twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇവരാണ് മലയാള സിനിമയിലെ ആള്‍റൗണ്ടര്‍മാര്‍!!

    By Pratheeksha
    |

    മലയാള സിനിമയിലുമുണ്ട് ഒട്ടേറെ ആള്‍ റൗണ്ടമാര്‍. ഒരേ സമയം അഭിനയ രംഗത്തും സംവിധാന രംഗത്തും അല്ലെങ്കില്‍ ടെക്‌നിക്കല്‍ രംഗത്തോ ഒക്കെ വ്യക്തിമുദ്രപതിപ്പിച്ചവരാണിവര്‍.

    സൂപ്പര്‍സ്റ്റാറുകള്‍ മുതല്‍ പുതുമുഖ താരങ്ങള്‍ വരെ ഇക്കൂട്ടത്തിലുണ്ട്. മലയാള സിനിമയിലെ ആള്‍ റൗണ്ടര്‍മാര്‍ ഇവരാണ്..

    വടക്കുനോക്കിയന്ത്രം

    ശ്രീനിവാസന്‍

    സംവിധാന രംഗത്തും അഭിനയ രംഗത്തും ഒരു പോലെ തിളങ്ങിയ വ്യക്തിയാണ് ശ്രീനിവാസന്‍. വടക്കുനോക്കിയന്ത്രം,ചിന്താവിഷ്ടയായ ശ്യാമള തുടങ്ങിയ ഒട്ടേറെ ഹിറ്റ് ചിത്രങ്ങള്‍ സംവിധാനം ചെയ്ത ശ്രീനിവാസന്‍ അനശ്വരമാക്കിയ ഒട്ടേറെ കഥാപാത്രങ്ങളുമുണ്ട്.

    തിരക്കഥാകൃത്ത്

    ബാലചന്ദ്രമേനോന്‍

    മലയാള സിനിമയില്‍ നടന്‍ ,തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നീ നിലകളിലെല്ലാം തിളങ്ങിയ വ്യക്തിത്വമാണ് ബാലചന്ദ്രമേനോന്റേത്. തിരക്കഥാകൃത്തായി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച ബാലചന്ദ്രമേനോന്‍ എഡിറ്റിംഗ്, സംഗീത സംവിധാനം എന്നീ രംഗങ്ങളിലും വ്യക്തിമുദ്രപതിപ്പിച്ചിട്ടുണ്ട്.

    ബ്യൂട്ടിഫുള്‍

    അനൂപ് മേനോന്‍

    നടനായി മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച അനൂപ് മേനോന്‍ പകല്‍ നക്ഷത്രങ്ങള്‍ എന്ന ചിത്രത്തിലൂടെ താനൊരു നല്ല തിരക്കഥാകൃത്താണെന്നും തെളിയിച്ചു. ബ്യൂട്ടിഫുള്‍ എന്ന ചിത്രത്തിലൂടെ അനൂപ് നല്ലൊരു ഗാനരചയിതാവാണെന്നും മലയാളി പ്രേക്ഷകര്‍ തിരിച്ചറിഞ്ഞു .

    ഗാനരചയിതാവ്

    മുരളി ഗോപി

    എഴുത്തുകാരനും തിരക്കഥാകൃത്തും നടനുമാണ് ഭരത് ഗോപിയുടെ മകനായ മുരളി ഗോപി. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന ചിത്രത്തില്‍ ഗാനം ആലപിച്ചതോടെ സംഗീതവും തനിക്ക് വഴങ്ങുമെന്ന് മുരളിഗോപി തെളിയിച്ചു.

    നടനും സംവിധായകനും

    ലാല്‍

    നടന്‍ സംവിധായകന്‍ എന്ന നിലയിലെല്ലാം വ്യക്തിമുദ്രപതിപ്പിച്ച വ്യക്തിയാണ് ലാല്‍ .ഒട്ടറെ ചിത്രങ്ങളില്‍ ലാല്‍ ശ്രദ്ധേയ വേഷങ്ങളാണ് ചെയ്തത്.

    ഗായകന്‍

    വിനീത് ശ്രീനിവാസന്‍

    ശ്രീനിവാസനെ പോലെ മകന്‍ വിനീത് ശ്രീനിവാസനും പൂര്‍ണ്ണ ആള്‍റൗണ്ടറാണ്. നടനും സംവിധായകനും മാത്രമല്ല നല്ലൊരു ഗായകനുമാണ് വിനീത്.

    ലൂസിഫെര്‍

    പൃഥ്വിരാജ്

    സംവിധാന രംഗത്തേക്കു കടക്കുന്നതോടെ നടന്‍ പൃഥ്വിരാജും മലയാള സിനിമയിലെ ആള്‍ റൗണ്ടര്‍ ആവാന്‍ പോവുകയാണ് .മോഹന്‍ലാല്‍ മുഖ്യവേഷത്തിലെത്തുന്ന ലൂസിഫെര്‍ എന്ന ചിത്രമാണ് പൃഥ്വിരാജ് സംവിധാനം ചെയ്യാന്‍ പോവുന്നത്.

    English summary
    Gone are those days when actors were confined to acting alone and film-makers were meant to be a part of the technical side alone. With time, the attitude and outlook of people in the industry has changed a lot.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X