twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    രാം ഗോപാല വര്‍മ്മയ്‌ക്കെന്താണ് മമ്മൂട്ടിയോട് ശത്രുത?

    By Aswathi
    |

    മണിരത്‌നം സംവിധാനം ചെയ്ത ഓ കാദല്‍ കണ്‍മണി എന്ന ചിത്രം കണ്ടതിന് ശേഷം മമ്മൂട്ടിയെ ദുല്‍ഖറുമായി താരതമ്യം ചെയ്ത് തരംതാഴ്ത്തിയ രാം ഗോപാല വര്‍മ്മയാണ് ഇപ്പോള്‍ സിനിമാ ലോകത്തെ ചര്‍ച്ചാ വിഷയം. അത്രയേറെ മൂര്‍ച്ചയുള്ള വാക്കുകള്‍ കൊണ്ടാണ് രാം ഗോപാല വര്‍മ്മ ദുല്‍ഖറിലൂടെ മമ്മൂട്ടിയെ വിമര്‍ശിച്ചത്. ഇനി രാം ഗോപല വര്‍മ്മയുടെ ട്വീറ്റ് കണ്ടില്ലെന്ന് ആര്‍ക്കെങ്കിലും പരാതിയുണ്ടെങ്കില്‍ താഴെ നോക്കുക.

    ഇത്രയേറെ ശത്രുത മമ്മൂട്ടിയോട് രാം ഗോപാല വര്‍മ വച്ചു പുലര്‍ത്തണമെങ്കില്‍ അതിനെന്തെങ്കിലും കരണമുണ്ടാകുമല്ലോ എന്ന് തേടിപ്പോയപ്പോഴാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ആ സംഭവം ഓര്‍മയില്‍ വന്നത്. 1998 ലാണ് ആ കഥ നടക്കുന്നത്.

    ram-gopal-varma-mammootty

    1975 ല്‍ പുറത്തു വന്നു ഇന്ത്യന്‍ സിനിമയുടെ ചരിത്രം തിരുത്തിയ 'ഷോലെ' എന്ന ചിത്രത്തെ 23 വര്‍ഷങ്ങള്‍ക്കുശേഷം, അതായത് 1998ല്‍ പുനരവതരിപ്പിക്കാന്‍ രാം ഗോപാല വര്‍മ സ്വപ്‌നം കണ്ടിരുന്നു. ആ വര്‍ഷം ദേശീയ പുര്‌സാകരം പങ്കിട്ടെടുത്ത മമ്മൂട്ടിയും അജയ് ദേവ്ഗണും ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായെത്തുമെന്ന് ഫിലിം ഫെയര്‍ മാഗസിന് അദ്ദേഹം അഭിമുഖവും നല്‍കി.

    എന്നാല്‍ വാര്‍ത്ത നിഷേധിച്ച് മമ്മൂട്ടി രംഗത്തെത്തി. അങ്ങനെ ഒരു ചിത്രത്തിന്റെ ഭാഗമാവാന്‍ തന്നെ കിട്ടില്ലെന്നും ഷോലെ എന്ന ചിത്രത്തെ പുനര്‍ജനിപ്പിക്കാന്‍ ഇന്ത്യന്‍ സിനിമയിലെ ഒരു സംവിധായകനും കഴിയില്ലെന്നും ഇന്ത്യന്‍ സിനിമക്ക് ഒരു ഷോലെ മതിയെന്നുമായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം. ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം ആഗ് എന്ന പേരില്‍ രാം ഗോപാല വര്‍മ്മ ഷോലയ്ക്ക് രണ്ടാം ഭാഗം ഒരുക്കിയപ്പോള്‍ അത് തകര്‍ന്നടിയുകയും ചെയ്തു. ഇതാണോ ഈ ശത്രുതയ്ക്ക് പിന്നിലെന്നാണ് ഇപ്പോള്‍ സംശയം.

    English summary
    Have Ram Gopal Varma had any enmity over Mammootty?
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X