twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇത് മുകേഷിന്റെ നായിക വിദ്യാ ബാലന്‍!!! ഭാഗ്യമില്ലാത്ത നായികയ്ക്ക് നഷ്ടമായത് 12 ചിത്രങ്ങള്‍???

    ബോളിവുഡ് നായിക വിദ്യാ ബാലന്‍ മുകേഷിന്റെ നായികയായി. കളരി വിക്രമന്‍ എന്ന ചിത്രം സാമ്പത്തീക ബാധ്യത കാരണം പാതിയില്‍ നിലച്ചു.

    By Karthi
    |

    വിദ്യാന്‍ ബാലന്‍ എന്ന പേരിനൊപ്പം എല്ലാവരും ഓര്‍ത്തിരിക്കുന്ന ചിത്രങ്ങള്‍ കഹാനിയും ഡേര്‍ട്ടി പിക്ച്ചറുമാണ്. ദേശീയ അവാര്‍ഡിലേക്ക് അവരെ നയിച്ച ചിത്രങ്ങള്‍. മലയാളികള്‍ക്ക് വിദ്യാ ബാലനെന്നാല്‍ ആമിയില്‍ അഭിനയിക്കാതെ പിന്മാറിയ നടിയാണ്.

    മലയാളത്തില്‍ ആമി മാത്രമല്ല മോഹന്‍ലാലിന്റെ നായികയായി എത്തിയ ആദ്യ ചിത്രം ചക്രവും ചിലപ്പോള്‍ പ്രക്ഷകരുടെ മനസിലേക്കെത്തിയേക്കും. എന്നാല്‍ ചക്രം മാത്രമല്ല, പിന്നെയുമുണ്ട് മലയാളത്തില്‍ വിദ്യാബാലന്‍ നായികയായ ചിത്രങ്ങള്‍.

    മുകേഷിന്റെ നായിക

    മലയാള സിനിമയിലൂടെയാണ് വിദ്യാബാലന്‍ അരങ്ങേറ്റം കുറിക്കുന്നത്. മുകേഷിന്റെ നായികയായും വിദ്യാ ബാലന്‍ അഭിനയിച്ചിട്ടുണ്ട്. 2003ല്‍ ചിത്രീകരിച്ച കളരി വിക്രമന്‍ എന്ന ചിത്രത്തിലായിരുന്നു അത്. വിദ്യ അയ്യര്‍ എന്നായിരുന്നു വിദ്യ അറിയപ്പെട്ടിരുന്നത്. സിനിമാ മാസികളിലും പത്രങ്ങളിലും ആ പേരായിരുന്നു വന്നിരുന്നത്.

    റിലീസാകാത്ത കളരി വിക്രമന്‍

    2003ല്‍ ചിത്രീകരണം ആരംഭിച്ച ചിത്രം പക്ഷെ തിയറ്ററിലെത്തിയില്ല. ക്യാമറയ്ക്ക് മുന്നിലും പിന്നിലും പ്രഗത്ഭരുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നിട്ടും പെട്ടിയിലിരിക്കാനായിരുന്നു ചിത്രത്തിന്റെ വിധി. സമ്പത്തീക പ്രതിന്ധിയായിരുന്നു ചിത്രം മുടങ്ങിപ്പോകാന്‍ കാരണം.

    ബാബു ജനാര്‍ദ്ധനന്റെ തിരക്കഥ

    പ്രശസ്ത തിരക്കഥാകൃത്ത് ബാബു ജനാര്‍ദ്ധനന്റെ തിരക്കഥയില്‍ ദീപക് മോഹനാണ് ചിത്രം സംവിധാനം ചെയ്തത്. വിപിന്‍ മോഹനായിരുന്നു ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത്. മുകേഷ് വിദ്യാ ബാലന്‍ എന്നിവരെ കൂടാത തിലകന്‍. ജഗതി, ഹരിശ്രീ അശോകന്‍, മണിയന്‍ പിള്ള രാജു എന്നിവരും ചിത്രത്തിലുണ്ടായിരുന്നു.

    പാതിയില്‍ നിന്നുപോയ് ശ്രീ ചക്രം

    ലോഹിതദാസിന്റെ തിരക്കഥയില്‍ മോഹന്‍ലാല്‍, ദിലീപ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി കമല്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു ശ്രീ ചക്രം. വിദ്യാ ബാലനായിരുന്നു നായിക. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ട് ചിത്രം മുടങ്ങിപ്പോയി. പിന്നീട് ചക്രം എന്ന പേരില്‍ പൃഥ്വിരാജിനേയും മീരാജാസ്മിനേയും നായികാനായകന്മാരാക്കി ലോഹിതദാസ് ചിത്രം സംവിധാനം ചെയ്തു.

    ഭാഗ്യമില്ലാത്ത നായിക

    വിദ്യ നായികയായി എത്തിയ രണ്ട് ചിത്രങ്ങളാണ് മുടങ്ങിപ്പോയത്. ഇതോടെ ഭാഗ്യമില്ലാത്ത നായിക എന്നൊരു പേരും സിനിമാ ലോകത്ത് വിദ്യാബാലന് വന്നു ചേര്‍ന്നു. വിദ്യയെ നായികയാക്കാന്‍ പിന്നീടുള്ളവരും മടിച്ചു.

    വിദ്യക്ക് നഷ്ടമായത് 12 ചിത്രങ്ങള്‍

    ചിത്രങ്ങള്‍ പാതിയില്‍ മുടങ്ങുകയും ഭാഗ്യമില്ലാത്ത നായിക എന്ന പേര് വീഴുകയും ചെയ്തതോടെ വിദ്യയെ നായികയാക്കാന്‍ പലരും മടിച്ചു. 12 മലയാള ചിത്രങ്ങളില്‍ നിന്നും വിദ്യയെ മാറ്റി. റണ്‍ ഉള്‍പ്പെടെ രണ്ടുമൂന്ന് തമിഴ് സിനിമകളും വിദ്യയ്ക്ക് നഷ്ടമായി.

    ബോളിവുഡില്‍ തെളിഞ്ഞ ഭാഗ്യം

    2005ല്‍ റിലീസ് ചെയ്ത് ബോളിവുഡ് ചിത്രം പരിണീതയിലൂടെയാണ് വിദ്യാബാലന്റെ ഭാഗ്യം തെളിഞ്ഞത്. ചിത്രം വിജയമായി എന്നുമാത്രമല്ല മികച്ച പുതുമുഖ നായികയ്ക്കുള്ള ഫിലിംഫെയര്‍ പുരസ്‌കാരവും പരിണീതയിലൂടെ വിദ്യാബാലന് ലഭിച്ചു. പിന്നീടങ്ങോട്ട് വിദ്യക്ക് തിരഞ്ഞ് നോക്കേണ്ടിവന്നിട്ടില്ല.

    വീണ്ടും മലയാളത്തിലേക്ക്

    വിദ്യയെ ആദ്യമായി ഫിലിം ക്യാമറയ്ക്ക് മുന്നില്‍ നിറുത്തിയ സംവിധായകന്റെ ചിത്രത്തിലൂടെ വിദ്യ മലയാളത്തിലേക്ക് വരുന്നുവെന്നുവെന്നത് വലിയ വാര്‍ത്തയായി. മാധവിക്കുട്ടിയുടെ കഥ പറയുന്ന ആമിയില്‍ മാധവിക്കുട്ടിയായിട്ടായിരുന്നു വിദ്യ അഭിനിയിക്കാനിരുന്നത്. എന്നാല്‍ വിദ്യ ചിത്രത്തില്‍ നിന്നും പിന്മാറി. ഇപ്പോള്‍ മഞ്ജുവാര്യരാണ് ആമിയാകുന്നത്.

    English summary
    Vidya Balan was the heroin of Mukesh in Kalari Vikraman. The movie not yet released and she known as an unlucky heroin. Vidya lost 12 projects because of this. She was also removed from three Tamil movies including Madhavan's super hit movie Run.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X