»   » കാവ്യ മാധവന്റെയും ദിലീപിന്റെയും ആദ്യ പ്രണയദിനാഘോഷം എങ്ങനെയുണ്ടായിരുന്നു ??

കാവ്യ മാധവന്റെയും ദിലീപിന്റെയും ആദ്യ പ്രണയദിനാഘോഷം എങ്ങനെയുണ്ടായിരുന്നു ??

Written by: Rohini
Subscribe to Filmibeat Malayalam

വിവാഹം കഴിഞ്ഞാല്‍ ആദ്യത്തെ ഓണം, വിഷു, റംസാന്‍, ക്രിസ്മസ്, പുതുവത്സരം അങ്ങനെ ഓരോന്നിനും പ്രത്യേകതയുണ്ടെന്നാണല്ലോ നാട്ടുനടപ്പ്. അപ്പോള്‍ തീര്‍ച്ചയായും ആദ്യത്തെ പ്രണയദിനവും പ്രത്യേകതകള്‍ നിറഞ്ഞത് തന്നെയായിരിക്കണം.

ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല, കാവ്യ മാധവന്‍ കലിപ്പിലാണ്, എല്ലാത്തിനെയും പിടിച്ച് ശിക്ഷിക്കണം!!

ഈ വര്‍ഷം മലയാള സിനിമയില്‍ വിവാഹ ശേഷം ആദ്യത്തെ പ്രണയദിനം ആഘോഷിക്കുന്ന ഒത്തിരി യുവമിഥുനങ്ങളുണ്ട്. എന്നാല്‍ പാപ്പരാസികളുടെയൊക്കെ കൈയ്യും കണ്ണും നീളുന്നത് കാവ്യ മാധവനിലേക്കും ദിലീപിലേക്കുമാണ്. എങ്ങനെയാണ് ഇരുവരുടെയും പ്രണയ ദിനം...

പ്രത്യേകതയില്ലാതെ..

വാലന്റെന്‍സ് ഡേ ആഘോഷമൊക്കെ അപക്വമാണെന്ന് വിശ്വസിക്കുന്ന കൂട്ടത്തിലാണ് കാവ്യയും ദിലീപും. ദിലീപ് തന്റെ പുതിയ ചിത്രങ്ങളുമായി തിരക്കിലാണത്രെ. കാവ്യയ്ക്കും വാലന്റെന്‍സ് ഡേയ്ക്ക് പ്രത്യേകതകളൊന്നും ഇല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

കാവ്യയെ കാണാനേയില്ല

അതേ സമയം ദിലീപുമായുള്ള വിവാഹത്തിന് ശേഷം കാവ്യ മാധവനേ കാണാനേ ഇല്ല എന്ന പരാതി കൂട്ടിക്കൂടി വരികയാണ്. സിനിമാ ലോകത്ത് നടക്കുന്ന ഒരു മംഗള കര്‍മ്മത്തിനും കാവ്യ പങ്കെടുക്കുന്നില്ല. എന്തിനേറെ ദിലീപുമായുള്ള വിവാഹത്തിന് ശേഷം ഫേസ്ബുക്കിലേക്ക് പോലും കാവ്യ വന്നിട്ടില്ല എന്നതും ആരാധകരെ നിരാശപ്പെടുത്തുന്നു.

പ്രണയവിവാഹമായിരുന്നില്ല

നവംബര്‍ 25 നാണ് സിനിമാ ലോകത്തെയും ആരാധകരെയും ഞെട്ടിച്ച് കാവ്യ മാധവന്റെയും ദിലീപിന്റെയും വിവാഹം നടന്നത്. ഗോസിപ്പുകോളങ്ങളില്‍ പലതവണ കാവ്യയെയും ദിലീപിനെയും വിവാഹം കഴിപ്പിച്ചവര്‍ പോലും യഥാര്‍ത്ഥത്തില്‍ അത് സംഭവിച്ച് കഴിഞ്ഞപ്പോള്‍ ഞെട്ടി. പ്രണയ വിവാഹമല്ല എന്നും, താന്‍ കാരണം ഏറെ ആക്രമങ്ങള്‍ നേരിട്ട പെണ്‍കുട്ടിയെ മകളുടെയും ബന്ധുക്കളുടെയും സമ്മതത്തോടെ കൂടെക്കൂട്ടുന്നു എന്നായിരുന്നു ദിലീപ് വിവാഹത്തിന് മാധ്യമങ്ങളോട് പറഞ്ഞത്.

കാവ്യ - ദിലീപ് ജോഡി

പ്രേം നസീറിനും ഷീലയ്ക്കും ശേഷം മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ കൈയ്യടി നേടിയ ഓണ്‍സ്‌ക്രീന്‍ ജോഡികളാണ് കാവ്യ മാധവനും ദിലീപും. ലാല്‍ ജോസിന്റെ ചന്ദ്രനുദിയ്ക്കുന്ന ദിക്കില്‍ മുതല്‍ അടൂരിന്റെ പിന്നെയും വരെ 21 ഓളം ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചു.

English summary
Kavya Madhavan and Dileep celebrating their first valentine's day
Please Wait while comments are loading...

Malayalam Photos

Go to : More Photos