twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സിനിമയിലേക്ക് തിരികെയെത്താന്‍ നടനില്‍ നിന്നും വിവാഹ മോചനം നേടിയ നടി!!! ഇനി നോവല്‍ വിവാദം?

    By Karthi
    |

    മലയാള സിനിമയില്‍ ഇപ്പോള്‍ വിവാദങ്ങളുടെ കാലമാണ്. യുവ നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ സിനിമാ ലോകത്ത് നിന്നും നേരിടേണ്ടി വന്ന മോശം അനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് നടി മാരും രംഗത്തെത്തി. കേസില്‍ ദിലീപ് അറസ്റ്റിലായതോടെ ദിലീപിനെതിരെയും ശക്തമായ വെളിപ്പെടുത്തലുകള്‍ പല കോണില്‍ നിന്നും ഉയരുകയാണ്.

    അവതാരക പേര് തെറ്റിച്ചു..! മമ്മൂട്ടി മാപ്പ് പറഞ്ഞു, ഒപ്പം ഒരു ഉപദേശവും... അവതാരക പേര് തെറ്റിച്ചു..! മമ്മൂട്ടി മാപ്പ് പറഞ്ഞു, ഒപ്പം ഒരു ഉപദേശവും...

    ഇതിനിടെയാണ് പുതിയ വിവാദങ്ങള്‍ക്ക് തിരി കൊളുത്താന്‍ സിനിമ ലോകം പശ്ചാത്തലമാക്കി ഒരു നോവല്‍ ഒരുങ്ങുന്നത് തിരക്കഥാകൃത്തും സംവിധായകനുമായ കലവൂര്‍ രവികുമാറാണ് ഈ നോവല്‍ രചിച്ചിരിക്കുന്നത്. നോവലിന്റെ പ്രമേയം പലവിവാദങ്ങള്‍ക്കും വഴിവെയക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിവാദ സാധ്യതകളെ രചയിതാവ് കലവൂര്‍ രവികുമാറും തള്ളിക്കളയുന്നില്ല.

    നക്ഷത്രങ്ങളുടെ ആല്‍ബം

    നക്ഷത്രങ്ങളുടെ ആല്‍ബം

    ഒറ്റയാള്‍ പട്ടാളം, ഇഷ്ടം, സ്വലേ, മഞ്ഞുപോലൊരു പെണ്‍കുട്ടി, എന്നി സിനിമകളുടെ രചയിതാവും ഫാദേഴ്‌സ് ഡേ, കുട്ടികളുണ്ട് സൂക്ഷിക്കുക എന്നീ സിനിമകളുടെ സംവിധായകനുമാണ് കലവൂര്‍ രവികുമാര്‍. കുറച്ച് നാളായി സിനിമയിലെ ജീവിതം പ്രമേയമാകുന്ന നക്ഷത്രങ്ങളുടെ ആല്‍ബം എന്ന് പേരിട്ടിരിക്കുന്ന നോവലിന്റെ പണിപ്പുരയിലായിരുന്നു അദ്ദേഹം.

    വിവാദങ്ങളുടെ നോവല്‍

    വിവാദങ്ങളുടെ നോവല്‍

    പൊതു സമൂഹത്തിന് മുന്നില്‍ സിനിമ ലോകം വിചാരണയ്ക്ക് വിധേയമാകുന്ന സമയമാണിത്. സിനിമ ലോകത്തെ നിലവിലെ പ്രതിസന്ധി ഘട്ടങ്ങളില്‍ ഏറെ ചര്‍ച്ചയാകുന്ന ഒന്നാണ് സിനിമയുടെ പ്രമേയം. വര്‍ത്തമാനകാല സംഭവങ്ങളുടെ നേര്‍ച്ചിത്രമാകുന്നു നോവലെന്നാണ് വിവാദങ്ങളില്‍ പ്രധാനം.

    നോവലിന്റെ പ്രമേയം

    നോവലിന്റെ പ്രമേയം

    ഒരു കാലത്ത് പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായിരുന്ന ഒരു അഭിനേത്രി ചലച്ചിത്ര ലോകത്തേക്ക് തിരച്ച് വരാന്‍ നടത്തുന്ന ശ്രമങ്ങളാണ് നോവലിന്റെ പ്രമേയം. സിനിമയിലേക്ക് തിരിച്ചു വരാനുള്ള നടിയുടെ ആഗ്രഹത്തിന് പകരം നല്‍കേണ്ടി വരുന്നത് നടനായ ഭര്‍ത്താവുമായുള്ള ദാമ്പത്യമാണ്.

    നടനുമായി വിവാഹം

    നടനുമായി വിവാഹം

    ടീനേജ് സെന്‍സേഷനായി കത്തി നില്‍ക്കുന്ന കാലത്താണ് ഈ പെണ്‍കുട്ടി നടനുമായി വിവാഹിതനാകുന്നത്. പക്ഷെ വര്‍ഷങ്ങള്‍ക്ക് ശേഷം അവരുടെ ദാമ്പത്യത്തില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടാകുകയും ആ ബന്ധം ഉപേക്ഷിട്ട് അവള്‍ വീണ്ടും സിനിമാ ലോകത്തേക്ക് ഇറങ്ങുകയാണ്.

    നേരിടുന്ന വെല്ലുവിളികള്‍

    നേരിടുന്ന വെല്ലുവിളികള്‍

    സിനിമയിലേക്ക് അവള്‍ മടങ്ങിയെത്തിയെങ്കിലും അവരെ കാത്തിരുന്ന പ്രതിസന്ധികള്‍ വളരെ വലുതായിരുന്നു. അവളോടൊപ്പം ഒരു സ്ത്രീപക്ഷ സിനിമ ചിത്രീകരിക്കുന്ന സംവിധായകന്റെ ജീവിതവും പ്രതിസന്ധിയിലാകുന്നു. ആ അഭിനേത്രിയിലെ മനുഷ്യനും കലാകാരനും നേരിടുന്ന വെല്ലുവിളികളാണ് നക്ഷത്രങ്ങളുടെ ആല്‍ബം പറയുന്നത്.

    ബോധപൂര്‍വ്വം ഒന്നുമില്ല

    ബോധപൂര്‍വ്വം ഒന്നുമില്ല

    ഈ നോവല്‍ താന്‍ എഴുതിയിരിക്കുന്നത് ജീവിച്ചിരിക്കുന്ന ആരേയും നോക്കിയല്ലെന്ന് കലവൂര്‍ രവികുമാര്‍ പറയുന്നു. എന്നാല്‍ നമ്മുടെ ജീവിതത്തില്‍ വന്നു പോയവരാകാം ഈ കഥാപാത്രങ്ങള്‍ എന്നാല്‍ അത് ബോധപൂര്‍വ്വം താന്‍ ആരുടേയും ജീവിതം പകര്‍ത്തിയിട്ടില്ല. സിനിമ തനിക്ക് സമ്മാനിച്ചിട്ടുള്ള ദു:ഖങ്ങളും ഈ നോവലില്‍ വിഷയമാകുന്നുണ്ട്. ആരേയും വേദനിപ്പിക്കാനല്ലെന്നും രവികുമാര്‍ പറയുന്നു.

    മഞ്ജുവാര്യരും ദിലീപും

    മഞ്ജുവാര്യരും ദിലീപും

    ദിലീപ് വിഷയം ഏറെ വിവാദമായി നില്‍ക്കുന്ന സമയത്ത് മഞ്ജുവാര്യരുടെ ജീവിതത്തോട് സാദൃശ്യം തോന്നുന്ന പ്രമേയവുമായി നോവല്‍ പുറത്തിറങ്ങുന്നതാണ് വിവാദങ്ങള്‍ക്ക് കാരണമാകുന്നത്. പ്രമേയം പ്രഥമ ദൃഷ്ട്യ മഞ്ജു ദിലീപ് ജീവിതത്തോട് സാദൃശ്യം പുലര്‍ത്തുന്നതാണെന്നാണ് റിപ്പോര്‍ട്ട്.

    English summary
    Kalavoor Ravikumar's new noval Nakshathrangalude Album may become a controversy.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X