twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോഹന്‍ലാലിനെ കുറിച്ച് നിങ്ങള്‍ അറിഞ്ഞതും അറിയാത്തതുമായ 50 സത്യങ്ങള്‍

    By Rohini
    |

    മൂന്ന് പതിറ്റാണ്ടിലേറെയായി മോഹന്‍ലാല്‍ മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്നു. വില്ലനായി എത്തി നായികനായി മാറി. ഇന്നത്തെ പല പുതമുഖ നടന്മാരുടെയും അഭിനയം നന്നാവുമ്പോള്‍ അവരെ മോഹന്‍ലാലുമായി താരതമ്യം ചെയ്യുന്നുണ്ട്. എന്തെന്നാല്‍ മലയാളി പ്രേക്ഷകരെ സംബന്ധിച്ച് അവര്‍ കണ്ട ഏറ്റവും മികച്ച ചിത്രങ്ങള്‍ ലാലിന്റേതായിരുന്നു...

    also read: ശ്രീകൃഷ്ണപ്പരുന്ത് മുതല്‍ ദൃശ്യം വരെ: തീര്‍ച്ചയായും കണ്ടിരിക്കേണ്ട 50 മോഹന്‍ലാല്‍ ചിത്രങ്ങള്‍also read: ശ്രീകൃഷ്ണപ്പരുന്ത് മുതല്‍ ദൃശ്യം വരെ: തീര്‍ച്ചയായും കണ്ടിരിക്കേണ്ട 50 മോഹന്‍ലാല്‍ ചിത്രങ്ങള്‍

    അതുകൊണ്ടൊക്കെ തന്നെ മോഹന്‍ലാല്‍ എന്ന നടന വിസ്മയത്തെ കുറിച്ച്, അഭിനയ പ്രതിഭയെ കുറിച്ച് അറിയാന്‍ പ്രേക്ഷകര്‍ക്ക് ഒരു ത്വരയുണ്ട്. എന്നാല്‍ ആ മഹാനടനെ കുറിച്ച് പലതും ആരാധകര്‍ക്ക് പോലും അറിയില്ല എന്നതാണ് വാസ്തവം. ഇവിടെയിതാ ലാലിനെ കുറിച്ച് നിങ്ങള്‍ അറിഞ്ഞതും ഒട്ടും അറിയാത്തതുമായ 50 സത്യങ്ങള്‍

    കടപ്പാട്; മലയാളം മൂവി സെന്റര്‍

    ജനനം

    ജനനം

    ലോകത്തിന്റെ പലഭാഗത്തും വീടുകളുള്ള മോഹന്‍ലാല്‍ കേരളത്തിലെ പത്തനംതിട്ടയിലെ ഇലന്തൂരില്‍ 1960 മെയ് 21 നാണ് ജനിച്ചത്.

    ആദ്യ അവര്‍ഡ്

    ആദ്യ അവര്‍ഡ്

    ഒത്തിരി പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ മോഹന്‍ലാലിന് ആദ്യ അവാര്‍ഡ് ലഭിച്ചത് ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ്. കമ്പ്യൂട്ടര്‍ ബോയ് എന്ന നാടകത്തില്‍ 90 കാരനായി വേഷമിട്ട് അഭിനയിക്കുകയായിരുന്നു ലാല്‍

    അഭിനയത്തിന് 2 മാര്‍ക്ക്

    അഭിനയത്തിന് 2 മാര്‍ക്ക്

    മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിന്റെ സ്‌ക്രീന്‍ ടെസ്റ്റിന് പോയപ്പോള്‍ വിധികര്‍ത്താക്കളില്‍ ഒരാളായ സംവിധായകന്‍ സിബി മലയില്‍ ലാലിന്റെ അഭിനയത്തിന് നൂറില്‍ രണ്ട് മാര്‍ക്കാണ് നല്‍കിയത്

    ആദ്യ ചിത്രം

    ആദ്യ ചിത്രം

    മോഹന്‍ലാല്‍ അഭിനയിച്ച ആദ്യ ചിത്രമായ തിരനോട്ടം ഷൂട്ടിങ് പൂര്‍ത്തിയായി 25 വര്‍ഷം കഴിഞ്ഞാണ് റിലീസായത്. 2005 ല്‍ കൊല്ലത്തെ ഒരു തിയേറ്ററിലായിരുന്നു റിലീസ്

    ആദ്യ പ്രതിഫലം

    ആദ്യ പ്രതിഫലം

    ഇന്ന് രണ്ടരക്കോടിയോളം പ്രതിഫലം വാങ്ങുന്ന ലാല്‍ തന്റെ ആദ്യ ചിത്രത്തിന് രണ്ടായിരം രൂപയാണ് പ്രതിഫലം വാങ്ങിയത്. ഇത് അദ്ദേഹം ഒരു അനാഥാലയത്തിന് സംഭാവന നല്‍കുകയായിരുന്നു എന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നു

    റസ്ലിങ് ചാമ്പ്യന്‍

    റസ്ലിങ് ചാമ്പ്യന്‍

    1977- 78 വര്‍ഷത്തെ കേരള സ്‌റ്റേറ്റ് റസ്ലിങ് ചാമ്പ്യനാണ് മോഹന്‍ലാല്‍

    സഹോദരന്‍

    സഹോദരന്‍

    ലാലിന് ഒരു സഹോദരനാണ് ഉണ്ടായിരുന്നത്. അന്തരിച്ച പ്യാരി ലാല്‍. ഇദ്ദേഹം 1985 ല്‍ കിളിക്കൊഞ്ചല്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ചിട്ടുണ്ട്.

    സുവര്‍ണകാലം

    സുവര്‍ണകാലം

    1982 മുതല്‍ 88 വരെയാണ് ലാലിന്റെ സുവര്‍ണകാലം. ഈ കാലയളവില്‍ പതിനഞ്ച് ദിവസം കൂടുമ്പോള്‍ മോഹന്‍ലാലിന്റെ ഓരോ സിനിമ വീതം റിലീസ് ചെയ്യുമായിരുന്നു

    മകന്‍ പ്രണവ്

    മകന്‍ പ്രണവ്

    മോഹന്‍ലാലിന്റെ മകന്‍ പ്രണവും മികച്ച നടനാണെന്ന് തെളിയിച്ചതാണ്. മേജര്‍ രവിയുടെ പുനര്‍ജ്ജനി എന്ന ചിത്രത്തിലെ അഭിനയത്തിന് പുരസ്‌കാരവും നേടി. ഇത് കൂടാതെ ഒന്നാമല്‍, സാഗര്‍ ഏലിയാസ് ജാക്കി എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

    ഒരു വര്‍ഷം, 34 സിനിമ

    ഒരു വര്‍ഷം, 34 സിനിമ

    1986 ല്‍ മോഹന്‍ലാലിന്റെ 34 സിനിമകളാണ് റിലീസ് ചെയ്തത്

    മമ്മൂട്ടിയുടെ മകന്‍

    മമ്മൂട്ടിയുടെ മകന്‍

    പടയോട്ടം എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ മമ്മൂട്ടിയുടെ മകനായിട്ടാണ് അഭിനയിച്ചത്

    ലാലും മമ്മൂട്ടിയും

    ലാലും മമ്മൂട്ടിയും

    മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിച്ച് 55 ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്

    ശോഭനയുടെ അച്ഛന്‍

    ശോഭനയുടെ അച്ഛന്‍

    1985 ല്‍ റിലീസ് ചെയ്ത വസന്തസേന എന്ന ചിത്രത്തില്‍ ശോഭന മോഹന്‍ലാലിന്റെ മകളായി അഭിനയിച്ചു.

    ശോഭനയും ലാലും

    ശോഭനയും ലാലും

    മോഹന്‍ലാലിനൊപ്പം ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ നായികയായി അഭിനയിച്ചത് ശോഭനയാണ്. 19 സിനിമകള്‍

    ലാല്‍ എന്ന ഗായകന്‍

    ലാല്‍ എന്ന ഗായകന്‍

    26 സിനിമകളില്‍ മോഹന്‍ലാല്‍ പിന്നണി പാടിയിട്ടുണ്ട്

    പടയോട്ടം

    പടയോട്ടം

    1982 ല്‍ ഇറങ്ങിയ മോഹന്‍ലാലിന്റെ പടയോട്ടം മലയാളത്തിലെ ആദ്യ 70 എംഎം ഫിലിം ആണ്

    തെലുങ്ക് സിനിമ

    തെലുങ്ക് സിനിമ

    ലാലിന്റെ ആദ്യ തെലുങ്ക് ചിത്രമായ ഗാണ്ഡീവം 1994 ല്‍ റിലീസ് ചെയ്തു

    തമിഴ് ചിത്രം

    തമിഴ് ചിത്രം

    പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഗോപുര വാസലിലേ ആണ് ലാലിന്റെ ആദ്യ തമിഴ് ചിത്രം

    ചിത്രം

    ചിത്രം

    മോഹന്‍ലാലിന്റെ ചിത്രമെന്ന സിനിമയാണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ ദിവസം പ്രദര്‍ശിപ്പിച്ച സിനിമ

    ചിത്രത്തിലെ പാട്ട്

    ചിത്രത്തിലെ പാട്ട്

    മറ്റൊരു പ്രത്യേകതകൂടെയുണ്ട് ചിത്രമെന്ന ചിത്രത്തില്‍. ഈ ചിത്രത്തിലെ ഗാനങ്ങളാണ് മലയാളത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞത്

    ഗുരു എന്ന ചിത്രത്തിന്

    ഗുരു എന്ന ചിത്രത്തിന്

    മോഹന്‍ലാലിന്റെ ഗുരു എന്ന ചിത്രത്തിന് സബ് ടൈറ്റില്‍ ചെയ്തത് എഴുത്തുകാരനായ ഓ വി വിജയനാണ്

    ലാലിന്റെ ഗുരു

    ലാലിന്റെ ഗുരു

    മോഹന്‍ലാല്‍ നായകനായ ഗുരു ആണ് ഓസ്‌കാറിലേക്ക് പരിഗണിക്കപ്പെട്ട ആദ്യ മലയാള സിനിമ

    ബിഗ് ബജറ്റ് ചിത്രം

    ബിഗ് ബജറ്റ് ചിത്രം

    ലാലിന്റെ ഏറ്റവും എക്‌സ്പന്‍സീവായ ചിത്രമാണ് റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത കാസനോവ. പുലിമുരുകന്‍ ഇറങ്ങുന്നതോടെ ആ റെക്കോഡ് മാറും

    ലാലും ബിഗ് ബിയും

    ലാലും ബിഗ് ബിയും

    ബോളിവുഡ് ബിഗ് ബി അമിതാഭ് ബച്ചനുമായി നല്ലൊരു സൗഹൃദ ബന്ധം ലാലിനുണ്ട്. ഇത് കാണ്ഡഹാര്‍ എന്ന ചിത്രത്തിന് കാരണമായി

    സ്റ്റണ്ട് മാസ്റ്റര്‍

    സ്റ്റണ്ട് മാസ്റ്റര്‍

    നല്ലൊരു സ്റ്റണ്ട് മാസ്റ്റര്‍ കൂടെയാണ് മോഹന്‍ലാല്‍. കിരീടം എന്ന ചിത്രത്തിലെ ക്ലൈമാക്‌സിലെ സ്റ്റണ്ട് രംഗം കൊറിയോഗ്രാഫി ചെയ്തത് മോഹന്‍ലാലാണ്

    ഐശ്വര്യയും വിദ്യ ബാലനും

    ഐശ്വര്യയും വിദ്യ ബാലനും

    മുന്‍ ലോക സുന്ദരി ഐശ്വര്യ റായ് യുടെ ആദ്യ നായകനാണ് മോഹന്‍ലാല്‍. അതുപോലെ വിദ്യ ബാലന്റെയും ആദ്യ ചിത്രത്തിലെ നായകന്‍ ലാലാണ്. എന്നാല്‍ ചക്രം എന്ന ഈ ചിത്രം പാതി വഴിയില്‍ ഉപേക്ഷിച്ചു

    ലാലും കമല്‍ ഹസനും

    ലാലും കമല്‍ ഹസനും

    30 വര്‍ഷത്തെ കാത്തിരിപ്പ് വേണ്ടിവന്നു കമല്‍ ഹസനും മോഹന്‍ലാലും ഒന്നിക്കുന്ന ഒരു സിനിമ കാണാന്‍. ഒടുവില്‍, ഉണൈ പോല്‍ ഒരുവന്‍ എന്ന തമിഴ് ചിത്രത്തിലൂടെ അത് യാഥാര്‍ത്ഥ്യമായി

    ഹ്രസ്വ ചിത്രം

    ഹ്രസ്വ ചിത്രം

    ഒരു സയലന്റ് ഷോര്‍ട്ട് ഫിലിമിലും ലാല്‍ അഭിനയിച്ചിട്ടുണ്ട്. ബിജോയ് നമ്പ്യാരുടെ റിഫഌക്ഷന്‍സാണ് ഈ ചിത്രം

    പ്രിയദര്‍ശനും ലാലും

    പ്രിയദര്‍ശനും ലാലും

    പ്രിയദര്‍ശനും ലാലും തമ്മിലുള്ള സുഹൃത്ത് ബന്ധം അത്ര ആഴവും പരപ്പുള്ളതാണ്. പ്രിയനെ ആദരിയ്ക്കുന്ന ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ ടൈറ്റ് ഷെഡ്യൂള്‍ അവഗണിച്ച് ലാല്‍ തിരുവനന്തപുരത്തു നിന്നും പാലക്കാട്ടേക്ക് ഒരു ഹെലിക്കോപ്റ്ററില്‍ പറന്നെത്തി

    ആന്റണി പെരുമ്പാവൂര്‍

    ആന്റണി പെരുമ്പാവൂര്‍

    പട്ടണ പ്രവേശം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്താണ് സന്തതസഹചാരിയായ ആന്റണി പെരുമ്പാവൂര്‍ ലാലിന്റെ പ്രൊഫഷണല്‍ ലൈഫിലേക്ക് കടന്നു വരുന്നത്

    ലാലിന്റെ വീടുകള്‍

    ലാലിന്റെ വീടുകള്‍

    തിരുവനന്തപുരം, കൊച്ചി, ചെന്നൈ, ഊട്ടി, ദുബായി എന്നിവിടങ്ങില്‍ ലാലിന് വീടുകളുണ്ട്. ദുബായിലെ ബുര്‍ഷ് ഖലീഫയുടെ 29 ആം നിലയിലുമുണ്ട് ലാലിനൊരു ഫ്ലാറ്റ്

    സഹായികള്‍

    സഹായികള്‍

    മുപ്പത് വര്‍ഷമായി മോഹന്‍ലാലിന്റെ കോസ്റ്റിയൂം ഡിസൈനറാണ് മുരളി. ഇവരെ കൂടാതെ സ്ഥിരം ഹെയര്‍സ്‌റ്റൈലിസ്റ്റ് ബിജേഷ്, മേക്കപ്പ്മാന്‍ ലിജു എന്നിവരുമുണ്ട്

    രാജശില്‍പിയിലെ നൃത്തം

    രാജശില്‍പിയിലെ നൃത്തം

    നട്ടുവം പരമശിവം എന്ന പ്രശസ്ത നര്‍ത്തകനാണ് രാജശില്‍പി എന്ന ചിത്രത്തില്‍ ലാലിനെ നൃത്തം പഠിപ്പിച്ചത്.

    ലാല്‍ എന്ന കഥാകാരന്‍

    ലാല്‍ എന്ന കഥാകാരന്‍

    സ്വപ്‌ന മാളിക എന്ന ചിത്രത്തിന്റെ കഥ മോഹന്‍ലാലിന്റേതാണ്. കെഎ ദേവരാജ് സംവിധാനം ചെയ്ത ചിത്രം ഇതുവരെ പുറത്തിറങ്ങിയിട്ടില്ല.

    നഗ്നനായി അഭിനയിച്ചു

    നഗ്നനായി അഭിനയിച്ചു

    തന്മാത്ര എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ പരിപൂര്‍ണ നഗ്നനായി അഭിനയിച്ചു. സെന്‍സര്‍ ബോര്‍ഡ് ഈ രംഗം ഓകെ ചെയ്യുകയും ചെയ്തു. എന്നാല്‍ അവസാന നിമിഷം ഈ രംഗം ചിത്രത്തില്‍ നിന്നും ഒഴിവാക്കി

    ബ്ലാക്ക്‌ബെല്‍ട്ട്

    ബ്ലാക്ക്‌ബെല്‍ട്ട്

    തായ്‌ക്കൊണ്ടോ കൗണ്‍സിലിന്റെ ഹോണററി ബ്ലാക്ക്‌ബെല്‍ട്ടായ തായ്‌ക്കോണ്ടോ പട്ടം ലഭിയ്ക്കുന്ന ആദ്യ സൗത്ത് ഇന്ത്യന്‍ ആക്ടറാണ് മോഹന്‍ലാല്‍.

    ലെഫ്. കേണല്‍

    ലെഫ്. കേണല്‍

    ഹോണററിയായി ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലെഫ്. കേണലാകുന്ന ആദ്യ ഇന്ത്യന്‍ ആക്ടറാണ് ലാല്‍

    യുഎഇ യില്‍ ലൈസന്‍സ്

    യുഎഇ യില്‍ ലൈസന്‍സ്

    യുഎഇയില്‍ ഡ്രൈവിങ് ലൈസന്‍സുള്ള ആളാണ് ലാല്‍. ഇരുപത് ക്ലാസുകള്‍ അറ്റന്റ് ചെയ്ത ലാല്‍ ഫസ്റ്റ് അറ്റംപ്റ്റില്‍ പാസാകുകയും ചെയ്തു.

    നാടകങ്ങളില്‍

    നാടകങ്ങളില്‍

    നാല് നാടകങ്ങളില്‍ മോഹന്‍ലാല്‍ അഭിനയിച്ചിട്ടുണ്ട്. ഛായാമുഖി, കഥയാട്ടം, സംസ്‌കൃത നാടകമായ കര്‍ണഭാരം, സതീഷ് ചന്ദ്രന്റെ ജീവനുള്ള പ്രതിമകള്‍ എന്നിവയാണവ.

    നായികമാരില്ലാതെ

    നായികമാരില്ലാതെ

    2008 മുതല്‍, 2010 വരെ മോഹന്‍ലാല്‍ അഭിനയിച്ച 19 സിനിമകളില്‍ പത്തിലും ലാലിന് നായികമാര്‍ ഉണ്ടായിരുന്നില്ല.

    മികച്ച കുക്ക്

    മികച്ച കുക്ക്

    മികച്ചൊരു കുക്കാണ് ലാലെന്ന സത്യവും പലര്‍ക്കുമറിയില്ല. ലോകത്തിന്റെ പല ഭാഗങ്ങളിലും ലാലിന് റസ്റ്റോറന്റുകളുമുണ്ട്.

    ഭക്ഷണക്രമം

    ഭക്ഷണക്രമം

    രാവിലെ ഇടിയപ്പം, വെജ് സ്ടൂ, ഗ്രീന്‍ ടീ, ഉച്ചയ്ക്ക് ചോറും മീന്‍ കറിയും, രാത്രി ചപ്പാത്തി അല്ലെങ്കില്‍ ഗോതമ്പ് പുട്ട്. അതിനോടൊപ്പം ചിക്കന്‍ കറി. എന്നിവയാണ് ലാലിന്റെ ഇപ്പോഴത്തെ ഫുഡ് മെനു.

    സിനിമ കാണുന്നത്

    സിനിമ കാണുന്നത്

    വളരെ അപൂര്‍വ്വമായി മാത്രം തിയേറ്ററില്‍ പോയി സിനിമ കാണുന്ന ആളാണ് ലാല്‍. ഇത് അദ്ദേഹം തന്നെ സമ്മതിച്ചിട്ടുമുണ്ട്.

    ലാലിന്റെ പുസ്തകം

    ലാലിന്റെ പുസ്തകം

    യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന ലാല്‍, തന്റെ യാത്രകളെ കുറിച്ച് ഒരു പുസ്തകവും എഴുതിയിട്ടുണ്ട്. ഈ പുസ്തകം നടന്‍ കമല്‍ ഹസനാണ് പ്രകാശനം ചെയ്തത്.

    മമ്മൂട്ടിക്കൊപ്പം പ്രൊഡക്ഷന്‍ ഹൗസ്

    മമ്മൂട്ടിക്കൊപ്പം പ്രൊഡക്ഷന്‍ ഹൗസ്

    മമ്മൂട്ടിയുമായി ചേര്‍ന്ന് ലാല്‍ ഒരു പ്രൊഡക്ഷന്‍ ഹൗസ് തുടങ്ങിയ കാര്യം പലര്‍ക്കുമറിയില്ല. കാസിനോ ഫിലിംസ് എന്ന പേരില്‍ ഈ ടീം ഗാന്ധി നഗര്‍ സെക്കന്റ് സ്ട്രീറ്റ്, നാടോടിക്കാറ്റ്, എന്നീ ചിത്രങ്ങള്‍ പ്രൊഡ്യൂസ് ചെയ്തു.

    മാജിക്കുകാരന്‍

    മാജിക്കുകാരന്‍

    മാജിക്കും വശമുള്ള മോഹന്‍ലാല്‍ 2008 ല്‍ ഗോപിനാഥ് മുതുകാടിന്റെ കീഴില്‍ മാസങ്ങളോളം ഫയര്‍ എസ്‌കേപിനായി പരിശീലനം നടത്തി. എന്നാല്‍, പിന്നീട് ആരാധകരുടെയും സുഹൃത്തുക്കളുടെയും അഭ്യര്‍ത്ഥന മാനിച്ച് ഇതില്‍ നിന്നും പിന്മാറുകയായിരുന്നു. ഗള്‍ഫില്‍ മാജിക് ലാമ്പ് എന്നൊരു മാജിക് ഷോയും ലാല്‍ നടത്തി

    ലാലിന്റെ മുണ്ടുകള്‍

    ലാലിന്റെ മുണ്ടുകള്‍

    സിനിമകളുടെ പേരില്‍ മാര്‍ക്കറ്റില്‍ ഒരു പ്രൊഡക്ട്റ്റ് ഇറക്കിയത് ലാല്‍ ചിത്രങ്ങളുടെ പേരിലാണ്. നരസിംഹം, ഒന്നാമന്‍, താണ്ഡവം, രാവണപ്രഭു, എന്നീ സിനിമകളുടെ പേരില്‍ ഒരു സ്വകാര്യ കമ്പനി മുണ്ടുകള്‍ പുറത്തിറക്കി.

    വിവാദം

    വിവാദം

    ലാലിസമാണ് മോഹന്‍ലാലിന്റെ പേരിലുള്ള ഒരു പ്രധാന വിവാദം. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാന്‍ നല്‍കിയ തുക മുഴുവന്‍ ലാല്‍ തിരിച്ചു നല്‍കി.

    ഹിന്ദിയില്‍

    ഹിന്ദിയില്‍

    മോഹന്‍ലാല്‍ ഹിന്ദിയില്‍ അഭിനയിച്ച എല്ലാ സിനിമകളും അജയ് ദേവഗണിനൊപ്പമാണ്. കമ്പനി, ആഗ്, തീസ്, ഹല്ല ബോള്‍ എന്നിവയാണവ.

    പ്രേം നസീറും ആലമൂടനും

    പ്രേം നസീറും ആലമൂടനും

    പ്രേം നസീര്‍, ആലമൂടന്‍ എന്നിവരുടെ അവസാന ചിത്രം മോഹന്‍ലാലിനൊപ്പമാണ്.

    English summary
    Top 50 Facts About Mohanlal You Never Knew
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X