Don't Miss!
- Automobiles ആക്ടിവ ഇവിയ്ക്ക് വെല്ലുവിളിയായി സുസുക്കി രംഗത്ത്; കട്ട കോംപറ്റീഷനായി ഇ -ആക്സസും അണിയറയിൽ
- Lifestyle മേയ് 2024: ഭാഗ്യ സംഖ്യകളില്‍ ജീവിതം രക്ഷപ്പെടുന്നവര്‍
- News അനധികൃത ഐപിഎൽ സ്ട്രീമിംഗ് കേസ്; നടി തമന്നയ്ക്ക് നോട്ടീസ്, ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശം
- Technology കിട്ടുക കല്ലേറോ, പൂച്ചെണ്ടോ? യുദ്ധഭൂമിയിൽ പുതിയ ഭടന്മാർ! HMD പൾസ് സീരീസ് ലോഞ്ച് ചെയ്തു
- Finance വിലയിലെ ചാഞ്ചാട്ടം തുടർന്ന് സ്വർണം, ഇന്ന് നേരിയ കുറവുണ്ട്, വരും ദിവസങ്ങളിലും വില കുറഞ്ഞേക്കും
- Sports T20 World Cup 2024: സഞ്ജുവിന് നീതി വേണം, ലോകകപ്പില്‍ സീറ്റ് നല്‍കൂ; ആവശ്യപ്പെട്ട് തരൂര്‍
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
രണ്ടുവര്‍ഷമായി മദ്യപിക്കാറില്ലെന്നു ദിലീപ്
രണ്ടുവര്‍ഷമായി മദ്യം തൊടാറില്ലെന്ന് നടന് ദിലീപ്. ഒരു ചാനല്‍ അഭിമുഖത്തിലാണ് ദിപീല് മദ്യപന്റെ സുവിശേഷം പറഞ്ഞത്. മുന്‍പ് നന്നായി കഴിച്ചിരുന്നു. ഇപ്പോള്‍ രണ്ടുവര്‍ഷമായി മദ്യം തൊടാറില്ല. വൈനും ബിയറും പോലും ഒഴിവാക്കി.
മുന്‍പ് കാര്യങ്ങളൊക്കെ നോര്‍മല്‍ ആയിരുന്നു. എന്നാല്‍ ദാമ്പത്യ ജീവിതത്തില്‍ താളപ്പിഴ വന്നപ്പോള്‍ മദ്യം ഒഴിവാക്കുകയായിരുന്നു. മയങ്ങികിടന്നിട്ടു കാര്യമില്ല എന്നാണു ദിലീപ് ഇക്കാര്യത്തില്‍ പറയുന്നത്.
സാധാരണ ആളുകള്‍ക്ക് എന്തെങ്കിലും പ്രശ്നമുണ്ടാകുമ്പോള്‍ ആദ്യം പോകുന്നത് മദ്യത്തിലേക്കാണ്. എന്നാല്‍ താന്‍ പ്രശ്നമുണ്ടായപ്പോള്‍ ആദ്യം ഉപേക്ഷിച്ചത് മദ്യമാണ്. മദ്യപിക്കുന്നവരാണെങ്കില്‍ പകലൊക്കെകഴിക്കാന് തുടങ്ങിയാല്‍ വലിയ പ്രശ്നമാകും. അതുകൊണ്ടു ദിലീപ് മറ്റുള്ളവരോടു കൂടി പറയുന്നു-മ ദ്യം വിഷമാണ്, അതുകുടിക്കരുത്.
ചന്ദ്രേട്ടന് എവിടെയാ എന്ന ചിത്രം വിജയിച്ചതിന്റെ സന്തോഷത്തിലാണ് ദിലീപ് . പതിവു ചിത്രങ്ങളുടെ പാറ്റേണില്‍ നിന്നു വ്യത്യസ്തമായി ചെയ്ത ചിത്രമാണത്. അടുത്ത കാലത്ത് ഏറ്റവുമധികം നല്ല അഭിപ്രായം കിട്ടിയ ചിത്രമാണിത്. ഫോണ്‍ കോള്‍സും മെസേജുകളും ചിത്രത്തെക്കുറിച്ചു നല്ലതു പറഞ്ഞുകൊണ്ടുതന്നെയാണ്. ഒരേ ടൈപ്പിലാണ് എന്റെ ചിത്രമെന്നു പറഞ്ഞവര്‍ ഇപ്പോള്‍ പെട്ടെന്നു തിരിച്ചുപറയുമ്പോള്‍ കേള്‍ക്കാനൊരു സുഖമുണ്ടെന്നു ദിലീപ് പറയുന്നു.
ഇനി ചെയ്യാന്‍ പോകുന്നത് റാഫി- ഷാഫി ചിത്രം, സിദ്ദീഖ് ലാല്‍ ഒന്നിക്കുന്നചിത്രം, ബെന്നി നായരമ്പലത്തിന്റെ ചിത്രം എന്നിവയാണെന്നും ദിലീപ് പറഞ്ഞു. ലൈഫ് ഓഫ് ജോസൂട്ടി, ലവ് 24-7 ആണ് ഇനി റിലീസ് ചെയ്യാനുള്ള ചിത്രങ്ങള്‍.
ദിലീപിന്റെ ഉപദേശം മലയാളി യുവാക്കള്‍ ചെവിക്കൊള്ളുമെന്നു പ്രതീക്ഷിക്കാം. -മദ്യം വിഷമാണ്. വിഷമമാണ്.
-
ബിഗ് ബോസ് മെറ്റീരിയലാവാന് മുഴുവന്‍ സമയവും വായിട്ടടിക്കണം എന്നില്ല! സായി മൈന്‍ഡ് ഗെയിമറെന്ന് പ്രേക്ഷകര്‍
-
കാത്തിരിപ്പിനൊടുവിൽ സിജോ തിരിച്ചെത്തുന്നു; വീട്ടിൽ അടിമുടി മാറ്റം; എങ്ങനെ മുന്നോട്ട് പോകുമെന്ന് പ്രേക്ഷകർ
-
വീട്ടിൽ ഇൻകം ടാക്സ് റെയ്ഡ്; കൂസലില്ലാതെ രേഖ; നടിക്കൊപ്പം ഇന്റിമേറ്റ് രംഗങ്ങളിൽ അഭിനയിച്ചപ്പോൾ; ശേഖർ സുമൻ