twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മുന്തിരിവള്ളികള്‍ക്ക് മുമ്പുള്ള കാലം, ഏറ്റവും കൂടുതല്‍ ഇനീഷ്യല്‍ കളക്ഷന്‍ നേടിയ അഞ്ച് ചിത്രങ്ങള്‍!

    2016ലെ മോഹന്‍ലാല്‍ മാജിക് തുടരുകയാണ്. മലയാളം സിനിമയില്‍ കഴിഞ്ഞ വര്‍ഷം അവസാനം ഏറ്റവും കൂടുതല്‍ ബോക്‌സോഫീസ് കളക്ഷന്‍ നേടിയത് മോഹന്‍ലാല്‍ ചിത്രങ്ങളാണ്.

    By ഗൗതം
    |

    2016ലെ മോഹന്‍ലാല്‍ മാജിക് തുടരുകയാണ്. മലയാളം സിനിമയില്‍ കഴിഞ്ഞ വര്‍ഷം അവസാനം ഏറ്റവും കൂടുതല്‍ ബോക്‌സോഫീസ് കളക്ഷന്‍ നേടിയത് മോഹന്‍ലാല്‍ ചിത്രങ്ങളാണ്. മോഹന്‍ലാലിന്റേതായി ഒപ്പവും പുലിമുരുകനുമാണ് തിയേറ്ററില്‍ എത്തിയ ചിത്രങ്ങള്‍. അവയെല്ലാം ബോക്‌സോഫീസില്‍ വിജയമായിരുന്നു.

    സിനിമാ സമരത്തിന് ശേഷം 2017ല്‍ പുറത്തിറങ്ങുന്ന രണ്ടാമത്തെ ചിത്രമാണ് മോഹന്‍ലാലിന്റെ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍. ജനുവരി 20ന് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തി. മികച്ച ഫാമിലി എന്റര്‍ടെയ്‌നര്‍ എന്ന പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.

    റിലീസ് ചെയ്ത ആദ്യ ദിവസം തന്നെ ചിത്രം 3.9 കോടി ബോക്‌സോഫീസില്‍ നേടി. റിലീസ് ചെയ്ത് മൂന്ന് ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ 8 കോടിയാണ് കളക്ഷന്‍. ഒരാഴ്ച പിന്നിടുമ്പോള്‍ ചിത്രം റെക്കോര്‍ഡ് കളക്ഷന്‍ നേടുമെന്ന് തന്നെയാണ് റിപ്പോര്‍ട്ടുകളില്‍.

    എന്നാല്‍ മോഹന്‍ലാലിന്റെ കരിയറില്‍ റിലീസ് ദിവസം ഇത്രയും അധികം കളക്ഷന്‍ നേടിയത് ഇത് ആദ്യമായല്ല. കാണൂ.. മലയാള സിനിമയില്‍ റിലീസ് ദിനത്തില്‍ മികച്ച കളക്ഷന്‍ നേടിയ മോഹന്‍ലാല്‍ ചിത്രങ്ങള്‍...

    പുലിമുരുകന്‍

    പുലിമുരുകന്‍

    2016ന്റെ അവസാനം തിയേറ്ററുകളില്‍ എത്തിയ മോഹന്‍ലാല്‍ ചിത്രമായിരുന്നു പുലിമുരുകന്‍. മലയാളം സിനിമാ ഇന്‍ഡസ്ട്രിയുടെ ചരിത്ര വിജയം കൂടിയായിരുന്നു ചിത്രം. ബോക്‌സോഫീസില്‍ ഇതുവരെ 150 കോടിയുടെ അടുത്ത് നേടിയെന്നാണ് വിലയിരുത്തല്‍. 4.9 കോടിയാണ് ചിത്രം ആദ്യ ദിവസം ബോക്‌സോഫീസില്‍ നേടിയത്.

    ലോഹം

    ലോഹം

    2015ല്‍ പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ലോഹം. 2.19 കോടിയാണ് ചിത്രം റിലീസ് ചെയ്ത ആദ്യ ദിവസം ബോക്‌സോഫീസില്‍ നേടിയത്. രഞ്ജിത്താണ് ചിത്രം സംവിധാനം ചെയ്തത്.

    കാസനോവ

    കാസനോവ

    2012ല്‍ ആരാധകര്‍ കാത്തിരുന്ന മോഹന്‍ലാല്‍ ചിത്രം. കേരള ബോക്‌സോഫീസില്‍ ഏറ്റവും കൂടുതല്‍ കളക്ഷനുണ്ടാക്കിയ ചിത്രമായിരുന്നു കാസനോവ. 2.6 കോടി ചിത്രം ആദ്യ ദിനം ബോക്‌സോഫീസില്‍ നേടി.

     പെരുച്ചാഴി

    പെരുച്ചാഴി

    അരുണ്‍ വൈദ്യനാഥന്റെ സംവിധാനത്തില്‍ 2014ല്‍ പുറത്തിറങ്ങിയ ചിത്രം. ഓണം സീസണിലാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്. 1.90 കോടിയാണ് ചിത്രത്തിന്റെ ആദ്യ ദിവസത്തെ കളക്ഷന്‍.

    ഒപ്പം

    ഒപ്പം

    2016ല്‍ മോഹന്‍ലാലിന്റേതായി പുറത്തിറങ്ങിയ ആദ്യ ചിത്രമാണ് ഒപ്പം. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രം 1.50 കോടി ബോക്‌സോഫീസില്‍ നേടി. 50 കോടിയാണ് ഇതുവരെയുള്ള ചിത്രത്തിന്റെ മൊത്തം കളക്ഷന്‍.

    English summary
    Mohanlal is having a dream run at the box office. He has proven over and again that his ability to draw the crowd to the theatres is simply phenomenal.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X