ശാന്തി കൃഷ്ണ വീണ്ടും വിവാഹ മോചിതയാകുന്നു

By Aswini

ആദ്യകാല നായിക ശാന്തികൃഷ്ണ മിനിസ്‌ക്രീനിലൂടെ തിരിച്ചുവരവിനൊരുങ്ങുന്നു എന്ന വാര്‍ത്ത വന്നത് കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പാണ്. അതിന് പിന്നാലെ ഇതാ നടി വിവാഹ മോചനത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍.

ബാംഗ്ലൂരിലെ രാജീവ് ഗാന്ധി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂട്ട് മേധാവി ബജോര്‍ സദാശിവന്റെ ഭാര്യയാണ് ശാന്തികൃഷ്ണ. രണ്ടാം വിവാഹത്തിന് ശേഷം ഭര്‍ത്താവിനും കുട്ടികള്‍ക്കുമൊപ്പം ബാംഗ്ലൂരില്‍ തീര്‍ത്തും സ്വകാര്യജീവിതം നയിച്ചുവരികയായിരുന്നു ശാന്തി.

shanti-krishna

അടുത്തിടെ കൈരളി ടിവിയിലെ ജെബി ജംഗ്ഷന്‍ എന്ന സെലിബ്രറ്റിചാറ്റ് ഷോയിലൂടെയാണ് ഏറെ കാലത്തിന് ശേഷം ശാന്തികൃഷ്ണയെ വീണ്ടും മലയാളി പ്രേക്ഷകര്‍ കണ്ടത്. ശാന്തികൃഷ്ണയുടെ ഭര്‍ത്താവിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് ഈ പരിപാടിയുടെ പരസ്യദതാക്കള്‍. ആ ബന്ധത്തിലാണ് ശാന്തി ജെബി ജംഗ്ഷനിലെത്തിയത്.

അന്ന് ഒരേ സമയം അഭിനയിക്കാനും നൃത്തം ചെയ്യാനും അവസരം വന്നാല്‍ ഏത് സ്വീകരിക്കുമെന്ന ചോദ്യത്തിന് നൃത്തമെന്നാണ് ശാന്തികൃഷ്ണ മറുപടി പറഞ്ഞത്. അഭിനയ രംഗത്ത് വീണ്ടും സജീവമാകുന്നതിനെക്കുറിച്ച് ഒരു സൂചനയും ശാന്തി കൃഷ്ണ നല്‍കിയിരുന്നില്ല.

എന്നാല്‍ മാസങ്ങള്‍ക്കകം മിനിസ്‌ക്രീനിലൂടെ ശാന്തികൃഷ്ണ തിരിച്ചു വരുന്നുവെന്ന വാര്‍ത്തയാണ് ആരാധകര്‍ കേട്ടത്. ശാന്തികൃഷ്ണ അഭിനയമോഹം വീണ്ടും പൊടിതട്ടിയെടുത്തത് വിവാഹമോചനത്തിന് മുന്നോടിയായെന്നാണ് സിനിമ രംഗത്തെ ഗോസിപ്പ്. ഇതോടൊപ്പം കേരളത്തിലേക്ക് താമസം മാറ്റാന്‍ ശാന്തികൃഷ് ആലോചിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X