»   » പുത്തന്‍ പണം ഒരു വമ്പന്‍ ഹിറ്റാകും, മമ്മൂട്ടി-രഞ്ജിത്ത് കൂട്ടുക്കെട്ടിലെ വിശ്വാസം എന്തുകൊണ്ട്?

പുത്തന്‍ പണം ഒരു വമ്പന്‍ ഹിറ്റാകും, മമ്മൂട്ടി-രഞ്ജിത്ത് കൂട്ടുക്കെട്ടിലെ വിശ്വാസം എന്തുകൊണ്ട്?

മമ്മൂട്ടിയും രഞ്ജിത്തും ഒന്നിക്കുന്ന പുത്തന്‍ പണത്തിനായി ആരാധകര്‍ കാത്തിരിക്കുകയാണ്. ഒരു ബിഗ് ബജറ്റ് ചിത്രം എന്നതിനപ്പുറം ചിത്രത്തിലെ മമ്മൂട്ടിയുടെ പുതിയ ഗെറ്റപ്പാണ് ആരാധകരെ...

Written by: Sanviya
Subscribe to Filmibeat Malayalam


മമ്മൂട്ടിയും രഞ്ജിത്തും ഒന്നിക്കുന്ന പുത്തന്‍ പണത്തിനായി ആരാധകര്‍ കാത്തിരിക്കുകയാണ്. ഒരു ബിഗ് ബജറ്റ് ചിത്രം എന്നതിനപ്പുറം ചിത്രത്തിലെ മമ്മൂട്ടിയുടെ പുതിയ ഗെറ്റപ്പാണ് ആരാധകരെ ആവേശത്തിലാഴ്ത്തിയിരിക്കുന്നത്. അതിനൊപ്പം മമ്മൂട്ടി-രഞ്ജിത്ത് കൂട്ടുക്കെട്ടും ആരാധകര്‍ക്ക് പ്രതീക്ഷ വാനോളം ഉയരുന്നുണ്ട്.

കാരണം ഇരുവരുടെയും കൂട്ടുക്കെട്ടിലെ ചിത്രങ്ങളെല്ലാം തിയേറ്റര്‍ വിജയം നേടിയിട്ടുണ്ട്. പാലേരി മാണിക്യം ഒരു പാതിര കൊലപാതകത്തിന്റെ കഥ, പ്രാഞ്ചിയേട്ടന്‍ ആന്റ് ദ സെയ്ന്റ് തുടങ്ങിയ ചിത്രങ്ങള്‍. കാണൂ... മമ്മൂട്ടി-രഞ്ജിത്ത് കൂട്ടുക്കെട്ടില്‍ വിജയം നേടിയ ചിത്രങ്ങള്‍.

 പാലേരി മാണിക്യം ഒരു പാതിര കൊലപാതകത്തിന്റെ കഥ

പാലേരി മാണിക്യം ഒരു പാതിര കൊലപാതകത്തിന്റെ കഥ

മമ്മൂട്ടി-രഞ്ജിത്ത് കൂട്ടുക്കെട്ടില്‍ പ്രേക്ഷകര്‍ എന്നും ഓര്‍ത്തിരിക്കുന്ന ചിത്രമാണ് പാലേരി മാണിക്യം ഒരു പാതിര കൊലപാതകത്തിന്റെ കഥ. മമ്മൂട്ടി ശ്വേത മേനോന്‍, മൈഥിലി എന്നിവര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം. ഒരു ക്ലാസിക്കല്‍ ചിത്രത്തിന്റെ എല്ലാ ഘടകങ്ങളും ഒത്ത് ചേര്‍ന്ന സിനിമ 2009-ല്‍ മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡ് നേടിയിരുന്നു.

പ്രാഞ്ചിയേട്ടന്‍ ആന്റ് ദ സെയ്ന്റ്

പ്രാഞ്ചിയേട്ടന്‍ ആന്റ് ദ സെയ്ന്റ്

മമ്മൂട്ടി-രഞ്ജിത്ത് കൂട്ടുക്കെട്ടിലെ മറ്റൊരു ചിത്രം. ചെറമ്മല്‍ ഈശാനു ഫ്രാന്‍സിസ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ചത്. ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ കഥാപാത്രം കൂടിയായിരുന്നു ഇത്. പ്രിയാമണി, ഖുശ്ബു, സിദ്ദിഖ്, ഇന്നസെന്റ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രം തിയേറ്ററുകളില്‍ വിജയം നേടി.

കൈയ്യൊപ്പ്

കൈയ്യൊപ്പ്

രഞ്ജിത്ത് സംവിധാനം ചെയ്ത് നിര്‍മിച്ച ചിത്രമാണ് കൈയ്യൊപ്പ്. ബാലചന്ദ്രന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ചത്. ഒരു ചെറിയ ബജറ്റില്‍ ഒരുക്കിയ ചിത്രം കൂടിയായിരുന്നു ഇത്. 2007ലാണ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്.

ബ്ലാക്ക്

ബ്ലാക്ക്

2004ല്‍ മമ്മൂട്ടി-രഞ്ജിത്ത് കൂട്ട്‌ക്കെട്ടില്‍ പുറത്തിറങ്ങിയ ചിത്രമാണ് ബ്ലാക്ക്. പ്രേക്ഷകര്‍ എന്നും ഓര്‍ത്തിരിക്കുന്ന ചിത്രം കൂടിയാണിത്.

 വല്യേട്ടന്‍

വല്യേട്ടന്‍

രഞ്ജിത്തിന്റെ തിരക്കഥയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത വല്യേട്ടന്‍ എന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്.

English summary
The Ever Dependable Combo! Best Of Mammootty-Ranjith Movies!
Please Wait while comments are loading...

Malayalam Photos

Go to : More Photos