twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പത്മ ബിംബം മാഞ്ഞിട്ട് 24 വര്‍ഷം

    By Sruthi K M
    |

    ജീവിതത്തെ തന്നെ സിനിമയില്‍ പതിപ്പിച്ച മലയാളത്തിലെ പ്രിയപ്പെട്ട തിരക്കഥാകൃത്തും സംവിധായകനുമായ പത്മരാജന്‍ നമ്മോട് വിടപറഞ്ഞിട്ട് 24 വര്‍ഷങ്ങള്‍ പിന്നിടുന്നു. മലയാള സിനിമയ്ക്ക് പപ്പേട്ടന്‍ നല്‍കിയ സംഭാവനകള്‍ ചെറുതൊന്നും അല്ല. ഒരു കാലഘട്ടത്തില്‍ മലയാള സിനിമ പത്മരാജന്റെ കൈകളിലായിരുന്നു എന്നു തന്നെ പറയാം. ഇപ്പോഴും പപ്പേട്ടന്റെ ചിത്രങ്ങള്‍ നിറമുള്ള ഓര്‍മ്മകളാണ്.

    സിനിമകളില്‍ നാടന്‍ ശൈലികള്‍ കൊണ്ടുവന്ന പച്ചയായ മനുഷ്യന്‍. അദ്ദേഹത്തിന്റെ സ്വന്തം ജീവിതവും നാടന്‍ രീതികളിലായിരുന്നു. എഴുത്തും സിനിമയും ഒന്നാണെന്ന് വിളിച്ചോതുന്നതായിരുന്നു അദ്ദേഹത്തിന്റെ ഓരോ സൃഷ്ടിയും. പത്മരാജിന്റെ പല സ്വപ്‌നങ്ങളും കഥകളും സിനിമകളായി വെള്ളിത്തിരയില്‍ എത്തി.

    pathmarajan

    മലയാളിക്ക് പ്രിയപ്പെട്ടവരായി മാറിയ ക്ലാരയും ജയകൃഷ്ണനും, ദേവലോകത്തു നിന്നു ഇറങ്ങി വന്ന ഗന്ധര്‍വ്വനും, പ്രണയത്തിന്റെ പുതിയ ലോകം പറഞ്ഞ രതിചേച്ചിയും ഒക്കെ എക്കാലത്തെയും ശ്രദ്ധേയമായ ചിത്രങ്ങളായിരുന്നു. പത്മരാജിന്റെ ജീവിതതാളുകളില്‍ ഒരു മിന്നാമിന്നിയുടെ നറുവെട്ടത്തില്‍ ഇപ്പോഴും തിളങ്ങി നില്‍ക്കുന്ന ചിത്രങ്ങള്‍.

    സംവിധായകന്‍ എന്നതിലുപരി പത്മരാജിന്റെ രചനകളും നോവലുകളുമായിരുന്നു മലയാളത്തില്‍ എടുത്തുപറയാവുന്ന മറ്റൊരു പ്രധാന ഘടകം. ചെറുകഥകളും നോവലുകളുമായി മുപ്പതോളം രചനകള്‍ പപ്പേട്ടന്‍ സാഹിത്യ ലോകത്തിന് സംഭാവന ചെയ്തിട്ടുണ്ട്. നക്ഷത്രങ്ങളേ കാവല്‍ എന്ന നോവലിന് സാഹിത്യ അക്കാദമി പുരസ്‌കാരവും നേടി. അങ്ങനെ നിരവധി അംഗീകാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

    padmarajan

    പതിനെട്ട് ചിത്രങ്ങള്‍ മാത്രമേ അദ്ദേഹം സംവിധാനം ചെയ്തിട്ടുള്ളൂവെങ്കിലും പത്മരാജന്റെ എല്ലാ ചിത്രങ്ങളും ഒന്നിന്നൊന്ന് മികച്ചതായിരുന്നു. പുതുതലമുറയും പത്മരാജന്റെ ചിത്രങ്ങളെ ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തുന്നു. അതുകൊണ്ടു തന്നെ എത്ര വര്‍ഷങ്ങള്‍ പിന്നിട്ടാലും പത്മരാജന്‍ എന്ന കലാകാരന്‍ നമ്മോട് വിടപറയുന്നില്ല.

    English summary
    Today is film director Padmarajan 24th death anniversary
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X