twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കണക്കുകള്‍ എത്ര കൂട്ടിയിട്ടും ശരിയാകുന്നില്ല! ഗ്രേറ്റ് ഫാദര്‍, 50 കോടി കണക്കില്‍ വെള്ളം ചേര്‍ത്തു???

    മമ്മൂട്ടിയുടെ 50 കോടി ചിത്രം ഗ്രേറ്റ് ഫാദര്‍ കേരളത്തില്‍ നിന്ന് നേടിയത് 20 കോടിയില്‍ താഴെ മാത്രം. കളക്ഷനില്‍ മമ്മൂട്ടി ചിത്രങ്ങളില്‍ മൂന്നാമതാണ് ഗ്രേറ്റ് ഫാദര്‍.

    By Karthi
    |

    മലായളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ആദ്യ അമ്പത് കോടി ചിത്രം എന്ന ഖ്യാതി നേടിയ ചിത്രമാണ് ദ ഗ്രേറ്റ് ഫാദര്‍. മലയാള സിനിമയിലെ പുതിയ കളക്ഷന്‍ റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയ പുലിമുരുകന്റെ കളക്ഷന്‍ നേട്ടകളെ പിന്നിലാക്കും എന്ന അവകാശ വാദത്തോടെ തിയറ്ററിയിലെത്തിയ ദ ഗ്രേറ്റ് ഫാദര്‍. ആദ്യ ദിനം മുതല്‍ പുതിയ കളക്ഷന്‍ റെക്കോര്‍ഡുകള്‍ക്ക് തുടക്കം കുറിക്കുന്നതാണ് കണ്ടത്.

    Read More: അപ്പനെ കടത്തി വെട്ടുന്ന മകന്‍, ഇവനാണ് മകന്‍!!! കേരളത്തില്‍ മെഗാസ്റ്റാറിനും മേലെ ദുല്‍ഖര്‍!!!

    Read More: മെഗാസ്റ്റാര്‍ അത്ര സംഭവമൊന്നും അല്ല!!! കേരള ബോക്‌സ് ഓഫീസില്‍ ദിലീപിനും താഴേ???

    പുലിമുരുകനെ തകര്‍ക്കുമെന്ന് പറഞ്ഞെത്തിയ ചിത്രം ആദ്യ ദിനം തന്നെ പുലിമുരുകനെ മാത്രമല്ല കബാലിയെ വരെ ആദ്യ ദിന കളക്ഷനില്‍ മറികടന്നു. പിന്നീട് കേട്ടതെല്ലാം ഓരോരോ റെക്കോര്‍ഡുകളായിരുന്നു. ഒടുവില്‍ 50 കോടിയും. എന്നാല്‍ ചിത്രത്തിന്റെ കളക്ഷന്‍ കണക്കുകള്‍ അണിയറ പ്രവര്‍ത്തകരുടെ അവകാശവാദങ്ങളില്‍ സംശയം ജനിപ്പിക്കുന്നതാണ്.

    ആദ്യ ദിന കളക്ഷന്‍

    മാര്‍ച്ച് 30ന് റിലീസ് ചെയ്ത ഗ്രേറ്റ് ഫാദര്‍ ആദ്യ ദിനം നേടിയത് 4.27 കോടി രൂപയാണെന്ന് ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളായ നടന്‍ പൃഥ്വിരാജ് തന്റെ ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കി. എന്നാല്‍ ചിത്രം റിലീസ് ചെയ്ത തിയറ്ററുകളുടെ എണ്ണവും പ്രദര്‍ശനങ്ങളുടെ എണ്ണവും ചൂണ്ടിക്കാട്ടി കണക്കുകള്‍ വ്യാജമാണെന്ന് കാണിച്ച് മോഹന്‍ലാല്‍ ആരാധകര്‍ രംഗത്തെത്തി.

    കേരളത്തില്‍ നിന്ന് മാത്രം നാല് കോടി

    ദ ഗ്രേറ്റ് ഫാദര്‍ ആദ്യ ദിനം കേരളത്തിലെ തിയറ്ററുകളില്‍ മാത്രമാണ് റിലീസ് ചെയ്തത്. രണ്ടാം ദിനം മുതലാണ് ചിത്രം കേരളത്തിന് പുറത്തുള്ള തിയറ്ററുകളിലേക്ക് ചിത്രം എത്തിയത്. രണ്ടാം ദിനം കേരളത്തില്‍ ഹര്‍ത്താല്‍ ആയിരുന്നു. അതിനാല്‍ ആദ്യ ദിനത്തിലെ കളക്ഷന്‍ ഒരു കാരണവശാലും ചിത്രത്തിന് നിലനിര്‍ത്താനാകില്ലെന്നത് യാഥാര്‍ത്ഥ്യം.

    മൂന്നാം ദിനം മുതല്‍ ദിലീപ് ചിത്രം

    മമ്മൂട്ടിയുടെ ഗ്രേറ്റ് ഫാദറിന് വേണ്ടി റിലീസ് വൈകിപ്പിച്ച ദിലീപ് ചിത്രം ജോര്‍ജേട്ടന്‍സ് പൂരം നൂറോളം തിയറ്ററുകളില്‍ ഏപ്രില്‍ ഒന്ന് മുതല്‍ പ്രദര്‍ശനത്തിനെത്തി. ഇതോടെ ഇരുന്നൂറോളം തിയറ്ററുകളില്‍ റിലീസ് ചെയ്ത ഗ്രേറ്റ് ഫാദറിന് തിയറ്ററുകള്‍ കുറഞ്ഞു. പക്ഷെ കണക്കുകളില്‍ കാര്യമായ കുറവ് ഉണ്ടായിട്ടില്ല.

    നാല് ദിവസം കൊണ്ട് 20 കോടി

    നാല് ദിവസം കൊണ്ട് ഗ്രേറ്റ് ഫാദറിന്റെ കളക്ഷന്‍ 20 കോടി ആയി എന്ന് മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെ വെളിപ്പെടുത്തി. എന്നാല്‍ ആദ്യ ദിനം നാലേകാല്‍ കോടി നേടിയ ചിത്രം പിന്നീടുള്ള മൂന്ന് ദിവസങ്ങളില്‍ 5.25 കോടിയോളം നേടണം. എന്നാല്‍ രണ്ടാം ദിനം ഹര്‍ത്താല്‍, മൂന്നാം ദിവസം മുതല്‍ ദിലീപ് ചിത്രം എന്നിവ പരിഗണിക്കുമ്പോള്‍ ഈ കണക്കുകള്‍ വിശ്വാസ യോഗ്യമല്ല.

    22 ദിവസം കൊണ്ട് 50 കോടി

    അതിവേഗം അമ്പത് കോടി നേടിയ ചിത്രമെന്ന വിശേഷണത്തോടെയാണ് 22 ദിവസം പിന്നിട്ട ദ ഗ്രേറ്റ് ഫാദറിന്റെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത് വന്നത്. നാല് ദിവസം കൊണ്ട് 20 കോടിയ ചിത്രം 18 ദിവസം കൊണ്ടാണ് 30 കോടി നേടിയത്. എന്നാല്‍ ഏഴാം തിയതി മുതല്‍ പുതിയ ചിത്രങ്ങള്‍ റിലീസിന് എത്തിതോടെ ഗ്രേറ്റ് ഫാദറിന് തിയറ്ററുകള്‍ നഷ്ടമായി. തിയറ്ററുകളുടെ എണ്ണത്തില്‍ കാര്യമായ കുറവ് വന്നെങ്കിലും കളക്ഷന്‍ താഴ്ന്നില്ല.

    പ്രേക്ഷക പ്രാതിനിധ്യം കുറഞ്ഞു

    ചിത്രം തിയറ്ററിലെത്തി രണ്ടാഴ്ച പിന്നിട്ടതോടെ തിയറ്ററുകളുടേയും പ്രദര്‍ശനങ്ങളുടേയും എണ്ണം മാത്രമല്ല പ്രേക്ഷകരുടേയും എണ്ണം കുറഞ്ഞു. രണ്ടാഴ്ച പിന്നിട്ട ശേഷമുള്ള ഞായറാഴ്ച കൊച്ചി മള്‍ട്ടി പ്ലക്‌സില്‍ സിനിമ കാണ്ടത് 55 ശതമാനം ആളുകള്‍ മാത്രമാണ്. ഇതിന് ആനുപാതികമായ കുറവ് മറ്റ് തിയറ്ററുകളിലും സംഭവിച്ചതായാണ് കണക്കുകള്‍ പറയുന്നത്.

    കേരള കളക്ഷന്‍ ഞെട്ടിപ്പിക്കും

    ഗ്രേറ്റ് ഫാദര്‍ കേരളത്തിലാണ് ഏറ്റവും അധികം തിയറ്ററുകളില്‍ റിലീസ് ചെയ്ത്. കേരളത്തിന് പുറത്ത് പ്രദര്‍ശിപ്പിച്ച തിയറ്ററുകളുടെ എണ്ണം താരതമ്യേന കുറവാണ്. കേരളത്തില്‍ നിന്ന് മാത്രം 22 ദിവസം കൊണ്ട് ചിത്രം കളക്ട് ചെയ്തത് 16.52 കോടി രൂപ മാത്രമാണ്. അതും 8467 പ്രദര്‍ശനങ്ങളില്‍ നിന്ന് മാത്രമായി. അതായത് 50 കോടി നേടിയ ചിത്രം അതിന്റെ മൂന്നില്‍ രണ്ട് ഭാഗം കളക്ഷനും നേടിയത് കേരളത്തിന് പുറത്ത് നിന്നാണെന്ന് വേണം മനസിലാക്കാന്‍.

    കേരളത്തില്‍ മാത്രം നൂറില്‍ താഴെ ചിത്രങ്ങള്‍

    പ്രദര്‍ശനങ്ങളുടെ കണക്ക് നോക്കിയാല്‍ കേരളത്തില്‍ ഒരു ദിവസം അഞ്ച് പ്രദര്‍ശനം ശരാശരി കണക്കാക്കിയാല്‍ ശരാശരി നൂറില്‍ താഴെ മാത്രം തിയറ്ററുകളിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. ഈ കണക്ക് ഒരിക്കലും അണിയറ പ്രവര്‍ത്തകരും ആരാധകരും അവകാശപ്പെടുന്ന കണക്കുകളെ പിന്തുണയ്ക്കുന്നില്ല. ഏറ്റവും കുറഞ്ഞത് ഇത്ര തന്നെ പ്രദര്‍ശനങ്ങള്‍ കേരളത്തിന് പുറത്ത് ചിത്രം നടത്തിയാലെ അവകാശവാദങ്ങളെ അല്പമെങ്കിലും വിശ്വസിക്കാനാകു.

    കുറഞ്ഞത് 30 കോടി

    നാല് മോഹന്‍ലാല്‍ ചിത്രങ്ങളും മൂന്ന് പൃഥ്വിരാജ് ചിത്രവും ഒരു നിവിന്‍ പോളി ചിത്രവുമാണ് ഇതുവരെ 50 കോടി നേടിയ മലയാള ചിത്രങ്ങള്‍. ഇവയെല്ലാം തന്നെ കേരളത്തില്‍ നിന്ന് മാത്രം 30 കോടിയിലധികം കളക്ഷന്‍ നേടിയിട്ടുണ്ട്. കേരളത്തില്‍ നിന്നും 20 കോടി പോലും നേടാത്ത ഒരു മലയാള സിനിമ 50 കോടി നേടി എന്ന വാദമാണ് പ്രേക്ഷകരില്‍ സംശയം ജനിപ്പിക്കുന്നത്.

    മമ്മൂട്ടി ആരാധകര്‍ കേരളത്തിന് പുറത്ത്

    മമ്മൂട്ടി ചിത്രം കേരളത്തിന് പുറത്തു നിന്നും 22 ദിവസം കൊണ്ട് 30 കോടി നേടിയെങ്കില്‍ കേരളത്തിനേക്കാള്‍ കൂടുതല്‍ മമ്മൂട്ടി ആരാധകര്‍ കേരളത്തിന് പുറത്താണെന്ന് വേണം മനസിലാക്കാന്‍. കേരളത്തിന് പുറത്തും മലയാളം പതിപ്പാണ് റിലീസ് ചെയ്തത് എന്നതിനാല്‍ അവരും മലയാളികള്‍ തന്നയെന്ന് വേണം അനുമാനിക്കാന്‍. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തമായ വിശദീകരണം ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരില്‍ നിന്ന് ലഭിച്ചിട്ടില്ല.

    കേരളവര്‍മ്മ പഴശിരാജ

    മമ്മൂട്ടി ചിത്രങ്ങളില്‍ ഏറ്റവും ഉയര്‍ന്ന ബജറ്റില്‍ നിര്‍മിച്ച ചിത്രങ്ങളിലൊന്നായ കേരള വര്‍മ പഴശിരാജ തന്നെയാണ് കേരളത്തില്‍ നിന്നും ഏറ്റവും അധികം കളക്ഷന്‍ നേടിയ മമ്മൂട്ടി ചിത്രം. 17.4 കോടിയാണ് ചിത്രം കേരളത്തില്‍ നിന്ന് മാത്രം കളക്ട് ചെയ്തത്. തൊട്ടുതാഴെ 16.8 കോടി നേടിയ ഭാസ്‌കര്‍ ദ റാസ്‌കലാണ്. അതിനും താഴെയാണ് ദ ഗ്രേറ്റ് ഫാദറിന്റെ സ്ഥാനം.

    English summary
    The Great Father Box Office collection controversy. The Great Father only collect 16.52 crore from Kerala Box Office till its 22nd day.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X