twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഭരത് ഗോപിയുമായി താരതമ്യം ചെയ്യാന്‍ കഴിയുന്ന ഏക മലയാള നടന്‍!!! മമ്മൂട്ടിയോ മോഹന്‍ലാലോ???

    By Karthi
    |

    പകരം വയ്ക്കാന്‍ സാധിക്കാത്ത പ്രതിഭകള്‍ തന്നെയാണ് മലയാള സിനിമയുടെ എക്കാലത്തേയും മികച്ച സമ്പാദ്യം. ചിലപ്പോഴൊക്കെ അത് ദോഷമായി മാറാറുമുണ്ട്. കാരണം പിന്നീട് അവര്‍ക്ക് പകരക്കാരായി ഒരാളെ കണ്ടെത്താന്‍ സാധിക്കില്ലെന്നത് തന്നെ കാരണം.

    കൊടിയേറ്റം എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടിയ അഭിനയ പ്രതിഭയാണ് ഭരത് ഗോപി. യവനികയിലെ തബലിസ്റ്റ് അയ്യപ്പനേയും പ്രേക്ഷകര്‍ അത്ര എളുപ്പം മറന്ന് പോകില്ല. ഓരോ നടന്മാരേയും മറ്റ് നടന്മാരുമായി താരതമ്യം ചെയ്യുന്ന ശീലം എല്ലാക്കാലത്തും ഉണ്ട്. അങ്ങനെ ഒരു താരതമ്യത്തേക്കുറിച്ച് നടനും സംവിധായകനുമായിരുന്നു വേണു നാഗവള്ളി ഒരിക്കല്‍ പറയുകയുണ്ടായി.

    ഒരേ ഒരു നടന്‍ മാത്രം

    ഒരേ ഒരു നടന്‍ മാത്രം

    ഭരത് ഗോപിയുമായി താരതമ്യം ചെയ്യാന്‍ സാധിക്കുന്ന ഒരേ ഒരു നടനേ മലയാളത്തിലുള്ള എന്നായിരുന്നു ഒരു അഭിമുഖത്തില്‍ വേണു നാഗവള്ളി പറഞ്ഞത്. അത് മോഹന്‍ലാലാണ്. ലാലിന്റെ റേഞ്ച് വളരെ വലുതാണെന്നും അദ്ദേഹം പറഞ്ഞു.

    ഗ്രേറ്റ് ആക്ടേഴ്‌സ്

    ഗ്രേറ്റ് ആക്ടേഴ്‌സ്

    മോഹന്‍ലാലിനേക്കുറിച്ചും മമ്മൂട്ടിയേക്കുറിച്ചും നല്ല അഭിപ്രായം തന്നെയാണ് വേണു നാഗവള്ളിക്കുള്ളത്. ഇരുവരും മികവുറ്റ നടന്മാരാണെന്നും അദ്ദേഹം പറയുന്നു. പക്ഷെ, റേഞ്ചില്‍ മുന്‍തൂക്കം ലാലിന് തന്നെ. തന്റെ അച്ഛനും മകനും മമ്മൂട്ടിയെ ഒത്തിരി ഇഷ്ടമാണെന്നും അന്ന് വേണു നാഗവള്ളി പറഞ്ഞിരുന്നു.

    വളരെ വേഗത്തിലുള്ള വളര്‍ച്ച

    വളരെ വേഗത്തിലുള്ള വളര്‍ച്ച

    സത്യന്‍, തിലകന്‍, കൊട്ടാരക്കര ശ്രീധരന്‍ നായര്‍ എന്നിവരൊക്കെ വലിയ നടന്മാരാണ്. എന്നാല്‍ ഇത്രയും റേഞ്ചിലേക്ക് വളരെ പെട്ടന്ന് വളര്‍ന്ന നടന്‍ മോഹന്‍ലാല്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ഇവരൊക്കെ വലിയ നടന്മാരാണെങ്കിലും വല്ലാത്തൊരു റേഞ്ചുള്ള നടനാണ് മോഹന്‍ലാലെന്നും അദ്ദേഹം പറഞ്ഞു.

    ഇയാള്‍ക്ക് മാത്രം ലാലിനെ മതി

    ഇയാള്‍ക്ക് മാത്രം ലാലിനെ മതി

    വേണുവിന്റെ അച്ഛനും മകനും തന്നെ മതി പക്ഷെ വേണുവിന് മോഹന്‍ലാലിനെ മതിയെന്ന് മമ്മൂട്ടി തമാശ രൂപേണ പറയുമായിരുന്നു. ഇത് തമാശയായിട്ടാണ് മമ്മൂട്ടി പറഞ്ഞിരുന്നതെന്നും മമ്മൂട്ടിയും കുടുംബവുമായി നല്ല ബന്ധമാണെന്നും അന്ന് വേണു നാഗവള്ളി പറഞ്ഞു.

    മോഹന്‍ലാലും വേണു നാഗവള്ളിയും

    മോഹന്‍ലാലും വേണു നാഗവള്ളിയും

    മമ്മൂട്ടിയേക്കാള്‍ അധികം മോഹന്‍ലാലാണ് വേണു നാഗവള്ളി ചിത്രങ്ങളില്‍ വേഷമിട്ടുള്ളത്. ഏയ് ഓട്ടോ, ലാല്‍ സലാം, സര്‍വ്വകലാശാല, രക്ത സാക്ഷികള്‍ സിന്ദാബാദ്, സുഖമോ ദേവി, അഗ്നിദേവന്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ മോഹന്‍ലാല്‍ അഭിനയിച്ചു. വേണു തിരക്കഥയെഴുതിയ കിലുക്കത്തിലും ലാലായിരുന്നു നായകന്‍.

    മോഹന്‍ലാലിനെ ലാലേട്ടനാക്കിയ വേണു

    മോഹന്‍ലാലിനെ ലാലേട്ടനാക്കിയ വേണു

    മോഹന്‍ലാലിനെ ആരാധകര്‍ ഇന്ന് സ്‌നേഹത്തോടെ വിളിക്കുന്ന ലാലേട്ടന്‍ എന്ന പേര് അദ്ദേഹത്തിന് നല്‍കിയത് വേണു നാഗവള്ളി സംവിധാനം ചെയ്ത സര്‍വ്വകലാശാല എന്ന ചിത്രമായിരുന്നു. ചിത്രത്തിനൊപ്പം ആ പേരും ആരാധകര്‍ ഏറ്റെടുത്തു.

    മികച്ച സംവിധായകന്‍

    മികച്ച സംവിധായകന്‍

    മലയാളത്തിലെ എക്കാലത്തേയും മികച്ച സംവിധായകരുടേയും തിരക്കഥാകൃത്തുക്കളുടേയും ലിസ്റ്റ് എടുത്താല്‍ അതില്‍ വേണു നാഗവള്ളി ഉണ്ടാകും. നടനായി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച അദ്ദേഹം പിന്നീട് സംവിധായകനായി മാറുകയായിരുന്നു.

    വിടപറഞ്ഞിട്ട് ഏഴ് വര്‍ഷം

    വിടപറഞ്ഞിട്ട് ഏഴ് വര്‍ഷം

    എഴ് വര്‍ഷം മുമ്പ് 2011 സെപ്തംബര്‍ ഒമ്പതിന് തന്റെ 61ാം വയസിലായിരുന്നു അദ്ദേഹം നമ്മോടു വിടപറഞ്ഞത്. ജഗതിയും ഉര്‍വ്വശിയും പ്രധാന കഥാപത്രങ്ങളായി എത്തിയ ഭാര്യ സ്വന്തം സുഹൃത്ത് ആയിരുന്നു ഒടുവില്‍ സംവിധാനം ചെയ്ത ചിത്രം.

    English summary
    Venu Nagavally said that both Mammootty and Mohanlal are great actors. But he compare only one among them with Bharath Gopi. Thats non other than Mohanlal.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X