twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോഹന്‍ലാലിനെ കുറിച്ച് അധികമാരും അറിയാത്ത പത്ത് കാര്യങ്ങള്‍?

    By Aswini
    |

    ലോകം കണ്ട അമ്പത് മഹാനടന്മാരില്‍ പത്താം സ്ഥാനത്താണ് മലയാളത്തിന്റെ മഹാനടനായ മോഹന്‍ലാലിനെ, സിനിമയുടെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ഡേറ്റാബെയ്‌സായ ഐഎംഡിബി പ്രതിഷ്ടിച്ചിരിയ്ക്കുന്നത്. ലാലിന്റെ നഖങ്ങള്‍ പോലും അഭിനയിക്കുമെന്ന് വിമര്‍ശകര്‍ പോലും പറയുന്നു. ടൈംസ് മാഗസിന്‍ പ്രശംസിച്ച ചുരുക്കം ചില ഇന്ത്യന്‍ അഭിനേതാക്കളില്‍ ഒരാളാണ് മോഹന്‍ലാല്‍

    മോഹന്‍ലാലിനെ കുറിച്ച് അമേരിക്കകാരനും ഇന്ത്യക്കാരനും എന്തിന് കേരളത്തിലെ ചില ലാല്‍ ഫാന്‍സ് പോലും പറയാത്ത, അറിയാത്ത ചില കൗതുകകരമായ കാര്യങ്ങളുണ്ട്. അതില്‍ പത്തെണ്ണം ചുവടെ കൊടുക്കുന്നു.

    ആദ്യ ചിത്രം മഞ്ഞില്‍വിരിഞ്ഞ പൂക്കള്‍ അല്ല

    മോഹന്‍ലാലിനെ കുറിച്ച് അധികമാരും അറിയാത്ത പത്ത് കാര്യങ്ങള്‍?

    മോഹന്‍ലാലിന്റെ ആദ്യ ചിത്രം മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ ആണെന്ന് ചിലര്‍ക്കെങ്കിലും ഒരു തെറ്റിദ്ധാരണ ഉണ്ടാായിരിക്കാം. എന്നാല്‍ അങ്ങനെയല്ല. ലാലിന്റെ ആദ്യം പുറത്തിറങ്ങിയ ചിത്രമാണ് മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍. ലാല്‍ ആദ്യം അഭിനയിച്ചത് തിരനോട്ടം എന്ന ചിത്രത്തിലാണ്. പ്രൊഡക്ഷന്‍ പൂര്‍ത്തിയായി 25 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ ചിത്രം തിയേറ്ററിലെത്തിയത്. അതും ഒരു തിയേറ്ററില്‍ മാത്രം.

    ടൈംസ് മാഗസിന്‍ വിശേഷിപ്പിച്ചത്

    മോഹന്‍ലാലിനെ കുറിച്ച് അധികമാരും അറിയാത്ത പത്ത് കാര്യങ്ങള്‍?

    ടൈംസ് മാഗസിന്‍ പ്രശംസിച്ച ചുരുക്കം ചില ഇന്ത്യന്‍ അഭിനേതാക്കളില്‍ ഒരാളാണ് മോഹന്‍ലാല്‍. 'ഇന്ത്യാസ് ആന്‍സര്‍ ടു മാര്‍ലോണ്‍ ബ്രാന്റോ' എന്നാണ് മോഹന്‍ലാലിനെ ടൈംസ് മാഗസിന്‍ വിശേഷിപ്പിച്ചത്. റിയലിസം എന്ന വാക്ക് സിനിമാഭിനയത്തിലേക്ക് കൊണ്ടുവന്ന അമേരിക്കന്‍ നടനും സംവിധായകനുമാണ് മാര്‍ലോണ്‍ ബ്രാന്റോ

    സംസ്ഥാന ഗുസ്തി ചാമ്പ്യന്‍

    മോഹന്‍ലാലിനെ കുറിച്ച് അധികമാരും അറിയാത്ത പത്ത് കാര്യങ്ങള്‍?

    1977-78 കാലത്ത് സംസ്ഥാന ഗുസ്തി ചാമ്പ്യനായിരുന്നു മോഹന്‍ലാല്‍. തായ്‌ക്കോണ്ടോയില്‍ മോഹന്‍ലാലിന് ഹോണററി ബ്ലാക്ക് ബെല്‍റ്റുമുണ്ട്.

     പ്രിയദര്‍ശനുമായുള്ള ശത്രുത

    മോഹന്‍ലാലിനെ കുറിച്ച് അധികമാരും അറിയാത്ത പത്ത് കാര്യങ്ങള്‍?

    ഇന്ന് സിനിമയ്ക്കകത്തെ ലാലിന്റെ ഉറ്റ സുഹൃത്താണ് പ്രിയദര്‍ശന്‍. ഈ കൂട്ടുകെട്ടില്‍ ഒത്തിരി ഹിറ്റുകളും പിറന്നിട്ടുണ്ട്. എന്നാല്‍ ഇവര്‍ തമ്മില്‍ കോളേജ് പഠനകാലത്ത് ശത്രുക്കളായിരുന്നു എന്ന് എത്രപേര്‍ക്ക് അറിയാം. രണ്ട് രാഷ്ട്രീയ പ്രത്യേയശാസ്ത്രത്തില്‍ വിശ്വസിച്ചിരുന്നവരാണ് ഇരുവരും

    ആദ്യത്തെ പുരസ്‌കാരം

    മോഹന്‍ലാലിനെ കുറിച്ച് അധികമാരും അറിയാത്ത പത്ത് കാര്യങ്ങള്‍?

    മൂന്ന് ദേശീയ പുരസ്‌കാരങ്ങളുള്‍പ്പടെ രണ്ട് ഡസനോളം പുരസ്‌കാരങ്ങള്‍ ഇതുവരെ ലാല്‍ നേടി. എപ്പോഴാണ് മോഹന്‍ലാലിന് ആദ്യത്തെ പുരസ്‌കാരം ലഭിച്ചതെന്ന് ആര്‍ക്കെങ്കിലും അറിയാമോ. 'ദ കപ്യൂട്ടര്‍ ബോയി' എന്ന ഒരു സ്‌റ്റേജ് നാടകത്തില്‍ അഭിനയിച്ചതിന്, ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ലാലിന് ആദ്യത്തെ പുരസ്‌കാരം ലഭിച്ചത്. തൊണ്ണൂറ് വയസ്സുള്ള ഒരാളുടെ വേഷത്തിലാണ് ലാല്‍ ഈ നാടകത്തില്‍ വേഷമിട്ടത്.

    ബുര്‍ജ് ഖലീഫയില്‍ സ്വന്തമായി ഫഌറ്റ്

    മോഹന്‍ലാലിനെ കുറിച്ച് അധികമാരും അറിയാത്ത പത്ത് കാര്യങ്ങള്‍?

    ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍ സ്വന്തമായി ഫല്‍റ്റുള്ള ചുരുക്കം ചില ഇന്ത്യക്കാരില്‍ ഒരാളാണ് മോഹന്‍ലാല്‍. ഇത് കൂടാതെ അറേബ്യന്‍ റാഞ്ചസില്‍ ഒരു വില്ലയും മോഹന്‍ലാലിന് സ്വന്തമായുണ്ട്. 940 സ്‌ക്വയര്‍ ഫീറ്റ് വണ്‍ ബെഡ്‌റൂം അപ്പാര്‍ട്ട്‌മെന്റ് മോഹന്‍ലാല്‍ വാങ്ങിയിരിക്കുന്നത് ഭാര്യ സുചിത്രയുടെ പേരിലാണെന്നാണ് ഖലീജ് ടൈംസ് റിപ്പോര്‍ട്ട്. 29ാമത്തെ നിലയിലാണ് മോഹന്‍ലാലിന്റെ ഫ്‌ളാറ്റ്. മൂന്നര കോടി രൂപയാണ് ഇതിന്റെ വില.

    ലാല്‍ പാടിയ പാട്ടുകള്‍

    മോഹന്‍ലാലിനെ കുറിച്ച് അധികമാരും അറിയാത്ത പത്ത് കാര്യങ്ങള്‍?

    മോഹന്‍ലാല്‍ പാടിയതില്‍ ഏറ്റവും ഹിറ്റായ പാട്ടെന്ന് ഈ തലമുറ വിശ്വസിക്കുന്ന, ആറ്റുമണല്‍ പായല്‍ (റണ്‍ ബേബി റണ്‍) ഉള്‍പ്പടെ മുപ്പതോളം പാട്ടുകള്‍ ഇതിനോടകം ലാല്‍ പാടിക്കഴിഞ്ഞു.

    ആദ്യ തമിഴ് ചിത്രം ഇരുവര്‍ അല്ല

    മോഹന്‍ലാലിനെ കുറിച്ച് അധികമാരും അറിയാത്ത പത്ത് കാര്യങ്ങള്‍?

    മണിരത്‌നം സംവിധാനം ചെയ്ത ഇരുവര്‍ ആണ് ലാലിന്റെ ആദ്യ തമിഴ് ചിത്രമെന്ന് ചിലര്‍ക്കൊക്കെ തെറ്റിദ്ധാരണയുണ്ട്. എന്നാല്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഗോപുരം വാസലിലെ എന്ന ചിത്രത്തിലാണ് ലാല്‍ ആദ്യമായി തമിഴില്‍ അഭിനയിച്ചത്. ഒരു അതിഥി വേഷമായിരുന്നു ചിത്രത്തില്‍

    മോഹന്‍ലാല്‍ എന്ന എഴുത്തുകാരന്‍

    മോഹന്‍ലാലിനെ കുറിച്ച് അധികമാരും അറിയാത്ത പത്ത് കാര്യങ്ങള്‍?

    ലാലിന്റെ ബ്ലോഗ് പോസ്റ്റുകള്‍ക്ക് വായനക്കാര്‍ ഒരുപാടാണ്. എന്നാല്‍ വെറുമൊരു ബ്ലോഗര്‍ മാത്രമല്ല ലാല്‍. സിനിമയ്ക്ക് വേണ്ടി തിരക്കഥയുമെഴുതിയിട്ടുണ്ട്. കെ എ ദേവരാജന്‍ സംവിധാനം ചെയ്ത സ്വപ്‌ന മാളിക എന്ന ചിത്രത്തിന് വേണ്ടിയാണ് ലാല്‍ തിരക്കഥയെഴുതിയത്. ലാല്‍തന്നെ മുഖ്യവേഷത്തിലെത്തിയ ചിത്രം നിര്‍ഭാഗ്യവശാല്‍ ഇതുവരെ റിലീസ് ചെയ്തിട്ടില്ല.

    ഫാസില്‍ തള്ളിയ നടന്‍

    മോഹന്‍ലാലിനെ കുറിച്ച് അധികമാരും അറിയാത്ത പത്ത് കാര്യങ്ങള്‍?

    1980 ല്‍ നവോദയ പുറത്തിറക്കിയ ഒഡീഷന്‍ കോളില്‍ മോഹന്‍ലാലിന്റെ സുഹൃത്തുക്കള്‍ ചേര്‍ന്ന് ചിത്രങ്ങള്‍ അയച്ച് നല്‍കിയിരുന്നു. ഇത് പ്രകാരം മോഹന്‍ലാലിനെ ഒഡീഷന് വിളിച്ചു, എന്നാല്‍ ഫാസില്‍ അടങ്ങിയ സെലക്ഷന്‍ പാനല്‍ മോഹന്‍ലാലിനെ തള്ളിക്കളഞ്ഞുവത്രെ.

    ഈ വിവരങ്ങള്‍ക്ക് കടപ്പാട്; തമിഴ്ക്വീന്‍ ഡോട്ട് കോം, സൗത്ത് ലൈവ്.

    English summary
    Mohanlal is one of the finest actors of Malayalam Film Industry (Molly wood). He with his seamless acting and charming smile has robed the heart of millions of fans worldwide. Now let us have a look at some interesting facts about this legend.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X