twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പ്രേക്ഷകര്‍ക്ക് ഭാഷയും ചരിത്രവും അറിയില്ല!!! സിനിമ തീയറ്ററില്‍ വന്‍പരാജയമായി???

    വീരത്തിന്റെ പരാജയകാരണം വെളിപ്പെടുത്തി സംവിധായകന്‍ ജയരാജ്. 20 വയസ് പ്രായത്തിലുള്ള കേരളത്തിലെ പ്രേക്ഷകര്‍ക്ക് ഭാഷയും ചരിത്രവും അറിയില്ല.

    By Karthi
    |

    മലയാളത്തിലെ ആദ്യ നൂറ് കോടി ക്ലബ് ചിത്രമായ പുലിമുരുകന്റെ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ക്കും എന്ന അവകാശ വാദവുമായി എത്തിയ ജയരാജ് ചിത്രം വീരം തിയറ്ററില്‍ തികഞ്ഞ പരാജയമായി. കേരളത്തിലെ തിയറ്ററുകളില്‍ വളരെ മോശം സ്വീകരണമാണ് ചിത്രത്തിന് ലഭിച്ചത്. ചിത്രത്തിന്റെ പരാജയത്തിന്റെ കാരണം പ്രേക്ഷകരുടെ അറിവില്ലായ്മയാണെന്നാണ് സംവിധാകന്‍ ജയരാജ് പറയുന്നത്.

    ഷേക്‌സ്പിയറിന്റെ മാക്ബത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് വടക്കന്‍ ഭാഷാശൈലിയില്‍ ചന്തു ചേകവരെ പുനരവതരിപ്പുക്കുകയായിരുന്നു ജയരാജ്. ചന്തുവിനേക്കുറിച്ചോ സംസ്‌കാരത്തേക്കുറിച്ചോ ഭാഷയേക്കുറിച്ചോ അറിവില്ലാത്തവരാണ് പുതിയ തലമുറെയന്നായിരുന്നു ജയരാജ് പറഞ്ഞത്.

    വീരം നേരിട്ട പ്രതിസന്ധി

    വീരം റിലീസിന് മുന്നോടിയായി കേരളത്തിലെ ക്യാമ്പസുകളില്‍ പര്യടനം നത്തിയിരുന്നു. പലപ്പോഴും ചന്തു ചേകവരേക്കുറിച്ച് എത്രപേര്‍ക്കറിയാമെന്ന് ചോദിച്ചപ്പോള്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് ഉണ്ടിയിരുന്നത്. ഇരുപത് വയസിന് താഴെയുള്ളവരില്‍ ചരിത്രപരവും ഭാഷാപരവുമായ ധാരണയില്ലാത്തതാണ് വീരം നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയെന്നും ജയരാജ് പറഞ്ഞു.

    കേരളത്തിന് പുറത്ത് ശ്രദ്ധ നേടി

    മാക്ബത്തിന്റേയും വടക്കന്‍പാട്ടിന്റേയും നൂതനമായ ആവിഷ്‌കാരമെന്ന നിലയില്‍ വീരം ആസ്വാദക ശ്രദ്ധ നേടിക്കഴിഞ്ഞു. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ചിത്രം അംഗീകരിക്കപ്പെട്ടുവെന്നതാണ് അണിയറ പ്രവര്‍ത്തകര്‍ക്ക് ആശ്വാസം. ഏതു തരം പ്രേക്ഷകരേയും ആകര്‍ഷിക്കുന്ന ദൃശ്യവിരുന്നാണ് ചിത്രമെന്ന് അവകാശപ്പെടുമ്പോള്‍ തന്നെയാണ് പ്രേക്ഷകരുടെ അറിവില്ലായ്മ കുറ്റപ്പെടുത്തി സംവിധായകന്‍ എത്തിയിരിക്കുന്നത്.

    ദോഹയിലെ പ്രേക്ഷകരില്‍ പ്രതീക്ഷ

    കേരളത്തിലെ യുവ തലമുറയ്ക്ക് ഭാഷയും ചരിത്രവും അറിയില്ലെങ്കിലും ദോഹയിലെ പ്രേക്ഷകരേക്കുറിച്ച് വലിയ മതിപ്പാണ് ജയരാജിന്. ചരിത്ര ബോധവും വായനാശീലവുമുള്ളവര്‍ ധാരാളമുണ്ടെന്നതാണ് അദ്ദേഹം കണ്ടെത്തുന്ന കാര്യം. ഗള്‍ഫ് രാജ്യങ്ങളില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ദോഹയില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

    ചന്തുവിലൂടെ തുടങ്ങുന്ന സിനിമ

    അച്ഛനെ വധിച്ച മലയനെ അങ്കത്തില്‍ വധിച്ച ചന്തുവില്‍ നിന്നാണ് വീരം ആരംഭിക്കുന്നത്. പകയും ചതിയും കുറ്റബോധവും വിദ്വേഷവുമൊക്കെ കടന്നു വരുന്നുണ്ട് നായക കഥപാത്രത്തില്‍. നിലവില്‍ കണ്ട് പരിചയിച്ച താരങ്ങളില്ലാതെ കഥാപാത്രങ്ങള്‍ എത്തുന്നത് ഒരു പുതുമ സമ്മാനിക്കുന്നുണ്ടെന്നും ജയരാജ് പറഞ്ഞു.

    പുലിമുരുകനെ തകര്‍ക്കും

    മലയാള സിനിമയുടെ ചരിത്രത്തിലെ എക്കാലത്തേയും മികച്ച കളക്ഷന്‍ റെക്കോര്‍ഡ് സ്വന്തമാക്കിയ ചിത്രമാണ് പുലിമുരുകന്‍. 150 കോടിക്കുമുകളില്‍ കളക്ഷന്‍ നേടിയ പുലിമുരുകന്റെ റെക്കോര്‍ഡ് തകര്‍ക്കും എന്ന അവകാശവാദവുമായിട്ടാണ് വീരം എത്തിയത്. എന്നാല്‍ കേരളത്തില്‍ നിന്നുതന്നെ ചിത്രം തിരച്ചടി നേരിട്ടു.

    പ്രേക്ഷകരുടെ അറിവില്ലായ്മ മാത്രമല്ല

    പ്രേക്ഷകരുടെ അറിവില്ലായ്മയാണ് ചിത്രത്തിന്റെ പരാജയ കാരണമെന്ന് പറയുമ്പോഴും മറ്റ് പല ഘടകങ്ങളും ചിത്രത്തിലെ പോരായ്മയായി ഉയര്‍ത്തിക്കാണിക്കുന്നുണ്ട്. അതിനാടകീയതയും ഗ്രാഫിക്‌സിലെ പോരായ്മകളും ചിത്രത്തിന് തിരിച്ചടിയായി. ഒപ്പം മലയാളിക്ക് പരിചിതമായ താരങ്ങളുടെ അഭാവവും പ്രേക്ഷകരെ തിയറ്ററില്‍ നിന്നും അകറ്റി.

    English summary
    Dirctor Jayaraj disclose the reason behind the box office failier of Veeram. Kerala audience around the age of 20 doesn't know the history and language.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X