുടങ്ങിയത്. സുരേഷ്‌ഗോപിയുടെ ചിത്രങ്ങളില്‍ 1994 ല്‍ ഷാജികൈലാസ് സംവിധാനം ചെയ്ത കമ്മീഷണര്‍ എന്ന ചിത്രത്തിലെ നായക വേഷമാണ് പ്രേക്ഷകര്‍ എന്നും ഓര്‍മ്മിക്കുന്ന ചിത്രം. ഈ ചിത്രം വന്‍ വിജയമാകുകെയും ചെയ്തു.

    രജ്ഞി പണിക്കര്‍ സംവിധാനം ചെയ്ത ഭരത് ചന്ദ്രന്‍ ഐ പി എസ് എന്ന സിനിമയിലെ 'ഓര്‍മയുണ്ടോ ഈ മുഖം' എന്ന സുരേഷ്‌ഗോപിയുടെ ഡയലോഗ് ഏറെ പ്രസിദ്ധി നേടുകെയും ചെയ്തു. 1997 ല്‍ ജയരാജന്‍ സംവിധാനം ചെയ്ത കളിയാട്ടം എന്ന ചിത്രത്തിലെ അഭിനയത്തിന് സുരേഷ്‌ഗോപിയ്ക്ക് മികച്ച നടനുള്ള ദേശീയ പുരസ്‌കാരത്തിന് അര്‍ഹനാകുവാനും കഴിഞ്ഞു. 1999 ല്‍ ജോഷി സംവിധാനം ചെയ്ത ചിത്രങ്ങളായ പത്രം, വാഴുന്നോര്‍ തുടങ്ങിയ ചിത്രങ്ങളും സുരേഷ്‌ഗോപിയുടെ മികച്ച സിനിമകളുടെ പട്ടികയില്‍പ്പെടുന്നതാണ്.

     സുരേഷ്‌ഗോപി

    സുരേഷ്‌ഗോപിയ്ക്ക് പിറന്നാള്‍ ആശംസകള്‍

    1959 ല്‍ കൊല്ലം ജില്ലയില്‍ ജ്ഞാനലക്ഷമിയുടെയും ഗോപിനാഥന്‍ പിള്ളയുടെയും മകനായി ജനിച്ചു.

    വിദ്യാഭ്യാസം

    സുരേഷ്‌ഗോപിയ്ക്ക് പിറന്നാള്‍ ആശംസകള്‍

    കൊല്ലത്തെ ഇന്‍ഫന്റ് ജീസസ് സ്‌കൂളില്‍ നിന്ന് സ്‌കൂള്‍ വിദ്യാഭ്യാസം,പിന്നീട് കൊല്ലത്തെ ഫാത്തിമാ കോളേജില്‍ നിന്ന് ഇംഗ്ലീഷില്‍ ബിരുധാനന്തര ബിരുദ്ധവും നേടി.

    വെള്ളിത്തിരയിലേക്ക്

    സുരേഷ്‌ഗോപിയ്ക്ക് പിറന്നാള്‍ ആശംസകള്‍

    1965 ല്‍ ഓടയില്‍ നിന്ന് എന്ന ചിത്രത്തിലൂടെ 8 വയസ്സുള്ളപ്പോഴാണ് സുരേഷ്‌ഗോപി വെള്ളിത്തിരയിലേക്ക് പ്രവേശിക്കുന്നത്.

    നായക വേഷത്തിലേക്ക

    സുരേഷ്‌ഗോപിയ്ക്ക് പിറന്നാള്‍ ആശംസകള്‍

    വില്ലന്‍ കഥാപാത്രങ്ങളിലൂടെ സിനിമാ രംഗത്ത് എത്തിയെങ്കിലും, നായക വേഷം ലഭിക്കുന്നത് 1992 ല്‍ പുറത്തിറങ്ങിയ തലസ്ഥാനം എന്ന ചിത്രത്തിലൂടെയയാണ്.

    അവാര്‍ഡുകള്‍

    സുരേഷ്‌ഗോപിയ്ക്ക് പിറന്നാള്‍ ആശംസകള്‍

    1998 ലെ കളിയാട്ടം സിനിമയിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ,സംസ്ഥാന അവാര്‍ഡുകള്‍ നേടിയെടുക്കാന്‍ സാധിച്ചു. 2014 ലെ അപ്പോത്തേക്കരി ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് ലഭിച്ചു.

    വിവാഹം

    സുരേഷ്‌ഗോപിയ്ക്ക് പിറന്നാള്‍ ആശംസകള്‍

    പ്രശസ്ത അഭിനേത്രിയായ ആറന്മുള പൊന്നമ്മയുടെ കൊച്ചുമോളായ രാധികയെയാണ് വിവാഹം ചെയ്തിരിക്കുന്നത്.

    മറ്റ് പ്രവര്‍ത്തനങ്ങള്‍

    സുരേഷ്‌ഗോപിയ്ക്ക് പിറന്നാള്‍ ആശംസകള്‍

    ഏഷ്യാനെറ്റിലെ നിങ്ങള്‍ക്കുമാകാം കോടീശ്വരനിലെ അവതാരകനാണ് സുരേഷ്‌ഗോപി. മറ്റ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും പങ്ക് ചേരാറുണ്ട.

    English summary
    Born on June 25, 1959, even as Suresh Gopi celebrates his birthday today, the talented actor is in the midst of working for Shankar’s upcoming mega venture.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X