»   » കോലിയേക്കുറിച്ച് ഒരക്ഷരം മിണ്ടിപ്പോകരുത്!!! അനുഷ്‌ക കലിപ്പിലാണ്!!!

കോലിയേക്കുറിച്ച് ഒരക്ഷരം മിണ്ടിപ്പോകരുത്!!! അനുഷ്‌ക കലിപ്പിലാണ്!!!

ഫിലൗരിയുമായി ബന്ധപ്പെട്ട വ്യാജ വാര്‍ത്തകള്‍ക്കെതിരെ അനുഷ്‌കയുടെ ട്വീറ്റ്. ഫിലൗരിയുടെ നിര്‍മാതാവ് കോലിയാണ് എന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍.

Posted by:
Subscribe to Filmibeat Malayalam
മുംബൈ: ഗോസിപ്പ് കോളങ്ങളിലെ നിറ സാന്നിദ്ധ്യമായിരുന്നു അനുഷ്‌കയും ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്ടന്‍ വിരാട് കോലിയും. ഇവരുടെ പ്രണയം വാര്‍ത്താ മാധ്യമങ്ങള്‍ ഏറെ ആഘോഷിച്ച ഒന്നായിരുന്നു. പാര്‍ട്ടികളും യാത്രകളിലും അവര്‍ ഒരുമിച്ചായിരുന്നു. അത്തരമൊരു സന്ദര്‍ഭത്തിലായിരുന്നു ഇരുവരുടേയും പ്രണയം മാധ്യമങ്ങള്‍ കണ്ടെത്തിയതും.

എന്നാല്‍ അതേ അനുഷ്‌കയ്ക്ക് വിരാട് കോലി എന്ന് കേള്‍ക്കുന്നത് തന്നെ ദേഷ്യമാണ്. ഇരുവരും തമ്മില്‍ പിരിഞ്ഞതായുള്ള കാര്യം തന്റെ ട്വിറ്ററിലൂടെ കോലി തന്നെയാണ് പങ്കുവച്ചത്. എന്നാല്‍ അതിന് ശേഷം ഇരുവരും വിവാഹിതരാകുന്നു എന്ന തരത്തില്‍ വാര്‍ത്ത വന്നെങ്കിലും അനുഷ്‌ക ഇത് നിഷേധിച്ചു. ഒടുവില്‍ അനുഷ്‌ക നായികയാകുന്ന പുതിയ ചിത്രം ഫിലൗരിയുമായി ബന്ധുപ്പെട്ടാണ് അനുഷ്‌ക പൊട്ടിത്തെറിച്ചത്.

എല്ലാം കോലിയുടെ ക്രെഡിറ്റില്‍

അനുഷ്‌ക നായികായി എത്തുന്ന പുതിയ ചിത്രം ഫിലൗരിയുമായി ബന്ധപ്പെട്ടാണ് പുതിയ വിവാദം. ചിത്ര നിര്‍മിക്കുന്ന കോലിയാണ് എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതാണ് അനുഷ്‌കയെ ചൊടിപ്പിച്ചത്. യഥാര്‍ത്ഥത്തില്‍ ചിത്രം നിര്‍മിക്കുന്നത് അനുഷ്‌കയുടെ നിര്‍മാണ കമ്പനിയായ ഫോക്‌സ്റ്റാര്‍ ഹിന്ദിയും ക്ലീന്‍ സ്ലേറ്റ് ഫിലിംസും ചേര്‍ന്നാണ്. എന്‍എച്ച് 10ന് ശേഷം അനുഷ്‌ക നിര്‍മിക്കുന്ന ചിത്രമാണിത്.

 

മാധ്യമങ്ങള്‍ക്കെതിരെ

കുറച്ചെങ്കിലും ഉത്തരാദിത്വം ശീലിക്കണമെന്നായിരുന്നു മാധ്യമങ്ങളോടുള്ള അനുഷ്‌കയുടെ ഉപദേശം. വസ്തുതകള്‍ പരിശോധിക്കാതെ വാര്‍ത്തകള്‍ നല്‍കരുതെന്ന് പറഞ്ഞ അവര്‍ നാണം വേണമെന്നും കൂട്ടിച്ചേര്‍ത്തു. മാധ്യമ സ്വാതന്ത്ര്യത്തിന് അടിസ്ഥാനം വസ്തുതകളാണ്. വ്യാജ വാര്‍ത്താ സ്രോതസുകളെ ഈ ഗണത്തില്‍ പെടുത്താനാവില്ലെന്നും അനുഷ്‌ക പറഞ്ഞു.

 

നിങ്ങള്‍ക്കിത് മറ്റൊരു കഥ

വാര്‍ത്ത ശ്രോതസ് എന്ന് അവകാശപ്പെടുന്നവരെ ഉദ്ദരിച്ച് വ്യാജ വാര്‍ത്തകളും വ്യാജ അവകാശ വാദങ്ങളും പ്രസിദ്ധീകരിക്കുക വഴി ഇക്കാലമത്രയുമുള്ള തന്റെ കഠിനാധ്വാനത്തേയും ഈ സിനിമയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരേയും അപകീര്‍ത്തിപ്പെടുത്തുകയാണെന്നും അവര്‍ പറഞ്ഞു. നിങ്ങള്‍ക്ക് ഇത് മറ്റെന്തിനേയും പോലെ ഒരു കഥ മാത്രമാണ്. എന്നാല്‍ ഇതു വഴി നിങ്ങള്‍ കളിക്കുന്നത് മറ്റുള്ളവരുടെ ജീവിതമാണെന്ന് ഓര്‍ക്കണമെന്നും അനുഷ്‌ക പറഞ്ഞു.

 

മൗനം ബലഹീനതയായി കാണരുത്

തന്റെ മൗനത്തെ ബലഹീനതയായി കാണരുതെന്ന് അനുഷ്‌ക പറഞ്ഞു. കരിയറില്‍ ഉടനീളം മാന്യത വച്ചു പുലര്‍ത്താന്‍ ശ്രമിച്ച ആളാണ് താന്‍. തന്റെ ടീമിനെ വിളിച്ച് പരിശോധിക്കാതെ എന്തും പറയാമെന്ന് കരുതരുതെന്നും അവര്‍ പറഞ്ഞു. ട്വിറ്ററിലൂടെയാണ് അനുഷ്‌ക ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

 

പ്രണയം മാത്രം

ആരേയും കൊതിപ്പിക്കുന്ന പ്രണയ ജോഡികളായിരുന്നു അനുഷ്‌കയും കോലിയും. ഇരുവരും വിവാഹിതരാകുമെന്ന് സിനിമാ ലോകവും കായിക ലോകവും വിചാരിച്ചിരിക്കുമ്പോഴായിരുന്നു ഇരുവരും തമ്മില്‍ വേര്‍പിരിയുന്നത്. വിവാഹത്തേക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കെല്ലാം പ്രണയത്തിന്റെ സ്വാതന്ത്ര്യത്തേക്കുറിച്ചായിരുന്നു അനുഷ്‌ക സംസാരിച്ചുകൊണ്ടിരുന്നത്. കോലി വിവാഹത്തിന് നിര്‍ബന്ധിച്ചതാണ് പിരിയാനുള്ള കാരണമെന്നും അഭ്യൂഹങ്ങളുണ്ട്.

 

പുതുവര്‍ഷ ദിനത്തില്‍ വിവാഹം

ഇരുവരും തമ്മില്‍ വേര്‍പിരിഞ്ഞതിന് ശേഷമാണ് പുതുവര്‍ഷത്തില്‍ ഇരുവരും വിവാഹിതരാകുന്നു എന്നുള്ള വാര്‍ത്തകള്‍ വന്നത്. വിവാഹ ചടങ്ങുകള്‍ക്കായി ഹോട്ടല്‍ ബുക്ക് ചെയ്ത് കഴിഞ്ഞെന്നും വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ ഈ വാര്‍ത്തക്കെതിരെ അനുഷ്‌ക ശക്തമായി രംഗത്ത് വന്നു. വാര്‍ത്ത വ്യാജമാണെന്നും അവര്‍ വ്യക്തമാക്കി. പിന്നാലെ പുതിയ വിവാദവുമെത്തിയതോടെയാണ് അനുഷ്‌ക മാധ്യമങ്ങള്‍ക്ക് നേരെയും പൊട്ടിത്തെറിച്ചത്.

 

ട്വീറ്റ് വായിക്കാം

വ്യാജ വാര്‍ത്തകള്‍ക്കെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചുകൊണ്ടുള്ള അനുഷ്‌കയുടെ ട്വീറ്റ് വായിക്കാം.

 

English summary
Anushka Sharma reacting on the gossip about her new movie Phillauri. Fake news were appeared in media that the Kohli producing Phillauri. It makes Anushka angry.
Please Wait while comments are loading...

Malayalam Photos

Go to : More Photos