twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സുറുമയെഴുതിയ മിഴികളെ ബാക്കിയാക്കി യാത്രയായ പ്രിയ കവി

    By Meera Balan
    |

    കണ്ണീര്‍ മഴയെ ചിരിയുടെ കുട ചൂടിച്ച കവി കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു. കവിയും ഗാനരചയിതാവുമായി മലയാളത്തില്‍ നിറഞ്ഞ് നിന്ന യൂസഫലി കേച്ചേരി 81ാം വയസില്‍ ലോകത്തോട് വിടപറഞ്ഞരിയ്ക്കുകയാണ്. എന്നാല്‍ ആരാധകരുടെ മനസില്‍ ഇപ്പോഴും തേന്‍മഴ പെയ്യിച്ച് സുറുമയെഴുതിയ മിഴികളേ എന്ന ഗാനം അവശേഷിയ്ക്കുന്നു

    സിനിമയ്ക്ക് പിന്നാലെ ഒരിയ്ക്കലും പായാത്ത വ്യക്തിയായിരുന്നു അദ്ദേഹം. ഭ്രമം എപ്പോഴും കവിതകളോട് മാത്രം.ഇതിനാല്‍ തന്നെ കവിതകളെ തിരിഞ്ഞെത്താത്ത ഒരു സിനിമാക്കാരന് മുന്നിലും കേച്ചേരി വാതില്‍ തുറന്നിട്ടില്ല. എഴുതിയ പാട്ടുകളെല്ലാം തന്നെ പലവര്‍ണങ്ങളാല്‍ തീര്‍ത്ത മുത്തുമാല പോലെയായിരുന്നു.

    പ്രണയവും വിരഹവും കേച്ചേരിയുടെ മുന്നില്‍ വിവിധ രൂപത്തിലെത്തി. അവ സിനിമയില്‍ നല്ല ഗാനങ്ങളായി പുറന്നു. പേരറിയാത്ത നൊമ്പരമാണ് പ്രണയമെന്ന് അദ്ദേഹം പാടി. ആസ്വാദകര്‍ക്ക് നൂതന അനുഭവമായിരുന്നു കേച്ചേരിയുടെ പാട്ടുകള്‍.

    കവിതകളുടെ കൂട്ടുകാരന്‍

    സുറുമയെഴുതിയ മിഴികളെ ബാക്കിയാക്കി യാത്രയായ പ്രിയ കവി

    പി ഭാസ്‌ക്കരന്‍ മാഷ്, വയലാര്‍ രാമവര്‍മ്മ, ഒ എന്‍വി കുറുപ്പ് എന്നിവരുടെ ചലച്ചിത്ര രംഗത്തെ പ്രവേശത്തോടെയാണ് സിനിമയിലെ ഗാനങ്ങളുടെ ദാരിദ്ര്യം അവസാനിയ്ക്കുന്നത്. ഈ യുഗത്തില്‍ തന്നെയാണ് മൂടുപടം എന്ന ചിത്രത്തിലൂടെ കേച്ചേരിയും ഗാനരംഗത്തേയ്ക്ക് എത്തുന്നത്.

    പി ഭാസ്‌ക്കരന്‍ മാഷ്

    സുറുമയെഴുതിയ മിഴികളെ ബാക്കിയാക്കി യാത്രയായ പ്രിയ കവി

    മൂടുപടത്തിന് വേണ്ടി ഭാസ്‌ക്കരന്‍മാഷ് തളിരിട്ട കിനാക്കള്‍തന്‍ താമര മാലവാങ്ങാന്‍ എന്ന ഹിറ്റ് ഗാനമെഴുതിയപ്പോള്‍, മൈലാഞ്ചിത്തോപ്പില്‍ മയങ്ങിനില്‍ക്കുന്ന മൊഞ്ചത്തി മൈക്കണ്ണാല്‍ ഖല്‍ബില്‍ അമിട്ട് കത്തിച്ച വമ്പത്തി എന്ന കന്നി ഗാനത്തിലൂടെ കേച്ചേരിയും അരങ്ങേറി

    സംഗീതത്തെ ഭിക്ഷാടനത്തിന് വിടാത്ത കവി

    സുറുമയെഴുതിയ മിഴികളെ ബാക്കിയാക്കി യാത്രയായ പ്രിയ കവി

    സിനിമയ്ക്ക് വേണ്ടി എണ്ണമറ്റ ഗാനങ്ങള്‍ പടച്ച് വിടാത്ത കവിയായിരുന്നു കേച്ചേരി. നൂറ്റമ്പത് ചിത്രങ്ങളിലായി എഴുനൂറോളം ഗാനങ്ങളാണ് അദ്ദേഹം രചിച്ചത്. ഞാനെന്റെ ഗാന സരസ്വതിയെ ഭിക്ഷാടനത്തിന് വിടില്ലെന്നാണ് അദ്ദേഹം പറയുന്നത്

    സ്‌നഹേത്തെ നിര്‍വ്വചിച്ച കവി

    സുറുമയെഴുതിയ മിഴികളെ ബാക്കിയാക്കി യാത്രയായ പ്രിയ കവി

    സ്‌നേഹം എന്ന ചിത്രത്തില്‍ കവി പ്രണയത്തെ നിര്‍വ്വചിച്ചത് ഇങ്ങനെയാണ്...

    പേരറിയാത്തൊരു നൊമ്പരത്തെ പ്രേമമെന്നാരോ വിളിച്ചു
    മണ്ണില്‍ വീണുടയുന്ന തേന്‍കുടത്തെ കണ്ണുനീരെന്നും വിളിച്ചു

    പരിണയം

    സുറുമയെഴുതിയ മിഴികളെ ബാക്കിയാക്കി യാത്രയായ പ്രിയ കവി

    പരിണയം എന്ന ചിത്രത്തിന് വേണ്ടി അദ്ദേഹം ഒരുക്കിയ ഗാനങ്ങള്‍ ഏറെ ഹൃദ്യമായിരുന്നു.

    അഞ്ചു ശരങ്ങളും പോരാതെ മന്മദന്‍
    നിന്‍ചിരി സായകമാക്കി നിന്‍
    പുഞ്ചിരി സായകമാക്കി

    തിരുവാതിരപ്പാട്ട്

    സുറുമയെഴുതിയ മിഴികളെ ബാക്കിയാക്കി യാത്രയായ പ്രിയ കവി

    മലയാളത്തിലെ എക്കാലത്തെയും അര്‍ത്ഥവത്തായ തിരുവാതിരപ്പാട്ടും കേച്ചേരിയുടെ രചനയാണ്. പാര്‍വണേന്ദു മുഖീ എന്ന ഗാനം അദ്ദേഹം എഴുതിയതാണ്.

    സുറുമയെഴുതിയ മിഴികളേ

    സുറുമയെഴുതിയ മിഴികളെ ബാക്കിയാക്കി യാത്രയായ പ്രിയ കവി

    സുറുമയെഴുതിയ മിഴികളേ..
    പ്രണയ മധുരത്തേന്‍ തുളുമ്പും
    സൂര്യകാന്തിപ്പൂക്കേളേ
    (ചിത്രം:ഖദീജ)

    കണ്ണ് നനയിച്ച ഗാനം

    സുറുമയെഴുതിയ മിഴികളെ ബാക്കിയാക്കി യാത്രയായ പ്രിയ കവി

    കണ്ണീര്‍ മഴയത്ത് ഞാനൊരു ചിരിയുടെ കുടചൂടി എന്ന ജോക്കര്‍ സിനിമയിലെ ഗാനം മലയാളിയുടെ മനസിനെ ഏറെ നൊമ്പരപ്പെടുത്തിയ ഗാനമായിരുന്നു. ഇതും കേച്ചേരിയുടെ സംഭാവനയാണ്. സംഗീതത്തെ അമര സല്ലാപമാക്കിയ കവി ഭാവനയും കേച്ചേരിയുടേത് തന്നെ

    ഭക്തിഗാനങ്ങള്‍

    സുറുമയെഴുതിയ മിഴികളെ ബാക്കിയാക്കി യാത്രയായ പ്രിയ കവി

    സിനിമയ്ക്ക് വേണ്ടി ഭക്തി തുളുമ്പുന്ന ഒട്ടേറെ ഗാനങ്ങളും അദ്ദേഹം എഴുതി

    സംവിധായകന്‍

    സുറുമയെഴുതിയ മിഴികളെ ബാക്കിയാക്കി യാത്രയായ പ്രിയ കവി

    മരം(1973), വനദേവത(1977), നീലത്താമര(1979) എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു.

    English summary
    Yusufali Kechery is no more, but his songs still alive
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X